- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാണിജ്യനികുതി സെക്രട്ടറിയുടെയും കമ്മിഷണറുടെഎതിർപ്പ് അവഗണിച്ച് വൻകിട വസ്ത്രശാലകൾക്കും അരിമില്ലുകൾക്കും നികുതി ഇളവു നൽകിയ വകുപ്പിൽ കെ എം മാണിക്ക് എത്ര കിട്ടി? ബാർ-കോഴി കോഴകൾക്കു പിന്നാലെ മാണിയെ തേടി രണ്ടു കേസുകൾ കൂടി; കണ്ണടച്ചു തുറക്കും മുൻപ് രേഖകൾ പിടിച്ചെടുത്ത് ജേക്കബ് തോമസ്
തിരുവനന്തപുരം: ബാർ കോഴയ്ക്കും കോഴിക്കോഴയ്ക്കും പുറമെ വൻകിട വസ്ത്രശാലകൾക്കും അരിമില്ലുകൾക്കും ജൂവലറികൾക്കും നികുതിയിളവു നൽകിയ വകുപ്പിൽ മാണിക്ക് എന്തുകിട്ടിയെന്ന അേന്വഷണവുമായി വിജിലൻസ് ഇറങ്ങുന്നു. ബാർ കോഴ ആരോപണം കത്തിത്തുടങ്ങിയ കാലത്തുതന്നെ മാണി ബജറ്റുവിൽപന നടത്തിയെന്നും നിരവധി മേഖലകളിൽ നികുതിയിളവു പ്രഖ്യാപിച്ച് കോടികൾ വാങ്ങിയെന്നുമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. അതിലെല്ലാം അന്വേഷണം നടത്താനാണ് വിജിലൻസ് ഡയറക്ടറുടെ തീരുമാനം. വിജിലൻസ് ഇതിന്റെ ഭാഗമായി ലഭിച്ച പരാതികളെല്ലാം പരിശോധിക്കുകുയും ബന്ധപ്പെട്ട വകുപ്പുകളുടെ ഫയലുകളെല്ലാം പിടിച്ചെടുത്തു പരിശോധിക്കുകയും ചെയ്യാൻ തുടങ്ങിയതോടെ മാണിക്കെതിരെ നിരവധി ആരോപണങ്ങളിൽ ഒരേസമയം അന്വേഷണം നടക്കുകയാണിപ്പോൾ. വൻകിട വസ്ത്രശാലകൾ, അരിമില്ലുകൾ എന്നിവയ്ക്ക് വാണിജ്യനികുതി സെക്രട്ടറിയുടെയും കമ്മിഷണറുടെയും എതിർപ്പ് അവഗണിച്ച് ബഡ്ജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ച് ഖജനാവിന് അഞ്ഞൂറുകോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നതാണ് ഒരു പരാതി. ഇളവ് വാഗ്ദാനംചെയ്ത് ജൂവലറിയുടമകളിൽ നിന്ന് ക
തിരുവനന്തപുരം: ബാർ കോഴയ്ക്കും കോഴിക്കോഴയ്ക്കും പുറമെ വൻകിട വസ്ത്രശാലകൾക്കും അരിമില്ലുകൾക്കും ജൂവലറികൾക്കും നികുതിയിളവു നൽകിയ വകുപ്പിൽ മാണിക്ക് എന്തുകിട്ടിയെന്ന അേന്വഷണവുമായി വിജിലൻസ് ഇറങ്ങുന്നു. ബാർ കോഴ ആരോപണം കത്തിത്തുടങ്ങിയ കാലത്തുതന്നെ മാണി ബജറ്റുവിൽപന നടത്തിയെന്നും നിരവധി മേഖലകളിൽ നികുതിയിളവു പ്രഖ്യാപിച്ച് കോടികൾ വാങ്ങിയെന്നുമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു.
അതിലെല്ലാം അന്വേഷണം നടത്താനാണ് വിജിലൻസ് ഡയറക്ടറുടെ തീരുമാനം. വിജിലൻസ് ഇതിന്റെ ഭാഗമായി ലഭിച്ച പരാതികളെല്ലാം പരിശോധിക്കുകുയും ബന്ധപ്പെട്ട വകുപ്പുകളുടെ ഫയലുകളെല്ലാം പിടിച്ചെടുത്തു പരിശോധിക്കുകയും ചെയ്യാൻ തുടങ്ങിയതോടെ മാണിക്കെതിരെ നിരവധി ആരോപണങ്ങളിൽ ഒരേസമയം അന്വേഷണം നടക്കുകയാണിപ്പോൾ.
