- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹീ ഇസ് ക്ലവർ... അതുകൊണ്ടാണ് അയാളെ ജാക്കിയെന്ന് വിളിക്കുന്നത്! മിനി കൂപ്പർ ഓടിച്ച് ബറോസ് സെറ്റിലെത്തുന്ന ലാലേട്ടൻ; സാറിന്റെ പേരു പറഞ്ഞില്ല.... സാഗർ ഏലിയാസ് ജാക്കി! എന്ന ഡബ് മാഷിൽ തുടങ്ങി ഡ്രൈവിങ് വരെ വൈറൽ; ആ ഇൻസ്റ്റാഗ്രാം വീഡിയോയ്ക്ക് പിന്നിലെ കഥ
കൊച്ചി: സുഹൃത്തിന്റെ മിനികൂപ്പർ ഓടിച്ച് സെറ്റിലെത്തുന്ന സംവിധായകൻ. ഇൻസ്റ്റാഗ്രാമിൽ അത് വീഡിയോയാകുമ്പോൾ പിന്നണയിലുള്ളത് ഇരുപതാം നൂറ്റാണ്ടിന്റെ ഡയലോഗും മ്യൂസിക്കും. ഹീ ഈസ് എ ക്ലവർ മാൻ. അതുകൊണ്ടാണ് അയാളെ ജാക്കിയെന്ന് വിളിക്കുന്നത്. കാർ തുറന്ന് മോഹാൻ ലാൽ പുറത്തിറങ്ങുന്നു. അതും ബറോസ് ലുക്കിൽ. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
സിനിമയിൽ ഡ്രൈവിങ് സീനുകളിൽ ധാരാളമായി അഭിനയിച്ചിട്ടുണ്ടെങ്കിലും സിനിമയ്ക്ക് പുറത്ത് മോഹൻലാൽ ഡ്രൈവ് ചെയ്യുന്നത് അധികമാരും കണ്ടിട്ടില്ല. വാഹനങ്ങൾ നിരവധിയുണ്ടെങ്കിലും അവയെല്ലാം വിശ്വസ്തരായ ഡ്രൈവർമാരാണ് ഓടിക്കുന്നത്. എന്നാൽ ആ പതിവ് തെറ്റിച്ച് മോഹൻലാൽ മിനി കൂപ്പർ ഓടിച്ചെത്തുകയാണ്. കൂടെ സുഹൃത്തായ സമീർ ഹംസയും. ബറോസ് ലൊക്കേഷനിലേക്കായിരുന്നു ആ യാത്ര.
സമീർ ഹംസയുടെ മിനി കൂപ്പർ ജോൺ കൂപ്പർ വർക്‌സാണ് താരം ഡ്രൈവ് ചെയ്യുന്നത്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ ലോക്കേഷനിലേക്കാണ് വാഹനമോടിച്ചെത്തിയത്. കൊച്ചിയിലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം നടക്കുന്നത്. മിനി സ്‌റ്റൈലിഷ് പതിപ്പാണ് ജോൺകൂപ്പർ വർക്‌സ്. 2 ലീറ്റർ എൻജിനുള്ള വാഹനത്തിന്റെ കരുത്ത് 231 എച്ച്പിയാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 6.1 സെക്കൻഡ് മാത്രം മതി ഈ വാഹനത്തിന്.
സുഹൃത്തും ബിസിനസുകാരനുമായ സമീർ ഹംസയുമായുള്ള മോഹൻലാലിന്റെ ഡബ് മാഷ് നേരത്തെ വൈറയാലിരുന്നു. അതും ഇരുപതാം നൂറ്റാണ്ട് സിനിമയിലെ രംഗമായിരുന്നു. സാറിന്റെ പേരു പറഞ്ഞില്ല.... എന്ന അംബികയുടെ ചോദ്യവും. സാഗർ ഏലിയാസ് ജാക്കിയെന്ന ലാലിന്റെ മറുപടിയും. അതിന് ശേഷം നിരവധി വീഡിയോകൾ മോഹൻലാലിന്റേതായി സമീർ ഹംസ പുറത്തു വിട്ടിരുന്നു. അക്കൂട്ടത്തിൽ ഏറ്റവും പുതിയതാണ് ഡ്രൈവിങ് വീഡിയോ.
ഡിസംബറിൽ റിലീസ് ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ബറോസ് ഒരുക്കുന്നത്. ഇതിനിടെയാണ് കൂപ്പറിലെ ലാലിന്റെ യാത്രയും. നേരത്തെ ബ്രോഡാഡിയിലെ രംഗം സമീർ ഹംസയുടെ മകൻ അഭിനയിച്ചതും വൈറലായിരുന്നു. ഈ വീഡിയോ മോഹൻലാലും ഷെയർ ചെയ്തിരുന്നു.
മോഹൻലാലിന്റെ യാത്രയിലും മറ്റും കൂടെ പോവാറുള്ള വ്യക്തി കൂടിയാണ് സമീർ ഹംസ. ബോളിവുഡ് താരങ്ങളായ അമീർ ഖാൻ, സഞ്ജയ് ദത്ത് തുടങ്ങിയവരെ ലാൽ സന്ദർശിച്ചപ്പോഴും സമീർ ഹംസ കൂടെയുണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