- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും ഭീകരവാദത്തെ കുറിച്ചും മോദിയുടെ ഉഗ്രൻ പ്രസംഗം; കാത് കൂർപ്പിച്ച് കൈയടിച്ച് ലോക നേതാക്കൾ; ഇന്ത്യയുടെ വളർച്ചാ ഗ്രാഫ് എണ്ണിയെണ്ണി പറഞ്ഞ് കത്തിക്കയറി; ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിന്റെ പ്ലീനറി സമ്മേളനം ഉദ്ഘാടനം ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രി
ദാവോസ്: ലോകസാമ്പത്തിക ഉച്ചകോടിയുടെ പ്‌ളീനറി സമ്മേളനത്തിൽ താരമായത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ. ഇന്ത്യയുടെ വികസന മുന്നേറ്റം വിശദീകരിച്ചായിരുന്നു പ്ലീനറി സമ്മേളനം മോദി ഉദ്ഘാടനം ചെയ്തത്. കാലഹരണപ്പെട്ട നിയമങ്ങൾ പൊളിച്ചെഴുതിയും പുതിയ പരിവർത്തനങ്ങൾ കൊണ്ടുവന്നും ഇന്ത്യ കുറഞ്ഞ കാലംകൊണ്ടു നിക്ഷേപ സൗഹൃദ രാജ്യമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ 20 വർഷത്തിനിടെ ജിഡിപി വളർച്ച ആറു മടങ്ങു വർധിച്ചതായും മോദി പറഞ്ഞു. ഒരു ഇന്ത്യൻ നേതാവിന് ലഭിച്ച ഏറ്റവും വലിയ അവസരമായാണ് പ്ലീനറി സമ്മേളനം ഉദ്ഘാടനം ചെയ്യാൻ മോദിയെ ക്ഷണിച്ചതിനെ വിലയിരുത്തിയത്. തനത് ശൈലിയിൽ കത്തിക്കയറി ഉദ്ഘാടനം അതിഗംഭീരമാക്കി. മോദിയുടെ വാക്കുകളെ അതീവശ്രദ്ധയോടെയാണ് ലോക നേതാക്കൾ കേട്ടിരുന്നത്. കൈയടിച്ച് അവർ ഇന്ത്യൻ പ്രധാനമന്ത്രിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇന്ത്യയുടെ നേട്ടങ്ങളെ എണ്ണിയെണ്ണി അവതരിപ്പിച്ചു. ഇതോടൊപ്പം ഭീകരവാദവും കാലാവസ്ഥാ വ്യതിയാനുവും മോദി ചർച്ചായാക്കി. ഡിജിറ്റൽ മേഖലയിലെ വളർച്ച സാമ്പത്തിക മേഖലയിൽ ഗുണംചെയ്തു. കാലാവസ്ഥാ വ്യതിയാനം, ഭീകര
ദാവോസ്: ലോകസാമ്പത്തിക ഉച്ചകോടിയുടെ പ്‌ളീനറി സമ്മേളനത്തിൽ താരമായത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ. ഇന്ത്യയുടെ വികസന മുന്നേറ്റം വിശദീകരിച്ചായിരുന്നു പ്ലീനറി സമ്മേളനം മോദി ഉദ്ഘാടനം ചെയ്തത്. കാലഹരണപ്പെട്ട നിയമങ്ങൾ പൊളിച്ചെഴുതിയും പുതിയ പരിവർത്തനങ്ങൾ കൊണ്ടുവന്നും ഇന്ത്യ കുറഞ്ഞ കാലംകൊണ്ടു നിക്ഷേപ സൗഹൃദ രാജ്യമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ 20 വർഷത്തിനിടെ ജിഡിപി വളർച്ച ആറു മടങ്ങു വർധിച്ചതായും മോദി പറഞ്ഞു. ഒരു ഇന്ത്യൻ നേതാവിന് ലഭിച്ച ഏറ്റവും വലിയ അവസരമായാണ് പ്ലീനറി സമ്മേളനം ഉദ്ഘാടനം ചെയ്യാൻ മോദിയെ ക്ഷണിച്ചതിനെ വിലയിരുത്തിയത്. തനത് ശൈലിയിൽ കത്തിക്കയറി ഉദ്ഘാടനം അതിഗംഭീരമാക്കി. മോദിയുടെ വാക്കുകളെ അതീവശ്രദ്ധയോടെയാണ് ലോക നേതാക്കൾ കേട്ടിരുന്നത്. കൈയടിച്ച് അവർ ഇന്ത്യൻ പ്രധാനമന്ത്രിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഇന്ത്യയുടെ നേട്ടങ്ങളെ എണ്ണിയെണ്ണി അവതരിപ്പിച്ചു. ഇതോടൊപ്പം ഭീകരവാദവും കാലാവസ്ഥാ വ്യതിയാനുവും മോദി ചർച്ചായാക്കി. ഡിജിറ്റൽ മേഖലയിലെ വളർച്ച സാമ്പത്തിക മേഖലയിൽ ഗുണംചെയ്തു. കാലാവസ്ഥാ വ്യതിയാനം, ഭീകരവാദം, സംരക്ഷണ വാദം എന്നിവയെക്കുറിച്ചുമാത്രമേ തനിക്കു സംസാരിക്കാനുള്ളൂവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്തുകളായ ഭീകരവാദത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും എതിരെ ലോകരാഷ്ട്രങ്ങൾ ഒന്നിച്ചു നിലയുറപ്പിക്കണം. വിദ്യാസമ്പന്നരായ യുവാക്കൾ ഭീകരവാദത്തിൽ ആകൃഷ്ടരാകുന്നത് ആശങ്കയുണ്ടാക്കുന്നു. ഭീകരവാദത്തിൽ നല്ലതെന്നും ചീത്തയെന്നും ഇല്ല. ഇന്നത്തെ ഇന്ത്യ പിന്തുടരുന്നത് ഗാന്ധിയൻ ആദർശങ്ങൾ ആണെന്നും മോദി ദാവോസിൽ പറഞ്ഞു.
കാലഹരണപ്പെട്ട 1400ൽ അധികം നിയമങ്ങൾ മൂന്നു വർഷം കൊണ്ട് പൊളിച്ചെഴുതി. ഇതു സർക്കാരിന്റെ ശക്തിയെയാണു കാണിക്കുന്നത്. ഇന്ത്യയിലെ സമ്പത്തിനെ പരിണമിപ്പിക്കാനാണു ജിഎസ്ടി നടപ്പാക്കിയത്. ഈ നയത്തിന് ആഗോള വാണിജ്യതലങ്ങളിൽ വൻ വരവേൽപ്പ് ലഭിച്ചിരുന്നു. ഇന്ത്യയുടെ വികസനത്തെ സഹായിക്കുന്നത് ജനാധിപത്യവും ജനസംഖ്യയും ചലനാത്മകതയുമാണ്. ഞങ്ങളുടെ വിധിയെ രൂപപ്പെടുത്തുന്നതും അതാണ്. ഇന്ത്യയിൽ ജോലി ചെയ്യുന്നതും യാത്ര ചെയ്യുന്നതും ഉൽപ്പാദന മേഖലയിലും ഇപ്പോൾ ബുദ്ധിമുട്ടില്ലാതെ കാര്യങ്ങൾ നടപ്പാക്കാം. എല്ലാ മേഖലകളും നേരിട്ടുള്ള വിദേശനിക്ഷപത്തിനായി തുറന്നുകൊടുത്തിരിക്കുകയാണ്. ജിഎസ്ടി നടപ്പാക്കിയതിലൂടെ ഒരു രാജ്യം ഒരു നികുതിയെന്ന സമ്പ്രദായത്തിലേക്കു ഇന്ത്യ മാറി.-ഇങ്ങനെ എൻഡിഎ സർക്കാരിന്റെ വികസന മുദ്രാവാക്യങ്ങളും ചർച്ചയാക്കി.
