- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശകാര്യ-പ്രതിരോധ മന്ത്രിമാരും സുരക്ഷ ഉപദേശകരും പലതവണ ഫോണിൽ സംസാരിച്ചു; മോദി ട്രംപിനെയും ട്രംപ് മോദിയെയും ഇടയ്ക്കിടെ ഫോണിൽ വിളിക്കും; എങ്കിലും കൂടിക്കണ്ടേ മതിയാകൂ എന്ന് തീരരുമാനം; മേയിൽ ട്രംപിനെ കാണാൻ മോദി അമേരിക്കയ്ക്ക് പോകും; ഈവർഷം തന്നെ ട്രംപ് ഇന്ത്യയിലേക്കും വരും
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷം ഡൊണാൾഡ് ട്രംപ് ആദ്യം ഫോണിൽ വിളിച്ച ലോകനേതാക്കളിലൊരാളാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യൻ പ്രസിഡന്റിനെയോ ചൈനീസ് പ്രസിഡന്റിനെയോ വിളിക്കുന്നതിന് മുമ്പ് മോദിയെ വിളിച്ച ട്രംപ്, ഇപ്പോഴും ഇടയ്ക്കിടെ ഇങ്ങോട്ട് വിളിക്കുന്നു. തിരിച്ച് മോദിയും ഇടയ്ക്കിടെ അമേരിക്കൻ പ്രസിഡന്റിനെ വിളിക്കുന്നു. പ്രതിരോധ മന്ത്രിമാരും സുരക്ഷാ ഉപദേഷ്ടാക്കളും ഇതിനിടെ പലതവണ കൂടിക്കണ്ടു. എന്നാൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് നേർക്കുനേർ കൂടിക്കാഴ്ച വേണമെന്നാണ് ട്രംപിന്റെയും മോദിയുടെയും ആഗ്രഹം. ട്രംപിന്റെ ക്ഷണമനുസരിച്ച് മെയ് ആദ്യം അമേരിക്ക സന്ദർശിക്കാനൊരുങ്ങുകയാണ് മോദി. ഇതിന് മുമ്പ് ജി-20 ഉച്ചകോടിക്കിടെ ഇരുനേതാക്കളും കണ്ടുമുട്ടുമെങ്കിലും, അമേരിക്കയിൽ നേരിട്ടുപോയി സന്ദർശനം നടത്താനാണ് മോദിയുടെ തീരുമാനം. പ്രതിരോധം, സുരക്ഷ, സാമ്പത്തികം തുടങ്ങിയ വിഷയങ്ങളിൽ ഇരുനേതാക്കളും അടുത്തിടെ ദീർഘനേരം ഫോണിൽ സംസാരിച്ചിരുന്നു. അമേരിക്കൻ സന്ദർശനത്തിന്റെ ആവ
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷം ഡൊണാൾഡ് ട്രംപ് ആദ്യം ഫോണിൽ വിളിച്ച ലോകനേതാക്കളിലൊരാളാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യൻ പ്രസിഡന്റിനെയോ ചൈനീസ് പ്രസിഡന്റിനെയോ വിളിക്കുന്നതിന് മുമ്പ് മോദിയെ വിളിച്ച ട്രംപ്, ഇപ്പോഴും ഇടയ്ക്കിടെ ഇങ്ങോട്ട് വിളിക്കുന്നു. തിരിച്ച് മോദിയും ഇടയ്ക്കിടെ അമേരിക്കൻ പ്രസിഡന്റിനെ വിളിക്കുന്നു. പ്രതിരോധ മന്ത്രിമാരും സുരക്ഷാ ഉപദേഷ്ടാക്കളും ഇതിനിടെ പലതവണ കൂടിക്കണ്ടു.
എന്നാൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് നേർക്കുനേർ കൂടിക്കാഴ്ച വേണമെന്നാണ് ട്രംപിന്റെയും മോദിയുടെയും ആഗ്രഹം. ട്രംപിന്റെ ക്ഷണമനുസരിച്ച് മെയ് ആദ്യം അമേരിക്ക സന്ദർശിക്കാനൊരുങ്ങുകയാണ് മോദി. ഇതിന് മുമ്പ് ജി-20 ഉച്ചകോടിക്കിടെ ഇരുനേതാക്കളും കണ്ടുമുട്ടുമെങ്കിലും, അമേരിക്കയിൽ നേരിട്ടുപോയി സന്ദർശനം നടത്താനാണ് മോദിയുടെ തീരുമാനം.
പ്രതിരോധം, സുരക്ഷ, സാമ്പത്തികം തുടങ്ങിയ വിഷയങ്ങളിൽ ഇരുനേതാക്കളും അടുത്തിടെ ദീർഘനേരം ഫോണിൽ സംസാരിച്ചിരുന്നു. അമേരിക്കൻ സന്ദർശനത്തിന്റെ ആവശ്യകത ഈ സംഭാഷണത്തിനിടെ ട്രംപ് ആവർത്തിക്കുകയും ചെയ്തു. ഇതനുസരിച്ചാണ് ഉഭയകക്ഷി ചർച്ചയ്ക്ക് കളമൊരുങ്ങുന്നത്. ഇതിനകം അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസും പ്രതിരോധ മന്ത്രി മനോഹർ പരിക്കാറും കൂടിക്കണ്ടിരു്‌നു. വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണും വിദേശകാര്യമന്ത്രി സുഷമ സ്വരാജും അടുത്തുതന്നെ ചർച്ച നടത്തും.
ട്രംപ് അധികാരമേറ്റ് അധികം വൈകാതെ തന്നെ അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് ഫ്‌ലിന്നും ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ചർച്ച നടത്തിയിരുന്നു. ദോവൽ വാഷിങ്ടണിലെത്തിയാണ് ഫ്‌ളിന്നിനെ കണ്ടത്. ഇന്ത്യയുമായി പ്രതിരോധ-സുരക്ഷാ കാര്യങ്ങളിൽ സഹകരിക്കാൻ അമേരിക്കയ്ക്ക് താത്പര്യമുണ്ടെന്നാണ് പരിക്കാർ-മാറ്റിസ് ചർച്ചയിലും വെളിവായത്.
ഈ ചർച്ചകളുടെ തുടർച്ചയെന്നോണമാകും മോദിയുടെ അമേരരിക്കൻ സന്ദർശനം. മെയ് മാസമാദ്യം മോദി അമേരിക്കയിലെത്തുമെന്നാണ് സൂചന. ഇക്കൊല്ലം തന്നെ ട്രംപ് ഇന്ത്യയിലെത്തുമെന്നും റിപ്പോർട്ടുണ്ട്. എച്ച്-1ബി വിസ വെട്ടിക്കുറയ്്കുന്നതും കുടിയേറ്റ നിയന്ത്രണവും മേഖലയിൽ ചൈന ഉയർത്തുന്ന അസ്വാരസ്യങ്ങളുമെല്ലാം ഇരുനേതാക്കളുടെയും ചർച്ചയിൽ ഉയർന്നുവരും.