- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്സവ പറമ്പിൽ യുവാവ് കുത്തേറ്റു മരിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനു സ്ഥലംമാറ്റം; അന്വേഷണ ഉദ്യോഗസ്ഥൻ സി.പി.എം നേതാവിന്റെ ചട്ടുകമായി പ്രവർത്തിച്ചെന്ന് ആരോപണം; സി.പി.എം നേതാവ് ശ്രമിക്കുന്നത് മുഖ്യ പ്രതിയുടെ പിതാവു കൂടിയായ ബിഎംഎസ് നേതാവിനെ രക്ഷിക്കാൻ
ആലപ്പുഴ: ഉൽസവ പറമ്പിൽ കുത്തേറ്റ് മരിച്ച യുവാവിന്റെ കൊലപാതകം അന്വേഷിച്ച ഉദ്യോഗസ്ഥനെ നീക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശത്തെ തുടർന്ന് ഡിജിപിയാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഇറക്കിയത്. ആലപ്പുഴ വലിയകുളം വാർഡിൽ തൈപറമ്പിൽ നൗഷാദിന്റെ മകൻ മുഹ്സീൻ (18) കഴിഞ്ഞ നാലിന് ആലിശേരി അമ്പലത്തിലെ ഉൽസവാഘോഷങ്ങൾക്കിടയിൽ നടന്ന സംഘർഷത്തിലായിരുന്നു കുത്തേറ്റ് മരിച്ചത്. ആർഎസ്എസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് നേരത്തെ ആക്ഷേപം നിലനിന്നിരുന്നു. എന്നാൽ കൊലപാതകത്തിനുശേഷം പിടികൂടിയ ഏട്ടോളം പ്രതികളെ പൊലീസ് ഒളിപ്പിച്ചുവെച്ചന്നാണ് ആരോപണം. കൊലപാതകം സംബന്ധിച്ച വിവരങ്ങളോ പ്രതികളെ കുറിച്ചുള്ള വിവരങ്ങളൊ പൊലീസ് മാധ്യമപ്രവർത്തകർക്കുപോലും നൽകാതെ മുക്കുകയായിരുന്നു. ലോക്കൽ പൊലീസ് അന്വേഷിച്ച കേസിന് നേതൃത്വം നൽകിയത് ആലപ്പുഴ സൗത്ത് സിഐ രാജേഷ് ആയിരുന്നു. കേസിൽ രാജേഷ് ജില്ലയിലെ ഒരു സി.പി.എം നേതാവിന്റെ ചട്ടുകമായി പ്രവർത്തിക്കുകയായിരുന്നു. പിടികൂടിയ പ്രതികളെ ഞായറാഴ്ച ആലപ്പുഴ കോടതിയിൽ ഹാജരാക്കാതെ ചേർത്തലയിൽ കൊണ്ടുപോയി ജഡ
ആലപ്പുഴ: ഉൽസവ പറമ്പിൽ കുത്തേറ്റ് മരിച്ച യുവാവിന്റെ കൊലപാതകം അന്വേഷിച്ച ഉദ്യോഗസ്ഥനെ നീക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശത്തെ തുടർന്ന് ഡിജിപിയാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഇറക്കിയത്.
ആലപ്പുഴ വലിയകുളം വാർഡിൽ തൈപറമ്പിൽ നൗഷാദിന്റെ മകൻ മുഹ്സീൻ (18) കഴിഞ്ഞ നാലിന് ആലിശേരി അമ്പലത്തിലെ ഉൽസവാഘോഷങ്ങൾക്കിടയിൽ നടന്ന സംഘർഷത്തിലായിരുന്നു കുത്തേറ്റ് മരിച്ചത്. ആർഎസ്എസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് നേരത്തെ ആക്ഷേപം നിലനിന്നിരുന്നു.