വൻകിട വസ്ത്രശാലകൾ, അരിമില്ലുകൾ എന്നിവയ്ക്ക് വാണിജ്യനികുതി സെക്രട്ടറിയുടെയും കമ്മിഷണറുടെയും എതിർപ്പ് അവഗണിച്ച് ബഡ്ജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ച് ഖജനാവിന് അഞ്ഞൂറുകോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നതാണ് ഒരു പരാതി. ഇളവ് വാഗ്ദാനംചെയ്ത് ജൂവലറിയുടമകളിൽ നിന്ന് കോഴവാങ്ങിയെന്നുതാണ് മറ്റൊരു പരാതി.
വിജിലൻസ് മേധാവി ജേക്കബ് തോമസിന്റെ മേൽനോട്ടത്തിൽ സെൻട്രൽ, സതേൺ റേഞ്ചുകളാണ് മാണിക്കെതിരെ അന്വേഷണം നടത്തുന്നത്. നിയമവിരുദ്ധമായ ഈ രണ്ട് ഇടപാടുകളിലായി കെ.എം .മാണി സർക്കാരിന് 165 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന് വിജിലൻസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ മാണിക്ക് കോഴ ലഭിച്ചോ എന്നും എത്ര കിട്ടിയെന്നുമുള്ള അന്വേഷണമാണ് നടക്കുന്നത്.
പല ആരോപണങ്ങളിലും പ്രഥമദൃഷ്ട്യാ കേസെടുക്കാൻ തെളിവുണ്ടെന്ന സൂചനകളാണ് ലഭിക്കുന്നത്. അങ്ങനെയെങ്കിൽ വരും ദിവസങ്ങളിൽത്തന്നെ മാണിക്കെതിരെ കൂടുതൽ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്‌തേക്കും. വഴിവിട്ട് നികുതിയിളവ് നൽകിയതിന്റെ വ്യക്തമായ തെളിവുകളാണ് വിജിലൻസ് പിടിച്ചെടുത്ത രേഖകളിലുള്ളത്. നിയമവിരുദ്ധമായി നികുതിയിളവ് നൽകിയെന്ന അരഡസനോളം പരാതികൾ പ്രാഥമിക അന്വേഷണം നടത്താതെ വിജിലൻസ് ഡയറക്ടറായിരുന്ന ശങ്കർറെഡ്ഡി തള്ളിക്കളഞ്ഞതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പാലക്കാട്, കുട്ടനാട് എന്നിവിടങ്ങളിൽ നിന്ന് നെല്ലുശേഖരിച്ച് സിവിൽസപ്ലൈസ് കോർപറേഷന് വിൽക്കുന്ന കമ്പനികളുടെ 60 കോടിയുടെ ബില്ലുമാറാൻ രണ്ടുകോടി വാങ്ങിയെന്നും സ്വർണവ്യാപാരികളിൽ നിന്ന് 19 കോടി വാങ്ങിയെന്നും ദൃക്‌സാക്ഷികളെയടക്കം ചൂണ്ടിക്കാട്ടിയാണ് വിജിലൻസിന് പരാതി ലഭിച്ചത്. ഈ ആരോപണങ്ങൾ കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ ഉയർന്നുവെങ്കിലും ബാറുകൾ അടച്ചുപൂട്ടിയ സംഭവത്തിനു പിന്നാലെ ഉയർന്ന ബാർ കോഴ കേസ് മുന്നിൽ നിന്നതോടെ ഈ പരാതികളെല്ലാം നിറംമങ്ങി നിൽക്കുകയായിരുന്നു.
പുതിയ സർക്കാർ വന്നതോടെ ഈ ആരോപണങ്ങളിൽ ഒന്നൊന്നായി അന്വേഷണം ആരംഭിക്കുകയായിരുന്നു വിജിലൻസ്. അഴിമതി നടന്നുവെന്ന് പറയപ്പെടുന്നവയുടെ ഫയലുകളെല്ലാം മാറ്റാൻ അവസരം നൽകുന്നതിന് മുമ്പുതന്നെ അവ പിടിച്ചെടുത്ത് പഴുതുകളടച്ചുള്ള അന്വേഷണമാണ് വിജിലൻസ് നടത്തുന്നത്.
