- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് കിലോമീറ്റർ ദൂരം വരെ സൂം ചെയ്ത് പ്രഹരം ഏൽപ്പിക്കാൻ കഴിയുന്ന അതിശക്തമായ ടിയർ ഗ്യാസ് ശബരിമലയിലെത്തി; പൊലീസ് ലക്ഷ്യമിടുന്നത് പ്രശ്നക്കാർക്ക് മണിക്കൂറുകളോളം കണ്ണ് തുറക്കാൻ പോലും പറ്റാത്ത തരത്തിലുള്ള പ്രഹരം; കേന്ദ്ര ആഭ്യന്തര വകുപ്പ് പ്രതിനിധിയും ഇന്റലിജൻസ് ഉദ്യോഗസ്ഥരും ഇന്ന് പമ്പയിലെത്തും; കേരള പൊലീസ് അടിച്ചോടിക്കാൻ തയ്യാർ ആകുമ്പോൾ വിവരങ്ങൾ ശേഖരിച്ച് കേന്ദ്രവും രംഗത്ത്; 2300 പൊലീസുകാരെ വിന്യസിച്ച് അതീവ സുരക്ഷയിൽ സന്നിധാനം
പത്തനംതിട്ട: എന്ത് സംഭവിക്കാം എന്ന അവസ്ഥയാണ് ശബരിമലയിൽ ഇപ്പോൾ. ചിത്തിര ആട്ട മഹോത്സവത്തിനായി നാളെ വൈകുന്നേരം ശബരിമല നട തുറക്കുമ്പോൾ യുവതി പ്രവേശനത്തിന് ശബരിമലയിൽ ആരെങ്കിലും എത്തുമോ എന്നതാണ് ഇന്നത്തെ ചർച്ചാവിഷയം. ഭക്തരും അയ്യപ്പ സേവസംഘവുമെല്ലാം തന്നെ പ്രതിഷേധവുമായി രംഗത്തുണ്ട്. തുലമാസ പൂജയ്ക്കായി നട തുറന്നപ്പോൾ നാമജപ സമരക്കാരും പൊലീസും തമ്മിൽ ഏറ്റ് മുട്ടിയിരുന്നു. പിന്നീട് നിരോധനാജ്ഞ ഉൾപ്പടെ പ്രഖ്യാപിക്കേണ്ട അവസ്ഥയുമുണ്ടായി. ഈ പശ്ചാത്തലത്തിൽ ശബരിമലയിലും പരിസരപ്രദേശത്തും സുരക്ഷ ശക്തമാക്കുകയാണ് പൊലീസ്. സമരം ശക്തമാകാനുള്ള സാധ്യത മുന്നിൽകണ്ട് കനത്ത പ്രഹരശേഷിയുള്ള ആയുധങ്ങളാണ് പൊലീസ് എത്തിക്കുന്നത്. സമരത്തെ വിരട്ടിയോടിക്കുക എന്ന തന്ത്രം തന്നെയാണ് പൊലീസ് പ്രയോഗിക്കുക എന്ന് തന്നെയാണ് സജ്ജീകരണങ്ങളിൽ മനസ്സിലാകുന്നത്. ശബരിമലയിലെ സുരക്ഷയ്ക്കായി കൂടുതൽ വനിതാ പൊലീസുകാരെ വിന്യസിച്ചു. അമ്പതു കഴിഞ്ഞ വനിതാ പൊലീസുകാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. 2300 പേരടങ്ങുന്ന സംഘത്തയാണ് പമ്പയിൽ എത്തിച്ചത്. ചിത്തിര ആ
പത്തനംതിട്ട: എന്ത് സംഭവിക്കാം എന്ന അവസ്ഥയാണ് ശബരിമലയിൽ ഇപ്പോൾ. ചിത്തിര ആട്ട മഹോത്സവത്തിനായി നാളെ വൈകുന്നേരം ശബരിമല നട തുറക്കുമ്പോൾ യുവതി പ്രവേശനത്തിന് ശബരിമലയിൽ ആരെങ്കിലും എത്തുമോ എന്നതാണ് ഇന്നത്തെ ചർച്ചാവിഷയം. ഭക്തരും അയ്യപ്പ സേവസംഘവുമെല്ലാം തന്നെ പ്രതിഷേധവുമായി രംഗത്തുണ്ട്. തുലമാസ പൂജയ്ക്കായി നട തുറന്നപ്പോൾ നാമജപ സമരക്കാരും പൊലീസും തമ്മിൽ ഏറ്റ് മുട്ടിയിരുന്നു. പിന്നീട് നിരോധനാജ്ഞ ഉൾപ്പടെ പ്രഖ്യാപിക്കേണ്ട അവസ്ഥയുമുണ്ടായി. ഈ പശ്ചാത്തലത്തിൽ ശബരിമലയിലും പരിസരപ്രദേശത്തും സുരക്ഷ ശക്തമാക്കുകയാണ് പൊലീസ്. സമരം ശക്തമാകാനുള്ള സാധ്യത മുന്നിൽകണ്ട് കനത്ത പ്രഹരശേഷിയുള്ള ആയുധങ്ങളാണ് പൊലീസ് എത്തിക്കുന്നത്. സമരത്തെ വിരട്ടിയോടിക്കുക എന്ന തന്ത്രം തന്നെയാണ് പൊലീസ് പ്രയോഗിക്കുക എന്ന് തന്നെയാണ് സജ്ജീകരണങ്ങളിൽ മനസ്സിലാകുന്നത്.
