- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് മോഹൻലാൽ...കൊല്ലത്ത് സുരേഷ് ഗോപി...എറണാകുളത്ത് ശ്രീശാന്ത്; ഡൽഹയിൽ സേവാഗും അക്ഷയ് കുമാറും; മുംബൈ പിടിക്കാൻ സാക്ഷാൽ മാധുരി ദീക്ഷിത്ത്; സണ്ണി ഡിയോളിനേയും മത്സരിപ്പിക്കാൻ ആഗ്രഹം; ലോകസഭയിൽ 350 കടക്കാൻ 70ഓളം പ്രമുഖരെ രംഗത്തിറക്കാൻ പദ്ധതിയുമായി അമിത് ഷാ; മനസ്സ് തുറക്കാത്തത് മോഹൻലാൽ മാത്രം; പരിവാറിലൂടെ സൂപ്പർ സ്റ്റാറും അടുക്കുമെന്ന് പ്രതീക്ഷ; മോദി ഭരണം ഉറപ്പിക്കാൻ ബിജെപി തന്ത്രങ്ങൾ ഇങ്ങനെ
ന്യൂഡൽഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 350 സീറ്റാണ് ബിജെപി ലക്ഷ്യമിടുന്നത്. മോദി സർക്കാരിന്റെ ഭരണ തുടർച്ചയ്ക്ക് വമ്പൻ പദ്ധതികളാണ് ബിജെപി ഒരുക്കുന്നത്. പരമാവധി താരങ്ങളെ മത്സരിപ്പിക്കാനാണ് തീരുമാനം. മോഹൻലാലും അക്ഷയ് കുമാറും വീരേന്ദർ സേവാഗും ഉൾപ്പെടെയുള്ള താരങ്ങളെ 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാക്കാനുള്ള സാധ്യത പരിശോധിച്ച് ബിജെപി. മഹേന്ദ്രസിങ് ധോണിയെ സ്ഥാനാർത്ഥിയാക്കുന്നതും പരിഗണനയിലാണ്. സിനിമാ-കായിക-കലാ-സാംസ്‌കാരിക മേഖലയിൽനിന്നുള്ള എഴുപതോളം പ്രമുഖരെ സ്ഥാനാർത്ഥികളാക്കാനാണ് ആലോചിക്കുന്നതെന്ന് പേരു വെളിപ്പെടുത്താൻ താത്പര്യപ്പെടാത്ത മുതിർന്ന നേതാവിനെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. മാധുരി ദീക്ഷിത്, സണ്ണി ഡിയോൾ എന്നിവരുടെ പേരും പരിഗണനയിലുണ്ട്. തിരുവനന്തപുരത്തുനിന്ന് മോഹൻലാൽ, ന്യൂഡൽഹിയിൽനിന്ന് അക്ഷയ് കുമാർ, മുംബൈയിൽനിന്ന് മാധുരി ദീക്ഷിത്, ഗുർദാസ്പുറിൽനിന്ന് സണ്ണി ഡിയോളിനെയും ലോക്സഭയിലേക്ക് മത്സരിപ്പിക്കാനുള്ള സാധ്യതയാണ് പാർട്ടി പരിശോധിക്കുന്നത്. കൊല്ലത്ത് സ
ന്യൂഡൽഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 350 സീറ്റാണ് ബിജെപി ലക്ഷ്യമിടുന്നത്. മോദി സർക്കാരിന്റെ ഭരണ തുടർച്ചയ്ക്ക് വമ്പൻ പദ്ധതികളാണ് ബിജെപി ഒരുക്കുന്നത്. പരമാവധി താരങ്ങളെ മത്സരിപ്പിക്കാനാണ് തീരുമാനം. മോഹൻലാലും അക്ഷയ് കുമാറും വീരേന്ദർ സേവാഗും ഉൾപ്പെടെയുള്ള താരങ്ങളെ 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാക്കാനുള്ള സാധ്യത പരിശോധിച്ച് ബിജെപി. മഹേന്ദ്രസിങ് ധോണിയെ സ്ഥാനാർത്ഥിയാക്കുന്നതും പരിഗണനയിലാണ്.
സിനിമാ-കായിക-കലാ-സാംസ്‌കാരിക മേഖലയിൽനിന്നുള്ള എഴുപതോളം പ്രമുഖരെ സ്ഥാനാർത്ഥികളാക്കാനാണ് ആലോചിക്കുന്നതെന്ന് പേരു വെളിപ്പെടുത്താൻ താത്പര്യപ്പെടാത്ത മുതിർന്ന നേതാവിനെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. മാധുരി ദീക്ഷിത്, സണ്ണി ഡിയോൾ എന്നിവരുടെ പേരും പരിഗണനയിലുണ്ട്. തിരുവനന്തപുരത്തുനിന്ന് മോഹൻലാൽ, ന്യൂഡൽഹിയിൽനിന്ന് അക്ഷയ് കുമാർ, മുംബൈയിൽനിന്ന് മാധുരി ദീക്ഷിത്, ഗുർദാസ്പുറിൽനിന്ന് സണ്ണി ഡിയോളിനെയും ലോക്സഭയിലേക്ക് മത്സരിപ്പിക്കാനുള്ള സാധ്യതയാണ് പാർട്ടി പരിശോധിക്കുന്നത്. കൊല്ലത്ത് സുരേഷ് ഗോപിയേയും പരിഗണിക്കുന്നു.
