- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺപിള ഒരുമൈയും ബാലശിങ്കത്തിന് എതിര്; വലിയ തൊഴിൽ പ്രശ്‌നത്തെ കേവലം ഒരു വിഭാഗത്തിന്റേത് മാത്രമായി ചുരുക്കരുത്; കേരള തമിഴർ ഫെഡറേഷൻ നേതാവിനെ തങ്ങൾക്കറിയില്ലെന്ന് മൂന്നാർ സമരനേതാക്കൾ
കൊച്ചി/മൂന്നാർ:ഐതിഹാസികമായ മൂന്നാർ സ്ത്രീവിപ്ലവത്തിന്റെ വിജയത്തെ പുറത്ത് നിന്നുള്ളവർ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നതായി ആരോപണം. മൂന്നാർ സമരം തങ്ങളുടെ പരിശ്രമ ഫലമാണെന്ന കേരള തമിഴർ ഫെഡറേഷൻ നേതാവ് അൻവർ ബാലശിങ്കത്തിന്റെ പ്രസ്താവന തങ്ങളുടെ സമരത്തെ ഇകഴ്‌ത്തി കാട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സമരത്തിന് നേതൃത്വം കൊടുത്ത സ്ത്രീ
കൊച്ചി/മൂന്നാർ:ഐതിഹാസികമായ മൂന്നാർ സ്ത്രീവിപ്ലവത്തിന്റെ വിജയത്തെ പുറത്ത് നിന്നുള്ളവർ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നതായി ആരോപണം. മൂന്നാർ സമരം തങ്ങളുടെ പരിശ്രമ ഫലമാണെന്ന കേരള തമിഴർ ഫെഡറേഷൻ നേതാവ് അൻവർ ബാലശിങ്കത്തിന്റെ പ്രസ്താവന തങ്ങളുടെ സമരത്തെ ഇകഴ്‌ത്തി കാട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സമരത്തിന് നേതൃത്വം കൊടുത്ത സ്ത്രീ കൂട്ടായ്മയായ പെൺപിളെ ഒരുമൈ നേതാക്കൾ കുറ്റപ്പെടിത്തുന്നു. കഴിഞ്ഞ ദിവസം മറുനാടൻ മലയാളിക്കനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മൂന്നാർ തോട്ടം തൊഴിലാളി സമരം തങ്ങൾ പത്ത് വർഷം കൊണ്ട് നടത്തിയ ക്യാമ്പയിന്റെ ഭാഗമാണെന്ന് കേരള തമിഴർ ഫെഡറേഷൻ നേതാവ് അൻവർ ബാലസിങ്കം അവകാശപ്പെട്ടത്.
ഇത് അടുത്ത ദിവസം തന്നെ മാദ്ധ്യമം പത്രവും ഏറ്റെടുത്തു. അവരും ബാലസിങ്കത്തിന്റെ വാദങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് ഇന്നലെ പ്രസിദ്ദീകരിച്ചത്. സമരം വരാനിരിക്കുന്ന പുതിയ പോരാട്ടത്തിന്റെ തുടക്കമാണെന്നും കേരളത്തിൽ ദുരിതപൂർവ്വമായി ജീവിക്കുന്ന തോട്ടം തൊഴിലാളികൾക്കായി ഇനിയും സമരം തുടരുമെന്നും അൻവർ ബാലസിങ്കം പറഞ്ഞിരുന്നു. ഇത് വിവാദമായതോടെയാണ് തിരുത്തലുമായി പെൺപിളെ ഒരുമൈ നേതാക്കൾ രംഗത്തെത്തിയത്.അൻവർ ബാലസിങ്കത്തെ തങ്ങൾക്കറിയില്ലെന്ന് നേതാക്കളായ ഗോമതി അഗസ്റ്റിനും ഇന്ദ്രാണിയും പറയുന്നു.ഇങ്ങനെ ഒരാളെ തങ്ങൾ എവിടേയും കണ്ടിട്ടില്ല.ദുരിതപൂർവ്വമായ ജീവിതം സഹിക്കാനാകാതെ വന്നതോടെയാണ് പാവപ്പെട്ട സ്ത്രീ തൊഴിലാളികൾ രണ്ടും കൽപ്പിച്ച് പോരാട്ടത്തിനിറങ്ങിയത്.അത് പൊതുസമൂഹം ഏറ്റെടുത്തതോടെ സമരം വൻവിജയമായി.തങ്ങളുടെ സമരത്തിന്റെ അവകാശം ആരും ഏറ്റെടുക്കേണ്ടെന്നും അവർ പറയുന്നു.
