- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിരുന്നിന് പ്രസിഡന്റിന്റെ കൊട്ടാരത്തിൽ എത്തിയ മോദിയെ സ്വീകരിക്കാനെത്തിയത് നാല് ഭാര്യമാർ ചേർന്ന്; നാല് ഭാര്യമാരും അനവധി വെപ്പാട്ടിമാരുമുള്ള ജേക്കബിന് ഒരു ഭാര്യ പോലുമില്ലാത്ത മോദിയോട് സഹതാപം; ആദ്യ ദിനം തന്നെ പ്രധാന കരാറുകൾ ഒപ്പിട്ട് ഇന്ത്യൻ പ്രധാനമന്ത്രി അടുത്ത രാജ്യത്തേക്ക്
പ്രിട്ടോറിയ: ആഫ്രിക്കൻ പര്യടനത്തിന് ഇറങ്ങിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചടത്തോളും ഏറെ പ്രാധാന്യമുള്ള ദിവസമായിരുന്നു ഇന്നലെ. ദക്ഷണിഫ്രിക്കയിൽ എത്തിയ അദ്ദേഹം പ്രസിഡന്റ് ജേക്കബ് സുമയുമായി ചർച്ച നടത്തുകയും സുപ്രധാനമായ കരാറുകളിൽ ഒപ്പിടുകയും ചെയ്തു. ഇതിനിടെ വിരുന്നു സൽക്കാരത്തിന് പ്രസിഡന്റിന്റെ കൊട്ടാരത്തിൽ എത്തിയ മോദിയെ സ്വീകരിച്ചത് ജേക്കബ് സുമയുടെ നാല് ഭാര്യമാർ ചേർന്നാണ്. നാല് ഭാര്യമാരും അനവധി വെപ്പാട്ടികളുമായി കഴിയുന്ന ജേക്കബ് സുമയെ അവിവാഹിതനായ മോദി സന്ദർശിച്ചത് കൗതുകത്തിനും വഴിമാറി. ആറ് തവണയാണ് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് വിവാഹം കഴിച്ചത്. വിവിധ വിദേശ യാത്രകളിൽ പ്രസിഡന്റിനു കൂട്ടായിരുന്ന ബോങ്കിഗാമയെയാണ് സുമ ആറാമത് വിവാഹം ചെയ്തത്. നീണ്ട നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റിന്റെ ഗോത്രമായ സുലു (പോളിഗാമി) ഗോത്രത്തിൽ ബഹുഭാര്യത്വം സാധാരണവും നിയമപരമായി അംഗീകരിച്ചിട്ടുള്ളതുമാണ്. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റിന് നിലവിൽ നാല് ഭാര്യമാരും 21 മക്കളും ഉണ്ട്. ഇതിൽ
പ്രിട്ടോറിയ: ആഫ്രിക്കൻ പര്യടനത്തിന് ഇറങ്ങിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചടത്തോളും ഏറെ പ്രാധാന്യമുള്ള ദിവസമായിരുന്നു ഇന്നലെ. ദക്ഷണിഫ്രിക്കയിൽ എത്തിയ അദ്ദേഹം പ്രസിഡന്റ് ജേക്കബ് സുമയുമായി ചർച്ച നടത്തുകയും സുപ്രധാനമായ കരാറുകളിൽ ഒപ്പിടുകയും ചെയ്തു. ഇതിനിടെ വിരുന്നു സൽക്കാരത്തിന് പ്രസിഡന്റിന്റെ കൊട്ടാരത്തിൽ എത്തിയ മോദിയെ സ്വീകരിച്ചത് ജേക്കബ് സുമയുടെ നാല് ഭാര്യമാർ ചേർന്നാണ്. നാല് ഭാര്യമാരും അനവധി വെപ്പാട്ടികളുമായി കഴിയുന്ന ജേക്കബ് സുമയെ അവിവാഹിതനായ മോദി സന്ദർശിച്ചത് കൗതുകത്തിനും വഴിമാറി.
ആറ് തവണയാണ് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് വിവാഹം കഴിച്ചത്. വിവിധ വിദേശ യാത്രകളിൽ പ്രസിഡന്റിനു കൂട്ടായിരുന്ന ബോങ്കിഗാമയെയാണ് സുമ ആറാമത് വിവാഹം ചെയ്തത്. നീണ്ട നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റിന്റെ ഗോത്രമായ സുലു (പോളിഗാമി) ഗോത്രത്തിൽ ബഹുഭാര്യത്വം സാധാരണവും നിയമപരമായി അംഗീകരിച്ചിട്ടുള്ളതുമാണ്. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റിന് നിലവിൽ നാല് ഭാര്യമാരും 21 മക്കളും ഉണ്ട്. ഇതിൽ ഒരു സ്ത്രീ വിവാഹ ബന്ധം വേർപെടുത്തി, മറ്റൊരാൾ രണ്ടു വർഷം മുൻപ് ജീവനൊടുക്കിയിരുന്നു.
