- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴയിൽ പൊലീസുകാരന്റെ ഭാര്യയും രണ്ട് കുട്ടികളും ക്വാർട്ടേഴ്‌സിൽ മരിച്ചനിലയിൽ; ഒരു കുട്ടിയുടെ മൃതദേഹം ബക്കറ്റിലെ വെള്ളത്തിലും മറ്റൊരു കുട്ടിയുടെ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലും കണ്ടെത്തി; ഫാനിൽ തൂങ്ങി മരിച്ചനിലയിലാണ് മാതാവ് നജിലയും; വീട്ടിൽ വഴക്ക് പതിവായിരുന്നെന്ന് സഹപ്രവർത്തകർ
ആലപ്പുഴ: ആലപ്പുഴയെ നടക്കി ഒരു കുടുംബത്തിലെ കൂട്ട ആത്മഹത്യ. പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയും രണ്ട് മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ വട്ടപ്പള്ളി സ്വദേശി റനീസിന്റെ ഭാര്യ നജില (28), മക്കളായ ടിപ്പു സുൽത്താൻ (5), മലാല (ഒന്നര) എന്നിവരാണ് മരിച്ചത്. മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാവ് നജിലെ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
ഒരു കുട്ടി ബക്കറ്റിലെ വെള്ളത്തിലും ഒരാൾ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലുമാണ്. ഫാനിൽ തൂങ്ങി മരിച്ചനിലയിലാണ് നജിലയെ കണ്ടെത്തിയത്. ഒന്നര വയസുകാരിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ മാതാവ് ടിപ്പു സുൽത്താനെന്ന മകനെ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് നിഗമനം. സംഭവത്തിന് ശേഷം നജില തൂങ്ങി മരിക്കുകയായിരുന്നു.
കുടുംബ പ്രശ്‌നങ്ങളാണ് ഈ ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. നജിലയും ഭർത്താവ് റനീസും തമ്മിൽ നിരന്തരം പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. ഇവരുടെ കുടുംബത്തിൽ മിക്കപ്പോഴും വഴക്കുണ്ടായിരുന്നെന്നും റനീസ് ഭാര്യയെ ഉപദ്രവിച്ചിരുന്നെന്നും സഹപ്രവർത്തകർ പറയുന്നു.
അടുത്തിടെ റനീസിന്റെ ബന്ധുക്കൾ ഇടപെട്ട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ വച്ച് പ്രശ്‌നം ഒത്തുതീർപ്പാക്കിയിരുന്നു. അതിനു ശേഷവും ഉപദ്രവം തുടർന്നു. കഴിഞ്ഞ ദിവസവും ക്വാർട്ടേഴ്‌സിൽ ബഹളമുണ്ടായിരുന്നെന്നും സഹപ്രവർത്തകർ പറഞ്ഞു. ഇടയ്ക്ക് അവധിയെടുത്ത് ഗൾഫിൽ പോയ റനീസ്, ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജ് എയ്ഡ് പോസ്റ്റിലാണ് ജോലി ചെയ്യുന്നത്.
ജോലിക്ക് ശേഷം റനീസ് തിരികെ വീട്ടിൽ വന്നപ്പോഴാണ് ഭാര്യയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് റനീസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.
മറുനാടന് മലയാളി ബ്യൂറോ