- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിർത്തിയിൽ തോക്കും അകത്ത് കറൻസിയും; മോദിയുടെ 'സർജിക്കൽ സ്ട്രൈക്' ലക്ഷ്യമിടുന്നത് 2019 ജനറൽ ഇലക്ഷൻ; ഒറ്റക്കക്ഷി ഭരണ മേൽക്കോയ്മയുടെ നേട്ടം പരമാവധി മുതലെടുത്ത് പ്രധാനമന്ത്രി; രാജ്യം ഞെട്ടിയ രാത്രിക്ക് പിന്നിൽ തമിഴ് ബുദ്ധികേന്ദ്രം; കള്ളപ്പണക്കാരുടെ നടുവൊടിച്ചത് രഘുറാം രാജന്റെ അനുയായി അരവിന്ദ് സുബ്രമണ്യം
ലണ്ടൻ: അർദ്ധ രാത്രിയിൽ അതിർത്തി കടന്ന് പാക്കിസ്ഥാനെയും ലോകത്തെയും ഞെട്ടിച്ച് ഭീകരരെ തുരത്താൻ ഇക്കഴിഞ്ഞ സെപ്റ്റംബർ 29 ന് നടത്തിയ സർജിക്കൽ സ്‌ട്രൈക്കിന് സമാനമായ മറ്റൊരാക്രമണമാണ് മോദി നടത്തിയ കറൻസി നിരോധനം എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. അതിർത്തിയിൽ നടത്തിയ നീക്കം പോലെ രാഷ്ട്രീയ എതിരാളികളെയും വിമർശകരെയും ഒന്നു പോലെ മൗനത്തിലാക്കുന്ന രാഷ്ട്രീയ തന്ത്രജ്ഞരെയും കറൻസി നിരോധനത്തിലും ഒളിഞ്ഞിരിക്കുന്നു. കള്ള പണത്തിനും കള്ള നോട്ടിനും എതിരായ നീക്കം എന്ന നിലയ്ക്ക് ഒരാൾക്കും മോദിയെ തുറന്ന് എതിർക്കാൻ കഴിയാത്ത അവസ്ഥ. തികച്ചും രാഷ്ട്രീയ വിജയം എന്ന് വിശേഷിപ്പിക്കാവുന്ന ഈ നീക്കം വിശാലമായ ലക്ഷ്യം വച്ചുള്ളതാണ് എന്ന് വ്യക്തം. ഹിന്ദുത്വ തീവ്രത സാവധാനം കൈവെടിഞ്ഞു ഇന്ത്യൻ ദേശീയതയെ തന്റെ കൂടെ നിർത്തുന്ന മോദി മാജിക്കാണ് ഇപ്പോൾ ഇന്ത്യ കണ്ടു കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ എതിരാളികളായ കോൺഗ്രസ്സിന്റെ എക്കാലത്തെയും ശക്തമായ ആയുധമായ ദേശീയത മോദി വളരെ തന്ത്രപൂർവ്വം തന്റെ പക്ഷത്തെത്തിച്ചിരിക്കുകയാണ്. ഈ അവസ്ഥ കണ്ടു നിൽക്കാൻ മ
ലണ്ടൻ: അർദ്ധ രാത്രിയിൽ അതിർത്തി കടന്ന് പാക്കിസ്ഥാനെയും ലോകത്തെയും ഞെട്ടിച്ച് ഭീകരരെ തുരത്താൻ ഇക്കഴിഞ്ഞ സെപ്റ്റംബർ 29 ന് നടത്തിയ സർജിക്കൽ സ്‌ട്രൈക്കിന് സമാനമായ മറ്റൊരാക്രമണമാണ് മോദി നടത്തിയ കറൻസി നിരോധനം എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. അതിർത്തിയിൽ നടത്തിയ നീക്കം പോലെ രാഷ്ട്രീയ എതിരാളികളെയും വിമർശകരെയും ഒന്നു പോലെ മൗനത്തിലാക്കുന്ന രാഷ്ട്രീയ തന്ത്രജ്ഞരെയും കറൻസി നിരോധനത്തിലും ഒളിഞ്ഞിരിക്കുന്നു. കള്ള പണത്തിനും കള്ള നോട്ടിനും എതിരായ നീക്കം എന്ന നിലയ്ക്ക് ഒരാൾക്കും മോദിയെ തുറന്ന് എതിർക്കാൻ കഴിയാത്ത അവസ്ഥ. തികച്ചും രാഷ്ട്രീയ വിജയം എന്ന് വിശേഷിപ്പിക്കാവുന്ന ഈ നീക്കം വിശാലമായ ലക്ഷ്യം വച്ചുള്ളതാണ് എന്ന് വ്യക്തം.
