- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയിലിൽ രാജാവിനെ പോലെ കഴിയുന്ന നിസാമിന് വേണ്ടി വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടു കഴിയുന്ന പ്രതികൾ ദാസന്മാരെ പോലെ സേവനം ചെയ്യുന്നു; മാറാട് കലാപ കേസിലെ പ്രതികൾ കോടീശ്വരനായ കൊലയാളിയെ കാണുന്നത് മന്ത്രിയെ പോലെ; ജയിലിൽ കഴിയുന്ന കുറ്റവാളികളുടെ അക്കൗണ്ടിലേക്ക് ഒഴുകുന്നത് ലക്ഷങ്ങൾ; ശതകോടീശ്വരന്റെ പണക്കൊഴുപ്പിന് ഓശാന പാടി ജയിൽ ഉദ്യോഗസ്ഥരും
തിരുവനന്തപുരം : കൊലക്കേസിൽ ജീവപര്യന്തം അനുഭവിക്കുന്ന വിവാദവ്യവസായി മുഹമ്മദ് നിസാം മാറാട് കലാപക്കേസിലെ പ്രതികളുമായി ജയിലിൽവച്ച് ബന്ധം പുലർത്തിയിരുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിസാമിനെ കണ്ണൂരിൽനിന്ന് പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്കു കഴിഞ്ഞമാസം മാറ്റിയതെന്നാണ് റിപ്പോർട്ട്. വിയ്യൂർ, കണ്ണൂർ ജയിലുകളിൽ പല പ്രതികളും നിസാമിന് ദാസപ്പണി ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. വിവാദ കേസുകളിൽ ശിക്ഷിക്കപ്പെട്ട് കഴിയുന്ന കൊടും കുറ്റവാളികളാണ് ശതകോടീശ്വരനുമായി അടുപ്പം പുലർത്തുകയും എല്ലാ സഹായവും ചെയ്യുകയും ചെയ്തത്. തൃശൂർ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വധിച്ച കേസിൽ തടവിൽ കിടക്കുന്ന നിസാം വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിൽ വച്ചാണ് മാറാട് കേസ് പ്രതികളുമായി ബന്ധം പുലർത്തിയത്. ഇവരും ജയിൽ ഉദ്യോഗസ്ഥരും മറ്റു തടവുകാരും അടക്കമുള്ള സേവകസംഘം നിസാമിന് ജയിലിൽ ഉണ്ടെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഇവരിൽ പലരുടെയും വീടുകളിലും ബാങ്ക് അക്കൗണ്ടുകളിലും നിസാ
തിരുവനന്തപുരം : കൊലക്കേസിൽ ജീവപര്യന്തം അനുഭവിക്കുന്ന വിവാദവ്യവസായി മുഹമ്മദ് നിസാം മാറാട് കലാപക്കേസിലെ പ്രതികളുമായി ജയിലിൽവച്ച് ബന്ധം പുലർത്തിയിരുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിസാമിനെ കണ്ണൂരിൽനിന്ന് പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്കു കഴിഞ്ഞമാസം മാറ്റിയതെന്നാണ് റിപ്പോർട്ട്. വിയ്യൂർ, കണ്ണൂർ ജയിലുകളിൽ പല പ്രതികളും നിസാമിന് ദാസപ്പണി ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. വിവാദ കേസുകളിൽ ശിക്ഷിക്കപ്പെട്ട് കഴിയുന്ന കൊടും കുറ്റവാളികളാണ് ശതകോടീശ്വരനുമായി അടുപ്പം പുലർത്തുകയും എല്ലാ സഹായവും ചെയ്യുകയും ചെയ്തത്.
തൃശൂർ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വധിച്ച കേസിൽ തടവിൽ കിടക്കുന്ന നിസാം വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിൽ വച്ചാണ് മാറാട് കേസ് പ്രതികളുമായി ബന്ധം പുലർത്തിയത്. ഇവരും ജയിൽ ഉദ്യോഗസ്ഥരും മറ്റു തടവുകാരും അടക്കമുള്ള സേവകസംഘം നിസാമിന് ജയിലിൽ ഉണ്ടെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഇവരിൽ പലരുടെയും വീടുകളിലും ബാങ്ക് അക്കൗണ്ടുകളിലും നിസാമിന്റെ കമ്പനിയിൽനിന്ന് വൻതുക കൈമാറിയെന്നും അന്വേഷണത്തിൽ വ്യക്തമായി. മംഗളത്തിൽ എസ് നാരായണനാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.