എന്നാൽ കൊലപാതകത്തിനുശേഷം പിടികൂടിയ ഏട്ടോളം പ്രതികളെ പൊലീസ് ഒളിപ്പിച്ചുവെച്ചന്നാണ് ആരോപണം. കൊലപാതകം സംബന്ധിച്ച വിവരങ്ങളോ പ്രതികളെ കുറിച്ചുള്ള വിവരങ്ങളൊ പൊലീസ് മാധ്യമപ്രവർത്തകർക്കുപോലും നൽകാതെ മുക്കുകയായിരുന്നു.
ലോക്കൽ പൊലീസ് അന്വേഷിച്ച കേസിന് നേതൃത്വം നൽകിയത് ആലപ്പുഴ സൗത്ത് സിഐ രാജേഷ് ആയിരുന്നു. കേസിൽ രാജേഷ് ജില്ലയിലെ ഒരു സി.പി.എം നേതാവിന്റെ ചട്ടുകമായി പ്രവർത്തിക്കുകയായിരുന്നു. പിടികൂടിയ പ്രതികളെ ഞായറാഴ്ച ആലപ്പുഴ കോടതിയിൽ ഹാജരാക്കാതെ ചേർത്തലയിൽ കൊണ്ടുപോയി ജഡ്ജിക്ക് മുമ്പാകെ ഹാജരാക്കി റിമാന്റ് സംഘടിപ്പിക്കുകയായിരുന്നു.
പിന്നീട് സ്റ്റേഷനിലേക്ക് കൊണ്ടുവരാതെ സബ് ജയിലിലേക്ക് കൊണ്ടുപോകുകയും ചെയ്തു. സ്റ്റേഷനിൽ മാധ്യമപ്രവർത്തകർ പ്രതികളുടെ വിവരങ്ങൾ അന്വേഷിച്ച് എത്തിയ വിവരം ഇതിനകം സിഐ അറിഞ്ഞിരുന്നു. ഇത് ഒഴിവാക്കാനാണ് പ്രതികളെ നേരിട്ട് ജയിലേക്ക് അയച്ചത്.
ഇതിനിടെ പ്രതികളെ തേടി ഉച്ചയോടെ മാധ്യമപ്രവർത്തകർ സിഐയുടെ ഓഫീസിനു മുന്നിൽ മണിക്കൂറുകൾ ഇരുന്നെങ്കിലും പ്രതികളെ കാണിക്കാൻ ഇയാൾ തയ്യാറായില്ല. പിന്നീട് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഒളിച്ചുനിന്നു വേണമെങ്കിൽ പടമെടുക്കാൻ ഇയാൾ നിർദ്ദേശിച്ചു.
പൊലീസിന്റെ ഒളിച്ചുകളി അധികരിച്ചപ്പോൾ മാധ്യമപ്രവർത്തകർ ജില്ലാ പൊലീസ് ചീഫിനെ സമീപിച്ചു. ഇദ്ദേഹത്തിന്റെ നിലപാടും ദുരൂഹത നിറഞ്ഞതായിരുന്നു. നേരത്തെ മുട്ടുസൂചി മോഷ്ടിച്ച കുറ്റത്തിന് പൊലീസ് പിടിയിലായാൽ പ്രതികളുടെ പൂർണകായ ചിത്രം മാധ്യമപ്രവർത്തകർക്ക് നൽകി പ്രചരണം നടത്തുന്ന പൊലീസ് മുഹ്സീന്റെ വധത്തിൽമാത്രം ഇരട്ടത്താപ്പ് നടത്തി.
പൊലീസിന്റെ ഒളിച്ചു കളി തുടർന്നപോൾതന്നെ സി.പി.എം നേതാവിന്റെ ഇടപെടൽ നടന്നിട്ടുണ്ടെന്ന തരത്തിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. കാരണം മൽസ്യമേഖലയിൽ പ്രവർത്തിക്കുന്ന ആലപ്പുഴക്കാരനായ ഈ നേതാവിന്റെ മറവിൽ കൊലപാതകത്തിലെ മുഖ്യപ്രതിയുടെ പിതാവും മുൻ ബിഎംഎസ് ജില്ലാ സെക്രട്ടറിയുമായിരുന്ന പ്രദീപ് മറ്റൊരു സി.പി.എം പ്രവർത്തകന്റെ കൊലപാതക കേസിൽനിന്നും രക്ഷപ്പെട്ടിരുന്നു.
