- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ സന്ദർശനത്തെ ആഘോഷമാക്കിയ അമേരിക്കൻ മാദ്ധ്യമങ്ങൾ ഇക്കുറി മോദിയെ കണ്ടില്ലെന്ന് നടിക്കുന്നു; ആഗോള ഭീമന്മാർ അപ്പോയിന്റ്മെന്റിന് ക്യൂ നിന്നിട്ടും അറിഞ്ഞ ഭാവമില്ല; നിറയെ പോപ് ഫ്രാൻസിസ് വാർത്തകൾ മാത്രം
വാഷിങ്ടൺ: ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിയുടെ അമേരിക്കയിലേക്കുള്ള യാത്രവിലക്ക് ആഘോഷിച്ചവരാണ് യുഎസ് മാദ്ധ്യമങ്ങൾ. പിന്നീട് ഇന്ത്യൻ പ്രധാനമന്ത്രിയായി ന്യൂയോർക്കിൽ ആദ്യം എത്തിയപ്പോൾ മോദിക്ക് പിന്നാലെയായിരുന്നു അമേരിക്കൻ പത്രങ്ങളും ചാനലുകളും. എന്നാൽ രണ്ടാം സന്ദർശനത്തിൽ മോദി പരിഗണിക്കാൻ പോലും അതേ മാദ്ധ്യമങ്ങൾ
വാഷിങ്ടൺ: ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിയുടെ അമേരിക്കയിലേക്കുള്ള യാത്രവിലക്ക് ആഘോഷിച്ചവരാണ് യുഎസ് മാദ്ധ്യമങ്ങൾ. പിന്നീട് ഇന്ത്യൻ പ്രധാനമന്ത്രിയായി ന്യൂയോർക്കിൽ ആദ്യം എത്തിയപ്പോൾ മോദിക്ക് പിന്നാലെയായിരുന്നു അമേരിക്കൻ പത്രങ്ങളും ചാനലുകളും. എന്നാൽ രണ്ടാം സന്ദർശനത്തിൽ മോദി പരിഗണിക്കാൻ പോലും അതേ മാദ്ധ്യമങ്ങൾ തയ്യാറല്ല. 500 സിഇഒമാരുമായി കൂടിക്കാഴ്ച നടത്തിയിട്ടും അമേരിക്കൻ മാദ്ധ്യമങ്ങൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം 'വാർത്തയല്ല'. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനവും മിനാ ദുരന്തവുമാണു അമേരിക്കൻ പത്രങ്ങളിൽ ഒന്നാം പേജിൽ ഇടംപിടിച്ചത്.
അമേരിക്കയിലെ പ്രധാനമാദ്ധ്യമങ്ങളിലെന്നും മോദിയുടെ സന്ദർശനം ഒന്നാം പേജ് വാർത്തയായില്ല. ദ വാഷിങ്ടൺ പോസ്റ്റ്, ലോസ് ഏഞ്ചലസ് ടൈംസ്, ദ വാൾ സ്ട്രീറ്റ് ജേണൽ, ദ ന്യൂയോർക്ക് ടൈംസ് തുടങ്ങിയവയിലൊന്നും മോദി ഒന്നാം പേജിൽ ഇടംപിടിച്ചില്ല. സാൻജോസ് മെർക്കുറി ന്യൂസിൽ മോദിയുടെ സന്ദർശനം ചെറിയ വാർത്തയായി. എല്ലാവർക്കും പ്രധാനം പോപ്പ് തന്നെ. എന്നാൽ ആറ് ദിവസം നീളുന്ന മോദിയുടെ യു.എസ്. യാത്രയെക്കുറിച്ച് ഇന്ത്യയിലെ മാദ്ധ്യമങ്ങളിൽ വാർത്തകൾ നിറയുകയാണ്. നൂറോളം മാദ്ധ്യമ പ്രവർത്തകരാണ് ഇന്ത്യയിൽനിന്ന് മോദിക്കൊപ്പം അമേരിക്കയിലെത്തിയത്. ഇവർ മോദിയുടെ പരിപാടിക്കു ഇന്ത്യയിൽ വൻപ്രാധാന്യവും നൽകുന്നുണ്ട്. അമേരിക്കൻ മാദ്ധ്യമങ്ങൾ പരിഗണിക്കുന്നില്ലെന്ന് പറഞ്ഞ് മോദിയുടെ തിരക്കിന് കുറവൊന്നുമില്ല.
