- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷണം കഴിക്കാൻ ബൈക്കിൽ പോകുന്നതിനിടെ കൂട്ടുകാരി ബൈക്കിൽ നിന്ന് വീണു; സഹപാഠിയായ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; യുവാവ് ധരിച്ചിരുന്ന 'ജോക്കർ' വസ്ത്രത്തിന്റെ പേരിലും പൊതിരെ തല്ല്; തൃശൂരിൽ അരങ്ങേറിയത് സദാചാര ഗൂണ്ടായിസം
തൃശൂർ: കേരളത്തിൽ, സദാചാര ഗൂണ്ടായിസത്തിന്റെ അതിതീവ്ര വ്യാപനം എന്ന് പറഞ്ഞാലും തെറ്റ് പറയാനാവില്ല. ക്യത്യമായ കണക്കുകൾ സർക്കാരിന്റെ കൈയിൽ ഇല്ലെങ്കിലും, സദാചാരാ ഗൂണ്ടകൾ വിളയാടുകയാണ്. ഏറിയ പങ്കും അസഹിഷ്ണുത തന്നെയാണ് കാരണം. തൃശൂരിൽ, വിദ്യാർത്ഥിനി ബൈക്കിൽ നിന്ന് വീണതിന്റെ പേരിൽ ബൈക്ക് ഓടിച്ച സഹപാഠിക്ക് ക്രൂര മർദ്ദനമേറ്റു. ചിയ്യാരം ഗലീലി ചേതന കോളജിലെ ബിരുദ വിദ്യാർത്ഥിയായ അമലിനെ ചിലർ ചേർന്ന് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കല്ല് കൊണ്ട് തലയ്ക്കടിക്കുന്നത് ഉൾപ്പെടെയുള്ളതാണ് ദൃശ്യങ്ങൾ. എന്തിനാണ് തന്നെ മർദ്ദിച്ചത് എന്നറിയില്ലെന്ന് അമൽ പറയുന്നു.
ഇന്നലെ വൈകീട്ടാണ് സംഭവം. ഭക്ഷണം കഴിക്കാനായി സഹപാഠിയായ പെൺകുട്ടിക്കൊപ്പം ബൈക്കിൽ പോകുന്നതിനിടെയാണ് സംഭവം നടന്നത്. യാത്ര ചെയ്യുന്നതിനിടെ പെൺകുട്ടി ബൈക്കിൽ നിന്ന് വീണു. ഈ സമയത്ത് അവിടെ ഉണ്ടായിരുന്ന ചിലരാണ് തന്നെ മർദ്ദിച്ചതെന്ന് അമൽ പറയുന്നു.
' എന്നെ മർദ്ദിച്ചവരെ മുൻപരിചയമില്ല. അവർ മർദ്ദിച്ചത് എന്തിനാണ് എന്ന് അറിയില്ല. പെൺകുട്ടിക്കൊപ്പം ബൈക്കിൽ യാത്ര ചെയ്തതാണോ അവരെ പ്രകോപിപ്പിച്ചത് എന്ന് അറിയില്ല. അതോ താൻ ധരിച്ച ജോക്കർ വസ്ത്രമാണോ അവർക്ക് ഇഷ്ടമാവാതിരുന്നത് എന്നും അറിയില്ല. ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കാനല്ലേ നാട്ടുകാർ ശ്രമിക്കേണ്ടത്. പകരം തന്നെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. എന്തിനാണ് തല്ല് കിട്ടിയത് എന്നുപോലും അറിയില്ല. മർദ്ദനത്തിനിടെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറയുകയും ചെയ്തു'- അമൽ പറയുന്നു.
അമൽ ധരിച്ചിരുന്ന ജോക്കർ വസ്ത്രത്തിന്റെ പേരിലും മർദ്ദനമുണ്ടായി. കല്ലുകൊണ്ട് അമലിനെ തലക്കടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഒല്ലൂർ പൊലീസ് സംഭവത്തിൽ കേസെടുത്തു.
വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കൊടകര സ്വദേശി ഡേവിഡാണ് അമലിനെ ക്രൂരമർദ്ദനത്തിന് ഇരയാക്കിയത്. ഇയാൾക്കെതിരെ് ഉടൻ നടപടി കൈക്കൊള്ളുമെന്നാണ് സൂചന.
പരവൂരിൽ, അമ്മയ്ക്കും മകനും എതിരെ സദാചാര ഗൂണ്ടായിസം ഉണ്ടായത് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ്. പരവൂർ തെക്കുംഭാഗം ബീച്ചിലെത്തിയ അമ്മയ്ക്കും മകനും നേരെയുണ്ടായ സദാചാര ഗുണ്ടാ ആക്രമണത്തിലെ പ്രതി പിടിയിലായിരുന്നു. ഇയാൾ കോൺഗ്രസ് പ്രവർത്തകൻ കൂടിയായിരുന്നു.
പരവൂർ തെക്കുംഭാഗം ബീച്ച് റോഡിൽ എഴുകോൺ ചീരങ്കാവ് കണ്ണങ്കര തെക്കതിൽ സജിന മൻസിലിൽ ഷംല (44), മകൻ സാലു (23)എന്നിവർ ആക്രമണത്തിനിരയായത്. തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ഷംലയുടെ ചികിത്സ കഴിഞ്ഞു മടങ്ങുംവഴിയാണ് സംഭവം. ബീച്ചിനു സമീപത്തെ കടയിൽനിന്ന് ഭക്ഷണം വാങ്ങി കാറിലിരുന്ന് കഴിക്കാനായി പോകുന്നതിനിടയിൽ ബൈക്കിൽ എത്തിയ ആശിഷ് സദാചാരം ആരോപിച്ച് ഇരുവരെയും ചോദ്യംചെയ്തു. അമ്മയും മകനും ആണെന്നു പറഞ്ഞപ്പോൾ തെളിവു കാട്ടണമെന്ന് ആവശ്യപ്പെട്ടു.
ആക്രമണം ഭയന്ന് സാലു കാർ മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ ആശിഷ് കൈയിൽ കരുതിയിരുന്ന കമ്പിവടികൊണ്ട് കാറിന്റെ ചില്ല് അടിച്ചുതകർക്കുകയായിരുന്നു. കാറിൽനിന്ന് ഇറങ്ങിയ സാലുവിനെ കമ്പിവടി കൊണ്ട് മാരകമായി മർദിച്ചു. ആക്രമണം തടയാനെത്തിയ ഷംലയെയും ആക്രമിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