- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഎസ്ടി പാസായത് അഴിച്ചുപണി എഴുപ്പമാക്കും; സാമ്പത്തിക വർഷം മറ്റുന്നതും കൃത്യമായ ഉദ്ദേശ്യത്തോടെ; റെയിൽവേ ബജറ്റിന്റെ മരണം മുതൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ കൊലപാതകം വരെ അനവധി പരിഷ്ക്കാരങ്ങൾ: പാതി ഭരണം കഴിഞ്ഞപ്പോൾ ഗിയർമാറ്റി ആക്സിലേറ്റർ ചവിട്ടി മോദി; ഇനി വരുന്നത് പരിഷ്‌ക്കരണങ്ങളുടെ കൊടുങ്കാറ്റ്
ന്യൂഡൽഹി: 20 കൊല്ലം മുമ്പ് ഉടലെടുത്ത ആശയമാണ് ചരക്കുസേവന നികുതി(ജിഎസ്ടി) എന്ന സംവിധാനം. ഇന്ത്യൻ സാമ്പത്തിക രംഗത്തെ മൊത്തെത്തിൽ ഉടച്ചുവാർക്കാൻ കഴിയുന്ന വിധത്തിലാണ് പദ്ധതിയെന്ന അഭിപ്രായം വിവിധ കോണുകളിൽ നിന്നും ഉയർന്നപ്പോഴും തമിഴ്‌നാടിനെ പോലുള്ള ഉൽപ്പാദക സംസ്ഥാനങ്ങൾ ഈ വിഷയത്തിൽ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തി ഏറെ പരിശ്രമിച്ചാണ് ജിഎസ്ടി പാസാക്കിയെടുത്തത്. സർക്കാർ ഭരണം പാതി പിന്നിട്ടതോടെ മാറ്റത്തിന്റെ പാതയിലേക്ക് ചുവടുവച്ച് കൂടുതൽ സാമ്പത്തിക പരിഷ്‌ക്കരണ നടപടികളുമായി മുന്നോട്ടു പോകുകയാണ് മോദി സർക്കാർ. ഇതിന്റെ തുടക്കമിട്ടുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇന്ത്യൻ സാമ്പത്തിക പരിഷ്‌ക്കരണങ്ങളുടെ മിശിഹ എന്നു പറഞ്ഞാണ് മോദി അധികാരത്തിലെത്തിയപ്പോൾ എല്ലാവരും വാഴ്‌ത്തിയത്. എന്നാൽ, ഇതുവരെ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. സർക്കാർ കാലാവധി പകുതു കഴിയുകയും ചെയ്തു. എന്നാൽ, ഇനിയുള്ള കാലം അതിവേഗം ബഹുദൂരമാകുമെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. ഇതിനൊക്കെയുള്ള ധൈര്യം നല്കു
ന്യൂഡൽഹി: 20 കൊല്ലം മുമ്പ് ഉടലെടുത്ത ആശയമാണ് ചരക്കുസേവന നികുതി(ജിഎസ്ടി) എന്ന സംവിധാനം. ഇന്ത്യൻ സാമ്പത്തിക രംഗത്തെ മൊത്തെത്തിൽ ഉടച്ചുവാർക്കാൻ കഴിയുന്ന വിധത്തിലാണ് പദ്ധതിയെന്ന അഭിപ്രായം വിവിധ കോണുകളിൽ നിന്നും ഉയർന്നപ്പോഴും തമിഴ്‌നാടിനെ പോലുള്ള ഉൽപ്പാദക സംസ്ഥാനങ്ങൾ ഈ വിഷയത്തിൽ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തി ഏറെ പരിശ്രമിച്ചാണ് ജിഎസ്ടി പാസാക്കിയെടുത്തത്. സർക്കാർ ഭരണം പാതി പിന്നിട്ടതോടെ മാറ്റത്തിന്റെ പാതയിലേക്ക് ചുവടുവച്ച് കൂടുതൽ സാമ്പത്തിക പരിഷ്‌ക്കരണ നടപടികളുമായി മുന്നോട്ടു പോകുകയാണ് മോദി സർക്കാർ. ഇതിന്റെ തുടക്കമിട്ടുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.
