- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്ത തീരുമാനവുമായി യുഎഇ; മോദിയുടെ സന്ദർശനത്തിൽ ഔദ്യോഗിക സ്ഥിരീകരണമായി; പൊളിയുന്നത് ഗുജറാത്ത് കലാപത്തിന്റെ പേരിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ യാത്ര തടയാനുള്ള നീക്കങ്ങൾ
ദുബായ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 16, 17 തിയ്യതികളിൽ യുഎഇ സന്ദർശിക്കുമെന്നതിന് ഔദ്യോഗിക സ്ഥിരീകരണമായി. അബൂദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ ക്ഷണം സ്വീകരിച്ച് നരേന്ദ്ര മോദി യു.എ.ഇയിൽ ഔദ്യോഗിക സന്ദർശനം നടത്തുമെന്നാണ് കേന്ദ്ര വിദേശകാര്യ
ദുബായ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 16, 17 തിയ്യതികളിൽ യുഎഇ സന്ദർശിക്കുമെന്നതിന് ഔദ്യോഗിക സ്ഥിരീകരണമായി. അബൂദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ ക്ഷണം സ്വീകരിച്ച് നരേന്ദ്ര മോദി യു.എ.ഇയിൽ ഔദ്യോഗിക സന്ദർശനം നടത്തുമെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്.
ഇതോടെ മോദിയുടെ യുഎഇ സന്ദർശനത്തിലെ അനിശ്ചിതത്വം നീങ്ങുകയാണ്. അന്താരാഷ്ട്ര ഭീകരര സംഘടനകളുമായി ബന്ധപ്പെട്ട ചിലർ മോദിയുടെ യുഎഇ സന്ദർശനത്തെ എതിർത്തു. ദുബായിലെത്തി ആളുകളെ കൈയിലെടുക്കാൻ മോദിയെ അനുവദിക്കരുതെന്നാണ് ഇവരുടെ ആവശ്യം. എമറൈറ്റ്‌സ് ഭരണകൂടത്തിൽ ഇതിനുള്ള സമ്മർദ്ദം ശക്തമായിരുന്നു. ഗുജറാത്ത് കലാപത്തിലെ പ്രതിയെ മുസ്ലിം രാജ്യം അംഗീകരിക്കുന്നത് ശരിയില്ലെന്ന വാദമാണ് ഇവർ ഉയർത്തുന്നത്. എന്നാൽ ലോക നേതാവായി വളരുന്ന മോദിയുടെ സന്ദർശനം റദ്ദാക്കുന്നതിലെ പ്രശ്‌നങ്ങൾ ഭരണകൂടം തിരിച്ചറിഞ്ഞു. ഇതോടെയാണ് മോദിയുടെ യുഎഇ സന്ദർശനത്തിന് പച്ചക്കൊടിക്കാട്ടിയത്. അമേരിക്ക അടക്കമുള്ള രാജ്യങ്ങളുമായി മോദിക്ക് ഇപ്പോൾ നല്ല ബന്ധമാണുള്ളത്. ഇതെല്ലാം കണക്കിലെടുത്താണ് മോദിയെ സ്വീകരിക്കാൻ യുഎഇ തയ്യാറാകുന്നത്.
34 വർഷത്തിനുശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി യു.എ.ഇ. സന്ദർശിക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണം വന്നതോടെ മോദിയുടെ സന്ദർശനം വിജയിപ്പിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഇന്ദിരാഗാന്ധിയാണ് ഇതിനുമുമ്പ് അവസാനമായി യു.എ.ഇ.യിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി. ഡൽഹിയിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്കുശേഷം 16ന് ഞായറാഴ്ച മോദി അബുദാബിയിലെത്തും. യു.എ.ഇ. ഭരണാധികാരികളുമായി ചർച്ചകൾ പല തലങ്ങളിൽ നടക്കും. 17ന് യു.എ.ഇ.യിലെ ഇന്ത്യൻ സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ദുബായ് സ്പോർട്സ് സിറ്റിയിലെ ഐ.സി.സി. ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മോദിയുടെ പൊതു പരിപാടി സംഘടിപ്പിക്കുന്നത്. നാൽപ്പതിനായിരത്തോളം പേരെ പങ്കെടുപ്പിക്കാനാണ് ശ്രമം.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമുമായും മോദി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശ കാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. അദ്ദേഹത്തിന്റെ സന്ദർശനത്തിൽ ഉൾക്കൊള്ളിച്ച പരിപാടികളുടെ പൂർണ വിശദാംശങ്ങൾ ലഭ്യമല്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവിഷയങ്ങളിലും ചർച്ചകൾ ഉണ്ടാകാനിടയുണ്ട്. മോദിയുടെ സന്ദർശനം ഇവിടുത്തെ ഇന്ത്യൻ ജനതയ്ക്കും ഏറെ പ്രതീക്ഷകളാണ് നൽകുന്നത്. പ്രധാനമന്ത്രി ഇന്ത്യൻ തൊഴിലാളികൾ കഴിയുന്ന ലേബർ ക്യാമ്പുകൾ സന്ദർശിക്കുമെന്നും സൂചനയുണ്ട്.