വമ്പൻ കമ്പനികളുടെ സിഇഒമാരെല്ലാം മോദിയെ കാണാനുള്ള ശ്രമത്തിലാണ്. തിരിക്ക് കാരണം പലതും വേണ്ടെന്ന് വയ്ക്കുകയാണ് മോദി. അതിനിടെ രണ്ടു ദിവസത്തെ സിലിക്കൺവാലി സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സാൻഹൊസെയിൽ എത്തി. അമേരിക്കയുടെ ടെക്‌നോളജി സിരാകേന്ദ്രമായ സിലിക്കൺവാലിയിൽ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ വിജയത്തിന് അമേരിക്കൻ കമ്പനികളുമായുള്ള കൂട്ടായ പ്രവർത്തനത്തിന് തുടക്കമിടുകയാണ് പ്രധാന ലക്ഷ്യം. സാൻഹൊസെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മോദിയെ സാൻഹൊസെ മേയർ സാം ലിക്കാർഡേ സിറ്റി കൗൺസിൽ മെമ്പർ ആഷ് കാർല, സാൻഫ്രാൻസിസ്‌കോ കോൺസുലേറ്റ് ജനറൽ അംബാസിഡർ വെങ്കിടേശൻ അശോക് തുടങ്ങിയ നിരവധി പേർ സ്വീകരിച്ചു.
തുടർന്ന് പ്രധാനമന്ത്രി സാൻഹൊസെ ഫെയർ മൗണ്ട് ഹോട്ടലിൽ ഇന്ത്യൻ എംബസിയുടെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച റിസപ്ഷനിൽ പങ്കെടുത്തു. തുടർന്ന് ടെസ്‌ലാ ഇലക്ട്രിക് കാർ കമ്പനി സന്ദർശിക്കുന്നതിന് മോദി പുറപ്പെടുകയും ടെസ്‌ല കമ്പനി സിഇഒ ഇലന്മസ്‌കുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇതിനിടെ ഹൃസ്വമായി അമേരിക്കയിലെ സിക്ക് കമ്മ്യൂണിറ്റി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് ആപ്പിൾ കമ്പനി സിഇഒ ടിം കുക്കുമായും മൈക്രോസോഫ്റ്റ് ചീഫ് സത്യനാടെല്ല, ഗൂഗിൾ ചീഫ് സുന്ദർ പിച്ചായി എന്നവരുമായും ചർച്ച നടത്തി. ഫേസ്‌ബുക്ക് ഹെഡ്ക്വാർട്ടേഴ്‌സ് സന്ദർശിക്കുന്ന മോദി സിഇഒ മാർക്ക് സുക്കർബർഗുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. തുടർന്ന് ഫേസ്‌ബുക്ക് വഴി പൊതുജനങ്ങളുമായി ചോദ്യോത്തര പരിപാടി നടത്തും. വൈകിട്ട് എസ്എപി സെന്ററിൽ 20000 പേർ പങ്കെടുക്കുന്ന വൻസ്വീകരണം ഒരുക്കിയിട്ടുണ്ട്. ഇതിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. എന്നാൽ ഇതൊന്നും അമേരിക്കൻ പത്രങ്ങൾ അറിഞ്ഞ ഭാവം കാണിക്കുന്നില്ല.
യു.എൻ ജനറൽ അസംബ്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്നതിനിടെ പുറത്ത് സിഖ്, പട്ടേൽ സമുദായങ്ങളുടെ പ്രതിഷേധവുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സിലിക്കൺ വാലിയിൽ സുരക്ഷ ശക്തമാണ്. സുസ്ഥിര വികസനമെന്ന വിഷയത്തിൽ യു.എന്റെ പ്രത്യേക യോഗം നടക്കുന്നതിനിടെയാണ് ഇന്ത്യ വിരുദ്ധ, മോദി വിരുദ്ധ മുദ്രാവാക്യവുമായി പ്രതിഷേധക്കാർ എത്തിയത്. ു.എൻ ആസ്ഥാനത്തിനു പുറത്ത് 200 ഓളം വരുന്ന സിഖ് വിഭാഗക്കാരാണ് ആദ്യം പ്രതിഷേധവുമായി എത്തിയത് 'സിഖ്‌സ് ഫോർ ജസ്റ്റീസ്' എന്ന ബാനറും പിടിച്ചായിരുന്നു പ്രതിഷേധം. പഞ്ചാബിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നു, പ്രത്യേക ഖാലിസ്താനു വേണ്ടി 2020ൽ ജനഹിത പരിശോധന നടത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ഇതിനു പിന്നാലെയാണ് പട്ടേൽ വിഭാഗത്തിലെ ഏതാനും പേർ പ്രതിഷേധവുമായി എത്തിയത്. പൊലീസ് ഭീകരതയിൽ നീതി വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. സമുദായത്തിലെ നാലായിരത്തോളം യുവാക്കൾ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. നിരപരാധികളോട് ക്രൂരത കാണിച്ച പൊലീസുകാർക്കെതിരെ ഇതുവരെ നടപടിയുണ്ടായില്ലെന്നും പ്രതിഷേധത്തിനു നേതൃത്വം നൽകിയ അനിൽ പട്ടേൽ ആരോപിച്ചു. അതിനിടെ, ന്യുയോർക്കിലെ ഇന്ത്യൻ ഡയമണ്ട് ആൻഡ് ജെംസ്‌റ്റോൺൻ ഇൻഡസ്ട്രീ അസോസിയേഷൻ മോദിക്ക് പിന്തുണയുമായി യു.എൻ ആസ്ഥാനത്തേക്ക് പ്രകടനം നടത്തി.