ഇന്ത്യൻ സാമ്പത്തിക പരിഷ്‌ക്കരണങ്ങളുടെ മിശിഹ എന്നു പറഞ്ഞാണ് മോദി അധികാരത്തിലെത്തിയപ്പോൾ എല്ലാവരും വാഴ്‌ത്തിയത്. എന്നാൽ, ഇതുവരെ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. സർക്കാർ കാലാവധി പകുതു കഴിയുകയും ചെയ്തു. എന്നാൽ, ഇനിയുള്ള കാലം അതിവേഗം ബഹുദൂരമാകുമെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. ഇതിനൊക്കെയുള്ള ധൈര്യം നല്കുന്നത് ജിഎസ്ടിയാണ്. ഇതിന് പിന്നാലെ ഇന്ത്യൻ സാമ്പത്തിക രംഗത്തെ നിർണ്ണായക മാറ്റങ്ങൾക്കാണ് മോദി തുടക്കമിടുന്നത്.
സാമ്പത്തിക വർഷ കലണ്ടർ തന്നെ മാറ്റിയുള്ള പരിഷ്‌ക്കാരമാണ് മോദി ഉദ്ദേശിക്കുന്നത്. ഏപ്രിൽ-മാർച്ച് എന്ന ബ്രിട്ടിഷ് രീതി മാറ്റി കലണ്ടർ ഇയർ ആക്കുന്നു. റെയിൽവേക്ക് മാത്രമായി ഒരു ബജറ്റ് അവതരണം വേണ്ടെന്ന ആവശ്യവും ഏറെക്കാലമായി നിലനിൽക്കുന്നതാണ്. ഇതോടെ റെയിൽവേ ബജറ്റിന്റെ മരണവും ആസന്നമായിരിക്കുയാണ്. കൂടുതൽ സ്വകാര്യ വൽക്കരിച്ചു കൊണ്ട് റെയിൽവേയെ പ്രൊഫഷണൽ ആക്കാനാണ് നീക്കം.
ഇക്കൊല്ലം റെയിൽവേ ബജറ്റ് ഇല്ലെന്നാണു മന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കുന്നത്. കേന്ദ്ര ബജറ്റിനകത്ത് റെയിൽവേ ബജറ്റും ചേർത്തു വിട്ടാൽ മതിയെന്നാണ് തീരുമാനം. ബജറ്റ് തന്നെ ജനുവരിയിലായിരിക്കുമത്രെ. കൊളോണിയൽ രീതികളിലുള്ള മാറ്റത്തിന് കൂടിയുള്ള തുടക്കമാകുമിത്. നിലവിലെ പൊതുമേഖലാ സ്ഥാപനങ്ങളെ കൈവിടുമെന്ന കാര്യവും ഏതാണ്ടു ഉറപ്പായി. വർഷങ്ങളായി നഷ്ടത്തോലോടു കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ പൂട്ടാനോ അല്ലെങ്കിൽ വിറ്റൊഴിവാക്കാനോ നടപടി വരും. അഴിമതിയിൽ മുങ്ങിയ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയെ (എംസിഐ) മാറ്റി നാഷനൽ മെഡിക്കൽ കൗൺസിൽ (എൻഎംസി) എന്ന പുതിയ സംവിധാനം കൊണ്ടുവരും. ഇതിനൊക്കെ പുറമേ
സാമ്പത്തിക വർഷം ഏപ്രിൽ മുതൽ മാർച്ച് വരെയെന്നത് ബ്രിട്ടനിലെ പരിപാടിയാണ്. അവരുടെ വേനൽക്കാലവും മഞ്ഞുകാലവുമായി ചേർന്നു വരുന്നത് 1867 മുതൽ ഇന്ത്യയിലും നടപ്പാക്കി. എന്നാൽ ഈ തീതി പരിഷ്‌ക്കരിക്കാനാണ് മോദി ഒരുങ്ങുന്നത്. സാധാരണണ കലണ്ടർ വർഷം തന്നെയാകും ഇനി സാ്മ്പത്തിക വർഷം. ലോകത്തു മിക്ക രാജ്യങ്ങളും കലണ്ടർ വർഷം അനുസരിച്ചാണു ബജറ്റ് തയാറാക്കുന്നതും. ഐഎംഎഫ്, ലോകബാങ്ക്, എഡിബി പോലുള്ള ഏജൻസികൾക്കും കോർപറേറ്റ് കമ്പനികൾക്കും കലണ്ടർ വർഷം തന്നെയാണു പ്രധാനം. വരട്ടെ അങ്ങനെയും മാറ്റം.
