- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി ഇന്ത്യയിൽ വരുന്നത് സോഷ്യൽ മീഡിയയിൽ മാത്രമല്ല ഇപ്പോൾ വാർത്ത! കേരള സന്ദർശനത്തിനായി മോദി ഇന്ത്യയിൽ എത്തുന്നുവെന്ന് മംഗളം; പ്രധാനമന്ത്രിയെ മനപ്പൂർവ്വം ആക്ഷേപിച്ചെന്ന് ബിജെപി
തിരുവനന്തപുരം: പ്രധാനമന്ത്രി മോദിയുടെ വിദേശ യാത്ര കളിയാക്കാൻ സോഷ്യൻ മീഡിയയിൽ ഏറ്റവും കൂടുതൽ പ്രചരിപ്പിക്കപ്പെടുന്ന ഒന്നാണ് മോദിയുടെ ഇന്ത്യ സന്ദർശനം. ഒട്ടേറെ ഹാസ്യ രൂപത്തിലുള്ള ട്രോളുകൾ ആണ് സോഷ്യൽ മീഡിയയിൽ. സോഷ്യൽ മീഡിയ വിട്ട് പത്രങ്ങളും അറിയാതെ എങ്കിലും ഇങ്ങനെയൊക്കെ എഴുതുന്ന സ്ഥിതിയിലേക്കും മാറിയെന്ന് ഇന്നത്തെ മംഗളം റിപ്പ
തിരുവനന്തപുരം: പ്രധാനമന്ത്രി മോദിയുടെ വിദേശ യാത്ര കളിയാക്കാൻ സോഷ്യൻ മീഡിയയിൽ ഏറ്റവും കൂടുതൽ പ്രചരിപ്പിക്കപ്പെടുന്ന ഒന്നാണ് മോദിയുടെ ഇന്ത്യ സന്ദർശനം. ഒട്ടേറെ ഹാസ്യ രൂപത്തിലുള്ള ട്രോളുകൾ ആണ് സോഷ്യൽ മീഡിയയിൽ. സോഷ്യൽ മീഡിയ വിട്ട് പത്രങ്ങളും അറിയാതെ എങ്കിലും ഇങ്ങനെയൊക്കെ എഴുതുന്ന സ്ഥിതിയിലേക്കും മാറിയെന്ന് ഇന്നത്തെ മംഗളം റിപ്പോർട്ട് സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്ത്യയിൽ സന്ദർശനത്തിന് എത്തുന്നു എന്നാണ് മംഗളം റിപ്പോർട്ട് ചെയ്യുന്നത്.
കേരളം എന്നെഴുതിയപ്പോൾ അബദ്ധത്തിൽ ഇന്ത്യ എന്നു മാറിപ്പോയതാണ് എന്ന വാദം ഉയർത്താൻ മംഗളത്തിന് കഴിയാതെ പോയതോടെ ബിജെപി നേതാക്കൾ പ്രധാനമന്ത്രിയെ കളിയാക്കാൻ മംഗളം ശ്രമിച്ചു എന്ന നിലയിൽ കാര്യങ്ങൾ വ്യാഖ്യാനിച്ചു തുടങ്ങിയിട്ടുണ്ട്. തലക്കെട്ടിൽ സംഭവിച്ചത് പിശകെന്ന് കരുതാം എന്നാൽ വാർത്തയുടെ ആദ്യ വരിയിൽ അതിനേക്കാൾ വ്യക്തമായി ഇത് ആവർത്തിച്ചത് മനപ്പൂർവ്വം അല്ലെ എന്നാണ് ഇവർ ചോദിക്കുന്നത്.
തലക്കെട്ടിൽ മാത്രമല്ല, വാർത്തയ്ക്ക് അകത്തും മോദി ഇന്ത്യയിലെത്തുമെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇതിനെ മാനുഷികമായ പിഴവായി കാണാനാകില്ലെന്നാണ് ബിജെപിയുടെ പക്ഷം. മംഗളത്തിന്റെ ഓൺലൈനിൽ വന്ന വാർത്ത ഇങ്ങനെ-
പ്രധാനമന്ത്രി മോദി ഇന്ന് ഇന്ത്യയിൽ
പ്രധാനമന്ത്രി ആയതിന് ശേഷമുള്ള ആദ്യ കേരള സന്ദർശനത്തിനായി നരേന്ദ്ര മോദി ഇന്ന് ഇന്ത്യയിലെത്തും. ഇന്ന് വൈകുന്നേരം 4.30ന് ദക്ഷിണ നാവിക കമാന്റ് ആസ്ഥാനമായ വില്ലിങ്ടൺ ദ്വീപിലെ ഐ.എൻ.എസ് ഗരുഡ വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിലാണ് മോദി എത്തുക. ഗവർണർ ജസ്റ്റിസ് പി സദാശിവം, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിക്കും.
