- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളവും ബംഗാളും ജിഹാദികളുടെ കേന്ദ്രം; നടപടിയെടുക്കാതെ സർക്കാരുകൾ; ഇന്ത്യയുടെ സാമ്പത്തിക നില പരുങ്ങലിലെങ്കിലും പ്രതീക്ഷ കൈവിടേണ്ട; വിജയദശമി ദിനത്തിൽ നിലപാട് വിശദീകരിച്ച് ആർഎസ്എസ് തലവൻ
നാഗ്പുർ: കേരളവും ബംഗാളും ജിഹാദികളുടെ കേന്ദ്രങ്ങളാണെന്ന ആരോപണവുമായി ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്. നാഗ്പൂരിൽ വിജയദശമി ദിന പ്രസംഗത്തിലാണ് ഭാഗവത് കേരള, ബംഗാൾ സർക്കാരുകൾക്കെതിരേ ആരോപണമുന്നയിച്ചത്. ഗോരക്ഷയുടെ പേരിൽ നിരവധി മുസ്ലിംകൾക്കു ജീവൻ നഷ്ടപ്പെട്ടതായും ഇത് അപലപനീയമാണെന്നും ഭാഗവത് പറഞ്ഞു. ബംഗാളിലെയും കേരളത്തിലെയും സ്ഥിതി നമുക്കറിയാം. ജിഹാദി ശക്തികൾ ഈ സംസ്ഥാനങ്ങളിൽ പ്രബലമാണ്. ഇതിനെതിരേ സർക്കാരുകൾ നടപടിയെടുക്കുന്നില്ല. രോഹിങ്യകൾക്ക് ഇന്ത്യയിൽ ഇടം നൽകേണ്ടതില്ല. ബംഗ്ലാദേശികളുടെ നുഴഞ്ഞുകയറ്റത്തിന്റെ പ്രശ്‌നങ്ങൾ നിലനിൽക്കുന്‌പോൾ തന്നെയാണ് രോഹിങ്യകളുടെ പ്രശ്‌നവും ഉയർന്നുവരുന്നത്. ദേശീയ സുരക്ഷകൂടി കണക്കിലെടുത്തു മാത്രമേ രോഹിങ്യകളുടെ കാര്യത്തിൽ തീരുമാമെടുക്കാവൂ- മോഹൻ ഭാഗവത് പറഞ്ഞു. പശുസംരക്ഷണം ഭരണഘടനയിൽ ഉറപ്പുനൽകുന്നുണ്ട്. പശുവിനെ പോറ്റുന്നത് മതത്തിന്റെ കാര്യമല്ല. നിരവധി മുസ്ലിംകളും പശു വളർത്തലിൽ ഏർപ്പെട്ടിട്ടുണ്ട്. എന്നാൽ ഗോരക്ഷയുടെ പേരിൽ നിരവധി മുസ്ലിംകൾക്കു ജീവൻ നഷ്ടപ്പെട്ടു. ഗോരക്ഷകരുടെ കൈകളാൽ
നാഗ്പുർ: കേരളവും ബംഗാളും ജിഹാദികളുടെ കേന്ദ്രങ്ങളാണെന്ന ആരോപണവുമായി ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്. നാഗ്പൂരിൽ വിജയദശമി ദിന പ്രസംഗത്തിലാണ് ഭാഗവത് കേരള, ബംഗാൾ സർക്കാരുകൾക്കെതിരേ ആരോപണമുന്നയിച്ചത്. ഗോരക്ഷയുടെ പേരിൽ നിരവധി മുസ്ലിംകൾക്കു ജീവൻ നഷ്ടപ്പെട്ടതായും ഇത് അപലപനീയമാണെന്നും ഭാഗവത് പറഞ്ഞു.
ബംഗാളിലെയും കേരളത്തിലെയും സ്ഥിതി നമുക്കറിയാം. ജിഹാദി ശക്തികൾ ഈ സംസ്ഥാനങ്ങളിൽ പ്രബലമാണ്. ഇതിനെതിരേ സർക്കാരുകൾ നടപടിയെടുക്കുന്നില്ല. രോഹിങ്യകൾക്ക് ഇന്ത്യയിൽ ഇടം നൽകേണ്ടതില്ല. ബംഗ്ലാദേശികളുടെ നുഴഞ്ഞുകയറ്റത്തിന്റെ പ്രശ്‌നങ്ങൾ നിലനിൽക്കുന്‌പോൾ തന്നെയാണ് രോഹിങ്യകളുടെ പ്രശ്‌നവും ഉയർന്നുവരുന്നത്. ദേശീയ സുരക്ഷകൂടി കണക്കിലെടുത്തു മാത്രമേ രോഹിങ്യകളുടെ കാര്യത്തിൽ തീരുമാമെടുക്കാവൂ- മോഹൻ ഭാഗവത് പറഞ്ഞു.
പശുസംരക്ഷണം ഭരണഘടനയിൽ ഉറപ്പുനൽകുന്നുണ്ട്. പശുവിനെ പോറ്റുന്നത് മതത്തിന്റെ കാര്യമല്ല. നിരവധി മുസ്ലിംകളും പശു വളർത്തലിൽ ഏർപ്പെട്ടിട്ടുണ്ട്. എന്നാൽ ഗോരക്ഷയുടെ പേരിൽ നിരവധി മുസ്ലിംകൾക്കു ജീവൻ നഷ്ടപ്പെട്ടു. ഗോരക്ഷകരുടെ കൈകളാൽ ആരും കൊല്ലപ്പെടുന്നത് നല്ലതല്ല. ഏതു തരത്തിലുള്ള അക്രമങ്ങളും അപലപനീയമാണ്- ഭാഗവത് കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ സാമ്പത്തിക നില ഇപ്പോൾ പരുങ്ങലിലാണെന്നും ഇത് ഉടൻ അഭിവയോധികിപ്പെടുമെന്നാണ് കരുതുന്നതെന്നും ആർഎസ്എസ് അധ്യക്ഷൻ പറഞ്ഞു.