വസ്ത്രശാലകൾക്ക് ഇളവുകൾ അനുവദിച്ചതിന്റെയും നികുതി കുടിശിക എഴുതിത്ത്തള്ളിയതിന്റെയും രേഖകൾ സഹിതമാണ് പരാതികൾ ലഭിച്ചിട്ടുള്ളത്. തെളിവുകൾ സ്ഥിരീകരിക്കാൻ കെ.എം. മാണി മന്ത്രിയായിരിക്കേ നികുതിയിളവ് അനുവദിച്ചതിന്റെ മുഴുവൻ ഫയലുകളും വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇടപാടുകളെക്കുറിച്ച് കെ.എം. മാണിയുടെ മൊഴി കഴിഞ്ഞ ചൊവ്വാഴ്ച രേഖപ്പെടുത്തുകയും ചെയ്തു. അവിഹിതമായി ഒന്നും നേടിയില്ലെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമുള്ള നിലപാടാണ് മാണി സ്വീകരിച്ചതെന്നാണ് സൂചനകൾ. എന്നാൽ മൊഴിയും ഫയലുകളിലെ വിവരങ്ങളും തമ്മിൽ കടുത്ത വൈരുദ്ധ്യമുണ്ടെന്ന് വിജിലൻസ് വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ നികുതിയിളവ് പ്രഖ്യാപനങ്ങളിൽ മാണിക്ക് കോഴ ലഭിച്ചുവോ എന്ന് കണ്ടെത്തേണ്ടതുണ്ട്.
നികുതിയിളവിനുള്ള ശുപാർശ സബ്ജക്ട് കമ്മിറ്റിക്ക് സമർപ്പിക്കാൻ ഉമ്മൻ ചാണ്ടി കുറിപ്പെഴുതിയതും സബ്ജക്ട് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ആയുർവേദ മരുന്നുകമ്പനികൾക്ക് നികുതിയിളവ് നൽകാൻ തീരുമാനിച്ച് ഉത്തരവിറക്കാൻ മാണി നിർദേശിച്ചതുമെല്ലാമടങ്ങുന്ന ഫയലുകളാണ് പിടിച്ചെടുത്തിട്ടുള്ളത്. അതേസമയം, സബ്ജക്ട് കമ്മിറ്റി ഇങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്ന് നികുതി സെക്രട്ടറിയും കമ്മിഷണറും കുറിപ്പെഴുതിയതായി കണ്ടെത്തിയിട്ടുണ്ട്.
ഇതോടെ 2014ലെ ബഡ്ജറ്റിൽ മുൻകാല പ്രാബല്യത്തോടെ നികുതി 4 ശതമാനമാക്കി കുറച്ചത് അഴിമതിയുടെ ഭാഗമാണെന്നാണ് പരാതി ഉയരുന്നത്. മുൻകാല പ്രാബല്യത്തോടെ നികുതിയിളവ് അനുവദിക്കുന്നത് അസാധാരണമാണെന്നും മാണിയുടെ നടപടിയിലൂടെ ഖജനാവിന് 100 കോടി നഷ്ടമുണ്ടായെന്നുമാണ് വിജിലൻസ് നിരീക്ഷണം.
കോഴിക്കോഴ കേസിൽ തൃശൂരിലെ സെന്റ് തോമസ്, ഗ്രേസ്, ബെസ്റ്റ്, അന്ന, റോസ്, തോംസൺ പൗൾട്രിഫാമുകൾക്ക് 65 കോടി നികുതി കുടിശികയുടെ ജപ്തിനടപടികൾക്ക് നിയമവിരുദ്ധമായി സ്റ്റേ നൽകിയതും വഴിവിട്ട നടപടിയായി വിജിലൻസ് കണ്ടെത്തുന്നു. സെക്രട്ടറിയും കമ്മിഷണറുമടക്കമുള്ള ഉദ്യോഗസ്ഥർ ഒന്നാകെ എതിർത്ത് കുറിപ്പെഴുതിയിട്ടും ഇളവ് നൽകുകയായിരുന്നു. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ജയചന്ദ്രൻ വഴിയുള്ള സ്വാധീനത്തിന് വഴങ്ങാതിരുന്ന രണ്ട് ഡെപ്യൂട്ടി കമ്മിഷണർമാരെ സ്ഥലംമാറ്റിയായിരുന്നു ആ ഇളവ് നൽകിയതെന്നും കണ്ടെത്തിയിട്ടുണ്ട്.
സമാനമായ നിരവധി അപ്പീലുകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. തീരുമാനം മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിന്റെ പരിധിയിൽ വരുമെന്ന മാണിയുടെ മൊഴി വിജിലൻസ് തള്ളിക്കളഞ്ഞാണ് കേസെടുത്തിട്ടുള്ളത്. മാണി നടത്തിയത് അധികാരദുർവിനിയോഗവും ക്രിമിനൽ ഗൂഢാലോചനയുമാണെന്നും ഈ ഇടപാടിൽ ഖജനാവിന് 65 കോടിയുടെ നഷ്ടമുണ്ടായെന്നുമാണ് വിജിലൻസ് കണ്ടെത്തൽ.