- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിരോധ-ആണവ മേഖലകളിൽ ഇന്ത്യയും ബ്രിട്ടനും സഹകരിക്കും; ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന് ഇന്ത്യക്കു ബ്രിട്ടന്റെ പിന്തുണ; ഇന്ത്യയിൽ അസഹിഷ്ണുത അനുവദിക്കില്ലെന്നു മോദി
ലണ്ടൻ: ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന് ഇന്ത്യക്കു ബ്രിട്ടൻ പിന്തുണ അറിയിച്ചു. പ്രതിരോധം ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരിക്കാനും ഇന്ത്യയും ബ്രിട്ടനും തീരുമാനിച്ചു. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടൻ പ്രധാനമന്ത്രി ഡേവിഡ് കാമറോണും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രസ്താവന. ഇന്ത്യയും ബ്രി
ലണ്ടൻ: ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന് ഇന്ത്യക്കു ബ്രിട്ടൻ പിന്തുണ അറിയിച്ചു. പ്രതിരോധം ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരിക്കാനും ഇന്ത്യയും ബ്രിട്ടനും തീരുമാനിച്ചു.
ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടൻ പ്രധാനമന്ത്രി ഡേവിഡ് കാമറോണും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രസ്താവന. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ആണവകരാറിനും ഇരുരാജ്യങ്ങളും ഒപ്പുവച്ചു.
ഇന്ത്യയിൽ അസഹിഷ്ണുത അനുവദിക്കില്ലെന്നും മോദി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബ്രിട്ടണിന്റെ പിന്തുണയ്ക്ക് പ്രധാനമന്ത്രി മോദി നന്ദി പറഞ്ഞു. ഇരുരാജ്യങ്ങളുമായുള്ള സഖ്യം ഇരുവർക്കും ലോകത്തിനും മാനവികതയ്ക്കും ഫലപ്രദമാകുമെന്ന് മോദി പ്രത്യാശ പ്രകടിപ്പിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ ഗാർഡ് ഓഫ് ഓണർ നൽകിയാണു മോദിയെ സ്വീകരിച്ചത്. കാമറൂണിന്റെ ഔദ്യോഗിക വസതിയായ 10 ഡൗണിങ് സ്ട്രീറ്റിനടുത്തുള്ള ട്രഷറി ചത്വരത്തിലാണ് സ്വീകരണചടങ്ങുകൾ നടന്നത്. മൂന്ന് ദിവസത്തെ സന്ദർശത്തിനായാണ് മോദിയെത്തിയത്.
പ്രധാനമന്ത്രിയുടെ മറ്റൊരു വസതിയായ ബക്കിങ്ഹാംഷെയറിലെ ചെക്കേഴ്‌സിൽ ഇരുവരും ചർച്ച നടത്തി. ബസവേശ്വരന്റെ പ്രതിമയും അംബേദ്കറുടെ സ്മൃതി മന്ദിരവും ഉദ്ഘാടനം ചെയ്തശേഷം ശനിയാഴ്ച ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി തുർക്കിയിലെ അംഗാറയിലേക്ക് പോകും.
നേരത്തെ ഹീത്രൂ വിമാനത്താവളത്തിലെത്തിയ മോദിയെ ബ്രിട്ടണിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ രാജൻ മത്തായി, ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ജെയിംസ് ബെവൻ എന്നിവരും ബ്രിട്ടീഷ് സർക്കാറിലെ ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. അധികാരത്തിലേറിയ ശേഷം ആദ്യമായാണ് മോദി ബ്രിട്ടണിലെത്തുന്നത്. ഒരു പതിറ്റാണ്ടോളമുള്ള ഇടവേളയ്ക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇവിടേയ്‌ക്കെത്തുന്നത്.