- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിൻസിപ്പളിന്റെ ആത്മഹത്യയിൽ എംഎൽഎ രണ്ടാം പ്രതി; ജെയിംസ് മാത്യുവിന്റെ വാദങ്ങൾ തള്ളി പൊലീസ്; ചുമത്തിയത് ആത്മഹത്യാ പ്രേരണകുറ്റം
കണ്ണൂർ: തളിപ്പറമ്പ് ടഗോർ വിദ്യാനികേതൻ പ്രധാനാധ്യാപകൻ ഇ.പി. ശശിധരന്റെ ആത്മഹത്യയിൽ ജെയിംസ് മാത്യു എംഎൽഎയെ രണ്ടാം പ്രതിയാക്കി പൊലീസ് കേസ് എടുത്തു. സ്‌കൂൾ അദ്ധ്യാപകൻ എം വി ഷാജിയാണ് ഒന്നാം പ്രതി. കുടുംബാംഗങ്ങളുടെയും സാക്ഷികളുടെയും മൊഴികളുടെയും ഫോൺവിളി വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇരുവരെയും പ്രതിചേർത്തത്. അസ്വാഭാവിക മരണത്തിനാണ
കണ്ണൂർ: തളിപ്പറമ്പ് ടഗോർ വിദ്യാനികേതൻ പ്രധാനാധ്യാപകൻ ഇ.പി. ശശിധരന്റെ ആത്മഹത്യയിൽ ജെയിംസ് മാത്യു എംഎൽഎയെ രണ്ടാം പ്രതിയാക്കി പൊലീസ് കേസ് എടുത്തു. സ്‌കൂൾ അദ്ധ്യാപകൻ എം വി ഷാജിയാണ് ഒന്നാം പ്രതി.
കുടുംബാംഗങ്ങളുടെയും സാക്ഷികളുടെയും മൊഴികളുടെയും ഫോൺവിളി വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇരുവരെയും പ്രതിചേർത്തത്. അസ്വാഭാവിക മരണത്തിനാണു പൊലീസ് നേരത്തേ കേസെടുത്തിരുന്നത്. അതു മാറ്റി ആത്മഹത്യ പ്രേരണാക്കുറ്റത്തിനുള്ള വകുപ്പു ചുമത്തി. 10 വർഷം വരെ തടവു കിട്ടാവുന്ന വകുപ്പാണിത്.
ഡിസംബർ പതിനഞ്ചിനാണു ശശിധരനെ കാസർകോട്ടെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എംഎൽഎയുടെയും അദ്ധ്യാപകന്റെയും പേരുകൾ പരാമർശിക്കുന്ന ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിരുന്നു. എംഎൽഎ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും സഹഅദ്ധ്യാപകൻ കെണിയിൽ കുടുക്കിയെന്നുമാണു കുറിപ്പിലുള്ളത്. എന്റെ കീഴ് ജീവനക്കാരനായ എം വിഷാജിയുടെ വാക്കുകൾ മാത്രമാണ് നിങ്ങൾ കേട്ടത്. സ്‌കൂളിലെ മറ്റേതെങ്കിലും അദ്ധ്യാപകനോട് എന്നെ കുറിച്ച് അന്വേഷിച്ചിരുന്നുവെങ്കിൽ നിങ്ങളുടെ ധാരണ മാറുമായിരുന്നുവെന്നും കുറിപ്പിലുണ്ട്.
കുറഞ്ഞ പക്ഷം എച്ച്എസ്എസ്സിലെ പ്രിൻസിപ്പലിനോടെങ്കിലും. ഷാജുവിന്റെ ചരിത്രം മറ്റ് അദ്ധ്യാപകരോട് ചോദിച്ച് മനസ്സിലാക്കിയിരുന്നുവെങ്കിൽ നിങ്ങൾ എന്നെ ഭീഷണിപ്പെടുത്തി കേസിൽ ഉൾപ്പെടുത്തുമായിരുന്നില്ല. ആയതിനാൽ ഞാൻ എന്റെ ജീവിതം അവസാനിപ്പിക്കുന്നു. എന്റെ ഭാര്യയുടെയും മക്കളുടെയും ശാപം എന്തായാലും നിങ്ങളെ വേട്ടയാടും. എന്റെ ആത്മഹത്യക്ക് നിങ്ങൾ രണ്ടാമനായതിൽ ഞാൻ ദുഃഖിക്കുന്നു. പാർട്ടി അനുഭാവി. ഇതാണ് ആത്മഹത്യാകുറിപ്പിന്റെ ഉള്ളടക്കം. ഈ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.
ശശിധരന്റെ മൊബൈൽ ഫോണിലേക്കു വിളി വന്ന നമ്പറുകളെക്കുറിച്ചു സൈബർ സെൽ അന്വേഷണം നടത്തിയ ശേഷമാണു രണ്ടു പേരെയും പ്രതി ചേർത്തത്. സ്‌കൂളിലെ ഒരു യോഗത്തിൽ തന്നെക്കുറിച്ചു പ്രധാനാധ്യാപകൻ നടത്തിയ തെറ്റായ പരാമർശത്തെക്കുറിച്ച് അന്വേഷിക്കാനാണു താൻ ഫോണിൽ വിളിച്ചതെന്നാണു ജയിംസ് മാത്യുവിന്റെ വിശദീകരണം.