- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിന്തുണയുമായി ഫ്രാൻസ് പരസ്യമായി രംഗത്ത്; ചൈനീസ് പ്രസിഡന്റിനോടും താഷ്‌കന്റിൽ വച്ച് പിന്തുണ തേടി; എൻഎസ്ജി അംഗത്വത്തിന് എന്ത് വിലകൊടുക്കാനും തയ്യാറായി മോദി
ബെയ്ജിങ്: ആണവദാതാക്കളുടെ ഗ്രൂപ്പിൽ (എൻ.എസ്.ജി) ഇന്ത്യയുടെ അംഗത്വത്തിന് പരസ്യ പിന്തുണയുമായി ഫ്രാൻസ് രംഗത്ത്. അമേരിക്കയുമായി ചേർന്ന് ഇന്ത്യയ്ക്കായി വാദമുയർത്തുമെന്ന് ഫ്രാൻസ് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി താഷ്‌കന്റിൽ വച്ചു ചർച്ച നടത്തി. എൻഎസ്ജി പ്രവേശനത്തിനു ചൈനയുടെ പിന്തുണ ഇന്ത്യ തേടുകയും ചെയ്തു. എൻഎസ്ജിയുടെ പ്രീനറി സമ്മേളനത്തിൽ ഇന്ത്യയുടെ അംഗത്വം സജീവ ചർച്ചയായിക്കഴിഞ്ഞു. അതിനിടെ ഈ വിഷയത്തിൽ മറ്റു രാജ്യങ്ങളുമായുള്ള ചർച്ചയിൽ ക്രിയാത്മക പങ്കുവഹിക്കുമെന്ന് ചൈനയും അറിയിച്ചു. ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുൻയിങ് ഇന്ത്യൻ വാർത്താ ഏജൻസിയോടാണ് ഇങ്ങനെ പറഞ്ഞത്. ദക്ഷിണ കൊറിയയിലെ സോളിൽ നടക്കുന്ന എൻ.എസ്.ജി രാഷ്ട്രങ്ങളുടെ പ്ളീനറിയിൽ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അംഗത്വം സംബന്ധിച്ച് അനൗദ്യോഗികമായി മൂന്ന് റൗണ്ട് ചർച്ചകൾ കഴിഞ്ഞതായി അവർ വ്യക്തമാക്കി. ഈ ചർച്ച മുന്നോട്ടുകൊണ്ടുപോകാനും അതിൽ സൃഷ്ടിപരമായ പങ്കുവഹിക്കാനും ചൈനക്ക്
ബെയ്ജിങ്: ആണവദാതാക്കളുടെ ഗ്രൂപ്പിൽ (എൻ.എസ്.ജി) ഇന്ത്യയുടെ അംഗത്വത്തിന് പരസ്യ പിന്തുണയുമായി ഫ്രാൻസ് രംഗത്ത്. അമേരിക്കയുമായി ചേർന്ന് ഇന്ത്യയ്ക്കായി വാദമുയർത്തുമെന്ന് ഫ്രാൻസ് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി താഷ്‌കന്റിൽ വച്ചു ചർച്ച നടത്തി. എൻഎസ്ജി പ്രവേശനത്തിനു ചൈനയുടെ പിന്തുണ ഇന്ത്യ തേടുകയും ചെയ്തു.
എൻഎസ്ജിയുടെ പ്രീനറി സമ്മേളനത്തിൽ ഇന്ത്യയുടെ അംഗത്വം സജീവ ചർച്ചയായിക്കഴിഞ്ഞു. അതിനിടെ ഈ വിഷയത്തിൽ മറ്റു രാജ്യങ്ങളുമായുള്ള ചർച്ചയിൽ ക്രിയാത്മക പങ്കുവഹിക്കുമെന്ന് ചൈനയും അറിയിച്ചു. ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുൻയിങ് ഇന്ത്യൻ വാർത്താ ഏജൻസിയോടാണ് ഇങ്ങനെ പറഞ്ഞത്. ദക്ഷിണ കൊറിയയിലെ സോളിൽ നടക്കുന്ന എൻ.എസ്.ജി രാഷ്ട്രങ്ങളുടെ പ്ളീനറിയിൽ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അംഗത്വം സംബന്ധിച്ച് അനൗദ്യോഗികമായി മൂന്ന് റൗണ്ട് ചർച്ചകൾ കഴിഞ്ഞതായി അവർ വ്യക്തമാക്കി. ഈ ചർച്ച മുന്നോട്ടുകൊണ്ടുപോകാനും അതിൽ സൃഷ്ടിപരമായ പങ്കുവഹിക്കാനും ചൈനക്ക് കഴിയുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയയേും പാക്കിസ്ഥാനേയും സമിതിയിൽ എടുക്കണമെന്നാണ് ചൈനയുടെ ആവശ്യം. എന്നാൽ പാക്കിസ്ഥാന് അംഗത്വം കൊടുക്കാൻ സമയമായില്ലെന്നാണ് അമേരിക്കൻ നിലപാട്. പാക്കിസ്ഥാനെ സമിതിയിൽ എടുക്കുന്നതിനെ ഇന്ത്യ എതിർക്കുന്നില്ലെന്നതാണ് മറ്റൊരു സവിശേഷത. അതിനിടെ, ഇന്ത്യയുടെ അംഗത്വം ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കാൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ സോളിലത്തെി. കഴിഞ്ഞ മെയ് 12ന് എൻ.എസ്.ജിയിൽ ചേരാൻ ഇന്ത്യ അപേക്ഷ നൽകിയതുമുതൽ ഇതു സംബന്ധിച്ച കാര്യങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ജയശങ്കറാണ്. താഷ്‌കന്റിൽ വ്യാഴാഴ്ച ആരംഭിക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. റഷ്യൻ പ്രസിഡന്റ് വാള്ഡിമർ പുട്ടിനേയും മോദി കാണുന്നുണ്ട്. ഈ രണ്ട് ചർച്ചകളും നിർണ്ണായകമാകും.