ബജറ്റിൽ നികുതി നിരക്കുകൾ കാര്യമായിട്ടുണ്ടാവില്ല. ജിഎസ്ടി വരുമ്പോൾ ആ നിരക്കു മാത്രം മതി. വർഷം തോറും ഓരോന്നിനും ഓരോ നികുതി നിരക്ക് കൂട്ടലും കുറയ്ക്കലും അവസാനിക്കാൻ പോവുകയാണല്ലോ.മെഡിക്കൽ കൗൺസിലിനു പകരം നാഷനൽ മെഡിക്കൽ കൗൺസിൽ നടപ്പാക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിക്കഴിഞ്ഞു. ഇനി പാർലമെന്റിൽ പാസാക്കണം. മെഡിക്കൽ രംഗത്തെയാകെ നിയന്ത്രിക്കാൻ അധികാരങ്ങളുള്ള റഗുലേറ്ററി സംവിധാനമാണിത്.
വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് അരുൺഷൂറിയെ മന്ത്രിയാക്കി ഡിസ് ഇൻവെസ്റ്റ്‌മെന്റ് വകുപ്പുണ്ടാക്കി 28 കേന്ദ്ര കമ്പനികളെ വിറ്റഴിച്ചിരുന്നു. അന്ന് കേന്ദ്ര ടൂറിസം സെക്രട്ടറിയായിരുന്ന അമിതാഭ് കാന്താണ് കോവളം ഐടിഡിസി ഹോട്ടൽ ഉൾപ്പെയെുള്ളവ വിറ്റഴിച്ചത്. സമാന മാർഗ്ഗത്തിലേക്ക് സർക്കാർ നീങ്ങുമെന്നാണ് വ്യക്തമാകുന്നത്. പൊുമേഖലയിലെ 157 കമ്പനികളുടെ സഞ്ചിത നഷ്ടം 2014ൽ 1,10285 കോടിയോളം രൂപയാണ്. ഈ നിലയ്ക്ക് തുടരാനാകില്ലെന്ന നിലപാടാണ് കേന്ദ്രം കൈക്കൊള്ളാൻ ഒരുങ്ങുന്നത്.
അതിനിടെ ജിഎസ്ടി കൗൺസിൽ രൂപീകരിച്ചുകൊണ്ട് സർക്കാർ വിജ്ഞാപനമിറക്കി. ധനമന്ത്രിയാണ് അധ്യക്ഷൻ. ഉൽപന്ന, സേവന നികുതിയുമായി ബന്ധപ്പെട്ട നികുതിഘടന തീരുമാനിക്കുന്നത് ഈ കൗൺസിലാണ്. കൗൺസിലിന്റെ ആദ്യ യോഗം 22, 23 തീയതികളിൽ ചേരും. റവന്യു വകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയും സംസ്ഥാന ധനമന്ത്രിമാരും സമിതിയിൽ അംഗങ്ങളായിരിക്കും. അടുത്ത വർഷം ഏപ്രിൽ ഒന്നിനു തന്നെ രാജ്യത്ത് ഏകീകൃത ഉൽപന്ന, സേവന നികുതി നടപ്പാക്കുകയെന്ന ലക്ഷ്യത്തിലേക്കു സുപ്രധാന ചുവടാണു ജിഎസ്ടി കൗൺസിൽ. നികുതി നിർണയരംഗത്തു പരമാധികാര സമിതിയായിരിക്കും കൗൺസിൽ.
ജിഎസ്ടി കൗൺസിൽ
അധ്യക്ഷൻ: കേന്ദ്ര ധനമന്ത്രി.
അംഗങ്ങൾ: റവന്യു വകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി, സംസ്ഥാന ധനമന്ത്രിമാർ.
കൗൺസിലിൽ കേന്ദ്രത്തിനു മൂന്നിലൊന്നും സംസ്ഥാനങ്ങൾക്കു മൂന്നിൽ രണ്ടുമാണ് അംഗബലം.
നാലിൽ മൂന്നു ഭൂരിപക്ഷമില്ലാതെ തീരുമാനങ്ങളെടുക്കാനാവില്ല.