ന്യൂഡൽഹി; മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ മഖൻ ലാൽ ഫോത്തേദാർ അന്തരിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചാണക്യൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം ഇന്ദിര ഗാന്ധിയുമായി വളരെ അടുപ്പം പുലർത്തിയിരുന്നു.

1980 മുതൽ 84വരെ ഇന്ദിരഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി സഭയിൽ ചേരുന്നതിന് മുമ്പ് രാജീവ് ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു.

രാജ്യസഭ എംപിയായും ജമ്മു കശ്മീർ മന്ത്രിസഭയിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട് . ദി ചിനാർ ലീവ്‌സ് എന്ന അദ്ദേഹത്തിന്റെ പുസ്തകം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഫോത്തേദാറിന്റെ നിര്യാണത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അനുശോചിച്ചു.