നിസാമിനെ പൂജപ്പുരയിലേക്ക് മാറ്റിയത് ജയിലിലെ ആഡംബര ജീവതത്തെ തുടർന്നുള്ള ഇന്റലിജൻസ് റിപ്പോർട്ടിന്റെ ഫലമായിരുന്നു. ഇതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് മാറാട് കേസിലെ പ്രതികളുമായുള്ള ഇത്തരം ബന്ധങ്ങൾ കണ്ടെത്തിയത്. ഉത്തരമേഖലാ ഡി.ജി.പി: രാജേഷ് ദിവാനും ഇത് സംബന്ധിച്ച അന്വേഷണം നടത്തി ഡി.ജി.പി: ലോക്നാഥ് ബെഹ്റയക്കു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കണ്ണൂരിലേക്കു മാറ്റുന്നതിനുമുമ്പ് വിയ്യൂർ ജയിലിലും ഇത്തരം ചില പ്രതികളുമായി ബന്ധം സ്ഥാപിക്കാൻ നിസാം ശ്രമിച്ചിരുന്നു. നിസാമിന്റെ പണം മോഹിച്ചാണ് വൻ കുറ്റവാളികൾ പോലും വെറും അടിമകളെ പോലെ കഴിഞ്ഞതെന്നാണ് വിലയിരുത്തൽ.
കണ്ണൂർ സെൻട്രൽ ജയിലിൽ പ്രത്യേകസൗകര്യങ്ങൾ നിസാമിന് ലഭിച്ചിരുന്നു. നിസാമും കണ്ണൂർ ജയിലിലെ ചില ജീവനക്കാരും തമ്മിലുള്ള അവിഹിത ഇടപാടിനെക്കുറിച്ച് ജയിൽ ഡി.ജി.പി: ആർ. ശ്രീലേഖയ്ക്ക് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതിനേത്തുടർന്നാണു പൂജപ്പുരയിലേക്ക് മാറ്റിയത്. ഏറെ സ്വാധീനമുള്ള വ്യക്തിയാണ് നിസാം. പല തരത്തിലുള്ള പരാതികൾ നിസാമിനെതിരെ പൊലീസിന് ലഭിച്ചു. അതിലൊന്നും അന്വേഷണം നടന്നതു പോലുമില്ല. കണ്ണൂർ, തൃശൂർ സെൻട്രൽ ജയിലുകളിലെ ഉന്നതരുമായി നിസാമിനു വഴിവിട്ട ബന്ധമുണ്ടെന്നായിരുന്നു ജയിൽ ഡിജിപിക്ക് കിട്ടിയ ഇന്റലിജൻസ് റിപ്പോർട്ട്. തുടർന്നു ജയിൽ മേധാവി ആർ. ശ്രീലേഖ നേരിട്ടു നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം സ്ഥിരീകരിക്കുകയും നിസാമിനെ അടിയന്തരമായി പൂജപ്പുര ജയിലിലേക്കു മാറ്റാൻ നിർദ്ദേശിക്കുകയുമായിരുന്നു.
ജയിലിൽ നിസാം സ്മാർട്ട് ഫോണുകൾ ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. പ്രത്യേകഭക്ഷണവും ഏർപ്പാടാക്കിയിരുന്നു. ജയിലിൽ പ്രത്യേകസൗകര്യങ്ങൾ ലഭിക്കുന്നതിനായി ഇയാൾ ലക്ഷങ്ങൾ ചെലവഴിച്ചു. തടവിൽ കഴിയവേ നിസാം സ്വത്തുതർക്കത്തിൽ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയതായി ജയിൽ മേധാവിക്കു പരാതി ലഭിച്ചിരുന്നു. നിസാമുമായി അടുത്തബന്ധം പുലർത്തിയ ജയിൽ ഉദ്യോഗസ്ഥരെക്കുറിച്ച് വകുപ്പുതല അന്വേഷണത്തിനും ഡി.ജി.പി: ശ്രീലേഖ ഉത്തരവിട്ടിട്ടുണ്ട്. 5000 കോടിയുടെ സ്വത്തുക്കൾ നിസാമിനുണ്ട്. കിങ് ബീഡി കമ്പനി അടക്കം പലതും. 40 കൊല്ലത്തോളം നിസാമിന് ജയിലിൽ കിടക്കേണ്ടി വരും. അത്തരത്തിലാണ് ശിക്ഷാ വിധി. അതുകൊണ്ട് തന്നെ നിസാമിന് ജയിൽ മോചനം അസാധ്യമാണ്. നേരത്തെ നിസാമിന് ശിക്ഷാ ഇളവ് നൽകാനും നീക്കം നടന്നിരുന്നു. മറുനാടൻ വാർത്തയാണ് ഈ ശ്രമം പൊളിച്ചത്.