ഇപ്പോൾ തങ്ങളാണ് സമരത്തിന് പിന്നിലെന്ന് പറയുന്നവരുടെ ഉദ്ദേശം വലിയ പോരാട്ടത്തെ ചെറുതായി കാണിക്കലാണ്. പുറത്തെ യാതൊരു ഇടപെടലും സമത്തിലുണ്ടായിട്ടില്ലെന്നാണ് അവരുടെ വാദം. ഇത് കേവലം തമിഴരുടെ മാത്രം പ്രശ്‌നമാക്കി മാറ്റി വിഷയത്തിന്റെ ഗൗരവം കളയുന്നു എന്ന് മനസിലാക്കിയതോടെയാണ് അൻവർ ബാലസിങ്കത്തേയും അദ്ദേഹത്തിന്റെ സംഘടനയായ കേരള തമിഴ് ഫെഡറേഷനേയു പ്രത്യക്ഷമായി തള്ളിപ്പറയാൻ ഇവർ തയ്യാറായതെന്നാണ് സൂചന. സമരത്തിന് പിന്നിൽ തമിഴ് തീവ്രവാദികൾ ഉണ്ടെന്ന ആരോപണം മുൻപ് തന്നെ വിവിദ കോണുകളിൽ നിന്ന് ഉയർന്നിരുന്നു. തീവ്രവാദ സ്വാധീനം പരിശോധിക്കണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെപി സഹദേവൻ പറഞ്ഞെങ്കിലും വളരെ പെട്ടന്ന് തന്നെ തിരുത്തുകയായിരുന്നു.
കോൺഗ്രസ്സിലെ നേതാക്കന്മാർ ചിലരും ഇത് പരിശോധിക്കപ്പെടേണ്ടതാണെന്ന തരത്തിൽ അന്ന് പ്രതികരിച്ചിരുന്നു. അൻവർ ബാലസിങ്കത്തിന്റെ ഇന്റർവ്യൂ പുറത്ത് വന്നതോടെ മുൻപ് പലരും ഉന്നയിച്ച ആരോപണങ്ങൾ ജനം ശരിയാണെന്ന് വിശ്വസിക്കുമെന്ന് തൊഴിലാളികളിൽ ഒരു വിഭാഗം കരുതുന്നു. ഇവരാണ് ബാലസിങ്കം സമരത്തിന് എത്തിയിരുന്നതായി പോലും അറിയില്ലെന്ന തരത്തിൽ പ്രതികരിച്ചിരിക്കുന്നത്. അതെസമയം കൂട്ടായ്മയിൽ തന്നെ ഈ വിഷയത്തിൽ ഭിന്നാഭിപ്രായം നിലനിക്കുന്നതയാണ് സൂചന. സമരത്തെ കേവലം തമിഴ് സ്വത്വ പ്രശ്ന്മാക്കാനാണ് ബാലസിങ്കം ഉൾപ്പെടെയുള്ളവരുടെ ശ്രമമെന്നാണ് തൊഴിലാളികളിൽ ചിലരുടെ പക്ഷം. ഇത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുമെന്നാണ് ഇക്കൂട്ടരുടെ വാദം. കൂലി വർദ്ദനവ് ഉൾപ്പെടെ ചർച്ച ചെയ്യാൻ 26 ന് യോഗം ചേരാനിരിക്കെ അൻവർ ബാലസിങ്കത്തിന്റെ അവകാശ വാദം സമരത്തേയും തങ്ങളുടെ കൂട്ടായ്മയായ 'പെൺപിളെ ഒരുമൈ'യേയും പൊളിക്കുമോ എന്നും അവർ ഭയപ്പെടുന്നു.
ഇത് തമിഴ് തൊഴിലാളികളോടുള്ള വിവേചന പ്രശ്‌നമായാണ് ബാലസിങ്കവും കൂട്ടരും കാണുന്നത്. എന്നാൽ തോട്ടം തൊഴിലാളി മേഖലയിൽ നിലനിൽക്കുന്ന വലിയ തൊഴിൽ പ്രശ്‌നത്തെ കേവലം ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്‌നമായി ചുരുക്കരുതെന്നാണ് അവരുടെ അപേക്ഷ.
ബാലസിങ്കത്തിന്റെ വാദങ്ങൾ സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ചും അതീവ ഗൗരവത്തോടെ തന്നെയാണ് കാണുന്നതെന്നാണ് സൂചന. തൊഴിലാളികൾക്കിടയിൽ ഇത്തരം ക്യാമ്പയിൻ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് അവർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.എന്തായാലും മാദ്ധ്യമങ്ങൾ എല്ലാം ഒറ്റക്കെട്ടായി വാഴ്തിപ്പാടിയ മൂൂന്നാർ സ്ത്രീ വിപ്ലവം അൻവർ ബാലസിങ്കത്തിന്റെ അഭിമുഖത്തോടെ വിവാദക്കുരുക്കിൽ അകപ്പെട്ടു എന്ന് വേണം പറയാൻ.
അതേസമയം ഇത്തരം കുപ്രചരണങ്ങൾക്കെല്ലാം പിന്നിൽ സമരത്തേയും കൂട്ടായ്മയേയും തകർക്കാൻ ശ്രമിക്കുന്നവരാണെന്നാണ് തൊഴിലാളികളുടെ പക്ഷം.