- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊന്നു കളഞ്ഞത് രോഗം വന്ന് അനങ്ങാൻ വയ്യാതെ കിടന്ന നേതാക്കളെ; കൊന്നത് ആന്ധ്രാ പൊലീസ്; കേരളത്തിലായതിനാൽ കേരളാ പൊലീസ് അവകാശവാദം എറ്റെടുത്തു; മംഗളത്തിന്റെ പ്രാദേശിക ലേഖകനെ വിളിച്ച് മാവോയിസ്റ്റ് വക്താവ് പറഞ്ഞത് ഇങ്ങനെ
നിലമ്പൂർ: കരുളായി വനമേഖലയിൽ പൊലീസിന്റെ വെടിയേറ്റ് രണ്ട് മാവോവാദികൾ കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി മാവോവാദിയെന്ന് അവകാശപ്പെടുന്ന അക്‌ബർ എന്നയാളുടെ ഫോൺ സന്ദേശം. അസുഖം ബാധിച്ച് കിടന്നവരെയാണ് പൊലീസ് വെടിവച്ച് കൊന്നതെന്നാണ് വെളിപ്പെടുത്തൽ. മംഗളത്തിന്റെ പ്രാദേശിക ലേഖകനെ ഫോണിൽ വിച്ചാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. നിലമ്പൂരിൽ മാവോയിസ്റ്റുകളെ വധിച്ചത് ആന്ധ്ര പൊലീസാണെന്നു ഫോൺ സന്ദേശവും ചില മാദ്ധ്യമങ്ങൾക്ക് ലഭിച്ചു. ഏറ്റുമുട്ടലിൽ കേരളത്തിന്റെ തണ്ടർബോൾട്ട് സേനയാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണു പൊലീസ് അറിയിച്ചത്. എന്നാൽ ഇതു തെറ്റാണെന്നാണ് വിളിച്ചയാളുടെ വാദം. കൊല്ലപ്പെട്ട കുപ്പു ദേവരാജും അജിതയും രക്ഷപ്പെടാനാവാത്തവിധം രോഗാവസ്ഥയിലായിരുന്നെന്നും സന്ദേശത്തിൽ പറയുന്നു. ഇരുവരെയും ഏകപക്ഷീയമായാണ് കൊന്നത്. അജിതയെ വെടിവച്ചശേഷമാണ് കുപ്പുദേവരാജിനെ വെടിവച്ചത്. പൊലീസിനോട് ഏറ്റുമുട്ടാൻ മറ്റാരും സംഭവസമയത്ത് ഉണ്ടായിരുന്നില്ലെന്നും മാവോയിസ്റ്റ് നേതാവ് അക്‌ബർ എന്ന പേരിൽ ഫോൺ ചെയ്തയാൾ പറഞ്ഞു. മാവോവാദി സംഘത്തിൽ ഉണ
നിലമ്പൂർ: കരുളായി വനമേഖലയിൽ പൊലീസിന്റെ വെടിയേറ്റ് രണ്ട് മാവോവാദികൾ കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി മാവോവാദിയെന്ന് അവകാശപ്പെടുന്ന അക്‌ബർ എന്നയാളുടെ ഫോൺ സന്ദേശം. അസുഖം ബാധിച്ച് കിടന്നവരെയാണ് പൊലീസ് വെടിവച്ച് കൊന്നതെന്നാണ് വെളിപ്പെടുത്തൽ. മംഗളത്തിന്റെ പ്രാദേശിക ലേഖകനെ ഫോണിൽ വിച്ചാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
നിലമ്പൂരിൽ മാവോയിസ്റ്റുകളെ വധിച്ചത് ആന്ധ്ര പൊലീസാണെന്നു ഫോൺ സന്ദേശവും ചില മാദ്ധ്യമങ്ങൾക്ക് ലഭിച്ചു. ഏറ്റുമുട്ടലിൽ കേരളത്തിന്റെ തണ്ടർബോൾട്ട് സേനയാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണു പൊലീസ് അറിയിച്ചത്. എന്നാൽ ഇതു തെറ്റാണെന്നാണ് വിളിച്ചയാളുടെ വാദം. കൊല്ലപ്പെട്ട കുപ്പു ദേവരാജും അജിതയും രക്ഷപ്പെടാനാവാത്തവിധം രോഗാവസ്ഥയിലായിരുന്നെന്നും സന്ദേശത്തിൽ പറയുന്നു. ഇരുവരെയും ഏകപക്ഷീയമായാണ് കൊന്നത്. അജിതയെ വെടിവച്ചശേഷമാണ് കുപ്പുദേവരാജിനെ വെടിവച്ചത്. പൊലീസിനോട് ഏറ്റുമുട്ടാൻ മറ്റാരും സംഭവസമയത്ത് ഉണ്ടായിരുന്നില്ലെന്നും മാവോയിസ്റ്റ് നേതാവ് അക്‌ബർ എന്ന പേരിൽ ഫോൺ ചെയ്തയാൾ പറഞ്ഞു.