ഹിന്ദുത്വ തീവ്രത സാവധാനം കൈവെടിഞ്ഞു ഇന്ത്യൻ ദേശീയതയെ തന്റെ കൂടെ നിർത്തുന്ന മോദി മാജിക്കാണ് ഇപ്പോൾ ഇന്ത്യ കണ്ടു കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ എതിരാളികളായ കോൺഗ്രസ്സിന്റെ എക്കാലത്തെയും ശക്തമായ ആയുധമായ ദേശീയത മോദി വളരെ തന്ത്രപൂർവ്വം തന്റെ പക്ഷത്തെത്തിച്ചിരിക്കുകയാണ്. ഈ അവസ്ഥ കണ്ടു നിൽക്കാൻ മാത്രം വിധിക്കപ്പെട്ട കോൺഗ്രസ്സിന്റെ ദയനീയതയും മോദിയുടെ നീക്കങ്ങൾ കാണിച്ചു തരുന്നുണ്ട്.
അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ തന്റെ വിധി നിർണ്ണയിക്കുന്ന 2019 ലെ പൊതു തിരഞ്ഞെടുപ്പു വരെ മുന്നിൽ കണ്ടാണ് മോദിയുടെ നീക്കങ്ങൾ എന്ന് വ്യക്തം. യുപിയിൽ ബിജെപി മുഖ്യ മന്ത്രി സ്ഥാനാത്ഥിയായി മനസ്സിൽ കണ്ട വരുൺ ഗാന്ധി സെക്‌സ് ടേപ്പിൽ ആരോപണം നേരിട്ടതോടെ ഇടറിയ പാർട്ടിക്ക് ഉണർവ് നൽകാൻ കടുത്ത ദേശീയതയുടെ പിൻബലം കൂടി മോദിയുടെ ഇമേജ് കൂട്ടും അതുവഴി രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തെ വിജയം ഉറപ്പാക്കുക എന്ന ലക്ഷ്യവും അദ്ദേഹത്തിന്റെ പ്രധാന അജണ്ടയാണ്. അടുത്ത തെരഞ്ഞെടുപ്പിന് കേരളത്തിൽ പോലും ബിജെപി സ്ഥാനാർത്ഥികളെ മനസ്സിൽ കണ്ടു തുടങ്ങി എന്ന വാർത്തയും ഇതോടെ കൂട്ടി വായിക്കാം. ഈ സാധ്യതയിൽ യുപിയിൽ ഉണ്ടാകുന്ന തിരിച്ചടി ഇന്ത്യയിൽ ആകെ പ്രതീക്ഷിക്കാൻ സാധ്യതയുള്ളതിനാൽ ദേശീയ വികാരം ഇളക്കാൻ ഇതു കൂടുതൽ നടപടികളും മോദിയിൽ നിന്നും പ്രതീക്ഷിക്കാം.