വൈകുന്നേരം അഞ്ച് മണിയോടെ തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് എത്തുന്ന മോദി ബിജെപി സംസ്ഥാന അധ്യക്ഷൻ വി മുരളീധരൻ അധ്യക്ഷത വഹിക്കുന്ന പൊതു സമ്മേളനത്തിൽ പ്രസംഗിക്കും. നാവിക വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ തൃശ്ശൂർ കുട്ടനെല്ലൂർ ഹെലിപ്പാടിൽ ഇറങ്ങിയ ശേഷം റോഡ് മാർഗമാണ് മോദി തേക്കിൻ കാട് മൈതാനത്തേക്ക് പോകുന്നത്. തുടർന്ന് ഒരു മണിക്കുറോളം സമ്മേളന വേദിയിൽ മോദി ഉണ്ടാകും. തിരികെ റോഡ് മാർഗം വില്ലിങ് ടൺ ദ്വീപിലെ താജ് വാന്തയിലെത്തും. അവിടെയാണ് ഇന്നത്തെ ഉറക്കം.
നാളെ രാവിലെ മൂന്ന് സേനകളും ചേർന്ന് നടത്തുന്ന ഗാർഡ് ഓഫ് ഓണർ പ്രധാനമന്ത്രി പരിശോധിക്കും.
അവിടെ വൈകുന്നേരം വരെ ചിലവഴിച്ച് 4 മണിയോടെ വർക്കല ഹെലിപ്പാടിൽ ഹെലികോപ്റ്ററിൽ മോദി ഇറങ്ങും. 4.15ഓടെ പ്രധാനമന്ത്രി ശിവഗിരിയിലെത്തും. അവിടെ നിന്നും 4.35ന് പുറപ്പെട്ട് 5.10ന് തിരുവനന്തപുരം വിമാനത്താവളത്തിലെ എയർഫോഴ്‌സ് ഹട്ടിൽ എത്തി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും മോദി കാണും. 5.30 ഓടെ അദ്ദേഹം ന്യൂഡൽഹിയിലേക്ക് തിരിക്കും.
നരേന്ദ്ര മോദിയുടെ വിദേശ സഞ്ചാരവും സെൽഫി ഭ്രമവുമൊക്കെ ഏറെക്കാലം സൈബർ ലോകം ആഘോഷിച്ചതാണ്. എണ്ണിയാൽ തീരാത്തവിധം ട്രോളുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സഞ്ചാരത്തെക്കുറിച്ചു പ്രചരിച്ചത്. ഈ തമാശകളുടെ കാലാവധി കഴിയുംമുമ്പാണ് മംഗളത്തിലെ വാർത്ത വന്നത് എന്നതിനാലാണ് മനഃപൂർവം ആക്ഷേപിച്ചത് എന്ന തരത്തിൽ പ്രചാരണം ഉയർന്നത്.
കേരളത്തിലേക്കു മോദി വരുന്നതിനെ പരിഹസിച്ചും നിരവധി ട്രോളുകൾ ഇറങ്ങിയിരുന്നു. 'ഗോഡ്‌സ് ഓൺ കൺട്രി' എന്നു കേട്ടിട്ട് വേറെ ഏതോ രാജ്യം എന്നു തെറ്റിദ്ധരിച്ചാണ് മോദി കേരളത്തിലേക്കു വരുന്നത് എന്ന തരത്തിലാണ് ട്രോളുകൾ പ്രത്യക്ഷപ്പെട്ടത്.
മുമ്പ് ഒരു സിനിമയിൽ തന്നെ മർദിക്കാൻ വരുന്ന ഗുണ്ടകളോട് 'നീയൊക്കെ തമിഴ്‌നാട്ടിലല്ലേ, അങ്ങ് ഇന്ത്യയിൽ വാടാ അപ്പോൾ എടുത്തോളാം' എന്നു നടൻ കൊച്ചിൻ ഹനീഫ പറയുന്ന രംഗമുണ്ട്. ഈ ഹാസ്യരംഗത്തിനും ഏറെ പ്രചാരം കിട്ടിയിരുന്നു. ഇതൊക്കെ കണക്കിലെടുത്താണ് മംഗളം മോദിയെ അവഹേളിക്കാൻ കരുതിക്കൂട്ടി ചെയ്തതാണ് ഇന്നത്തെ വാർത്തയെന്ന നിലപാടിൽ ഒരുവിഭാഗം നിൽക്കുന്നത്.