- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീക്കണും നെയിംബോർഡുമില്ലാതെ ഒറ്റക്ക് ഔദ്യോഗിക വാഹനത്തിൽ ചുറ്റിക്കറങ്ങും; പിരിവിന് പറ്റിയകേന്ദ്രം കണ്ട് കെണിയൊരുക്കി ഇരകളെ വീഴ്‌ത്തും; ആർഡിഒ മോഹനൻ പിള്ള കൈക്കൂലിക്കാരുടെ ആശാൻ; വിജിലൻസ് എത്തിയപ്പോൾ പണപ്പൊതി ദൂരേക്കെറിഞ്ഞ് രക്ഷപെടാൻ ശ്രമം
കോതമംഗലം: ബീക്കണും നെയിം ബോർഡുമില്ലാതെ ഒറ്റക്ക് ഔദ്യോഗിക വാഹനത്തിൽ ചുറ്റിക്കറങ്ങി പിരിവിന് പറ്റിയ കേന്ദ്രങ്ങൾ കണ്ടുവയ്ക്കും. പിന്നെ കെണിയൊരുക്കി കാത്തിരുന്ന് ഇരയെ വീഴ്‌ത്തും. കൈക്കൂലി കേസിൽ വിജിലൻസ് പിടിയിലായ മൂവാറ്റുപുഴ ആർ ഡി ഒ മോഹനൻപിള്ളയുടെ സ്ഥിരം പരിപാടി ഇതാണെന്നാണ് മൂവാറ്റുപുഴയിലെ നാട്ടുകാർ പറയുന്നത്. നാളുകളായി കൈക്കൂലി പതിവാക്കി പോന്ന ഉദ്യോഗസ്ഥനാണ് ഒടുവിൽ വലയിലായത്. നെല്ലാട് വീട്ടൂർ വരിക്കളായിൽ മാത്യു നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ന് ഉച്ചയോടെയാണ് മോഹനൻ പിള്ളയെ വിജിലൻസ് കുടുക്കിയത്. ഡിവൈഎസ്‌പി എം എൻ രമേശിന്റെ നേതൃത്വത്തിവുള്ള പതിനഞ്ചോളം വരുന്ന ഉദ്യോഗസ്ഥ സംഘമാണ് മാത്യൂവിൽ നിന്നും കൈക്കൂലിയായി വാങ്ങിയ 50000 രൂപ സഹിതം ഓഫീസിൽ നിന്നും മോഹനൻ പിള്ളയെ പൊക്കിയത്. മാത്യു പണം നൽകി പുറത്തിറങ്ങിയ ഉടൻ മുറിയിലേക്ക് വിജിലൻസ് ഉദ്യോഗസ്ഥർ മുറിയിലേക്ക് കയറി. ഈ സമയം മോഹനൻ പിള്ള കൈയിലിരുന്ന പണപ്പൊതി ദൂരേക്കെറിഞ്ഞെങ്കിലും മുറിയിൽ തന്നെ ചിതറിവീണു. തുടർന്ന് മുറിയിൽ നിന്നും ഓടി രക്ഷപെടാനുള്ള നീക്കം
കോതമംഗലം: ബീക്കണും നെയിം ബോർഡുമില്ലാതെ ഒറ്റക്ക് ഔദ്യോഗിക വാഹനത്തിൽ ചുറ്റിക്കറങ്ങി പിരിവിന് പറ്റിയ കേന്ദ്രങ്ങൾ കണ്ടുവയ്ക്കും. പിന്നെ കെണിയൊരുക്കി കാത്തിരുന്ന് ഇരയെ വീഴ്‌ത്തും. കൈക്കൂലി കേസിൽ വിജിലൻസ് പിടിയിലായ മൂവാറ്റുപുഴ ആർ ഡി ഒ മോഹനൻപിള്ളയുടെ സ്ഥിരം പരിപാടി ഇതാണെന്നാണ് മൂവാറ്റുപുഴയിലെ നാട്ടുകാർ പറയുന്നത്. നാളുകളായി കൈക്കൂലി പതിവാക്കി പോന്ന ഉദ്യോഗസ്ഥനാണ് ഒടുവിൽ വലയിലായത്.