അതേ സമയം കള്ളപ്പണ പോരാട്ടത്തിന്റെ ഭാഗമായി ഒറ്റ രാത്രി കൊണ്ട് എടുത്ത തീരുമാനമാണ് കറൻസി നിരോധനം എന്ന ചിന്തയും അനാവശ്യമാണ്. മോദി ഏറെക്കാലത്തെ തയ്യാറെടുപ്പോടെയാണ് ഈ തീരുമാനത്തിലെത്തിയത്. ഇതിന്റെ കാരണം തേടി പുറകോട്ടു പോയാൽ മോദി അധികാരം ഏറ്റ 2015 മെയ് 26 മുതൽ തന്നെ അദ്ദേഹം ഈ നീക്കത്തിനായി ആഗ്രഹിച്ചിരുന്നു എന്നതാണ് വ്യക്തമാകുന്നത്. തന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ സുപ്രീം കോടതി മേൽനോട്ടത്തിൽ ഉള്ള സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം - എസ്‌ഐറ്റി പ്രഖ്യാപിച്ചാണ് മോദി കള്ളപ്പണ പോരാട്ടത്തിന് തുടക്കമിടുന്നത്. പിന്നീട് ഗ്രാമീണരെ ഒന്നടങ്കം ബാങ്ക് അക്കൗണ്ട് എടുപ്പിക്കുന്ന ജൻ ധൻ യോജന പ്രഖ്യാപിക്കുന്നു. അധികാരമേറ്റ് 4 മാസത്തിനകം നമടത്തിയ ഈ നീക്കം വഴി ഇപ്പോൾ നടത്തിയ കറൻസി നിരോധനം പാവപ്പെട്ടവരെ ഒരു തരത്തിലും ബാധിക്കില്ല എന്നു കൂടി ഉറപ്പാക്കുകയാണ്. ഈ പദ്ധതി വഴി 25 കോടി ആളുകളാണ് പുതുതായി ബാങ്ക് അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്.
മൂന്നാമതായി കള്ളപ്പണം എത്തുന്ന മൗറീഷ്യസ്, സ്വിറ്റ്‌സർലാന്റ് എന്നീ രാജ്യങ്ങളുമായി കരാറിൽ എത്താൻ കഴിഞ്ഞകും നേട്ടമായി. അടുത്ത വർഷം മുതൽ ആഗോള സംഘടനയായ എഎഫ്‌സിഡി തീരുമാനം വഴി കള്ളപ്പണ ശ്രോതസ്സ് ഇന്ത്യക്കും ലഭ്യമാകും. വീണ്ടും 2015 സെപ്റ്റംബറിൽ കള്ളപ്പണ ലോബിക്കെതിരെ ആഞ്ഞടിക്കുന്ന മോദിയെയാണ് ഇന്ത്യ കണ്ടത്. ബ്ലാക്ക് മണി ആൻഡ് ഇമ്പോസിഷൻ ഓഫ്ടാക്‌സ് ആക്റ്റ് ഏർപ്പെടുത്തിയ ശേഷം ഇക്കഴിഞ്ഞ ജൂണിൽ കള്ളപ്പണം വെളിപ്പെടുത്താൻ അവസരം നൽകി. ഈ പദ്ധതി പ്രകാരം 65000 കോടി രൂപ സർക്കാരിന്റെ കയ്യിലെത്തി. റിയൽ എസ്റ്റേറ്റ് കച്ചവടത്തിൽ പണ കൈമാറ്റത്തിന് പിഴ, ഉറവിടത്തിൽ തന്നെ നികുതി ശേഖരിക്കാൻ ഉള്ള തീരുമാനം. ഇക്കഴിഞ്ഞ ഒന്നാം തീയതി മുതൽ പ്രബല്യത്തിൽ വന്ന ബിനാമി ട്രാൻസാക്ഷൻ അമൻഡ്‌മെന്റ് ആക്ട് തുടങ്ങി രണ്ടാം വർഷത്തെ നിരന്തര ശ്രമത്തിന്റെ പരിണിത ഫലമാണ് ഇന്നലെ രാത്രി സംഭവിച്ച കറൻസി നിരോധനം എന്ന് കണ്ടെത്താൻ കഴിയും.
