ആലപ്പുഴ: മരുന്ന് മാഫിയയുടെ ഭീഷണിയെ തുടർന്ന് ചികിൽസയും ഉപദേശവും നിർത്തിയ മോഹനൻ വൈദ്യർ ഇനി പുതിയ രോഗികളെ കാണില്ലെന്ന ഉറച്ച നിലപാടിൽ. മരുന്ന് മാഫിയയ്‌ക്കെതിരായ പോരാട്ടം തുടരുമെന്ന സൂചനയും നൽകി.

മനുഷ്യ ശരീരത്തിലെ അസുഖങ്ങൾ കണ്ടെത്താനും ഭേദമാക്കുവാനും യന്ത്രങ്ങൾക്കാവില്ല കഴിക്കുന്ന മരുന്നുകളിൽ ഭൂരിഭാഗവും മാരകമായ വിഷാംശമാണെന്നും മറുനാടനോട് മോഹനൻ വൈദ്യർ പ്രതികരിച്ചു. മനുഷ്യ ശരീരത്തിലെ ഒരു അവയവത്തിന്റെ പ്രവർത്തനത്തെകുറിച്ച് മനസ്സിലാക്കാൻ യന്ത്രങ്ങൾക്ക് കഴിയില്ല പിന്നെ എങ്ങനെയാണ് അത്തരം യന്ത്രങ്ങളുടെ സഹായത്താലുള്ള ചികിത്സാ രീതി ഫലവത്താവുക എന്നാണ് മോഹനൻ വൈദ്യർ ചോദിക്കുന്നത്. ചിട്ടയായ ജീവിത ശൈലി മാത്രമാണ് രോഗം എന്ന അവസ്ഥയിൽനിന്നുള്ള ഏക രക്ഷ എന്നും നാം കഴിക്കുന്ന ഭക്ഷണം പിന്നെ അതിന്റെ ശരിയായ ദഹന പ്രക്രിയ എന്നീ വസ്തുതകളുടെ ശരിയായ അറിവ് തുടങ്ങിയവയാണ് ആരോഗ്യമുള്ള ശരീരത്തിനാധാരമെന്നാണ് മോഹനൻ വൈദ്യരുടെ പക്ഷം.

ചികിത്സയുടെ പേരിൽ നാം കബളിപ്പിക്കപ്പെടുകയാണെന്നും പലപ്പോഴും ഇല്ലാത്ത രോഗത്തിനാണ് നാം ചികിത്സ തേടുന്നതെന്നും അദ്ദേഹം പറയുന്നു ഇതിനുദാഹരണമാണ് കാൻസർ എന്ന രോഗവും അതിന്റെ ചികിത്സയ്ക്കായി നാം പാഴാക്കുന്ന ലക്ഷകണക്കിന് രൂപയും. ക്യാൻസർ എന്ന ഒരു രോഗം ഇന്നോളം കണ്ടെത്തിയിട്ടില്ലെന്നും അതേകുറിച്ച് പല വിദഗ്ദർക്കും പല അഭിപ്രായങ്ങളാണെന്നും അദ്ദേഹം പറയുന്നു. അന്താരാഷ്ട്ര തലത്തിൽപോലും പ്രശസ്തരായ അനേകം ശാസ്ത്രജ്ഞരും തന്റെ ചികിത്സാ കേന്ദ്രത്തിൽ എത്തിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം ഇതിൽ സ്വദേശികളും വിദേശികളും ഉൾപ്പെടുന്നതായും അദ്ദഹം പറയുന്നു.

കേരളത്തിലെ തന്നെ വിവിധ പ്രശസ്ത ചികിത്സാകേന്ദ്രങ്ങളിലെ സ്ഥാപകരും ഡോക്ടർമാരും തന്റെ അടുത്തെത്താറുണ്ടെന്നും സമൂഹത്തിൽ ഒരുപാട് പേരുടെ രോഗം ഭേദമാക്കുകയും അവരുടെ പിന്തുണയുണ്ടായിട്ടും തനിക്കെതിരെയുള്ള അക്രമത്തിലും ഭീഷമിയിലും ചികിത്സ പോലും നിർത്തിവെയ്‌ക്കേണ്ട സാഹചര്യമുണ്ടായിട്ടും സർക്കാർ സംവിധാനം യാതൊരു നടപടിയും സ്വീകരിക്കാത്തതിലെ അതൃപ്തിയും നിരാശയും അദ്ദേഹം മറച്ചുവയ്ക്കുന്നില്ല. അതുകൊണ്ട് തന്നെ ഇനിയും ചികിൽസ തുടർന്ന് തന്റേയും കുടുംബത്തിന്റേയും ജീവൻ അപകടത്തിലാക്കാൻ മോഹനൻ വൈദ്യർ തയ്യാറല്ല.

