- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനം പറന്നുയർന്നപ്പോൾ സീറ്റിനടിയിൽ സൂക്ഷിച്ച ഹാൻഡ്ബാഗിൽ നിന്ന് തീയും പുകയും; തീപിടിച്ചത് യാത്രക്കാരിയുടെ മൊബൈൽ ഫോണിന്; ഓടി വന്ന വിമാന ജീവനക്കാർ തീകെടുത്താൻ മൊബൈൽ എടുത്ത് വെള്ളത്തിലിട്ടു; ജെറ്റ് എയർവേയ്സിൽ തലനാരിഴയ്ക്ക് അപകടം ഒഴിവായെങ്കിലും ദൈവത്തെ വിളിച്ച് യാത്രക്കാർ
ഇൻഡോർ: വിമാനത്തിൽ യാത്രക്കാരന്റെ മൊബൈൽ ഫോണിന് തീപിടിച്ചതിനെ തുടർന്ന് വൻഅപകടം തലനാരിഴയ്ക്ക് ഒഴിവായി. ഡൽഹി-ഇൻഡോർ ജെറ്റ് എയർവേയ്‌സ് വിമാനത്തിലാണ് സംഭവം. 120 ഓളം യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു.ക്യാബിൻ ക്രൂ മൊബൈൽ ഫോൺ വെള്ളത്തിലിട്ടതിനെ തുടർന്നാണ് അപകടം ഒഴിവായത്. ഏതായാലും വിമാനം സുരക്ഷിതമായി താഴെയിറക്കാൻ കഴിഞ്ഞു. ഡൽഹി സ്വദേശിനിയായ അർപിത ദാലിന്റെ മൊബൈൽ ഫോണിനാണ് തീപിടിച്ചത്.സീറ്റിന്റെ താഴ് ഹാൻഡ് ബാഗിനുള്ളിലാണ് ഫോൺ സൂക്ഷിച്ചിരുന്നത്. വിമാനം പറന്നുയർന്ന് 15 മിനിറ്റ് കഴിഞ്ഞയിടൻ ഹാൻഡ് ബാഗിൽ നിന്ന് പുക ഉയരുന്നത് കണ്ടു. ക്യാബിൻ ക്യൂ ഓടിയെത്തി മൗബൈൽ വെള്ളത്തിലിടുകയായിരുന്നു. ദൈവത്തെ വിളിച്ചുപോയെന്ന് അർപിതയുടെ ഭർത്താവ് അതുൽ പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന അഗ്നിശമന ഉപകരണം പ്രവർത്തിച്ചിരുന്നില്ല.വിമാനത്തിൽ മതിയായ സുരക്ഷ ഒരുക്കാത്തതിന് പരാതി നൽകുമെന്നും വലിയ തീപിടുത്തമുണ്ടായാൽ ക്യാബിൻ ക്രൂ എന്തുചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.മൊബൈൽ ഫോൺ കമ്പനിയുടെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.അതേസമയം തങ്ങൾ ഇത്തരമൊരു അ
ഇൻഡോർ: വിമാനത്തിൽ യാത്രക്കാരന്റെ മൊബൈൽ ഫോണിന് തീപിടിച്ചതിനെ തുടർന്ന് വൻഅപകടം തലനാരിഴയ്ക്ക് ഒഴിവായി. ഡൽഹി-ഇൻഡോർ ജെറ്റ് എയർവേയ്‌സ് വിമാനത്തിലാണ് സംഭവം. 120 ഓളം യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു.ക്യാബിൻ ക്രൂ മൊബൈൽ ഫോൺ വെള്ളത്തിലിട്ടതിനെ തുടർന്നാണ് അപകടം ഒഴിവായത്. ഏതായാലും വിമാനം സുരക്ഷിതമായി താഴെയിറക്കാൻ കഴിഞ്ഞു.
ഡൽഹി സ്വദേശിനിയായ അർപിത ദാലിന്റെ മൊബൈൽ ഫോണിനാണ് തീപിടിച്ചത്.സീറ്റിന്റെ താഴ് ഹാൻഡ് ബാഗിനുള്ളിലാണ് ഫോൺ സൂക്ഷിച്ചിരുന്നത്. വിമാനം പറന്നുയർന്ന് 15 മിനിറ്റ് കഴിഞ്ഞയിടൻ ഹാൻഡ് ബാഗിൽ നിന്ന് പുക ഉയരുന്നത് കണ്ടു. ക്യാബിൻ ക്യൂ ഓടിയെത്തി മൗബൈൽ വെള്ളത്തിലിടുകയായിരുന്നു.
ദൈവത്തെ വിളിച്ചുപോയെന്ന് അർപിതയുടെ ഭർത്താവ് അതുൽ പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന അഗ്നിശമന ഉപകരണം പ്രവർത്തിച്ചിരുന്നില്ല.വിമാനത്തിൽ മതിയായ സുരക്ഷ ഒരുക്കാത്തതിന് പരാതി നൽകുമെന്നും വലിയ തീപിടുത്തമുണ്ടായാൽ ക്യാബിൻ ക്രൂ എന്തുചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.മൊബൈൽ ഫോൺ കമ്പനിയുടെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.അതേസമയം തങ്ങൾ ഇത്തരമൊരു അപകടമുണ്ടാകുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെല്ലാം പാലിച്ചുവെന്നാണ് ജെറ്റ് എയർവേയ്‌സിന്റെ അവകാശവാദം.
കൂടുതൽ അപകടമൊഴിവാക്കാൻ തീപിടിച്ച ഫോൺ മാത്രമല്ല ദമ്പതികളുടെ മറ്റുഫോണുകളും ക്യാബിൻ ക്രൂ വെള്ളത്തിലിട്ടു.അന്വേഷണത്തിനായി തീപിടിച്ച മൊബൈൽ ജെറ്റ് എയർവേയ്‌സ് പിടിച്ചെടുത്തിട്ടുണ്ട്