എന്നാൽ ഇതു മുഴുവൻ നരേന്ദ്ര മോദിയുടെ ബുദ്ധിയാണ് എന്ന കരുതുന്നതും വിഡ്ഢിത്തമാണ്. അതിർത്തിയിൽ സർജിക്കൽ സ്‌ട്രൈക്കിന് പിന്നിൽ പ്രവർത്തിച്ച അജിത്ത് ഡോവലിനെ പോലെ സമർത്ഥനായ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യത്തിന്റെ ബുദ്ധി കൂടി മോദിയെ സഹായിക്കാനുണ്ടായി എന്ന് വ്യക്തം. പതിവ് പോലെ സുബ്രമണ്യം സ്വാമി അരവിന്ദ് സുബ്രഹ്മണ്യത്തിന് എതിരെ ട്വീറ്റുകൾ കൊണ്ട് ആക്രമണം നടത്തിയെങ്കിലും കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക ഉപദേഷ്ടാവിനെ കൈവിടാൻ മോദി തയ്യാറായില്ല എന്നതാണ് സത്യം. ഇന്ത്യയിൽ എക്കാലവും തമിഴ് ബ്രാഹ്മണർ സാമ്പത്തിക ചാനലുകളെ നിയന്ത്രിക്കാൻ മുന്നിലുണ്ടാകും എന്ന സത്യം കൂടിയാണ് ഇപ്പോൾ വെളിപ്പെടുന്നത്. നരസിംഹ റാവുവിന്റെ കാലം മുതൽ പളനിയപ്പൻ ചിദംബരം നയം രൂപീകരിക്കാൻ ഉണ്ടായിരുന്നെങ്കിൽ മോദിയുമായി ഉടക്കി റിസർവ്വ് ബാങ്ക് ഗവർണ്ണർ സ്ഥാനം ഉപേക്ഷിച്ച രഘുറാം രാജനും തമിഴ് ബ്രാഹ്മണ ബുദ്ധിയുടെ പ്രതീകമായിരുന്നു.
ഇപ്പോൾ അരവിന്ദ് സുബ്രഹ്മണ്യത്തെ ഒരു വേള ആർബിഐ ഗവർണ്ണർ ആയി പരിഗണിച്ചെങ്കിലും അദ്ദേഹത്തെ കേന്ദ്ര മന്ത്രി സഭയക്ക് തണ്ടാകുവാൻ വേണ്ടിയാണ് മോദി ഉപയോഗിക്കുന്നത്. ഐഎംഎഫിൽ രഘുറാം രാജന് ഒപ്പം പ്രവർത്തിച്ചിട്ടുള്ള അരവിന്ദ് സുബ്രഹ്മണ്യം മോദിയുടെ നേരിട്ടുള്ള ആവശ്യ പ്രകാരമാണ് പദവി ഏറ്റെടുത്തത്. ഇപ്പോൾ സജീവ ചർച്ചയിലുള്ള ജിഎസ്റ്റ് ബില്ലും അരവിന്ദിന്റെ ആശയമാണ്. ബജറ്റിന് മുന്നോടിയായി പ്രഖ്യാപിക്കുന്ന സാമ്പത്തിക സർവ്വേ തയ്യാറാക്കുന്നത് ഉൾപ്പെടെ നിർണ്ണായകമായ ചുമതലകളാണ് കേന്ദ്ര സർക്കാരിൽ സാമ്പത്തിക ഉപദേഷ്ടാവിനുള്ളത്. ഇന്ത്യയിലും ബ്രിട്ടണിലും പഠനം പൂർത്തിയാക്കിയ അരവിന്ദ് സുബ്രഹ്മണ്യത്തെ ഹാർവേർഡ് സർവ്വകലാശാലയിൽ നിന്നുമാണ് മോദി തപ്പിയെടുത്ത്. ഫോറിൻ പോളിസി മാഗസിൻ 2011 ൽ ലോകത്തെ ഏറ്റവും മികച്ച 100 സാമ്പത്തിക ചിന്തകരിൽ ഒരാളായി അരവിന്ദ് സുബ്രഹ്മ്യത്തെ തിരഞ്ഞെടുത്തിരുന്നു. ലോകത്തെ പ്രമുഖ സാമ്പത്തിക ശാത്രജ്ഞരെ സംഭാവന ചെയ്തിട്ടുള്ള ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയിൽ നിന്നുമാണ് അദ്ദേഹം ഗവേഷണ ബിരുദങ്ങൾ നേടിയിട്ടുള്ളത്.
