- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'താൻ ജീവനൊടുക്കാൻ പോവുകയാണ്... തന്നെ കാണുമ്പോൾ തന്റെ മുഖത്തേക്ക് നോക്കണം'; പിതാവിനെ ഫോണിൽ വിളിച്ച ശേഷം ആറാം നിലയിൽ നിന്നു ചാടി മോഡലിന്റെ ആത്മഹത്യാ ശ്രമം; ഗുരുതരമായി പരിക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയിൽ ചികിത്സയിൽ
ജയ്പുർ: ഫാഷൻ മോഡലായ യുവതി ഹോട്ടലിന്റെ ആറാം നിലയിൽ നിന്നു ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. രാജസ്ഥാനിലെ ജോധ്പുർ സ്വദേശി ഗണേശ് ഉപാധ്യായയുടെ മകൾ ഗുൻഗുൻ ഉപാധ്യായയാണ് ഹോട്ടൽ കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.
ശനിയാഴ്ച രാത്രി ജോധ്പുരിലെ ഹോട്ടൽ ലോർഡ്‌സ് ഇന്നിൽവച്ചാണ് ഗുൻഗുൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുടുംബവുമായി കലഹിച്ചാണ് യുവതി ആത്മഹത്യക്ക് തുനിഞ്ഞതെന്നാണ് വിവരം. ശനിയാഴ്ച ഉദയ്പുരിൽനിന്ന് ജോധ്പുരിൽ മടങ്ങിയെത്തിയ യുവതി തുടർന്ന് ഹോട്ടലിലെത്തുകയായിരുന്നു. തുടർന്നാണ് ഹോട്ടലിന്റെ ആറാംനിലയിലെ ടെറസിൽനിന്ന് താഴേക്ക് ചാടിയത്.
ആത്മഹത്യാശ്രമത്തിന് മുമ്പ് യുവതി പിതാവിനെ ഫോണിൽവിളിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. താൻ ജീവനൊടുക്കാൻ പോവുകയാണെന്നാണ് പിതാവിനെ ഫോണിൽ വിളിച്ചുപറഞ്ഞത്. തന്നെ കാണുമ്പോൾ തന്റെ മുഖത്തേക്ക് നോക്കണമെന്നും പറഞ്ഞു. ഇതിനുപിന്നാലെ യുവതി കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടുകയായിരുന്നു.
മകളുടെ ഫോൺ വന്നതിന് പിന്നാലെ പിതാവ് വിവരം പൊലീസിനെ അറിയിച്ചിരുന്നു. തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തി പൊലീസ് സംഘം ഹോട്ടലിൽ എത്തിയെങ്കിലും വൈകിപ്പോയിരുന്നു.
യുവതിയുടെ നെഞ്ചിനും കാലുകൾക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്നവിവരം. ആത്മഹത്യാശ്രമത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ലെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ യുവതിയുടെ മൊഴിയെടുക്കാനാകില്ലെന്നും പൊലീസ് പറഞ്ഞു. അപകടനില തരണംചെയ്ത ശേഷം യുവതിയുടെ മൊഴിയെടുത്ത് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
മറുനാടന് ഡെസ്ക്