- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവേഷക വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത് അർദ്ധ നഗ്നമായ നിലയിൽ; ആളെ തിരിച്ചറിയാതിരിക്കാൻ മുഖം ഇടിച്ച് ചതച്ച നിലയിലും; ക്രൂരകൊലപാതകത്തിന് പിന്നിലെ കാരണം തേടി പൊലീസും
പൂണെ: ഗവേഷക വിദ്യാർത്ഥി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. സുദർശൻ (ബാല്യ ബാബുറാവു) എന്ന മുപ്പതുകാരന്റെ മൃതദേഹമാണ് വികൃതമാക്കിയ നിലയിൽ കണ്ടെത്തിയത്. സുസ് ഗ്രാമത്തിലെ മലയോര പ്രദേശത്ത് ശനിയാഴ്ച രാവിലെയാണ് സുദർശന്റെ മൃതദേഹം കണ്ടെത്തിയത്. പൂണെയിലെ നാഷണൽ കെമിക്കൽ ലബോറട്ടറിയിൽ പി എച്ച്ഡി ചെയ്യുന്ന ആളാണ് സുദർശൻ.
പ്രഭാത സവാരിക്ക് പോയവരാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇവർ പൊലീസിനെ അറിയിച്ചു. പൊലീസ് എത്തിയെങ്കിലും മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. അർദ്ധ നഗ്നമായ മൃതദേഹത്തിന്റെ മുഖം കല്ലുകൊണ്ട് ഇടിച്ചുചതയ്ക്കുകയും തല മുറിച്ചുമാറ്റാൻ ശ്രമിക്കുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വസ്ത്രത്തിൽ നിന്ന് കണ്ടെത്തിയ ഐഡന്റിറ്റി കാർഡിൽ നിന്നാണ് മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞത്.
സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചെങ്കിലും കൊലപാതകത്തിന് തെളിവുകൾ ഒന്നും ലഭിച്ചില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന.ഒന്നരവർഷം മുമ്പാണ് ഗവേഷണത്തിനായി സുദർശൻ ചേർന്നത്. സുതൽവാടി പ്രദേശത്ത് താമസിച്ചിരുന്ന ഇയാൾ അവിവാഹിതനാണ്. ഇയാൾക്ക് ശത്രുക്കൾ ആരും ഉണ്ടെന്ന് അറിയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
പൂണെ ആസ്ഥാനമായുള്ള എൻസിഎല്ലിൽ ഒന്നര വർഷം മുമ്പ് രസതന്ത്രത്തിൽ പിഎച്ച്ഡി നേടാൻ സുദർശൻ ചേർന്നിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഒറ്റയ്ക്ക് താമസിച്ചിരുന്ന അദ്ദേഹം അവിവാഹിതനായിരുന്നു. പൂണെയിൽ സ്ഥിതി ചെയ്യുന്ന എൻസിഎൽ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (സിഎസ്‌ഐആർ) ഒരു ഘടക ലബോറട്ടറിയാണ്. 1950 ൽ സ്ഥാപിതമായ സിഎസ്‌ഐആർ-എൻസിഎൽ രസതന്ത്രത്തിലും കെമിക്കൽ എഞ്ചിനീയറിംഗിലുമുള്ള ശാസ്ത്ര ഗവേഷണത്തിലെ മികവിന് അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്നു.
കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ചതുശ്രീംഗി പൊലീസ് ക്രൈംബ്രാഞ്ചിലെ ഇൻസ്പെക്ടർ ദാദാ ഗെയ്ക്വാദ് പറഞ്ഞു. കൊലയ്ക്കുപിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല.2017 ജൂലായി ന്യൂഡൽഹിയിലെ നരേലയിലെ ഒരു പാർക്കിലും സമാനമായ കൊലപാതകം നടന്നിരുന്നു എന്ന് പൊലീസ് പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