ശബരിമലയിലെ സുരക്ഷയ്ക്കായി കൂടുതൽ വനിതാ പൊലീസുകാരെ വിന്യസിച്ചു. അമ്പതു കഴിഞ്ഞ വനിതാ പൊലീസുകാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. 2300 പേരടങ്ങുന്ന സംഘത്തയാണ് പമ്പയിൽ എത്തിച്ചത്. ചിത്തിര ആട്ടവിശേഷത്തിനായി നാളെ ശബരിമല നട തുറക്കാനിരിക്കേ ആയിരക്കണക്കിന് ഭക്തർ ഇവിടെ എത്തിച്ചേരുമെന്നാണ് കരുതുന്നത്. അതിനിടയിലാണ് മാധ്യമ പ്രവർത്തകരെ കടത്തി വിടാൻ ഐജി അശോക് യാദവ് നിർദ്ദേശിച്ചതിന് പിന്നാലെ അവിടെയെത്തിയ മാധ്യമ പ്രവർത്തകരെ പമ്പയിലേക്ക് പ്രവേശിപ്പിച്ചത്. കർശന പരിശോധനകൾ നടത്തിയാണ് പൊലീസ് ഇവർക്ക് പ്രവേശനം അനുവദിച്ചത്. തുലാമാസ പൂജകൾക്കായി നട തുറന്ന സമയത്ത് പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇത് നാളെ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ സന്നാഹങ്ങളോടും കൂടിയാണ് പൊലീസ് എത്തിയിരിക്കുന്നത്. കനത്ത സുരക്ഷയാണ് പമ്പയിലും പരിസര പ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്.
കിലോമീറ്ററുകൾ സൂം ചെയ്ത് ഉപയോഗിക്കാവുന്ന ടിയർ ഗ്യാസ്
സമരത്തിനായി എത്തുന്നവരെ വിരട്ടിയോടിക്കാൻ ടിയർ ഗ്യാസ് ആണ് പൊലീസ് സാധാരണയായി ഉപയോഗിക്കുന്നത്. എന്നാൽ ഇവിടെ എത്തിക്കു വീര്യം കൂടിയ ടിയർ ഗ്യാസുകളാണ്. സാധാരണടിയർ ഗ്യാസുകൾ കണ്ണിന് അൽപ്പനേരത്തെ എരിച്ചിലാണ് ഉണ്ടാക്കുക. എന്നാൽ സമരക്കാരെ വിരട്ടിയോടിക്കാനായി എത്തിക്കുന്ന ടിയർ ഗ്യാസുകൾ രണ്ട് കിലോമീറ്ററോളം സൂം ചെയ്ത് ഉപയോഗിക്കാൻ പറ്റുന്നവയാണ്. ഇതിന്റെ പ്രഹരശേഷി മറ്റ് ടിയർ ഗ്യാസുകളെ അപേക്ഷിച്ച് പതിന്മടങ്ങാണ്. ഇതിന്റെ പ്രഹരം ഏറ്റാൽ മണിക്കൂറുകളോളം കണ്ണ് തുറക്കാൻ പോലും കഴിയുകയില്ലെന്നാണ് വിവരം.ടിയർ ഗ്യാസ് വർഷിക്കുന്ന വജ്ര, ജലപീരങ്കിയായ വരുൺ എന്നിവയും പൊലീസിന്റെ ആയുധശേഖരത്തിലുണ്ടാകും. നിലയ്ക്കൽ മുതൽ സന്നിധാനം വരെ കർശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. നിരോധനാജ്ഞ പ്രഖ്യാപിച്ചത് കൂടാതെയാണ് ഈ മുൻകരുതലുകൾ.
