- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാനായ കാർത്തികേയനെ ഇങ്ങനെ അപമാനിക്കരുതേ..? ജി കാർത്തികേയന്റെ മരണത്തിന് പന്തലിട്ട പണം നൽകാതെ കരാറുകാരനെ കബളിപ്പിച്ച് സർക്കാർ; അഞ്ചര ലക്ഷം ലഭിക്കാൻ കരാറുകാരൻ കോടതിയിൽ; തടസം ചില ഉദ്യോഗസ്ഥ വെള്ളാനകളെന്ന് സജി മറുനാടനോട്
തിരുവനന്തപുരം: മുൻ നിയമസഭാ സ്പീക്കർ ജി കാർത്തികേയന്റെ നിര്യാണത്തെ തുടർന്ന് നിയമസഭാ കോംബ്ലക്സിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്ക് മുന്നിലിട്ട പന്തലിന്റെയും അനുബന്ധ സൗകര്യങ്ങളുടേയും പണം ഇനിയും നൽകിയിട്ടില്ലെന്ന് കാണിച്ച് കരാറുകാരൻ ഹൈക്കോടതിയിൽ ഹർജി നൽകി. തിരുവനന്തപുരം ആനയറ സ്വദേശിയും പി.ഡബ്ല്യു.ഡി കോൺട്രാക്ടറുമായ പി സജിയാണ് പരാതി നൽകിയത്. കരാറിൽ പറഞ്ഞ പ്രകാരമുള്ള തുക കിട്ടിയിട്ടില്ലെന്നു മാത്രമല്ല മറ്റൊരു കോൺട്രാക്ടർക്ക് അയാളാണ് പണി ഏറ്റെടുത്ത് ചെയ്തത് എന്ന പേരിൽ സജിക്ക് തുക നിഷേധിച്ച ശേഷം അയാൾക്ക് തുക നൽകിയതായും പരാതിയിൽ പറയുന്നു. 2015 മാർച്ച് ഏഴ് മുതൽ പതിനഞ്ച് വരെ ജി കാർത്തികേയന്റെ ഔദ്യോഗിക വസതിയിൽ പന്തലും മറ്റു അനുബന്ധ സൗകര്യങ്ങളും ഒരുക്കിയതിൽ അഞ്ചര ലക്ഷത്തോളം രൂപയാണ് സജിക്ക് ലഭിക്കാനുള്ളത്. പി.ഡബ്ല്യു.ഡി നിയമസഭാ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ചില ഉദ്യോഗസ്ഥരാണ് തന്റെ കരാർ തുക തടഞ്ഞ് വെയ്ക്കുകയും അത് മറ്റൊരു കരാറുകാരന് നൽകിയതെന്നും സജി മറുനാടൻ മലയാളിയോട് പറഞ്ഞു. പി.ഡബ്ല്യു.ഡി നിയമസഭാ കോം
തിരുവനന്തപുരം: മുൻ നിയമസഭാ സ്പീക്കർ ജി കാർത്തികേയന്റെ നിര്യാണത്തെ തുടർന്ന് നിയമസഭാ കോംബ്ലക്സിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്ക് മുന്നിലിട്ട പന്തലിന്റെയും അനുബന്ധ സൗകര്യങ്ങളുടേയും പണം ഇനിയും നൽകിയിട്ടില്ലെന്ന് കാണിച്ച് കരാറുകാരൻ ഹൈക്കോടതിയിൽ ഹർജി നൽകി. തിരുവനന്തപുരം ആനയറ സ്വദേശിയും പി.ഡബ്ല്യു.ഡി കോൺട്രാക്ടറുമായ പി സജിയാണ് പരാതി നൽകിയത്. കരാറിൽ പറഞ്ഞ പ്രകാരമുള്ള തുക കിട്ടിയിട്ടില്ലെന്നു മാത്രമല്ല മറ്റൊരു കോൺട്രാക്ടർക്ക് അയാളാണ് പണി ഏറ്റെടുത്ത് ചെയ്തത് എന്ന പേരിൽ സജിക്ക് തുക നിഷേധിച്ച ശേഷം അയാൾക്ക് തുക നൽകിയതായും പരാതിയിൽ പറയുന്നു. 2015 മാർച്ച് ഏഴ് മുതൽ പതിനഞ്ച് വരെ ജി കാർത്തികേയന്റെ ഔദ്യോഗിക വസതിയിൽ പന്തലും മറ്റു അനുബന്ധ സൗകര്യങ്ങളും ഒരുക്കിയതിൽ അഞ്ചര ലക്ഷത്തോളം രൂപയാണ് സജിക്ക് ലഭിക്കാനുള്ളത്.
പി.ഡബ്ല്യു.ഡി നിയമസഭാ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ചില ഉദ്യോഗസ്ഥരാണ് തന്റെ കരാർ തുക തടഞ്ഞ് വെയ്ക്കുകയും അത് മറ്റൊരു കരാറുകാരന് നൽകിയതെന്നും സജി മറുനാടൻ മലയാളിയോട് പറഞ്ഞു. പി.ഡബ്ല്യു.ഡി നിയമസഭാ കോംബ്ലക്സിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറായി വിരമിച്ച അബ്ദുൾ നാസർ എന്നയാളുടെ ഒത്താശയോടെയാണ് തനിക്ക് ലഭിക്കേണ്ട തുക രാമചന്ദ്രൻ എന്ന മറ്റൊരു കോൺട്രാക്ടർക്ക് നൽകിയത് എന്നും സജി പറയുന്നു. പി.ഡബ്ല്യു.ഡി ഡിപ്പാർട്മെന്റിൽ ഓവർസിയറായി ജോലി ചെയ്തിരുന്നയാളാണ് രാമചന്ദ്രൻ. ജോലിയിൽ നിന്നും റിട്ടയർ ചെയ്ത ശേഷമാണ് രാമചന്ദ്രൻ കരാർ പണികൾ ചെയ്യുന്നതിൽ ഏർപ്പെട്ടത്.