നേരത്തെ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റുമായി വിവരവിനിമയം, വിനോദസഞ്ചാരം എന്നിവയുമായി ബന്ധപ്പെട്ടതുൾപ്പെടെ നാലു കരാറുകളിൽ ഒപ്പുവച്ചു. പ്രതിരോധ ഉപകരണങ്ങളുടെ ഉത്പാദനം, ഖനനം, വാണിജ്യം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഭീകരവാദത്തെ ഒറ്റക്കെട്ടായി നേരിടാനും ധാരണയായി. പ്രതിരോധ ഉപകരണങ്ങളുടെ നിർമ്മാണത്തിന് ഇന്ത്യ ഉചിതമായ സ്ഥലമാണെന്ന് മോദി സുമയെ ധരിപ്പിച്ചു. ഇത്തരം ഉപകരണങ്ങളുടെ ആഗോളവിപണിയും ലക്ഷ്യംവെക്കാനാവുമെന്ന് മോദി പറഞ്ഞു.
ആണവവിതരണസംഘത്തിൽ(എൻ.എസ്.ജി.) അംഗമാകാൻ ഇന്ത്യക്കു നൽകുന്ന പിന്തുണയ്ക്ക് മോദി നന്ദിയറിയിച്ചു. മഹാത്മാഗാന്ധി ഇന്ത്യക്കാരനെന്നപോലെ ദക്ഷിണാഫ്രിക്കക്കാരൻ കൂടിയായിരുന്നുവെന്ന് മോദി ജേക്കബ് സുമയുമൊത്തുള്ള സംയുക്തപത്രസമ്മേളനത്തിൽ പറഞ്ഞു. ലോകംകണ്ട മഹാന്മാരായ രണ്ടു വ്യക്തികൾക്ക്, മഹാത്മാഗാന്ധിക്കും നെൽസൺ മണ്ടേലയ്ക്കും, ആദരാഞ്ജലിയർപ്പിക്കാൻ തനിക്കു കിട്ടിയ അവസരമാണ് ഈ സന്ദർശനമെന്ന് മോദി കൂട്ടിച്ചേർത്തു.
പ്രതിരോധ മേഖലയിലെ ഉൽപാദനം, നിർമ്മാണം, ഖനനം എന്നിവയിലും തീവ്രവാദത്തെ നേരിടുന്നതടക്കമുള്ള വൈവിധ്യങ്ങളായ വിഷയങ്ങളിലും സജീവ സഹകരണത്തിനാണ് ഇരുരാജ്യങ്ങളും ധാരണയിലത്തെിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിരോധ മേഖലയിലെ ഉൽപാദനത്തിനും യോജിച്ച രാജ്യമായി ഇന്ത്യയെ പരിചയപ്പെടുത്തി.ആഗോളവും പ്രാദേശികവുമായ വിഷയങ്ങളിൽ ഒരുമിച്ചുള്ള മുന്നോട്ടുപോക്കിനും കൂടിക്കാഴ്ചയിൽ ധാരണയായി. ആണവ ദാതാക്കളുടെ ഗ്രൂപ്പിൽ (എൻ.എസ്.ജി) ചേരാനുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച ദക്ഷിണാഫ്രിക്കയുടെ നടപടിയിൽ മോദി നന്ദിയറിയിച്ചു.
കൂടിക്കാഴ്ചക്കുശേഷം നടന്ന സംയുക്ത വാർത്താസമ്മേളനത്തിൽ ഇരുനേതാക്കളും പരസ്പരമുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രത്യേകം പറഞ്ഞു. വ്യക്തിപരമായി ലോകത്തെ രണ്ട് മഹാമനീഷികളായ മഹാത്മാഗാന്ധിക്കും നെൽസൺ മണ്ടേലക്കും ആദരവർപ്പിക്കാനുള്ള അവസരമാണ് സന്ദർശനത്തിലൂടെ ലഭിച്ചതെന്ന് മോദി പറഞ്ഞു. തീവ്രവാദത്തെ നേരിടുന്നതിൽ ഇരുരാജ്യങ്ങളും സഹകരിക്കുമെന്നും പ്രതിരോധ മേഖലയിലെ ഉൽപാദനത്തിൽ ഇരു രാജ്യങ്ങളിലെയും കമ്പനികൾ പരസ്പര സഹകരണത്തിന് വഴി കണ്ടത്തെുമെന്നും മോദി കൂട്ടിച്ചേർത്തു.
ഒക്ടോബറിൽ ഗോവയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് ജേക്കബ് സുമയെ പ്രധാനമന്ത്രി ഔദ്യോഗികമായി ക്ഷണിച്ചു. ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതിയടക്കമുള്ളവയിൽ നവീകരണം വേണമെന്നതടക്കമുള്ള കാര്യങ്ങൾ തങ്ങളുടെ ചർച്ചയിൽ വന്നതായി ജേക്കബ് സുമ പറഞ്ഞു. ബ്രിക്‌സ്, ഇബ്‌സ, ജി20, ജി77 തുടങ്ങിയ കൂട്ടായ്മകളിൽ ഒരുമിച്ചു പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നടന്ന ഇരുരാജ്യങ്ങളിലെയും കമ്പനി മേധാവികളുടെ യോഗത്തിൽ എട്ട് ധാരണപത്രങ്ങൾ ഒപ്പുവച്ചു. വ്യത്യസ്ത മേഖലകളിലെ വ്യാപാര-വ്യവസായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തൽ ലക്ഷ്യംവച്ചുള്ള കരാറുകൾക്കാണ് ധാരണയായത്. വ്യാഴാഴ്ച രാത്രിയാണ് മോദി മൊസാംബിക്കിൽനിന്ന് ദക്ഷിണാഫ്രിക്കയിലെത്തിയത്.