നിലയ്ക്കലിൽ കഴിഞ്ഞ മാസം പൊലീസുമായി ഏറ്റുമുട്ടിയ പ്രക്ഷോഭക്കാരെ ലാത്തിയുപയോഗിച്ചാണ് വിരട്ടിയോടിച്ചത്. എന്നാൽ സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ച സ്ഥിതിയിലാണ് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി സുരക്ഷ ശക്തമാക്കുന്നത്.മണ്ഡലകാലത്തിന് മുൻപ് നട തുറക്കുന്ന സമയമായിതിനാൽ തന്നെ അധികം ഭക്തന്മാർ എത്തില്ലെന്ന കണക്ക്കൂട്ടലിൽ യുവതികൾ എത്താനുള്ള സാധ്യത അയ്യപ്പഭക്തർ തള്ളിക്കളയുന്നില്ല.
സാങ്കേതിക സംവിധാനങ്ങളുൾപ്പെടെയുള്ള സന്നാഹങ്ങളുമായി പൊലീസ് ശക്തമായ മുൻകരുതലാണൊരുക്കുന്നത്. കനത്ത പൊലീസ് വലയത്തിലാണ് ശബരിമല. സംഘർഷങ്ങളിലെ പ്രതികളടക്കം പൊലീസിന്റെ പട്ടികയിലുള്ളവർ ശബരിമലയിലെത്തിയാൽ മുഖം തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കാനുള്ള 'ഫേസ് ഡിറ്റക്ഷൻ' സാങ്കേതികവിദ്യയും ഒരുക്കിയിട്ടുണ്ട്. കമാൻഡോകളടക്കം 1850 പൊലീസുകാരെയാണു സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. തുലാമാസപൂജയ്ക്കു നട തുറന്ന ദിവസങ്ങളിലെ സംഘർഷങ്ങളിൽ ഉൾപ്പെട്ട 450 പേരടക്കം 1500 പേരുടെ ചിത്രങ്ങൾ പൊലീസിന്റെ 'ഫേസ് ഡിറ്റക്ഷൻ' സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊലീസ് തയാറാക്കിയ ആൽബത്തിൽ ഉൾപ്പെട്ട് ഒളിവിൽ കഴിയുന്ന 350 ലേറെപ്പേരും ഇതിൽപ്പെടും.
സ്ഥിതിഗതികൾ നിരീക്ഷിക്കാൻ കേന്ദ്ര സംഘവും
ശബരിമലയിൽ പ്രക്ഷോഭമുണ്ടായാൽ പ്രക്ഷോഭകാരികളെ വിരട്ടിയോടിക്കാൻ തന്നെയാണ് പൊലീസിന്റെ തീരുമാനം. ശബരിമലയിൽ നാളെ നട തുറക്കുമ്പോൾ യുവതി പ്രവേശനത്തിന് കളമൊരുക്കുന്നതിനും പ്രക്ഷോഭത്തിനിടയിലും തീർത്ഥാടകർക്ക് വേണ്ട സുരക്ഷ ഒരുക്കുക എന്നതാണ് ലക്ഷ്യം. എന്നാൽ ശബരിമലയിൽ ഇപ്പോൾ എന്തും സംഭവിക്കാം എന്ന അവസ്ഥ നിലവിലുണ്ട്. ഇതിനായി സുരക്ഷ ശക്തമാക്കുകയാല്ലാതെ പൊലീസിനും മറ്റ് മാർഗങ്ങൾ ഇല്ല. ഈ സാഹചര്യത്തിൽ കനത്ത സുരക്ഷ ഒരുക്കിയിട്ടുമുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ കേന്ദ്ര സംഘവും എത്തും.കേന്ദ്ര ആഭ്യന്തര വകുപ്പ് പ്രതിനിധിയും ഇന്റലിജൻസ് ഉദ്യോഗസ്ഥരും ഇന്ന് പമ്പയിലെത്തും എന്നാണ് വിവരം.
സുരക്ഷ വിശ്വാസികൾക്കെന്ന് വിശദീകരണം
സുപ്രീം കോടതി വിധി വന്നതിന് ശേഷം യുവതി പ്രവേശനത്തിന് ശ്രമിച്ച ആർക്കും തന്നെ തുലാമാസപൂജയ്ക്ക് നട തുറന്നപ്പോൾ പ്രവേശനം നടത്താൻ കഴിഞ്ഞിരുന്നില്ല. ഭക്ത രോഷത്തെതുടർന്നാണ് ശ്രമം നടത്തിയ എല്ലാവരും മടങ്ങിയത്. വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിലെത്തുന്ന സ്ത്രീകൾക്ക് വേണ്ട സുരക്ഷയൊരുക്കുമെന്നും ഇത് മു്ൻകൂട്ടി പൊലീസിനെ അറിയിച്ച ശേഷം ദർശനത്തിന് എത്തണമെന്നും ആയിരുന്നു അറിയിപ്പ്. എന്നാൽ നാളെ നട തുറക്കുമ്പോൾ ഒരു സ്ത്രീ പോലും എത്തുന്നതിന് ഇത്വരെ അറിയിച്ചിട്ടില്ല എന്നാണ് ജില്ലാ കളക്ടർ അറിയിച്ചത്.