നെല്ലാട് വീട്ടൂർ വരിക്കളായിൽ മാത്യു നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ന് ഉച്ചയോടെയാണ് മോഹനൻ പിള്ളയെ വിജിലൻസ് കുടുക്കിയത്. ഡിവൈഎസ്‌പി എം എൻ രമേശിന്റെ നേതൃത്വത്തിവുള്ള പതിനഞ്ചോളം വരുന്ന ഉദ്യോഗസ്ഥ സംഘമാണ് മാത്യൂവിൽ നിന്നും കൈക്കൂലിയായി വാങ്ങിയ 50000 രൂപ സഹിതം ഓഫീസിൽ നിന്നും മോഹനൻ പിള്ളയെ പൊക്കിയത്. മാത്യു പണം നൽകി പുറത്തിറങ്ങിയ ഉടൻ മുറിയിലേക്ക് വിജിലൻസ് ഉദ്യോഗസ്ഥർ മുറിയിലേക്ക് കയറി. ഈ സമയം മോഹനൻ പിള്ള കൈയിലിരുന്ന പണപ്പൊതി ദൂരേക്കെറിഞ്ഞെങ്കിലും മുറിയിൽ തന്നെ ചിതറിവീണു.
തുടർന്ന് മുറിയിൽ നിന്നും ഓടി രക്ഷപെടാനുള്ള നീക്കം ഉദ്യോഗസ്ഥർ ഫലപ്രദമായി തടഞ്ഞതോടെ ഇയാൾ വിജിലൻസ് സംഘത്തോട് അടിയറവ് പറഞ്ഞ് രക്ഷിക്കണമെന്ന ആവശ്യവുമായി കാലിൽ വീണു. ഉച്ചക്ക് 1.30 തോടെ എത്തിയ വിജിലൻസ് സംഘം വൈകിട്ട് 5.30 തോടെയാണ് നടപകൾ പൂർത്തിയാക്കി ഓഫീസ് വിട്ടത്.
തൊടുപുഴ-മൂവാറ്റുപുഴ റോഡിൽ വേങ്ങാച്ചുവടിൽ മാത്യവിന്റെ സുഹൃത്തിന്റെ സ്ഥലത്ത് നടന്നിരുന്ന മതിൽകെട്ട് മോഹനൻപിള്ള നേരിട്ടെത്തി നിർത്തി വയ്ക്കാൻ ആവശ്യപ്പെടുകയും ഇത് പൂർത്തിയാക്കുന്നതിന് അനുമതി നൽണമെങ്കിൽ അൻപതിനായിരം രൂപ നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.കഴിഞ്ഞ 24 -ന് രാവിലെ 10.15 ഓടെയാണ് തന്റെ KL-7CG 455 നമ്പറിലുള്ള ബൊലീറോ ജീപ്പിൽ വേങ്ങച്ചുവടിൽ എത്തുന്നത്. ഈ സമയം വാഹനത്തിൽ ബീക്കണോ നെയിംബോർഡോ ഉണ്ടായിരുന്നില്ലന്നും ആളാരാണെന്ന് താൻ ചോദിച്ചപ്പോൾ മാത്രമാണ് ആർ ഡി ഒ ആണെന്നുള്ള വിവരം മോഹനൻ പിള്ള വെളിപ്പെടുത്തിയതെന്നും മാത്യു വ്യക്തമാക്കി.
വസ്തുവിന്റെ രേഖകളുമായി ഓഫീസിൽ വരാൻ നിർദ്ദേശിച്ച് മോഹനൻ പിള്ള സ്ഥലം വിട്ടു. ഉച്ചകഴിഞ്ഞ് മൂവാറ്റുപുഴയിലെ ഓഫീസിലെത്തി കണ്ടപ്പോൾ സഹായിക്കണോ ഉപദ്രവിക്കണമോ എന്നായിരുന്നു ആർഡിഒയുടെ ചോദ്യമെന്നും സഹായിക്കണമെന്ന് പറഞ്ഞപ്പോൾ ഇതിന് അൻപതിനായിരം രൂപവേണമെന്ന് ഇയാൾ ആവശ്യപ്പെട്ടെന്നുമാണ് മാത്യു നൽകുന്ന വിവരം.
തുടർന്ന് സുഹൃത്തിന്റെ നിർദ്ദേശപ്രകാരം ഈ വിവരം മാത്യൂ കടവന്തയിലെ വിജിലൻസ് ഓഫീസിൽ വിളിച്ചറിയിച്ചു. പിറ്റേന്ന് പണവുമായി എത്താനായിരുന്നു ഡി വൈ എസ് പി നിർദ്ദേശിച്ചത്.ഇതുപ്രകാരം പണവുമായി മാത്യു വിജിലൻസ് ഓഫീസിലെത്തുകയും പ്രത്യേക പൊടിതൂകി നോട്ടുകെട്ടുകൾ പൊതിഞ്ഞ് മാത്യവിന് കൈമാറുകയുമായിരുന്നു.