- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാൾ നമ്മുടെ മുഖത്ത് നോക്കി പലവട്ടം ശിഖണ്ഡി എന്നൊക്കെ വിളിക്കുമ്പോൾ ആരായാലും പ്രതികരിക്കില്ലേ? അവൻ മരിക്കണം എന്ന് ചിന്തിച്ചിട്ട് പോലുമില്ല; എന്തു കൊണ്ടാണ് അവൾ എന്റെ കണ്ണിൽ ഒരു ഭ്രാന്തായി മാറിയതെന്ന് അറിയോ? നിന്റെ ചേച്ചിയെ ഒരിക്കലും ഞാൻ ശല്യം ചെയ്തിട്ടില്ല; ആത്മഹത്യാക്കുറിപ്പ് എഴുതി കൈ ഞരമ്പ് മുറിച്ച് മിഥുൻ; യുവാവിനെ മർദിച്ചു കൊന്ന കേസിലെ പ്രതി അതീവ ഗുരുതരാവസ്ഥയിൽ
തൃശൂർ: സഹോദരിയെ കളിയാക്കിയതു ചോദ്യംചെയ്ത സഹോദരനെ മർദ്ദിച്ച് അവശനാക്കി വകവരുത്തിയ കേസിലെ പ്രതി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഒളിവിലായിരുന്ന പ്രതി മിഥുനാണ് കൈയിലെ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിങ്ങാലക്കുട ഐക്കരക്കുന്നിലെ പറമ്പിലാണ് മിഥുനെ കണ്ടെത്തിയത്. കൊല നടത്തിയശേഷം തമിഴ്‌നാട്ടിലേക്കു രക്ഷപ്പെട്ട മിഥുൻ ഇന്നു രാവിലെയാണ് ഇരിങ്ങാലക്കുടയിൽ എത്തിയത്. പെൺകുട്ടിയുടെ മാതൃസഹോദരിയുടെ മകൻ കൊമ്പിശേരി പുതുക്കാട്ട് സുജിത് ആണ് മർദനമേറ്റു മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലാണ് മിഥുൻ. തൃശൂർ ജൂബിലി ആശുപത്രിയിലാണ് മിഥുൻ ഉള്ളത്. ആത്മഹത്യാക്കുറിപ്പ് പൊലീസിന് കിട്ടിയിട്ടുണ്ട്. മിഥുൻ പെൺകുട്ടിയുടെ സഹോദരൻ മനുവിന് വാട്ട്‌സാപ്പ് വഴിയാണ് ആത്മഹത്യാ കുറിപ്പ് അയച്ചത് മിഥുന്റെ ആത്മഹത്യാക്കുറിപ്പ് ചുവടെ അറിഞ്ഞു കൊണ്ട് ചെയ്തതല്ല പറ്റിപോയി ഒരിക്കലും തിരുത്താൻ പറ്റാത്ത തെറ്റാണ് ആ തെറ്റിന് എന്റെ ജീവനല്ലാതെ വേറൊന്നും തരാനില്ല എനിക്ക്. ഒരാൾ നമ്മുടെ മുഖത്ത് നോക്കി പലവട്ടം
തൃശൂർ: സഹോദരിയെ കളിയാക്കിയതു ചോദ്യംചെയ്ത സഹോദരനെ മർദ്ദിച്ച് അവശനാക്കി വകവരുത്തിയ കേസിലെ പ്രതി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഒളിവിലായിരുന്ന പ്രതി മിഥുനാണ് കൈയിലെ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരിങ്ങാലക്കുട ഐക്കരക്കുന്നിലെ പറമ്പിലാണ് മിഥുനെ കണ്ടെത്തിയത്. കൊല നടത്തിയശേഷം തമിഴ്‌നാട്ടിലേക്കു രക്ഷപ്പെട്ട മിഥുൻ ഇന്നു രാവിലെയാണ് ഇരിങ്ങാലക്കുടയിൽ എത്തിയത്. പെൺകുട്ടിയുടെ മാതൃസഹോദരിയുടെ മകൻ കൊമ്പിശേരി പുതുക്കാട്ട് സുജിത് ആണ് മർദനമേറ്റു മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലാണ് മിഥുൻ. തൃശൂർ ജൂബിലി ആശുപത്രിയിലാണ് മിഥുൻ ഉള്ളത്. ആത്മഹത്യാക്കുറിപ്പ് പൊലീസിന് കിട്ടിയിട്ടുണ്ട്.