ഇതിനെല്ലാം ഉപരിയായി ഒറ്റക്കക്ഷിയുടെ ഭൂരിപക്ഷ ഭരണമാണ് മോദിയെ ഇത്രയും ധീരമായ തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചതെന്നും വ്യക്തം. അനേകം ചെറുകക്ഷികൾ ബിജെപി മുന്നണിയിൽ ഉണ്ടെങ്കിലും ആരെയും ഭയക്കാതെ ഭരിക്കാൻ ഉള്ള 280 അംഗം പാർലമെന്റ് അംഗങ്ങളുടെ പിന്തുണയും മോദിയെ കൂടുതൽ ശക്തമാക്കുന്നു. കൂടുതൽ ജനപ്രിയ പദ്ധതികൾ പുറത്തുവിട്ടു അടത്ത തിരഞ്ഞെടുപ്പിൽ ഇന്ത്യ ഒന്നാകെ കീഴടക്കുവാനുള്ള മോദിയുടെ രാഷ്ട്രീ തന്ത്രജ്ഞതയാണ് ഇപ്പോൾ പുതുതായിവെളിപ്പെടുന്നത്. മറ്റൊന്ന് ഇത്രയും നിർണ്ണായക വിവരം ഇരുചെവിയറിയാതെ ഒരു പിഴവിനും അവസരം നൽകാതെ രാത്രി പ്രഖ്യാപിക്കാൻ കഴിഞ്ഞതും അദ്ദേഹത്തിന്റെ നേട്ടമായി.
പകൽ പ്രഖ്യാപനം നടത്തിയാൽ ഓഹരി വിപണിയിൽ അടക്കം ഉണ്ടാകുന്ന പ്രത്യാഘാതം പ്രവചനാതീതം ആകാൻ ഇടയുണ്ടെന്ന നിരീക്ഷണവും മണിക്കൂറുകളുടെ സംവകാശം പോലും അനേകം കോടിയുടെ അനധികൃത പണം സുരക്ഷിതമാക്കാൻ തട്ടിപ്പുകാർക്ക് അവസരം ഒരുക്കം എന്ന ചിന്തയും ഒക്കെയാണ് യുദ്ധകാല സന്നാഹത്തടെ ഈ പ്രഖ്യാപനം നടത്തിക്കാൻ മോദിയെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ സംസ്ഥാന ധനമന്ത്രിമാർ സമ്മേളിച്ചപ്പോൾ പോലും ഒരു സൂചന പോലും നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല എന്നതും കറൻസി നിരോധനത്തിന്റെ മുന്നൊരുക്കം എത്രമാത്രം പിഴവില്ലാത്തത് ആയിരന്നെന്ന് തെളിയിക്കുന്നു. ഇന്ത്യ ആഗ്രഹിക്കുന്ന, സമർത്ഥനും കുശാല ബുദ്ധിക്കാരനും തന്ത്രജ്ഞനും ആയ ഭരണാധികാരിയാണ് താനെന്ന് തെളിയിക്കാൻ ഒരു 66 കാരനായ മോദിയുടെ അടങ്ങാത്ത അഭിവാഞ്ജ തന്നെയാണ് അദ്ദേഹത്തിന്റെ നീക്കങ്ങളിൽ നിഴലിക്കുന്നത്.