ഭക്ഷണത്തിലെ മായത്തെയും വൈദ്യശാസ്ത്രരംഗത്തെ തട്ടിപ്പുകളെയുംകുറിച്ച് കേരളത്തിലും പുറത്തും പ്രചാരണംനടത്തിവരുന്ന ചേർത്തല മതിലകത്തെ മോഹനൻ വൈദ്യർ ഇനി ക്ലാസുകൾക്കും ചികിൽസയ്ക്കും ഇല്ലെന്ന വാർത്ത കഴിഞ്ഞ ദിവസം മറുനാൻ മലയാളി റ്ിപ്പോർട്ട് ചെയ്തിരുന്നു. ഇത് നവമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും ചെയ്തു. ഇതോടെ തീരുമാനം പിൻവലിക്കാൻ ഏറെ സമ്മർദ്ദം ഉണ്ടായെങ്കിലും വൈദർ വഴങ്ങുന്നില്ല. നിലവിൽ ചികിത്സയിലുള്ളവർക്ക് മാത്രം മരുന്ന് നൽകാനാണ് തീരുമാനം. ഏകദേശം 3 വർഷം മുൻപാണ് ആദ്യമായി മരുന്ന് മാഫിയയയുടെ ഭീഷണി വന്നത്. അന്ന് ഭീഷണി തനിക്കെതിരെ മാത്രമായിരുന്നു. ഇപ്പോൾ കുടുംബത്തിനെതിരേയും ഭീഷണിയുണ്ടെന്ന് മോഹനൻ വൈദ്യർ വിശദീകരിക്കുന്നു.

ഒന്നര വർഷം മുൻപ് ആലപ്പുഴ ഡിഎംഒ മോഹനൻ വൈദ്യരുടെ വീട്ടിൽ റെയ്ഡ് നടത്തി. ഇതിന് പിന്നിലും മരുന്ന് മാഫിയയുടെ പ്രവർത്തനം. എന്നാൽ റെയ്ഡിൽ കുറ്റകരമായ ഒന്നുംതന്നെ കണ്ടെത്തിയില്ല. ഇതോടെ ഭീഷണിയും തുടർന്നു. ഇപ്പോൾ ചികിത്സയ്ക്കായി എത്തി സമീപ സ്ഥലങ്ങളിൽ താമസിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു. അവർക്ക് താമസ സൗകര്യം നൽകുന്നവരേയും ഭീഷണിപെടുത്തുന്നു. ചികിത്സ നിർത്തിയില്ലെങ്കിൽ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നാണംകെടുത്തുമെന്നാണ് മാഫിയയയുടെ ഭീഷണി. മരുന്നുകളിൽ കെമിക്കൽ അടങ്ങിയിട്ടുണ്ടെന്ന് പ്രചരിപ്പിക്കുമെന്നും ഇവർ പറയുന്നു. ഇതേ തുടർന്ന് ആലപ്പുഴ മാരാരിക്കുളം സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണത്തിൽ വലിയ പുരോഗതി ഉണ്ടായില്ല. ചികിത്സ നിർത്തരുത് എന്ന് നാട്ടുകാരുടെ ആവശ്യം.

മുൻപ് ഇവിടുത്തെ ചികിത്സ കോണ്ട് രോഗം ഭേദമായ പ്രവാസികൾ പോലും ഫോണിൽ വിളിച്ച് ചികിത്സ നിർത്തരുതെന്നും തങ്ങളുടെ പിന്തുണ അറിയിക്കുകയും ചെയ്യുന്നു. പക്ഷേ നിർത്തിയില്ലെങ്കിൽ കുടുംബത്തിന് രക്ഷയില്ലാത്ത അവസ്ഥ. അതുകൊണ്ട് തന്നെ ചികിൽസ നിർത്താതെ മറ്റുവഴിയില്ലെന്ന് മോഹനൻ വൈദ്യർ പറയുന്നു. ഇടതുപക്ഷക്കാരനായ വാർഡ് മെമ്പറുടെ മാത്രം പിന്തുണയിൽ ഈ മാഫിയയെ നേരിടാനാകില്ലെന്നും വൈദ്യർ തിരിച്ചറിയുന്നു.