- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാഖി സേന ഐസിസിനേക്കാൾ ഭീകരരോ..? മൊസൂളിൽ എത്തിയ സേന കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്ന ചിത്രങ്ങൾ പുറത്ത്; സ്ത്രീവേഷം കെട്ടി ഭീകരനേതാക്കൾ മൊസൂൾ വിടുന്നതായും റിപ്പോർട്ടുകൾ
ഇസ്ലാമിക് സ്റ്റേറ്റിന്റെ കൈവശമുള്ളതും ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവുമായ മൊസൂൾ തിരിച്ച് പിടിക്കാനുള്ള അന്തിമപോരാട്ടത്തിലാണ് ഇറാഖി സേന. ഇവർക്ക് പാശ്ചാത്യശക്തികളുടെ പിന്തുണയുമുണ്ട്. എന്നാൽ ഈ മുന്നേറ്റത്തിനിടയിൽ ഇറാഖി സേന ഐസിസിനേക്കാൾ ക്രൂരമായിട്ടാണ് കുട്ടികളടക്കമുള്ള സിവിലിയന്മാരോട് പെരുമാറുന്നത്. ഇത് തെളിയിക്കുന്ന ക്രൂരമായ ചിത്രങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഇറാഖി സേനയുടെ മുന്നേറ്റത്തെ തുടർന്ന് മരണം മുഖാമുഖം കാണുന്ന ഐസിസ് നേതാക്കൾ സ്ത്രീവേഷം കെട്ടി മൊസൂളിൽ നിന്നും പലായനം ചെയ്ത് തുടങ്ങിയെന്നും റിപ്പോർട്ടുണ്ട്. ഇറാഖി സേന ഹാമർ ഉപയോഗിച്ച് മൊസൂളിലെ കുട്ടികളെ ക്രൂരമായി അടിക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഐസിസിനോട് കൂറ് പുലർത്തുന്നുവെന്നാരോപിച്ചാണ് എട്ട് വയസുള്ള കുട്ടികളെ വരെ ഇറാഖി സേന ഇത്ര ക്രൂരമായി പീഡിപ്പിക്കുന്നത്. ഭീകരരിൽ നിന്നും മൊസൂൾ നഗരം വീണ്ടെടുത്താൽ ഇവിടുത്തെ നിരവധി പേരെ ഇറാഖി സേന ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്താൻ സാധ്യതയേറെയാണെന്ന് ആംനെസ്റ്റി ഇന്റർനാഷണ
ഇസ്ലാമിക് സ്റ്റേറ്റിന്റെ കൈവശമുള്ളതും ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവുമായ മൊസൂൾ തിരിച്ച് പിടിക്കാനുള്ള അന്തിമപോരാട്ടത്തിലാണ് ഇറാഖി സേന. ഇവർക്ക് പാശ്ചാത്യശക്തികളുടെ പിന്തുണയുമുണ്ട്. എന്നാൽ ഈ മുന്നേറ്റത്തിനിടയിൽ ഇറാഖി സേന ഐസിസിനേക്കാൾ ക്രൂരമായിട്ടാണ് കുട്ടികളടക്കമുള്ള സിവിലിയന്മാരോട് പെരുമാറുന്നത്. ഇത് തെളിയിക്കുന്ന ക്രൂരമായ ചിത്രങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.
ഇറാഖി സേനയുടെ മുന്നേറ്റത്തെ തുടർന്ന് മരണം മുഖാമുഖം കാണുന്ന ഐസിസ് നേതാക്കൾ സ്ത്രീവേഷം കെട്ടി മൊസൂളിൽ നിന്നും പലായനം ചെയ്ത് തുടങ്ങിയെന്നും റിപ്പോർട്ടുണ്ട്. ഇറാഖി സേന ഹാമർ ഉപയോഗിച്ച് മൊസൂളിലെ കുട്ടികളെ ക്രൂരമായി അടിക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഐസിസിനോട് കൂറ് പുലർത്തുന്നുവെന്നാരോപിച്ചാണ് എട്ട് വയസുള്ള കുട്ടികളെ വരെ ഇറാഖി സേന ഇത്ര ക്രൂരമായി പീഡിപ്പിക്കുന്നത്.
ഭീകരരിൽ നിന്നും മൊസൂൾ നഗരം വീണ്ടെടുത്താൽ ഇവിടുത്തെ നിരവധി പേരെ ഇറാഖി സേന ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്താൻ സാധ്യതയേറെയാണെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ നേരത്തെ തന്നെ മുന്നറിയിപ്പേകിയിരുന്നു. ഇതിലൊരു വീഡിയോയിൽ ഒരു ആൺകുട്ടിയുടെ കാൽമുട്ടിന് മുകളിൽ ഹാമർ ഉപയോഗിച്ച് ശക്തിയായി ഇടിക്കുന്നത് കാണാം. പിന്നീട് അവന്റെ തലയിലേക്ക് ഒരു കോൺക്രീറ്റ് സ്ലാബ് എറിയുന്നതും കാണാം. സൈനികരുടെ കൂട്ടത്തിന് മുന്നിലാണീ ശിക്ഷാവിധികൾ നടപ്പിലാക്കുന്നത്. ഇതിനിടയിൽ കുട്ടി പ്രാണഭയത്തോടെ വേണ്ട..വേണ്ട..എന്ന് അലറിക്കരയുന്നുമുണ്ട്. മറ്റൊരു വീഡിയോയിൽ ഒരു ആൺകുട്ടിയെ ഒരു ട്രെക്കിന് പിന്നിൽ ബന്ധിച്ച് നിർത്തിയിരിക്കുന്നത് കാണാം. ഈ കുട്ടിയുടെ തലയ്ക്ക് ഒരു ഓട്ടോമാറ്റിക് ആയുധം വന്നടിക്കുന്നുമുണ്ട്. രക്തത്തിൽ കുളിച്ച കുട്ടി കടുത്ത വേദനയോടെ ഉച്ചത്തിൽ കരയുന്നുണ്ട്.