മാവോവാദി സംഘത്തിൽ ഉണ്ടായിരുന്ന സോമനാണ് അക്‌ബർ എന്നപേരിൽ ഫോൺ വിളിച്ചതെന്ന് സൂചനയുണ്ട്. പ്രമേഹവും രക്തസമ്മർദവും ബാധിച്ച് അവശനിലയിലായ കുപ്പു ദേവരാജനും ശസ്ത്രക്രിയയ്ക്കു വിധേയയായ അജിതയും നിലമ്പൂർ കരുളായി പടുക്ക വനത്തിലെ ക്യാമ്പിൽ വിശ്രമിക്കവേ പൊലീസ് കമാൻഡോകൾ ഏകപക്ഷീയമായി വിവേചനരഹിതമായിവെടിവച്ചുവീഴ്‌ത്തുകയായിരുന്നുവെന്ന് സിപിഐ. മാവോയിസ്റ്റ് പ്രതിനിധി മംഗളത്തോടു വെളിപ്പെടുത്തിയെന്നാണ് അവകാശവാദം. ഇരുവർക്കും ചെറുത്തുനിൽക്കാൻപോയിട്ട് എണീറ്റ് ഓടാൻപോലും ശേഷിയുണ്ടായിരുന്നില്ല.
ഇവരോടു കീഴടങ്ങാൻപോലും പൊലീസ് ആവശ്യപ്പെട്ടില്ല. ക്യാമ്പ് വളഞ്ഞ കമാൻഡോകൾ ഉച്ചത്തിൽ അലറിക്കൊണ്ട് തുരുതുരാ നിറയൊഴിച്ച് പാഞ്ഞുവരുകയായിരുന്നു. സിപിഐ. മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗമായ കുപ്പു ദേവരാജൻ കടുത്ത രക്തസമ്മർദവും പ്രമേഹവും ബാധിച്ച് അവശനായിരുന്നു. വാഹനാപകടത്തിൽ പരുക്കേറ്റ അജിതയ്ക്ക് വയറ്റിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇവർക്കു കാഴ്ചശക്തിയും കുറവായിരുന്നു. രണ്ടുപേർക്കും പരസഹായം വേണം. ഭാരം എടുക്കാനും ഓടാനും കഴിയില്ല. ഇവരെ പരിചരിക്കാൻ ക്യാമ്പിൽ ആളുകളെ ചുമതലപ്പെടുത്തിയിരുന്നുവെന്ന് മാവോയിസ്റ്റ് പ്രതിനിധി പറഞ്ഞു.
ഉച്ചയ്ക്ക് ഒരുമണിയോടെ കമാൻഡോ ആക്രമണം ഉണ്ടാകുമ്പോൾ കുപ്പുദേവരാജനും അജിതയും അടക്കം ആറുപേരാണ് ക്യാമ്പിലുണ്ടായിരുന്നുത്. മറ്റുള്ളവർ ഗ്രാമങ്ങളിൽ പോയിരുന്നു. കുപ്പുദേവരാജന്റെയും അജിതയുടെയും സംരക്ഷണത്തിനാണ് നാലുപേർ ക്യാമ്പിൽ കഴിഞ്ഞത്. ഇരുവരും വീണതോടെ ബാക്കിയുള്ളവർ പൊലീസിനു നേരെ വെടിയുതിർത്ത് പിൻവലിയുകയായിരുന്നുവെന്നും മാവോയിസ്റ്റ് അംഗം പറഞ്ഞു. ഇവർക്കു വേണ്ടിയുള്ള മരുന്നുകളാണ് ക്യാമ്പിൽ ഉണ്ടായിരുന്നതെന്നും അജിതയുടെയും കുപ്പു ദേവരാജന്റെയും മൃതദേഹങ്ങൾ വിദഗ്ധപരിശോധനക്ക് വിധേയമാക്കിയാൽ അവരുടെ രോഗാവസ്ഥ മനസിലാകുമെന്നും ഇതിന് ഭരണകൂടം തയാറുണ്ടോയെന്നും സിപിഐ. മാവോയിസ്റ്റ് പ്രതിനിധി വെല്ലുവിളിച്ചു.
അതേസമയം സംഘത്തിലുണ്ടായിരുന്ന അംഗങ്ങളിൽ ആർക്കെങ്കിലും പരുക്കുണ്ടോയെന്നു വെളിപ്പെടുത്താൻ പ്രതിനിധി തയാറായില്ല. കേന്ദ്രകമ്മിറ്റി യോഗം ചേർന്ന് ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്നും നേതാക്കളുടെ മരണംകൊണ്ടൊന്നും പിന്മാറില്ലെന്നും വക്താവ് സൂചിപ്പിച്ചു. കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റി അംഗമാണ് അജിത. കുപ്പുദേവരാജന്റെയും അജിതയുടെയും മരണം സംഘടനയ്ക്ക് കനത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും വക്താവ് മംഗളത്തോട് പറഞ്ഞു.