മാരാരികുളത്ത് സി.പി.എം പ്രവർത്തകൻ ബെന്നിയുടെ വധകേസിൽ ഒന്നാംപ്രതിയായിരുന്നു പ്രദീപ്. എന്നാൽ പ്രദീപിനോട് പ്രതികാരം ചെയ്യാൻ സി.പി.എം പലവട്ടം ശ്രമം നടത്തിയിരുന്നെങ്കിലും ആലപ്പുഴയിലെ സ്ഥിരതാമസക്കാരനായ നേതാവിന്റെ ഇടപെടൽ മൂലം പിൻവാങ്ങുകയായിരുന്നു. പതിമൂന്ന് വർഷം പിന്നിടുമ്പോഴും കേസ് ഇനിയും വിസ്താരത്തിന് എടുത്തിട്ടില്ല.
ഇപ്പോൾ ഉൽസവ പറമ്പിലെ കൊലപാതകത്തിലും സി.പി.എം നേതാവിന്റെ ഇടപെടലാണ് കേസ് അട്ടിമറിക്കപ്പെട്ടത്. മരിച്ച മുഹ്സീൻ ഡിവൈഎഫ്‌ഐ പ്രവർത്തകനല്ലെന്ന പ്രചരണവും ഉണ്ടായിരുന്നു. പ്രദീപിനെയും സംഘത്തെയും രക്ഷിക്കാൻ സി.പി.എം നേതാവിന്റെ മനോമുകുരത്തിൽ തെളിഞ്ഞ ബുദ്ധിയാണ് മുഹ്സിനെ ഡി വൈ എഫ് ഐക്കാരനാക്കിയതെന്നും ആക്ഷേപം ഉയർന്നിരുന്നു.
കടുത്ത എൻ ഡി എഫ് പ്രവർത്തകനാണ് മുഹ്സീന്റെ പിതാവ് നൗഷാദ്. കേസുമായി ബന്ധപ്പെട്ട് എൻ ഡി എഫിനെ തന്ത്രത്തിൽ മാറ്റിനിർത്താനുള്ള നീക്കമായിരുന്നു മുഹ്സീന്റെ ഡി വൈ എഫ് ഐ പ്രവേശനം. കൊല നടന്ന മൃതശരീരം വിട്ടിലെത്തുന്നതിന് തൊട്ടുമുമ്പാണ് ഡി വൈ എഫ് ഐ ഹർത്താലും പ്രതിഷേധവുമൊക്കെ നടത്തിയത്.
ആർഎസ്എസ് - ബിജെപി - ബി എം എസ് പ്രവർത്തകർ സംഘടിതമായി ചെയ്ത കൊലപാതകത്തിന് സി പി എം നേതാവ് ഒത്താശ ചെയ്തത് പ്രതികളിൽ പ്രധാനി ഇയാളുടെ ബന്ധുവിന്റെ മകനായതുക്കൊണ്ടാണെന്ന് ആരോപിക്കപ്പെടുന്നു. ബന്ധവും യുവാവിന്റെ കൊലപാതകത്തിൽ മുഖ്യപങ്കു വഹിച്ച ആളാണെന്ന് മരിച്ച മുഹ്സീന്റെ മാതാപിതാക്കൾ വാർത്താസമ്മേളനം നടത്തി പറഞ്ഞിരുന്നു. ഇനി മുഹ്സീൻ കൊലപാതക കേസ് ഡി വൈ എസ് പി അന്വേഷിക്കുമെന്നും ഡി ജി പി അറിയിച്ചു.