ലിംഗസമത്വത്തിനുള്ള കാംപയിനിന്റെ ഭാഗമായി സുന്ദരിയായ യുവ മോഡൽ സുന്ദരമായ മാറ് കാണിച്ച് മേൽ വസ്ത്രം ഉയർത്തി തെരുവിലൂടെ നടന്ന് ഏവരെയും ഞെട്ടിച്ചു. ന്യൂയോർക്ക് നഗരത്തിലൂടെയാണ് പട്ടാപ്പകൽ ഈ സുന്ദരി ഇപ്രകാരം യാതൊരു കൂസലുമില്ലാതെ നടന്ന് സാധാരണ പോലെ ഷോപ്പിംഗും മറ്റും നടത്തിയിരിക്കുന്നത്. ഇതിനെ തുടർന്ന് ഇവർക്കൊപ്പം സെൽഫി എടുക്കാൻ മത്സരിച്ച് യുവാക്കളും രംഗത്തെത്തിയിരുന്നു. എമിലി ബ്ലൂം എന്ന 23കാരിയായ മോഡലാണീ സാഹസത്തിന് ഒരുങ്ങിയിറങ്ങിയത്. ലിംഗ സമത്വത്തിന് വേണ്ടിയുള്ള കാംപയിനായ ' ഫ്രീ ദി നിപ്പിളിനെ പിന്തുണയ്ക്കുന്നതിന് വേണ്ടിയായിരുന്നു എമിലി ഇത്തരത്തിൽ മാറ് പ്രദർശിപ്പിച്ച് തെരുവിലിറങ്ങിയിരുന്നത്. മാറ് പ്രദർശിപ്പിക്കാൻ പുരുഷനെ പോലെ സ്ത്രീക്കും അവകാശമുണ്ടെന്നാണീ കാംപയിനിന്റെ വക്താക്കൾ വാദിക്കുന്നത്.

എമിലിയുടെ ഈ ഗ്ലാമർ നടത്തത്തെ ക്യാമറയിലാക്കിയിരിക്കുന്നത് സ്ത്രീകളുട നഗ്‌നഫോട്ടോകൾ എടുക്കുന്നതിൽ വിദഗ്ധനായ നോർവീജിൻ ഫോട്ടോഗ്രാഫറായ പീറ്റർ ഹെർഗ്രെയാണ്.ഇതു സംബന്ധിച്ച ഫൂട്ടേജ് ഇതുവരെയായിയ നാല് ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷം പീറ്റർ അപ്ലോഡ് ചെയ്തിരുന്ന വീഡിയോ ഈ അടുത്ത കാലത്ത് വീണ്ടും ശ്രദ്ധേയമാവുകയായിരുന്നു.ഇത്തരത്തിൽ യുവതി നടന്ന് പോകുന്നത് കണ്ട് പലർക്കും തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനായില്ലെന്നാണ് റിപ്പോർട്ട്. നിരവധി പേർ ഈ മനോഹര ദൃശ്യം തങ്ങളുടെ ഫോണുകളിൽ ഒപ്പിയെടുക്കാനായിരുന്നു തിക്കും തിരക്കും കൂട്ടിയിരുന്നത്.

ഷോപ്പിംഗിനെത്തിയ എമിലി ഒരു യാതൊരു കൂസലുമില്ലാതെ സെക്കൻഡ് ഹാൻഡ് ബുക്കുകൾ, പിസ തുടങ്ങിയവ തെരഞ്ഞെടുക്കുന്നത് കാണാമായിരുന്നു.തുടർന്ന് അവർ ആപ്പിൾ ഹെഡ്ക്വാർട്ടേർസും ടൈംസ് സ്‌ക്വയറും സന്ദർശിക്കുകയും ചെയ്തിരുന്നു. 2014ൽ ഫ്രീ ദി നിപ്പിൾ കാംപയിന് വേണ്ടി ഒരു പറ്റം യുവതികൾ മാറ് പ്രദർശിപ്പിച്ച് കൊണ്ട് ന്യൂയോർക്കിലെ തെരുവിലിറങ്ങിയതിന്റെ തനിയാവർത്തനമായിരുന്നു എമിലിയും ചെയ്തിരുന്നത്. മാറ് മറയ്ക്കാതെ തെരുവിലിറങ്ങിയാൽ തങ്ങൾ അറസ്റ്റ് ചെയ്ത് നീക്കപ്പെടുമെന്ന ഭീഷണിയുണ്ടെന്നും എന്നാൽ ഒരു പുരുഷൻ ഷർട്ടിടാതെ പൊതുസ്ഥലത്തെത്തിയാൽ അയാൾ യാതൊരു നടപടിക്കും വിധേയനാവുന്നില്ലെന്നുമാണ് ഈ കാംപയിന്റെ വക്താക്കൾ ആരോപിക്കുന്നത്. ഇക്കാര്യത്തിൽ തങ്ങൾക്ക് തുല്യ നീതി ലഭിക്കണമെന്നാണവർ ആവശ്യപ്പെടുന്നത്.

മിക്ക യുഎസ് സ്റ്റേറ്റുകളിലും ഇത്തരത്തിൽ സ്ത്രീകൾ മാറ് മറയ്ക്കാതെ പുറത്തിറങ്ങുന്നതിനെ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക നിയമങ്ങളില്ല. എന്നാൽ ഈ വർഷം മെയ്‌ മാസത്തിൽ മൂന്ന് ഫ്രീ ദി നിപ്പിൾ സപ്പോർട്ടർമാരെ ന്യൂ ഹാംപ്ഷെയറിൽ പരസ്യപ്രദർശനത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തിരുന്നു. കാറ ഡെലെവിൻഗ്‌നെ, മിലെ സൈറസ്, റുമർ വില്ലിസ് തുടങ്ങിയ സെലിബ്രിറ്റികളും പ്രസ്തുത കാംപയിനെ സോഷ്യൽ മീഡിയയിലൂടെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. ഈ കാംപയിനെ പിന്തുണച്ച് ലോകമാകമാനം ഇവന്റുകൾ സംഘടിപ്പിക്കപ്പെടുന്നുണ്ട്. ജൂണിൽ ബ്രൈറ്റൻ ബീച്ചിൽ നടന്ന ടോപ്ലെസ് പ്രതിഷേധവും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ മാസം ഇന്റർനാഷണൽ ഗോ ടോപ്ലെസ് ഡേയോടനുബന്ധിച്ച് ലോകത്തിലെ 60 നഗരങ്ങളിൽ റാലികൾ നടന്നിരുന്നു.