- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിരൽ ഉപയോഗിച്ചും കൂർത്ത പെൻസിൽ ഉപയോഗിച്ചും മാനഭംഗം; ക്‌ളാസ് റൂമിൽ വച്ചും വാഷ് റൂമിൽ വച്ചും പീഡിപ്പിക്കപ്പെട്ടത് നാലര വയസ്സുള്ള പെൺകുട്ടി; വിവരം പുറത്തറിഞ്ഞത് അടിവയറ്റിൽ അസഹ്യമായ വേദനയുമായി കുട്ടി സ്‌കൂളിൽ നിന്ന് വീട്ടിലെത്തിയപ്പോൾ; യുകെജി പയ്യന്റെ വികൃതി കേട്ട് ഞെട്ടിയ അമ്മയുടെ പരാതിയിൽ എന്തു ചെയ്യണമെന്ന് അറിയാതെ പൊലീസ്
ന്യൂഡൽഹി: സ്‌കൂളിൽവച്ച് സഹപാഠിയായ പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്ന് നാലര വയസ്സുകാരനായ ആൺകുട്ടിക്ക് എതിരെ കേസ്. ക്‌ളാസ് റൂമിൽ വച്ചും വാഷ് റൂമിൽ വച്ചും നാലര വയസ്സുള്ള ആൺകുട്ടി കൂടെ പഠിക്കുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്. ഡൽഹിയിലെ പ്രസിദ്ധമായ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. തന്റെ വിരൽ ഉപയോഗിച്ചും കൂർത്ത പെൻസിൽ ഉപയോഗിച്ചും ആൺകുട്ടി തന്നെ ഉപദ്രവിച്ചതായി പെൺകുട്ടി തന്റെ അമ്മയോട് പറയുകയായിരുന്നു. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവു പറ്റുകയും ചെയ്തുവെന്ന് വ്യക്തമാക്കി അമ്മമയാണ് ഇക്കാര്യം പൊലീസിനെ അറിയിക്കുന്നത്. നിയമവിദഗ്ധരുമായി ഇക്കാര്യം ചർച്ചചെയ്ത ശേഷം ആൺകുട്ടിക്ക് എതിരെ ലൈംഗിക പീഡനത്തിന് കേസെടുക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് കേസ് അന്വേഷിച്ച ഡിവൈഎസ്‌പി വ്യക്തമാക്കി. ഇതോടെ പോക്‌സോ ചുമത്തിയാണ് ആൺകുട്ടിക്ക് എതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ കുറ്റം ചെയ്തത് നാലര വയസ്സുകാരൻ ആയതിനാൽ തന്നെ ഏതുരീതിയിൽ കേസ് മുന്നോട്ടു കൊണ്ടുപോകുമെന്ന് പൊലീസി
ന്യൂഡൽഹി: സ്‌കൂളിൽവച്ച് സഹപാഠിയായ പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്ന് നാലര വയസ്സുകാരനായ ആൺകുട്ടിക്ക് എതിരെ കേസ്. ക്‌ളാസ് റൂമിൽ വച്ചും വാഷ് റൂമിൽ വച്ചും നാലര വയസ്സുള്ള ആൺകുട്ടി കൂടെ പഠിക്കുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്. ഡൽഹിയിലെ പ്രസിദ്ധമായ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. തന്റെ വിരൽ ഉപയോഗിച്ചും കൂർത്ത പെൻസിൽ ഉപയോഗിച്ചും ആൺകുട്ടി തന്നെ ഉപദ്രവിച്ചതായി പെൺകുട്ടി തന്റെ അമ്മയോട് പറയുകയായിരുന്നു.
പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവു പറ്റുകയും ചെയ്തുവെന്ന് വ്യക്തമാക്കി അമ്മമയാണ് ഇക്കാര്യം പൊലീസിനെ അറിയിക്കുന്നത്. നിയമവിദഗ്ധരുമായി ഇക്കാര്യം ചർച്ചചെയ്ത ശേഷം ആൺകുട്ടിക്ക് എതിരെ ലൈംഗിക പീഡനത്തിന് കേസെടുക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് കേസ് അന്വേഷിച്ച ഡിവൈഎസ്‌പി വ്യക്തമാക്കി. ഇതോടെ പോക്‌സോ ചുമത്തിയാണ് ആൺകുട്ടിക്ക് എതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ കുറ്റം ചെയ്തത് നാലര വയസ്സുകാരൻ ആയതിനാൽ തന്നെ ഏതുരീതിയിൽ കേസ് മുന്നോട്ടു കൊണ്ടുപോകുമെന്ന് പൊലീസിന് ഇപ്പോഴും വ്യക്തതയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യൻ നിയമവ്യവസ്ഥയിൽ ഏഴുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് എതിരെ കുറ്റങ്ങൾ ചുമത്തുന്നതിന് വിലക്കുള്ളതാണ് പൊലീസിനെ കുഴക്കുന്നത്. മകളെ ലൈംഗികമായി പീഡിപ്പിക്കാൻ തന്നെയാണ് ആൺകുട്ടി ശ്രമിച്ചതെന്ന് അമ്മ തറപ്പിച്ചു പറയുന്നു. അടിവയറ്റിൽ വേദനയുണ്ടെന്ന് വെള്ളിയാഴ്ച സ്‌കൂളിൽ നിന്ന് തിരിച്ചെത്തിയ പെൺകുട്ടി അമ്മയോട് പറയുകയായിരുന്നു. എന്നാൽ കുട്ടി പഠിക്കാതിരിക്കാൻ കളവു പറയുകയായിരുന്നു എന്നാണ് അമ്മ ആദ്യം കരുതിയത്.
എന്നാൽ രാത്രിയായതോടെ കുട്ടി കരഞ്ഞുകൊണ്ട് അമ്മയോട് തന്നെ സഹപാഠി ഉപദ്രവിച്ച കാര്യം പറയുകയായിരുന്നു. ക്‌ളാസ് മുറിയിൽവച്ച് ആൺകുട്ടി തന്റെ പാന്റ് അഴിപ്പിച്ചെന്നും വിരൽ ഉപയോഗിച്ച് ഉപദ്രവിച്ചെന്നുമാണ് കുട്ടി പറഞ്ഞത്. അവനെ തള്ളിമാറ്റാൻ പെൺകുട്ടി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മറ്റ് കുട്ടികൾ ഇതിനകം ക്‌ളാസ് വിട്ടിരുന്നു. മറ്റ് സ്റ്റാഫും പരിസരത്ത് ഉണ്ടായിരുന്നില്ലെന്നും കുട്ടി പറഞ്ഞതായി അമ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
രാത്രി തന്നെ എസ്എംഎസ് വഴി ഇക്കാര്യം കുട്ടിയുടെ ക്‌ളാസ് ടീച്ചറെ അറിയിച്ചിരുന്നു. തുടർന്ന് പിറ്റേന്ന് സ്‌കൂളിൽ വിവരം അറിയിച്ചു. എന്നാൽ സ്‌കൂൾ അധികൃതർ നടപടിയെടുക്കാൻ തയ്യാറായില്ല. തിങ്കളാഴ്ച പരാതി എഴുതി നൽകാനാണ് ആവശ്യപ്പെട്ടത്. കുഞ്ഞിന് വേദന കൂടിയതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അതോടെ മെഡിക്കോ-ലീഗൽ കേസായി പരിഗണിച്ച് വിവരം പൊലീസിൽ റിപ്പോർട്ട് ചെയ്യുകയുമായിരുന്നു.
കുട്ടി ആക്രമിക്കപ്പെട്ട സമയത്ത് ക്‌ളാസ്മുറിയിൽ ടീച്ചറോ വാഷ് മുറിയിൽ ആയയോ ഇല്ലായിരുന്നുവെന്നും കുട്ടിയുടെ അമ്മയുടെ പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഏതായാലും കേസ് അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിദഗ്‌ധോപദേശം.
ഒരു നാലര വയസ്സുകാരന് ഇത്തരത്തിൽ ലൈംഗിക താൽപര്യത്തോടെ പെരുമാറാൻ കഴിയുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഈ പ്രായത്തിലുള്ള ഒരു ആൺകുട്ടിക്ക് ഒരിക്കലും ലൈംഗിക തൃഷ്ണയോടെ സഹപാഠിയെ പീഡിപ്പിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി വിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്.