- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിഫൻസ് അക്കാദമിയിൽ മെഡിസിന് സീറ്റ്, നാവിക സേനയിൽ ജോലി, ആർമി കാന്റീനിൽ നിന്ന് എ.സി. യും ഫ്രിഡ്ജും കുറഞ്ഞ വിലക്ക് വാങ്ങിത്തരാമെന്നും വാഗ്ദാനം; അനായാസം ഇംഗ്ലീഷ് സംസാരിക്കുന്ന യുവതിയുടെ വാക്കിൽ വിശ്വസിച്ച് 28 ലക്ഷം നൽകിയവർ ഇപ്പോൾ നെട്ടോട്ടത്തിൽ; പണം തട്ടിയെടുത്ത് മുങ്ങിയ യുവതിയെ തേടി കൊല്ലം പൊലീസ് കരിവെള്ളൂരിൽ
കാസർഗോഡ്: നാവിക സേനയിൽ ജോലി ശരിയാക്കാം. ആർമി കാന്റീനിൽ നിന്ന് എ.സി. യും ഫ്രിഡ്ജും കുറഞ്ഞ വിലക്ക് വാങ്ങിത്തരാം. ഡിഫൻസ് അക്കാദമിയിൽ മെഡിസിന് സീറ്റും തരപ്പെടുത്താം. ഇത്തരം വാഗ്ദാനങ്ങൾ ചെയ്ത് സ്ത്രീകളെ വഞ്ചിക്കുന്ന ഒരു യുവതിയെ തേടി കൊല്ലം പൊലീസ് കരിവെള്ളൂരിലെത്തി. ജോലി വാഗ്ദാനം ചെയ്തുകൊല്ലത്തെ രണ്ടു സ്ത്രീകളിൽ നിന്നും 28 ലക്ഷം രൂപ തട്ടിയെടുത്ത കരിവെള്ളൂർ പെരളത്തെ ധന്യയെതേടിയാണ് കൊല്ലം പൊലീസ് കരിവെള്ളൂരിലെത്തിയത്. ഭർത്താവിൽ നിന്നും വിവാഹമോചനം നേടിയ ധന്യ മൂന്ന് വയസ്സുള്ള മകളെ അമ്മയുടെ അടുക്കൽ നിർത്തിയാണ് എറണാകുളം കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തി വരുന്നത്. ആഡംബര കാറുകളിൽ സഞ്ചരിക്കുകയും പഞ്ച നക്ഷത്ര ഹോട്ടലുകളിൽ താമസിക്കുകയും ചെയ്തു വരുന്ന 30 കാരിയായ യുവതി നേരത്തെ എറണാകുളത്തെ സെൻട്രൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ സമാന രീതിയിലുള്ള തട്ടിപ്പ് നടത്തി പിടിയിലാവുകയും രണ്ട് കേസുകളിലായി കാക്കനാട് ജയലിൽ തടവിൽ കഴിയുകയും ചെയ്തിരുന്നു. അവിടുന്ന് ജാമ്യത്തിലിറങ്ങിയാണ് ദക്ഷിണ കേരളം കേന്ദ്രീകരിച്ച് പുതിയ തട്ടിപ്പിനിറ
കാസർഗോഡ്: നാവിക സേനയിൽ ജോലി ശരിയാക്കാം. ആർമി കാന്റീനിൽ നിന്ന് എ.സി. യും ഫ്രിഡ്ജും കുറഞ്ഞ വിലക്ക് വാങ്ങിത്തരാം. ഡിഫൻസ് അക്കാദമിയിൽ മെഡിസിന് സീറ്റും തരപ്പെടുത്താം. ഇത്തരം വാഗ്ദാനങ്ങൾ ചെയ്ത് സ്ത്രീകളെ വഞ്ചിക്കുന്ന ഒരു യുവതിയെ തേടി കൊല്ലം പൊലീസ് കരിവെള്ളൂരിലെത്തി. ജോലി വാഗ്ദാനം ചെയ്തുകൊല്ലത്തെ രണ്ടു സ്ത്രീകളിൽ നിന്നും 28 ലക്ഷം രൂപ തട്ടിയെടുത്ത കരിവെള്ളൂർ പെരളത്തെ ധന്യയെതേടിയാണ് കൊല്ലം പൊലീസ് കരിവെള്ളൂരിലെത്തിയത്. ഭർത്താവിൽ നിന്നും വിവാഹമോചനം നേടിയ ധന്യ മൂന്ന് വയസ്സുള്ള മകളെ അമ്മയുടെ അടുക്കൽ നിർത്തിയാണ് എറണാകുളം കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തി വരുന്നത്.