മർദിക്കുന്ന കുട്ടിയുടെ വീഡിയോയും ചിത്രങ്ങളും മൊബൈലിൽ പകർത്തുന്ന നിരവധി പേരെയും കാണാം. എത്ര പേർ കൂടെയുണ്ടെന്ന് മർദിക്കുന്നതിനിടയിൽ സൈനികർ കുട്ടിയോട് ചോദിക്കുന്നതും കേൾക്കാം. മൊസൂളിൽ നിന്നും രക്ഷപ്പെട്ട മറ്റൊരു ആൺകുട്ടിയുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ഇറാഖി സേനയുടെ ക്രൂരമായ മർദത്തിന്റെ പരുക്ക് ഈ കുട്ടിയുടെ ദേഹത്ത് കാണാം. തനിക്കോ തന്റെ കുടുംബാംഗങ്ങൾക്കോ ഐസിസുമായയി ബന്ധമുണ്ടോയെന്ന് ചോദിച്ചായിരുന്നു മർദനമെന്ന് മുഹമ്മദ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. ഇറാഖിലെ സുന്നി അറബ് സമൂഹത്തോട് യുദ്ധത്തിനിടയിൽ ഇറാഖി, കുർദിഷ് അധികൃതർ ക്രൂരമായ മനുഷ്യാവകാശ ലംഘനവും പീഡനവുമാണ് നടത്തുന്നതെന്നാണ് ഈ ആഴ്ച ആദ്യം പ്രസിദ്ധീകരിച്ച ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടിലൂടെ ആംനെസ്റ്റി ഇന്റർനാഷണൽ ആരോപിച്ചിരിക്കുന്നത്.
മൊസൂൾ ഏത് നിമിഷവും ഇറാഖി സേന പിടിച്ചടക്കുന്നതിനെ തുടർന്ന് തങ്ങളുടെ ജീവൻ അപകടത്തിലാവുമെന്ന ഭയത്താൽ ഈ നഗരത്തിലെ ഐസിസ് നേതാക്കളിൽ നിരവധി പേർ നഗരം വിട്ട് പലായനം ചെയ്യാൻ തുടങ്ങിയെന്നും റിപ്പോർട്ടുണ്ട്. പിടിക്കപ്പെടാതിരിക്കാനായി നിരവധി പേർ സ്ത്രീവേഷം കെട്ടിയാണ് ഒളിച്ചോടുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. മൊസൂൾ പിടിക്കാനായി പാശ്ചാത്യ ശക്തികളുടെ പിന്തുണയോടെ ഇറാഖി സേന നടത്തുന്ന പോരാട്ടം നാലാംദിവസവും മുന്നേറിക്കൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഇവിടെ നിന്നും രക്ഷപ്പെടാൻ ഐസിസ് തലവൻ അബൂബക്കർ ബാഗ്ദാദി തങ്ങളുടെ കസ്റ്റഡിയിലുള്ള സ്ത്രീകളോടെല്ലാം നിർദേശിച്ചിരുന്നു. എന്നാൽ ഈ ആഹ്വാനത്തെ തങ്ങൾക്ക് രക്ഷപ്പെടാനുള്ള പഴുതാക്കാനാണ് ചില ഭീകരരും സ്ത്രീവേഷം കെട്ടി മൊസൂൾ വിടുന്നത്.
ഇത്തരത്തിൽ പർദയണിഞ്ഞ് പലായനംചെയ്യാൻ ശ്രമിച്ച രണ്ട് ഐസിസുകാരെ കുർദിഷ് പെഷ്മെർഗ ട്രൂപ്പുകാർ മൊസൂളിനടുത്ത് വച്ച് പിടികൂടിയിരുന്നു. ബാഗ്ദാദിയും നിലവിൽ മൊസൂളിൽ ഒളിവിൽ താമസിക്കുന്നുണ്ടെന്ന് സൂചനയുണ്ട്.ഇവിടുത്തെ സൈനികനീക്കത്തിന് നേതൃത്വം നൽകുന്ന യുഎസ് ആർമിയിലെ മേജർ ജനറൽ ഗാരി വോലെസ്‌കിയും സ്ഥിരീകരിച്ചിട്ടുണ്ട്. മൊസൂളിൽ നിന്നും ഒഴിപ്പിക്കുന്ന സ്ത്രീകളെയും മറ്റും ഐസിസ് സിറിയയിലെ നഗരങ്ങളിലേക്കാണ് കൊണ്ടു പോകുന്നതെന്നും റിപ്പോർട്ടുണ്ട്. മൊസൂളിനെ മോചിപ്പിക്കുന്നതോടെ ഈ സ്ത്രീകളെ ഇറാഖി സേനയോ വിമതഗ്രൂപ്പുകളോ പിടികൂടുന്നത് ഒഴിവാക്കാനാണ് ഇവരെ മാറ്റിപ്പാർപ്പിക്കാൻ ബാഗ്ദാദി ആഹ്വാനം ചെയ്തിരിക്കുന്നത്.