സോളിൽ നടക്കുന്ന ആണവദാതാക്കളുടെ സമ്മേളനത്തിൽ ഇന്ത്യയുടെ അംഗത്വാപേക്ഷയിൽ ചൈനയുടെ പിന്തുണ തേടിയാണു മോദി ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ചയാണ് താഷ്‌കന്റിലെത്തിയത്. ചൈനയുടെ നേതൃത്വത്തിലുള്ള ആറു രാജ്യങ്ങളുടെ കൂട്ടായ്മയാണ് എസ്.സി.ഒ. ഭീകരതക്കെതിരെ സുരക്ഷ അടക്കമുള്ള വിഷയങ്ങളാണ് ഉച്ചകോടി ചർച്ചചെയ്യുക. ഇവിടെ വച്ചാണു മോദി പുട്ടിനേയും കാണുന്നത്. എൻഎസ്ജി അംഗത്വത്തിന് ഇന്ത്യ നൽകുന്ന പ്രാധാന്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ചൈനയുടെ നിലപാട് ഏറെ ഗുണകരമാകുന്നുണ്ടെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. അംഗത്വം ആഗ്രഹിക്കുന്ന രാജ്യങ്ങൾ തമ്മിൽ പരസ്പരം സംസാരിക്കണം. അത് കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കാൻ സഹായിക്കും. ചില രാജ്യങ്ങളുടെ പ്രവേശം സോളിൽ നടക്കുന്ന യോഗത്തിൽ അജണ്ടയായി വരുന്നുണ്ട്. എന്നാൽ, ആ രാജ്യങ്ങളെല്ലാം ആണവ നിർവ്യാപന കരാറിൽ (എൻ.പി.ടി) ഒപ്പുവച്ചവയാണെന്ന്. (ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവച്ചിട്ടില്ല) എൻ.പി.ടിയിൽ ഇല്ലാത്ത രാജ്യങ്ങളുടെ പ്രവേശം യോഗത്തിന്റെ അജണ്ടയായി തീരുമാനിച്ചിട്ടില്ലെന്നാണ് ചൈന പറയുന്നത്. ഇതിനെ സമർദ്ദത്തിലൂടെ മാറ്റി മറിക്കാനാണ് അമേരിക്കയുടേയും ഫ്രാൻസിന്റേയും നീക്കം.
എൻ.എസ്.ജിയിലെ 48 രാഷ്ട്രങ്ങളുടെയും വോട്ട് ലഭിച്ചാലേ അംഗത്വം ലഭിക്കൂ എന്നതിനാൽ ഓരോ രാജ്യത്തിന്റെയും പിന്തുണ പ്രവേശമാഗ്രഹിക്കുന്ന രാജ്യങ്ങൾക്ക് നിർണായകമാണ്. ഇന്ത്യയുടെ വിഷയത്തിൽ എതിർത്തും അനുകൂലിച്ചും തുടക്കം മുതലേ ചൈന വ്യത്യസ്ത നിലപാടാണ് പ്രകടിപ്പിച്ചു വരുന്നത്. ചൈനക്കു പുറമെ ദക്ഷിണാഫ്രിക്ക, അയർലൻഡ്, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളാണ് പ്രധാനമായും ഇന്ത്യയുടെ എൻ.എസ്.ജി അംഗത്വത്തോട് വിയോജിപ്പുള്ളവർ. ഇന്ത്യയെ ഇക്കാര്യത്തിൽ പിന്തുണക്കണമെന്ന് അമേരിക്ക എല്ലാ അംഗരാജ്യങ്ങളോടും കഴിഞ്ഞ ദിവസം അഭ്യർത്ഥിച്ചിരുന്നു.