കാലാവസ്ഥ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. കാർബൺ ബഹിർഗമനം കുറയ്ക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാനേ നമുക്കു കഴിയൂ. എന്നാൽ എത്ര രാജ്യങ്ങൾ അതിനു മുന്നോട്ടുവന്നിട്ടുണ്ടെന്നതാണു ചോദ്യം. ആഗോളവൽക്കരണത്തിന് അതിന്റെ പ്രതാപം പതിയെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ആഗോളവത്കരണത്തിനു വിരുദ്ധമായി രാജ്യങ്ങൾ സംരക്ഷണവാദമാണ് ഉയർത്തുന്നതെന്നും മോദി കൂട്ടിച്ചേർത്തു. വ്യാപാരത്തിൽ പുതിയതും യാഥാർഥ്യമല്ലാത്തതുമായ അതിരുകൾ വയ്ക്കുകയാണു പല രാജ്യങ്ങളും. ഇതാണു സംരക്ഷണ വാദം. ഇത് ആഗോള വിതരണ ശൃംഖലയെ ബാധിക്കും. തൽഫലമായി പല രാജ്യങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാകും.
മഹാത്മാഗാന്ധി ഒരിക്കൽ പറഞ്ഞു, തന്റെ വീടിന്റെ വാതിലുകൾ അടച്ചിടുന്നതിനു താൽപ്പര്യം ഉണ്ടായിരുന്നില്ലെന്ന്. വിവിധ രാജ്യങ്ങളിൽനിന്നുള്ള ആശയങ്ങളും സംസ്‌കാരങ്ങളും കടന്നുവരട്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ താൽപ്പര്യം. എന്നാൽ അവയൊരിക്കലും തന്നെ പിഴുതെറിയാൻ അദ്ദേഹം അനുവദിച്ചില്ല. ഇക്കാര്യത്തിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യയുടെ വികസനത്തിന്റെ ഉത്തരം ജനാധിപത്യമാണ്. 30 വർഷത്തിനിടെ ആദ്യമായാണ് ഒരു പാർട്ടിക്ക് കേന്ദ്രത്തിൽ ജനങ്ങൾ ഭൂരിപക്ഷം കൊടുക്കുന്നത്. 'സബ്കാ സാഥ്, സബ്കാ വികാസ്' എന്നതാണ് ഞങ്ങളുടെ വികസന കാഴ്ചപ്പാട്‌മോദി പറഞ്ഞു.
ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപാദനം (ജിഡിപി) 2025 ആകുമ്പോഴേക്കും അഞ്ചുലക്ഷം കോടി ഡോളറിലെത്തിക്കുകയാണു (317 ലക്ഷം കോടി രൂപ) ലക്ഷ്യമെന്നും വിശദീകരിച്ചു. ഇതാദ്യമായാണ് ഇന്ത്യയുടെ പ്രധാനമന്ത്രി ലോക സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്യുന്നത്. ഇന്ത്യയുടെ സാമ്പത്തിക മേഖലകളിൽ മിക്കതും വിദേശനിക്ഷേപത്തിനായി തുറന്നിട്ടു കഴിഞ്ഞു. വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിനു തടസ്സമായി നിന്നിരുന്ന 1400ൽ അധികം കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദാക്കി. വ്യവസായികളെ കാത്തിരിക്കുന്നതു ചുവപ്പുനാടയല്ല, ചുവപ്പു പരവതാനിയാണ് മോദി പറഞ്ഞു.
20 വർഷത്തിനു ശേഷമാണ് ഇന്ത്യയിൽ നിന്നു പ്രധാനമന്ത്രി ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കുന്നത്. 1997ൽ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡ ഈ സമ്മേളനത്തിനെത്തുമ്പോൾ ഇന്ത്യയുടെ (ജിഡിപി) 40,000 കോടി ഡോളറായിരുന്നു. ഇന്നത് ആറിരട്ടിയായി വർധിച്ചു കഴിഞ്ഞു. ഭീകരതയും കാലാവസ്ഥാ മാറ്റവും തന്നിലേക്കു മാത്രം നോക്കുന്ന ചില രാജ്യങ്ങളുടെ നിലപാടുകളുമാണു ലോകം നേരിടുന്ന പ്രധാന ഭീഷണികൾ. ഭീകരതയെ നല്ലതെന്നും മോശമെന്നും വേർതിരിച്ചു കാണുന്നത് അതിലേറെ അപകടകരമാണ്. 'വസുധൈവ കുടുംബകം' എന്ന ഭാരതത്തിന്റെ പുരാതന ദർശനം പിളർപ്പിന്റെയും അകൽച്ചയുടെയും ഇന്നത്തെ സാഹചര്യത്തിൽ കൂടുതൽ പ്രസക്തമാണെന്നും മോദി പറഞ്ഞു.