ആഡംബര കാറുകളിൽ സഞ്ചരിക്കുകയും പഞ്ച നക്ഷത്ര ഹോട്ടലുകളിൽ താമസിക്കുകയും ചെയ്തു വരുന്ന 30 കാരിയായ യുവതി നേരത്തെ എറണാകുളത്തെ സെൻട്രൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ സമാന രീതിയിലുള്ള തട്ടിപ്പ് നടത്തി പിടിയിലാവുകയും രണ്ട് കേസുകളിലായി കാക്കനാട് ജയലിൽ തടവിൽ കഴിയുകയും ചെയ്തിരുന്നു. അവിടുന്ന് ജാമ്യത്തിലിറങ്ങിയാണ് ദക്ഷിണ കേരളം കേന്ദ്രീകരിച്ച് പുതിയ തട്ടിപ്പിനിറങ്ങിയത്. അനായാസം ഇംഗ്ലീഷ് സംസ്സാരിക്കുന്ന ഈ യുവതി പരിചയപ്പെടുന്നവരെയെല്ലാം തട്ടിപ്പിന് ഇരയാക്കുന്ന സ്വഭാവക്കാരിയാണ്.
ധന്യയുടെ സഹോദരനും തട്ടിപ്പിന് വിധേയമാക്കപ്പെട്ട സ്ത്രീയുടെ മകനും തമിഴ്‌നാട്ടിൽ ഫാർമസി കോഴ്സിന് ഒന്നിച്ച് പഠിച്ചിരുന്നു. ആ പരിചയം മുതലെടുത്ത് അമ്മയായ സ്ത്രീയുമായി അടുക്കുകയായിരുന്നു. അനുനയത്തിൽ അവരുമായി അടുത്തതോടെ ധന്യ അവരുടെ വീട്ടിൽ പലതവണ പോയി സൗഹൃദം നില നിർത്തി. ബന്ധം വളർന്ന് അവരുടെ വീട്ടിൽ ഇടക്കിടെ താമസിക്കാറും പതിവായി. ആ സമയത്ത് സ്ത്രീയുടെ ബി.ടെക് ബിരുദദാരിയായ മകൾക്ക് നാവിക സേനയിൽ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് 2.5 ലക്ഷം രൂപ തട്ടിയെടുത്തു. തുടർന്ന് ഓരോ കാര്യം പറഞ്ഞ് 2.5 ലക്ഷം രൂപ വീതം പല ഗഡുക്കളായും വാങ്ങി.
തട്ടിപ്പിന് വിധേയമായ സ്ത്രീയുടെ നാട്ടുകാരിയും അടുത്ത സുഹൃത്തുമായ മറ്റൊരു സ്ത്രീയെ കൂടി ധന്യ കുടുക്കി. അവരുടെ എട്ടാം തരത്തിൽ പഠിക്കുന്ന മകനെ കേന്ദ്രീയ വിദ്യാലയത്തിൽ ഹയർ സെക്കന്ററി ക്ലാസിൽ ചേർക്കാമെന്നും തുടർന്ന് നേഷണൽ ഡിഫൻസ് അക്കാദമിയിൽ മെഡിസിന് സീറ്റ് ഉറപ്പിക്കാമെന്നും പറഞ്ഞ് 23 ലക്ഷം രൂപയും തട്ടിയെടുത്തു. തട്ടിപ്പിനിരയായ സ്ത്രീയുടെ എ.ടി.എം. കാർഡും പണമെടുക്കാനായി ധന്യയെ ഏൽപ്പിച്ചിരുന്നു.
17 ലക്ഷം രൂപ എ.ടി.എം. വഴിയും ബാക്കി തുക നേരിട്ടുമാണ് ധന്യ തട്ടിയെടുത്തത്. ധന്യ ഇപ്പോഴും എറണാകുളത്ത് കഴിയുന്നുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പെരളത്തെ വീട്ടിൽ മകളെയോ അമ്മയേയോ കാണാൻ അടുത്ത കാലത്തൊന്നും ധന്യ എത്തിയില്ലെന്നാണ് അറിയുന്നത്. നാവിക സേനാ കാന്റീനിൽ നിന്നും വില പിടിപ്പുള്ള സാധനങ്ങൾ കുറഞ്ഞ വിലക്ക് വാങ്ങിത്തരമെന്ന് പറഞ്ഞ് വ്യാമോഹിപ്പിച്ചാണ് ഇവർ ഇടത്തരം ധനികരുമായി കൂട്ടു കൂടുന്നത്.