കാർത്തികേയന്റെ മരണത്തെ തുടർന്ന് അടിയന്തരമായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ സൗകര്യങ്ങൾ ഒരുക്കേണ്ട പണി വന്നപ്പോൾ മറ്റ് പല കരാറുകാരും പണി ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് നിയമസഭാ കോംബ്ലക്സിലെ പി.ഡബ്ല്യു.ഡി വിഭാഗം സജിയെ ബന്ധപ്പെട്ടത്. അടിയന്തരമായി ചെയ്യേണ്ട കരാറു പണികൾ സജി ഏറ്റെടുക്കാറുണ്ടെന്ന് അറിഞ്ഞതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ സജിയെ ബന്ധപ്പെട്ടത്. മറിച്ചൊന്നും ആലോചിക്കാതെ കരാർ ഏറ്റെടുത്ത സജി യുദ്ധകാലാടിസ്ഥാനത്തിലാണ് നിയമസഭാ കോംബ്ലക്സിലെ ഔദ്യോഗിക വസതി വിവിഐപി സൗകര്യങ്ങൾ ഉൽപ്പെടുത്തി തയ്യാറാക്കിയത്. അതിഥികൾക്ക് ഇരിക്കുന്നതിനായി കസേര, ഭക്ഷമം കഴിക്കുന്നതിനായി ബൊഫെറ്റ് കൗണ്ടർ ഉൽപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
അടിയന്തര സാഹചര്യങ്ങളിൽ വരുന്ന ഇത്തരം കരാറ് പണികൾക്ക് അഡ്‌മിനിസ്ട്രേറ്റീവ് സാങ്ങ്ഷൻ ഉണ്ടാകാറില്ല. ഇത് തന്നെയാണ് തനിക്ക് ലഭിക്കേണ്ട തുക മറ്റൊരു കരാറുകാരനു നൽകാൻ ഉദ്യോഗസ്ഥരെ സഹായിച്ചതെന്നും സജി പറയുന്നു. എന്നാൽ കരാർ തന്നെ ഏൽപ്പിച്ചതിന്റെ ഫോൺ രേഖകളും പന്തലിന്റെ ഫോട്ടോകളും ഉൽപ്പെടെയുള്ള രേഖകളും ചേർത്താണ് സജി ഹൈക്കോടതി അഭിഭാഷകനായ രാജേഷ് മുഖേന ഹർജി ഫയൽ ചെയ്തത്. ജി കാർത്തികേയന്റ മരണത്തോടനുബന്ധിച്ച് തന്നെ അദ്ദേഹത്തിന്റെ ശവസംസ്‌കാരം നടന്ന തിരുവനന്തപുരം ശാന്തികവാടത്തിലെ പന്തൽ പണിയുടെ കരാറും അതോടൊപ്പം തന്നെ കാർത്തികേയന്റെ മണ്ഡലത്തിലെ ആര്യനാട് ഗവൺമെന്റ് ഹൈസ്‌കൂളിൽ അദ്ദേഹത്തിന്റെ മൃതദേഹം പൊതുദർശനത്തിനുവച്ചപ്പോഴുള്ള പന്തലുകളുടെ കരാറും സജിക്ക് തന്നെയാണ് നൽകിയിരുന്നത്.
ഈ രണ്ട് കരാറുകളും പി.ഡബ്ല്യു.ഡിയുടെ രണ്ട് സബ് ഡിവിഷനുകളിൽ നിന്നും ബില്ല് മാറി ലഭിക്കേണ്ട തുക നൽകുകയും ചെയ്തിരുന്നു. ശാന്തികവാടത്തിലെ പന്തലിന്റെ ബല്ല് മാറിയത് പി.ഡബ്ല്യു.ഡി തിരുവനന്തപുരം സബ് ഡിവിഷനിൽ നിന്നും ആര്യനാട് സ്‌കൂളിലേത് പി.ഡബ്ല്യു.ഡി നെടുമങ്ങാട് സബ് ഡിവിഷനിൽ നിന്നുമാണ് ലഭിച്ചത്. കർത്തികേയന്റെ കുടുംബം താമസിച്ചിരുന്ന വീട്ടിലെ പന്തലും മറ്റു സൗകര്യങ്ങളും ഒരുക്കിയത് താനല്ലെന്നും സഭാ കോംബ്ലക്സിലെ ഔദ്യോഗിക വസതിയിലെ പന്തലുമായി ബന്ധപ്പെട്ട കരാറിന് കാർത്തികേയന്റെ കുടുംബത്തിന് ബന്ധമില്ലെന്നും അത് പൂർണമായും സഭാ കോംബ്ലക്സിലെ പി.ഡബ്ല്യു.ഡി കരാറായിരുന്നുവെന്നും സജി പറയുന്നു. സർക്കാർ സംവിധാനത്തിൽ ഇപ്പോഴും വെള്ളാനകളുടെ സാന്നിധ്യം സജീവമായി തുടരുന്നു എന്ന് തന്നെയാണ് ഈ സംഭവം സൂചിപ്പിക്കുന്നത്.