അഗർത്തല; ത്രിപുരയിൽ സി പി എം വിട്ട് ബിജെ പിയിൽ ചേർന്ന മുസ്ലിങ്ങൾക്ക് പള്ളിയിൽ കയറാൻ വിലക്കും സി പി എം നേതാക്കളുടെ ഭീഷണിയുമെന്ന് പരാതി.ദക്ഷിണ ത്രിപുരയിലെ ശാന്തിർ ബസാറിലാണ് സംഭവം.

സി പി എമ്മിൽ പ്രവർത്തിച്ചിരുന്ന ഇരുപത്തേഞ്ചോളം മുസ്ലിം കുടുംബങ്ങളാണ് ബിജെപിയിൽ ചേർന്നത്.ബിജെപിയിൽ ചേർന്ന ഇവരെ പള്ളിയിൽ പ്രവേശിപ്പിക്കില്ലെന്നാണ് പള്ളി അധികാരികളുടെ നിലപാട്.പള്ളി വിലക്കിന് പിന്നിൽ സി പി എം നേതാക്കളുടെ ഇടപെടലുണ്ടെന്ന് ബിജെപി നേതാക്കൾ ആരോപിക്കുന്നു.

'ബിജെപിയിൽ ചേർന്നവർക്ക് പള്ളിയിൽ വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കുകയും ചെയ്യുന്നുണ്ട്.സി പി എം നേതാക്കളുടെ ബോധപൂർവമായ ഇടപെടലുകൾ ഇതിന് പിന്നിൽ നടക്കുന്നുണ്ട്'.ബിജെപിയുടെ ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് ജാസിമുദീൻ പറയുന്നു.

അതേസമയം പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം തങ്ങൾ ഗൗരവപൂർവം നിരീക്ഷിക്കുന്നുണ്ടെന്നുമാണ് സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.പരാതികിട്ടിയാൽ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഇവർ പറയുന്നു.