നിസാമിനെ പൂജപ്പുരയിലേക്ക് മാറ്റാതിരിക്കാൻ ഡിജിപി ശ്രീലേഖയിൽ സമ്മർദ്ദം ഏറെയുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം അവഗണിച്ച് ഡിജിപി തീരുമാനം എടുക്കുകയായിരുന്നു. നിസാമിന് സൗകര്യങ്ങളൊരുക്കിയ മുഴുവൻ പേരേയും കണ്ണൂരിൽ നിന്ന് മാറ്റണമെന്ന നിലപാടിലാണ് ശ്രീലേഖ. എന്നാൽ പാർട്ടി ഇടപെടൽ കാരണം ഇതിന് കഴിഞ്ഞില്ലെന്നാണ് സൂചന. പക്ഷേ ഇവർക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടിയെടുക്കുമെന്നാണ് സൂചന. ജയിലിൽ ആഡംബര പൂർവ്വമായിരുന്നു നിസാം കഴിഞ്ഞത്. ബീഡി വ്യവസായത്തിലൂടെ കോടികൾ സമ്പാദിച്ച നിസാം 2015 ജനുവരി 15-നു പുലർച്ചെ മൂന്നോടെയാണു തൃശൂർ ശോഭാ സിറ്റിയിലെ സുരക്ഷാജീവനക്കാരൻ ചന്ദ്രബോസിനെ ആഡംബരക്കാർ ഇടിപ്പിച്ചു കൊലപ്പെടുത്തിയത്. കേസിൽ 79 ദിവസത്തെ വിചാരണയ്‌ക്കൊടുവിലാണു ശിക്ഷ വിധിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ ഫോൺ ഉപയോഗിച്ചതായി സംശയം തോന്നിയതോടെ നിസാമിനെ നിരീക്ഷിക്കാൻ ജയിൽ ആസ്ഥാനത്തുനിന്നു നിർദ്ദേശിച്ചു. തടവിൽ കഴിയവേ സഹോദരന്മാരുമായുണ്ടായ സ്വത്തുതർക്കങ്ങളും വിവാദമായി.
ജയിലിലെ ഫോൺ വിളിയെക്കുറിച്ചും സഹോദരങ്ങളാണു പൊലീസിൽ പരാതിപ്പെട്ടത്. നിസാമിനുവേണ്ടി അധോലോകത്തലവൻ രവി പൂജാരി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയതും വിവാദമായിരുന്നു. ജയിലിലെ ഒരു ഉന്നതോദ്യോഗസ്ഥനുമായി നിസാമിനു രഹസ്യബന്ധമുണ്ടെന്നു സഹതടവുകാർതന്നെ ആരോപിച്ചിരുന്നു. 5000 കോടിയോളം രൂപയുടെ സമ്പത്തിനുടമയാണു നിസാമെന്നാണു സൂചന. 70 കോടി രൂപ വിലമതിക്കുന്ന ഇരുപതിലേറെ ആഡംബരവാഹനങ്ങളാണു നിസാമിനുണ്ടായിരുന്നത്. മകനെ സ്‌കൂളിൽ കൊണ്ടുപോകാൻ മാത്രം ഫെരാരി കാറാണ് ഉപയോഗിച്ചിരുന്നത്. ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ചും നിസാമിന് ഒട്ടേറെ ബിസിനസുകളുണ്ടായിരുന്നു.