- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒ എൻ വിയുടെ വരികൾക്കു സംഗീതം പകർന്നത് മകൻ; പാടിയതു കൊച്ചു മകൾ; മൂന്നു തലമുറയുടെ അപൂർവ സംഗമത്തിനു വേദിയായ മൺസൂണിലെ ഗാനം സൂപ്പർ ഹിറ്റ്
ഒ എൻ വി കുറുപ്പിന്റെ രചനയ്ക്ക് മകൻ രാജീവ് ഒഎൻവി സംഗീതം പകർന്നിരിക്കുന്നു.. ഈ മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് രാജീവിന്റെ മകൾ അപർണ്ണാ രാജീവും. അങ്ങനെ മൂന്ന് തലമുറയുടെ സംഗമത്തിലൂടെ ഒരു ഗാനം പിറന്നു. മനോഹരമായ ഗാനം. ആലാപനം അതിമധുരം... അങ്ങനെ മൺസൂൺ സിനിമയിലെ ഗാനവും സൂപ്പർ ഹിറ്റായി. ഒഎൻവി കുടുംബത്തിന്റെ സ്വന്തം പാട്ട് സോഷ്യൽ മീഡിയ ഏറ്
ഒ എൻ വി കുറുപ്പിന്റെ രചനയ്ക്ക് മകൻ രാജീവ് ഒഎൻവി സംഗീതം പകർന്നിരിക്കുന്നു.. ഈ മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് രാജീവിന്റെ മകൾ അപർണ്ണാ രാജീവും. അങ്ങനെ മൂന്ന് തലമുറയുടെ സംഗമത്തിലൂടെ ഒരു ഗാനം പിറന്നു. മനോഹരമായ ഗാനം. ആലാപനം അതിമധുരം... അങ്ങനെ മൺസൂൺ സിനിമയിലെ ഗാനവും സൂപ്പർ ഹിറ്റായി. ഒഎൻവി കുടുംബത്തിന്റെ സ്വന്തം പാട്ട് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്.
അന്നം ചിന്നം പെയ്തു മഴ പെയ്തു എന്ന് തുടങ്ങുന്ന ഗാനത്തിൽ ഒഎൻവിയുടെ കവിതാ സ്പർശം തന്നെയാണ് ഹൈലൈറ്റ്. അച്ഛന്റെ രചനാ മികവിനൊപ്പം മകൻ സംഗീതം നൽകുന്നു. പിന്നണി ഗാനരംഗത്ത് സ്വന്തം പേര് ഇതിനോടകം എഴുതി ചേർത്ത അപർണ്ണയും മികവ് കാട്ടിയതോടെ അന്നം ചിന്നം സൂപ്പർ ഹിറ്റായി. മഴുയുടെ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് പാട്ടിന്റെ വിഡിയോ ചിത്രീകരണത്തിലും ശ്രദ്ധിച്ചിട്ടുള്ളത്.
ജോൺ ജേക്കബ്, പുതുമുഖം ഐഷ, മാളവിക മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുരേഷ് ഗോപാൽ സംവിധാനംചെയ്യുന്ന മൺസൂൺ സിനിമയിലെ ഗാനമാണ് സൂപ്പർ ഹിറ്റാവുന്നത്. ശ്രീവിനായക ഫിലിംസിന്റെ ബാനറിൽ സുഗതൻ ടി. കൈതക്കുഴി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ അനിൽ മുഖത്തല എഴുതുന്നു.
ഗാനരചന: ഒ.എൻ.വി. സംഗീതം: രാജീവ് ഒ.എൻ.വി. ആലാപനം: ജയചന്ദ്രൻ, അപർണ രാജീവ്. ഗാനം ഹിറ്റാകുമ്പോൾ സിനിമയുടെ പ്രധാന ആകർഷണമായി ഈ കുടുംബ സംഗമം മാറുന്നു.