അക്രമികളെ തിരിച്ചറിയാൻ ഫെയ്‌സ് ഡിറ്റക്ഷൻ ക്യാമറകളും
നിലയ്ക്കൽ, പമ്പ, സന്നിധാനം, കാനനപാത എന്നിവിടങ്ങളിലായി പൊലീസിന്റെ നിരീക്ഷണ ക്യാമറകൾക്കൊപ്പം 12 ഫെയ്‌സ് ഡിറ്റക്ഷൻ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. 1500 പേരിൽ ആരെങ്കിലും എത്തിയാൽ ഈ ക്യാമറകൾ മുഖം തിരിച്ചറിഞ്ഞു പൊലീസ് കൺട്രോൾ റൂമിൽ മുന്നറിയിപ്പു നൽകും. അത്തരക്കാരെ ഉടൻ കസ്റ്റഡിയിലെടുക്കും. മുഖം മറച്ചെത്തിയാൽ പ്രത്യേകം പരിശോധിക്കും.
ശബരിമലയിൽ സംഘർഷമുണ്ടാക്കിയവരും സമരം ചെയ്തവരുമടക്കം 4000 പേർ നിരീക്ഷണത്തിലാണ്. ഇവരുടെ ചിത്രമടക്കമുള്ള വിവരങ്ങൾ ശബരിമലയിലെ പൊലീസിനു ലഭ്യമാക്കിയിട്ടുണ്ട്. ശബരിമലയിൽ യുവതീപ്രവേശം തടയാൻ ഭക്തരായ സ്ത്രീകളെത്തിയാൽ നേരിടാനായി വനിതാ പൊലീസുകാരെയും സജ്ജരാക്കിയിട്ടുണ്ട്. എസ്‌ഐ, സിഐ റാങ്കിലുള്ള മുപ്പത് വനിതാ ഉദ്യോഗസ്ഥർ തയാറായിക്കഴിഞ്ഞു. പമ്പയിൽനിന്നു സന്നിധാനത്തേക്കു നീലിമല, അപ്പാച്ചിമേട്, ശരംകുത്തി വഴി മാത്രമാകും തീർത്ഥാടകരെ കയറ്റുക. ദർശനം കഴിഞ്ഞു സ്വാമി അയ്യപ്പൻ റോഡിലൂടെ മാത്രം മലയിറങ്ങാം. 3 ദിവസത്തെ നിരോധനാജ്ഞ പ്രാബല്യത്തിലായി.
സന്നിധാനത്ത് വനിത പൊലീസും
സന്നിധാനത്ത് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി വനിത പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. അൻപതിന് മുകളിൽ പ്രായമുള്ളവരെയാണ് നിയോഗിച്ചിട്ടുള്ളത്. എന്നാൽ ഇത അനാവശ്യമായിട്ടാണ് ഇത്രയും സുരക്ഷ എന്നാണ് യുവതി പ്രവേശത്തെ എതിർക്കുന്നവർ പറയുന്നത്. എന്ത് വിലകൊടുത്തും സന്നിധാനത്ത് യുവതികളെ എത്തിക്കുക എന്ന നീക്കത്തിന്റെ ഭാഗമാണ് ഈ സുരക്ഷ. മുൻ വർഷങ്ങളിൽ പ്രായമുള്ള സ്ത്രീകൾ എത്തിയിരുന്നപ്പോൾ ഏർപ്പെടുത്താത്ത വനിത പൊലീസ് സുരക്ഷ ഇപ്പോൾ എന്തിനെന്നും ചോദ്യം ഉയരുന്നു. അത്‌പോലെ തന്നെ ഇത്രയധികം കമാൻഡോകളും സുരക്ഷയുമൊക്കെയായി യുദ്ധ സമാനമായ അന്തരീക്ഷം ഒരുക്കുമ്പോൾ എങ്ങനെയാണ് മനസമാധാനത്തോടെ ഭക്തർ എത്തുക എന്ന പ്രസക്തമായ ചോദ്യവും ഉയരുന്നു.