- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാധ്യമസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് ക്രിമിനൽ കുറ്റം; ജനാധിപത്യത്തിൽ അർഹമായ സ്ഥാനമുണ്ടെങ്കിലും അധികാര ദുർവിനിയോഗം അരുത്; മാധ്യമങ്ങൾ പ്രവർത്തിക്കുന്നത് സമൂഹത്തിന് വേണ്ടിയെന്നും ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ചെന്നൈ: മാധ്യമസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് ക്രിമിനൽ കുറ്റമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിന്റെ നാലാം തൂണായി അറിയപ്പെടുന്ന മാധ്യമങ്ങൾക്ക് വിമർശിക്കാൻ അധികാരം ഉണ്ടെങ്കിലും ആ അധികാരം ദുരുപയോഗം ചെയ്യുന്നത് ക്രിമിനൽ കുറ്റമാണെന്നാണ് മോദി അഭിപ്രായപ്പെട്ടത്. മാധ്യമസ്വാതന്ത്ര്യത്തിന് എതിരെയാണ് ബിജെപിയുടേയും സംഘപരിവാറിന്റേയും നിലപാടുകൾ എന്ന ആക്ഷേപം ശക്തമായി ഉയരുന്നതിനിടെയാണ് മോദിയുടെ പരാമർശം. മാധ്യമങ്ങൾക്ക് ഫോർത്ത് എസ്‌റ്റേറ്റ് എന്ന നിലയിൽ ജനാധിപത്യത്തിൽ അർഹമായ സ്ഥാനവും അതിന്റെ അധികാരവുമുണ്ടെങ്കിലും ആ അധികാരം ദുരുപയോഗം ചെയ്യുന്നത് ക്രിമിനൽ കുറ്റമാണെന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. തമിഴ് പത്രമായ ഡെയ്ലി തന്തിയുടെ 75 ാം വാർഷിക ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മാധ്യമസ്വാതന്ത്ര്യം പൊതുതാത്പര്യത്തിന് വേണ്ടിയായിരിക്കണം ഉപയോഗിക്കേണ്ടതെന്ന് മോദി വ്യക്തമാക്കി. വാർത്ത പ്രസിദ്ധീകരിക്കുമ്പോൾ അതിലെ വസ്തുതകൾ പരിശോധിക്കണം. മാധ്യമസ്വാതന്ത്ര്യം വസ്തുതാവിരുദ്
ചെന്നൈ: മാധ്യമസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് ക്രിമിനൽ കുറ്റമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിന്റെ നാലാം തൂണായി അറിയപ്പെടുന്ന മാധ്യമങ്ങൾക്ക് വിമർശിക്കാൻ അധികാരം ഉണ്ടെങ്കിലും ആ അധികാരം ദുരുപയോഗം ചെയ്യുന്നത് ക്രിമിനൽ കുറ്റമാണെന്നാണ് മോദി അഭിപ്രായപ്പെട്ടത്. മാധ്യമസ്വാതന്ത്ര്യത്തിന് എതിരെയാണ് ബിജെപിയുടേയും സംഘപരിവാറിന്റേയും നിലപാടുകൾ എന്ന ആക്ഷേപം ശക്തമായി ഉയരുന്നതിനിടെയാണ് മോദിയുടെ പരാമർശം.
മാധ്യമങ്ങൾക്ക് ഫോർത്ത് എസ്‌റ്റേറ്റ് എന്ന നിലയിൽ ജനാധിപത്യത്തിൽ അർഹമായ സ്ഥാനവും അതിന്റെ അധികാരവുമുണ്ടെങ്കിലും ആ അധികാരം ദുരുപയോഗം ചെയ്യുന്നത് ക്രിമിനൽ കുറ്റമാണെന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. തമിഴ് പത്രമായ ഡെയ്ലി തന്തിയുടെ 75 ാം വാർഷിക ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മാധ്യമസ്വാതന്ത്ര്യം പൊതുതാത്പര്യത്തിന് വേണ്ടിയായിരിക്കണം ഉപയോഗിക്കേണ്ടതെന്ന് മോദി വ്യക്തമാക്കി. വാർത്ത പ്രസിദ്ധീകരിക്കുമ്പോൾ അതിലെ വസ്തുതകൾ പരിശോധിക്കണം. മാധ്യമസ്വാതന്ത്ര്യം വസ്തുതാവിരുദ്ധമായ കാര്യങ്ങൾ എഴുതാനുള്ള സ്വാതന്ത്ര്യമല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്രകൃതി ദുരന്തങ്ങൾ ലോകത്ത് പലയിടത്തും ഇടവിട്ട് ഇടവിട്ട് സംഭവിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ദിനപത്രങ്ങൾ കൂടുതൽ സ്ഥലം നീക്കിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്ത് പല കാര്യങ്ങളും സംഭവിക്കുന്നുണ്ട്. എന്നാൽ അവരവരുടെ പത്രത്തിൽ എന്ത് നൽകണമെന്ന് എഡിറ്റർമാർ നിശ്ചയിക്കുകയാണ്. ഇന്ത്യയിൽ രാഷ് ട്രീയക്കാർ മാത്രമല്ല ഉള്ളത്. രാഷ് ട്രീയത്തിന് അപ്പുറമുള്ള കാര്യങ്ങളും റിപ്പോർട്ട് ചെയ്യണം.
മാധ്യമസ്ഥാപനങ്ങൾ സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലാണെങ്കിലും അവർ ചെയ്യുന്നത് സമൂഹത്തിന് വേണ്ടിയാണെന്ന് ഓർക്കണം. അതിനാൽ തന്നെ സാമൂഹിക ഉത്തരവാദിത്വവമുണ്ട്. വിശ്വാസ്യത ഉറപ്പുവരുത്തുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തണം-മോദി പറഞ്ഞു.
ഗവർണർ ബൻവാരിലാൽ പുരോഹിത്, പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ, ഷിപ്പിങ് മന്ത്രി പൊൻ രാധാകൃഷ്ണൻ, മുഖ്യമന്ത്രി കെ പളനിസാമി, ഉപമുഖ്യമന്ത്രി ഒ പനീർശെൽവം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.