മിഥുൻ പെൺകുട്ടിയുടെ സഹോദരൻ മനുവിന് വാട്ട്‌സാപ്പ് വഴിയാണ് ആത്മഹത്യാ കുറിപ്പ് അയച്ചത്
മിഥുന്റെ ആത്മഹത്യാക്കുറിപ്പ് ചുവടെ
അറിഞ്ഞു കൊണ്ട് ചെയ്തതല്ല പറ്റിപോയി ഒരിക്കലും തിരുത്താൻ പറ്റാത്ത തെറ്റാണ് ആ തെറ്റിന് എന്റെ ജീവനല്ലാതെ വേറൊന്നും തരാനില്ല എനിക്ക്. ഒരാൾ നമ്മുടെ മുഖത്ത് നോക്കി പലവട്ടം ശിഖണ്ഡി എന്നൊക്കെ വിളിക്കുമ്പോൾ ആരായാലും പ്രതികരിക്കില്ലേ. അവൻ മരിക്കണം എന്ന് ചിന്തിച്ചിട്ട് പോലുമില്ല. ഞാൻ സത്യം പറഞ്ഞാൽ ഒരു സ്വപ്നം കണ്ടപോലെ ആണ് എനിക്കിപ്പോഴും തോനുന്നത്. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ജീവിതത്തിൽ ആദ്യമായാണ് ഒരാളെ അടിക്കുന്നത് അയാൾ മരിക്കന്നു. എന്റെ അവസ്ഥ മനു ആലോചിച്ചു നോക്കു. എത്ര ഭീകരമായ അവസ്ഥ ആണെന്ന്.
പിന്നെ നിന്റെ ചേച്ചിയെ ഒരിക്കലും ഞാൻ ശല്യം ചെയ്തിട്ടില്ല. എനിക്ക് ഇഷ്ടമാണെന്നോ ഇഷ്ടപ്പെടണം അങ്ങനെ ഒന്നും ഞാൻ പറഞ്ഞിട്ടില്ല. ഒരു നോട്ടം കൊണ്ട് പോലും അതിനെ തെറ്റായി ഞാൻ കണ്ടിട്ടില്ല. അവളെ പോലെ ഒരു നല്ല കുട്ടിയെ ഭംഗി കൊണ്ടല്ല സ്വഭാവം കൊണ്ട് ഇതു വരെയുള്ള ലൈഫിൽ ഞാൻ കണ്ടിട്ടില്ല. എന്തു കൊണ്ടാണ് അവൾ എന്റെ കണ്ണിൽ ഒരു ഭ്രാന്തായി മാറിയതെന്ന് അറിയോ? അവസാന കാലം വരെ കൂടെ ഉണ്ടാകും എന്നുള്ള ഉറപ്പ്. ഇപ്പോഴത്തെ കുറെ പെൺകുട്ടികൾ ഉണ്ട് നാല് ദിവസം ഭർത്താവിന്റെ കൂടെ അഞ്ചാം ദിവസം അവർ വേറെ ആരുടെ എങ്കിലും കൂടെ ആകും. അങ്ങനെ ആകില്ല എന്നുറപ്പുള്ളതുകൊണ്ട് അതുപോലെയുള്ള അമ്മയെ ഭാര്യയെ മകളെ കിട്ടാൻ പുണ്യം ചെയ്യണം എന്തായാലും എല്ലാം കഴിഞ്ഞു. വേഗം ഒരു ജോലിക്ക് പോയി ചേച്ചിക്ക് ഹെൽപ് ചെയ്യണം എല്ലാവരോടും good bye
ചെയ്തു പോയ തെറ്റിന് എന്റെ ജീവനെ നിങ്ങൾക്കു തരാൻ ഉള്ളു അതിൽ കുറഞ്ഞു എന്തു തന്നാലും മതിയാവില്ല എന്നെനിക്കറിയാം ഒരു മനുഷ്യൻ എന്റെ കൈ കൊണ്ട് ഇല്ലാതായിട്ട് എനിക്കൊരിക്കലും ജീവിക്കാൻ കഴിയില്ല വേദനിപ്പിച്ചതിനു ഒരിക്കൽ കൂടെ മാപ്പ് പറയാണ് all of you thank you and good bye