അബൂദാബി എമിറേറ്റ്‌സ് പാലസ് ഹോട്ടലിൽ മാദ്ധ്യമപ്രവർത്തകർക്കായി പ്രത്യേക മീഡിയ സെന്റർ ഒരുക്കുന്നുണ്ട്. 17ന് വൈകിട്ട് 6.30ന് ദുബായ് സ്പോർട്സ് സിറ്റിയിലെ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ ഇന്ത്യൻ പ്രവാസി സമൂഹം നൽകുന്ന സ്വീകരണ ചടങ്ങിൽ അദ്ദേഹം പങ്കെടുക്കുമെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ ഇന്ത്യൻ പ്രവാസി സമൂഹമവുമായി നടത്തിയ വൻ ജനപ്രിയ പരിപാടിയുടെ മാതൃകയിൽ തന്നെയാണ് ദുബായിലും സ്വീകരണം ഒരുക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്.
40,000 ത്തോളം പേർ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. 40 ലക്ഷം ദിർഹം ഇതിനായി ചെലവഴിക്കുമെന്ന് സംഘാടകരായ ഇന്ത്യൻ കമ്യൂണിറ്റി വെൽഫയർ കമ്മറ്റി കഴിഞ്ഞ ദിവസം വിളിച്ചുകൂട്ടിയ യോഗത്തിൽ അറിയിച്ചിരുന്നു. കനത്ത ചൂടായതിനാൽ സ്‌റ്റേഡിയത്തിൽ ശീതീകരണ സംവിധാനങ്ങൾ ഒരുക്കും. ഇന്ത്യയിൽ നിന്ന് വരുന്ന 35 അംഗ സംഘത്തിന്റെ കലാപരിപാടികളും അരങ്ങേറും. സ്‌റ്റേഡിയത്തിൽ 25,000 പേർക്കിരിക്കാനാണ് നിലവിൽ സൗകര്യമുള്ളത്. സുരക്ഷാ കാരണങ്ങളാൽ ഗ്രാൻഡ് സ്റ്റാൻഡിൽ ആർക്കും പ്രവേശനം നൽകില്ല. മാദ്ധ്യമ കാമറകൾക്കായും പ്രത്യേക സ്ഥലം മാറ്റിവെക്കും. ദുബായ് പൊലീസിൽ നിന്നുള്ള 300 സുരക്ഷാ ഭടന്മാരും ഇന്ത്യൻ കോൺസുലേറ്റ് ഒരുക്കുന്ന വളണ്ടിയർമാരും ക്രമസമാധാന പാലനത്തിനായി രംഗത്തിറങ്ങുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
മോദിയുടെ വരവിനെ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യക്കാർ കാണുന്നത്. 34 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി എത്തുന്നു എന്നതിലുപരിയായി യാത്രാക്ലേശം ഉൾപ്പെടെയുള്ള ഒട്ടേറെ കാര്യങ്ങളിൽ മോദിയുടെ ശ്രദ്ധ പതിയുമെന്നും കരുതുന്നു. ടിക്കറ്റ് നിരക്ക്, ബാഗേജ് എന്നിങ്ങനെ പ്രശ്‌നങ്ങളേറെയാണ്. മോദി ലേബർ ക്യാംപ് സന്ദർശിക്കാൻ സാധ്യതയുണ്ടെന്നും അറിയുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിനു തിളക്കമേകി പതിറ്റാണ്ടുകൾക്കു ശേഷം സന്ദർശനം നടത്തുന്ന പ്രധാനമന്ത്രിക്ക് ഉജ്വല വരവേൽപ് നൽകണമെന്ന് ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ കമ്മിറ്റി (ഐസിഡബ്ല്യുസി) യോഗത്തിൽ വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.