സിനിമാ, കലാ-സാംസ്‌കാരികം, കായികം, ആരോഗ്യം മാധ്യമ രംഗം തുടങ്ങിയ മേഖലകളിലെ പ്രശസ്തരെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കളത്തിലിറക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിലൂടെ കൂടുതൽ പേരെ തങ്ങളിലേക്ക് അടുപ്പിക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. കേരളത്തിൽ അക്കൗണ്ട് തുറക്കാൻ മികച്ച സ്ഥാനാർത്ഥി മോഹൻലാൽ ആണെന്ന് ബിജെപി വിലയിരുത്തുന്നുണ്ട്. ആർഎസ്എസ് നേതൃത്വത്തിന്റെ സഹായത്തോടെ ബിജെപിയിലേക്ക് മോഹൻലാലിനെ അടുപ്പിക്കാമെന്നാണ് പ്രതീക്ഷ. എന്നാൽ ബിജെപി സ്ഥാനാർത്ഥിയാകുമോ എന്നതിൽ മോഹൻലാൽ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. അപ്പോഴും ശുഭാപ്തി വിശ്വാസത്തിലാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. എറണാകുളത്ത് ക്രിക്കറ്റ് താരം ശ്രീശാന്ത് ആയിരിക്കും സ്ഥാനാർത്ഥിയെന്നും സൂചനയുണ്ട്.
അമിത് ഷായുടെ നേതൃത്വത്തിൽ രാജ്യത്തുടനീളം സർവ്വേ നടത്തിയിരുന്നു. പെട്രോൾ-ഡീസൽ വില വർദ്ധനവ് ബിജെപിക്ക് വലിയ തിരിച്ചടിയാണ്. താരങ്ങളെ അണിനിരത്തി ഇത് മറികടക്കാമെന്നാണ് പ്രതീക്ഷ, മോഹൻലാലിനും അക്ഷയ് കുമാറിനും മാധൂരി ദീക്ഷിത്തിനും സണ്ണി ഡിയോളിനുമെല്ലാം വലിയ ഫാൻസ് ഗ്രൂപ്പുകൾ രാജ്യത്തുടനീളമുണ്ട്. ബിജെപിയുമായി പിണങ്ങി നിൽക്കുന്ന ശത്രുഘനൻ സിൻഹ ഉയർത്തുന്ന പ്രശ്‌നങ്ങൾ അമിത് ഷാ്ക്ക് തലവേദനയാണ്. ഇത് മറികടക്കാനും താരങ്ങളെ എത്തിക്കുന്നതിലൂടെ കഴിയുമെന്നാണ് സൂചന. മഹാരാഷ്ട്രയിലും ഡൽഹിയിലും ബിജെപിക്ക് ജയിക്കേണ്ടത് അനിവാര്യതയാണ്. അത് മനസ്സിലാക്കിയാണ് വമ്പൻ താരങ്ങളെ ഇറക്കുന്നത്. മാധുരി മത്സരിക്കാനെത്തിയാൽ ഉത്തരേന്ത്യയിലെ നടിയുടെ വൻ ആരാധകകൂട്ടം ബിജെപിക്കൊപ്പം എത്തുമെന്നാണ് പ്രതീക്ഷ.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എല്ലാ സംസ്ഥാനത്തും സീറ്റുള്ള പാർട്ടിയായി ബിജെപിയെ മാറ്റാനാണ് അമിത് ഷായുടെ പദ്ധതി. കേരളത്തിൽ മാത്രമാണ് ഇതിനുള്ള സാധ്യത തീരെ കുറവ്. അതുകൊണ്ടു കൂടിയാണ് മോഹൻലാലിനെ പോലെ കേരളത്തിലെ ജനകീ മുഖത്തെ സ്ഥാനാർത്ഥിയാക്കാൻ നീക്കം നടത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാൻ മോഹൻലാലിനോട് ആവശ്യപ്പെടാൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന ആർ എസ് എസിന്റെ നിർദ്ദേശ പ്രകാരമാണ് മോഹൻലാലിനോട് ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വയ്ക്കാൻ ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. മോഹൻലാലിന് താൽപ്പര്യമുണ്ടെങ്കിൽ ബിജെപി ടിക്കറ്റ് നൽകാമെന്നും അറിയിക്കും. അതിലെന്തെങ്കിലും തടസ്സം പറഞ്ഞാലോ എന്ന് കരുതിയാണ് ലാലിനോട് സ്വതന്ത്രനായി മത്സരിക്കാൻ ബിജെപി നേതൃത്വം ആവശ്യപ്പെടാനൊരുങ്ങുന്നത്. കേരളത്തിൽ പ്രമുഖർ ബിജെപിക്കൊപ്പം അടുക്കുന്നുവെന്ന സന്ദേശം പുറംലോകത്ത് നൽകാൻ മോഹൻലാലിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ കഴിയുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മോഹൻലാൽ കൂടിക്കാഴ്ച നടത്തിയിരുന്നു. മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയോട് താൻ സംസാരിച്ചുവെന്ന് മോഹൻലാൽ വ്യക്തമാക്കി. ഫേസ്‌ബുക്കിലാണ് മോദിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മോഹൻലാൽ വിവരിച്ചിരിക്കുന്നത്. ജന്മാഷ്ടമി ദിനത്തിൽ പ്രധാനമന്ത്രിയെ നേരിട്ടു കാണാനുള്ള ഒരു വിശേഷഭാഗ്യം എനിക്ക് സിദ്ധിച്ചു. വിശ്വശാന്തി ഫൗണ്ടേഷനെക്കുറിച്ചും ഞങ്ങളുടെ സാമൂഹ്യ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. അടിസ്ഥാന ജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവർക്ക് വേണ്ടി വിശ്വശാന്തി ഫൗണ്ടേഷന്റെ കീഴിൽ രൂപവൽക്കരിക്കാൻ ഉദ്ദേശിരിക്കുന്ന ക്യാൻസർ കെയർ സെന്റർ എന്ന ഉദ്യമത്തെയും അദ്ദേഹം അഭിനന്ദിച്ചു- മോഹൻലാൽ കുറിച്ചു.
മോഹൻലാലുമായുള്ള കൂടിക്കാഴ്ച അവിസ്മരണീയമെന്ന് ട്വിറ്ററിൽ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചർച്ചകൾക്ക് പുതുമാനം നൽകുകയാണ്. സാമൂഹ്യപ്രവർത്തന രംഗതത്ത് അദ്ദേഹത്തിന്റെ പുതിയ സംരംഭങ്ങൾ മികച്ചതാണെന്നും ഏവർക്കും പ്രചോദനം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിൽ മോഹൻലാലിനെ പിന്തുടരുക കൂടി ചെയ്തതോടെ പ്രധാനമന്ത്രി പിന്തുടരുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളായിരിക്കുകയാണ് മോഹൻലാൽ. ഇതെല്ലാം ബിജെപിയിലേക്ക് മോഹൻലാലിനെ അടുപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ്. കേരളത്തിലെ ലോക്സഭാ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ആർഎസ്എസ് തന്നെയാകും അന്തിമ നിലപാടുകൾ എടുക്കുക. ഇതിന്റെ ഭാഗമായാണ് മോഹൻലാലിനെ ഉയർത്തിക്കാട്ടുന്നതും. ലാൽ അല്ലെങ്കിൽ കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് മത്സരിക്കട്ടേ എന്നതാണ് ആർഎസ്എസ് നിലപാട്.
വിശ്വശാന്തി ഫൗണ്ടേഷനെ നയിക്കുന്നതും കാര്യങ്ങൾ ചെയ്യുന്നതും ആർഎസ്എസ് നേതൃത്വത്തിലുള്ളവരാണ്. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സേവാഭാരതിയെയാണ് വിശ്വശാന്തി ഫൗണ്ടേഷൻ പ്രധാനമായും സഹായിക്കുന്നത്. ആർഎസ്എസ് സംസ്ഥാന നേതൃത്വവുമായി മോഹൻലാൽ ഏറെ അടുപ്പത്തിലുമാണ്. അമൃതാന്ദമയീ മഠവുമായി ബന്ധമുള്ളവരാണ് ലാലിനെ ആർ എസ എസുമായി അടുപ്പിച്ചത്. ഈ അടുപ്പം ബിജെപിക്ക് അനുകൂലമായി മാറുന്ന തരത്തിലെത്തിക്കാനാണ് നീക്കം. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി അമിത് ഷാ നിയമിക്കാൻ ആഗ്രഹിച്ചത് കെ സുരേന്ദ്രനെയാണ്. എന്നാൽ ആർഎസ്എസ് നിർബന്ധത്തിന് വഴങ്ങി പി എസ് ശ്രീധരൻ പിള്ള അധ്യക്ഷനായി. ഈ സമയം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനം ആർ എസ് എസിന് നൽകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മോഹൻലാലിനെ സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യത ആർഎസ്എസ് തേടുന്നത്.