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിനു സമീപത്തുവച്ചാണ് സുജിത്തിനു മർദ്ദനമേറ്റത്. ഗുരുതരമായി പരുക്കേറ്റ സുജിത് പിന്നീട് ആശുപത്രിയിൽ വച്ച് മരിച്ചു. സംഭവത്തിൽ ഒളിവിലായിരുന്ന ഡ്രൈവറായ മിഥുനെ ഇന്നു രാവിലെയാണ് കൈ ഞരമ്പു മുറിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിനു സമീപത്തുവച്ചാണ് കൊരുമ്പിശേരി സ്വദേശി പുതുക്കാട്ടിൽ സുജിത് വേണുഗോപാലിനു മർദ്ദനമേറ്റത്. ഗുരുതരമായി പരുക്കേറ്റ സുജിത് പിന്നീട് ആശുപത്രിയിൽ വച്ച് മരിച്ചു. സംഭവത്തിൽ ഒളിവിലായിരുന്ന ഡ്രൈവറായ മിഥുനെ ഇന്നു രാവിലെയാണ് കൈ ഞരമ്പു മുറിച്ച നിലയിൽ കണ്ടെത്തിയത്. ടൗണിലെ ഓട്ടോ ഡ്രൈവറായ സ്വാമി എന്ന മിഥുനാണ് കമ്പി വടി ഉപയോഗിച്ച് സുജിത്തിനെ മർദ്ദിച്ചത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോയിരിക്കുകയായിരുന്നു.
സുജിത്തിന്റെ ഇളയച്ഛന്റെ മകളെ ഓട്ടോ ഡ്രൈവറായ മിഥുൻ നിരന്തരം ശല്യം ചെയ്തിരുന്നത് ചോദ്യം ചെയ്തതാണ് മർദ്ദനത്തിന് കാരണം. സഹോദരിയെ ശല്യപ്പെടുത്തിയതിന് മിഥുനെ താക്കീത് നൽകിയ സുജിത്ത് ഇനിയിത് ആവർത്തിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു.എന്നാൽ തന്നെ ചോദ്യം ചെയ്തതിൽ പ്രകോപിതനായ മിഥുൻ സുജിത്തിനെ ക്രൂരമായി മർദ്ദിച്ചു. ഇരുമ്പ് വടി അടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ചായിരുന്നു മർദ്ദനം.
മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ സുജിത്തിനെ ഉടൻതന്നെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാൽ പിന്നീട് സഹകരണ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ രണ്ട് ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞ സുജിത്ത് ചൊവ്വാഴ്ച പുലർച്ചെ മരണത്തിന് കീഴടങ്ങി. ഇന്റീരിയർ ഡിസൈനറായ സുജിത്തുകൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. കൊച്ചിയിൽ ജോലിയിൽ പ്രവേശിക്കും മുൻപ് വിദേശത്തും ജോലിചെയ്തിരുന്നു.
ഞായറാഴ്ചയിലെ സംഭവത്തിന് ശേഷം മിഥുൻ സുജിത്തിന്റെ ഇളയച്ഛനെയും സഹോദരിയെയും വീണ്ടും ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. ഓട്ടോയിൽ എത്തി ഇരുവരെയും തടഞ്ഞുനിർത്തിയായിരുന്നു ഭീഷണി. സംഭവത്തിൽ ഇരിങ്ങാലക്കുട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ പിടികൂടാനായിരുന്നില്ല. ഇരിങ്ങാലക്കുട സിഐ എംകെ സുരേഷ് കുമാർ, എസ്ഐ സുശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.