- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്യമതസ്ഥയായ നാട്ടുകാരിയോട് പട്ടികജാതിക്കാരൻ ബസ് സ്റ്റാൻഡിൽ വച്ച് സംസാരിച്ചത് പ്രകോപനമായി; പെൺകുട്ടിയെ ബസിൽ കയറ്റി വിട്ട ശേഷം യുവാവിനെ തട്ടിക്കൊണ്ടുപോയ മർദ്ധനം; സദാചാര പൊലീസിനെ നിലയ്ക്ക് നിർത്താനാവാതെ പിണറായിയുടെ പൊലീസ്; തളിപ്പറമ്പിൽ സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടിയത് ഇങ്ങനെ
കണ്ണൂർ: ബസ് സ്റ്റോപ്പിൽ അന്യമതസ്ഥയായ നാട്ടുകാരിയും സഹപാഠിയുമായ പെൺകുട്ടിയോടു സംസാരിച്ചതിന് സദാചാര ഗുണ്ടാസംഘം യുവാവിനെ കൈകാര്യം ചെയ്തു. തളിപ്പറമ്പിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. സദാചാര പൊലീസിനെതിരെ പിണറായി സർക്കാർ അതിശക്തമായി വാദിക്കുമ്പോഴാണ് കണ്ണൂരിൽ നിന്ന് പുതിയ സംഭവമെത്തുന്നത്. ഒരു പ്രകോപനവുമില്ലാതെയായിരുന്നു ഈ സംഘത്തിന്റെ ഇടപെടൽ. കാറിൽ തട്ടിക്കൊണ്ടു പോയാണ് യുവാവിനെ സംഘം മർദ്ധിച്ചത്. സർ സയിദ് കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി ആലക്കോട് സ്വദേശി ലാൽജിത്ത് കെ.സുരേഷിനാണ് മർദനമേറ്റത്. ഗുരുതരമായ പരുക്കുകളോടെ സഹകരണ ആശുപത്രിയിൽ ചിക്തസയിലാണ് ലാൽജിത്ത് ഇപ്പോൾ. മർദ്ധനത്തിന് ശേഷം കൈയിലുള്ളതെല്ലാം തട്ടിയെടുക്കുകയും ചെയ്തു. പൊലീസിൽ ലാൽജിത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തളിപ്പറമ്പ് മൊയ്തീൻ പള്ളിക്കു സമീപം സി.പി.ഹൗസിൽ മുഹമ്മദ് താഹ, അള്ളാംകുളം മണ്ടേൻകണ്ടീരകത്ത് മജീദ്, ഫാറൂഖ് നഗർ പൊടിയിൽ കെ.താഹ യാസിൻ എന്നിവരെയാണ് ഡിവൈഎസ്‌പി കെ.വി.വേണുഗോപാൽ അറസ്റ്റ് ചെയ്തത്.
കണ്ണൂർ: ബസ് സ്റ്റോപ്പിൽ അന്യമതസ്ഥയായ നാട്ടുകാരിയും സഹപാഠിയുമായ പെൺകുട്ടിയോടു സംസാരിച്ചതിന് സദാചാര ഗുണ്ടാസംഘം യുവാവിനെ കൈകാര്യം ചെയ്തു. തളിപ്പറമ്പിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. സദാചാര പൊലീസിനെതിരെ പിണറായി സർക്കാർ അതിശക്തമായി വാദിക്കുമ്പോഴാണ് കണ്ണൂരിൽ നിന്ന് പുതിയ സംഭവമെത്തുന്നത്. ഒരു പ്രകോപനവുമില്ലാതെയായിരുന്നു ഈ സംഘത്തിന്റെ ഇടപെടൽ.
കാറിൽ തട്ടിക്കൊണ്ടു പോയാണ് യുവാവിനെ സംഘം മർദ്ധിച്ചത്. സർ സയിദ് കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി ആലക്കോട് സ്വദേശി ലാൽജിത്ത് കെ.സുരേഷിനാണ് മർദനമേറ്റത്. ഗുരുതരമായ പരുക്കുകളോടെ സഹകരണ ആശുപത്രിയിൽ ചിക്തസയിലാണ് ലാൽജിത്ത് ഇപ്പോൾ. മർദ്ധനത്തിന് ശേഷം കൈയിലുള്ളതെല്ലാം തട്ടിയെടുക്കുകയും ചെയ്തു. പൊലീസിൽ ലാൽജിത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തളിപ്പറമ്പ് മൊയ്തീൻ പള്ളിക്കു സമീപം സി.പി.ഹൗസിൽ മുഹമ്മദ് താഹ, അള്ളാംകുളം മണ്ടേൻകണ്ടീരകത്ത് മജീദ്, ഫാറൂഖ് നഗർ പൊടിയിൽ കെ.താഹ യാസിൻ എന്നിവരെയാണ് ഡിവൈഎസ്‌പി കെ.വി.വേണുഗോപാൽ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച 1.30ന് കോളജിലെ സഹപാഠിയെ ബസ് സ്റ്റോപ്പിൽ കണ്ടപ്പോൾ ലാൽജിത്ത് സംസാരിച്ചിരുന്നു. ഇതു കണ്ട ചിലർ അടുത്തു വന്നു പെൺകുട്ടിയെ ബസിൽ കയറ്റി വിടുകയും ലാൽജിത്തിനെ കാറിൽ ബലമായി കയറ്റി അള്ളാംകുളം എന്ന സ്ഥലത്തുള്ള കളിസ്ഥലത്തു കൊണ്ടു പോവുകയുമായിരുന്നു. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ ഏതാനും പേരും മർദ്ധനത്തിൽ പങ്കെടുത്തു. പെൺകുട്ടിയോടു സംസാരിച്ചതു ചോദ്യം ചെയതായിരുന്നു മർദ്ധനം. പട്ടിക വിഭാഗക്കാരനായ ലാൽജിത്തിനെ ജാതിപ്പേരു വിളിച്ച് അപമാനിക്കുകയും ചെയ്തു. വൈകിട്ടു വരെ മർദനം തുടർന്നതായി ലാൽജിത്ത് പറഞ്ഞു.
മർദനമേറ്റ് നിലത്തു വീണപ്പോൾ ബൈക്കിലെത്തിയ ഒരാൾ തന്റെ മൊബൈൽ ഫോണും പഴ്സും പിടച്ചുവാങ്ങി. അതിനു ശേഷം ബസ് കാശ് മാത്രം നൽകിയശേഷം ടാഗോർ സ്‌കൂളിനു സമീപത്തുള്ള ബസ് സ്റ്റോപ്പിൽ ഇറക്കിവിടുകയായിരുന്നു.അവശനിലയിൽ വീട്ടിലെത്തിയ യുവാവിനെ കുടുംബാംഗങ്ങളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് പൊലീസിൽ പരാതിയും നൽകി.
മൊബൈൽ ഫോൺ വിളികൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മൂന്നു പ്രതികളും പിടിയിലായത്. ലാൽജിത്തിൽ നിന്ന് അപഹരിച്ച ഫോൺ മജീദിന്റെ കയ്യിൽ നിന്ന് കണ്ടെടുത്തു. 2015ൽ ഒരു വൈദികനെ ആക്രമിച്ച കേസിലും മുഹമ്മദ് താഹ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.