- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മഹത്യയെന്ന് വിധിയെഴുതി പൊലീസ് അന്വേഷണം കുഴിച്ചു മൂടി; മകൻ ഒരിക്കലും കടുംകൈ ചെയ്യില്ലെന്ന് വിശ്വസിച്ച് മാതാവ് ഇപ്പോഴും നീതിയുടെ വാതിൽ മുട്ടുന്നു; റെയിൽവേ സ്റ്റേഷന് സമീപം മരിച്ച നിലയിൽ കാണപ്പെട്ട ഓട്ടോഡ്രൈവറുടെ അമ്മ ഉന്നത അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത്
തിരുവനന്തപുരം: ഒട്ടോഡ്രൈവറായമ മകന്റെ ദുരൂഹ മരണത്തിന്റെ ഉത്തരം തേടി ഒരു മാതാവിന്റെ പോരാട്ടം. നെയ്യാറ്റിൻകര സ്വദേശിയായ സുമംഗലയാണ് നിലമേൽ ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറായിരുന്ന മുരുക്കുമൺ ഇടത്തറ റോഡിൽ രാജേഷി (29)ന്റെ മരണത്തിൽ നീതിതേടി ഇപ്പോഴും അധികാരികളെ സമീപിക്കുന്നത്. സംഭവം ആത്മഹത്യയാണെന്ന മുൻവിധിയോടെ അന്വേഷണത്തെ പൊലീസ് കുഴിച്ചുമൂടിയിരുന്നു. സംഭവത്തിന് ഒരു വർഷം പിന്നിടുമ്പോൾ മുഖ്യമന്ത്രിയെ കണ്ട് സങ്കടം ബോധിപ്പിക്കാൻ ഒരുങ്ങുകയാണ് ഈ മാതാവ്. സംഭവത്തിൽ ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പരാതികളെല്ലാം അവഗണിക്കപ്പെടുകയായിരുന്നു. 2015 ഡിസം.15നാണ് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിൽ ദേഹമാസകലം മുറിവുകളോടെ രാജേഷിന്റെ മൃതദേഹം കാണപ്പെട്ടത്. ഓട്ടോ സ്റ്റാന്റിൽ നിന്ന് വീട്ടിലെത്തി ഉച്ചഭക്ഷണം കഴിച്ചുമടങ്ങിയ മകനെ നാലാം ദിവസമാണ് ദേഹമാസകലം മുറിവുകളോടെ മരിച്ച നിലയിൽ കണ്ടത്. മകന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് മനുഷ്യാവകാശ കമ്മിഷനിൽ നൽകിയ പരാതിയിൽ രാജേഷിനെ അപമാനപ്പെടുത്തുംവിധം പരസ്ത്രീബന്ധത്തിന്റെ കഥമെനഞ്ഞ
തിരുവനന്തപുരം: ഒട്ടോഡ്രൈവറായമ മകന്റെ ദുരൂഹ മരണത്തിന്റെ ഉത്തരം തേടി ഒരു മാതാവിന്റെ പോരാട്ടം. നെയ്യാറ്റിൻകര സ്വദേശിയായ സുമംഗലയാണ് നിലമേൽ ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറായിരുന്ന മുരുക്കുമൺ ഇടത്തറ റോഡിൽ രാജേഷി (29)ന്റെ മരണത്തിൽ നീതിതേടി ഇപ്പോഴും അധികാരികളെ സമീപിക്കുന്നത്. സംഭവം ആത്മഹത്യയാണെന്ന മുൻവിധിയോടെ അന്വേഷണത്തെ പൊലീസ് കുഴിച്ചുമൂടിയിരുന്നു. സംഭവത്തിന് ഒരു വർഷം പിന്നിടുമ്പോൾ മുഖ്യമന്ത്രിയെ കണ്ട് സങ്കടം ബോധിപ്പിക്കാൻ ഒരുങ്ങുകയാണ് ഈ മാതാവ്. സംഭവത്തിൽ ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പരാതികളെല്ലാം അവഗണിക്കപ്പെടുകയായിരുന്നു.
2015 ഡിസം.15നാണ് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിൽ ദേഹമാസകലം മുറിവുകളോടെ രാജേഷിന്റെ മൃതദേഹം കാണപ്പെട്ടത്. ഓട്ടോ സ്റ്റാന്റിൽ നിന്ന് വീട്ടിലെത്തി ഉച്ചഭക്ഷണം കഴിച്ചുമടങ്ങിയ മകനെ നാലാം ദിവസമാണ് ദേഹമാസകലം മുറിവുകളോടെ മരിച്ച നിലയിൽ കണ്ടത്. മകന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് മനുഷ്യാവകാശ കമ്മിഷനിൽ നൽകിയ പരാതിയിൽ രാജേഷിനെ അപമാനപ്പെടുത്തുംവിധം പരസ്ത്രീബന്ധത്തിന്റെ കഥമെനഞ്ഞ് സംഭവം ആത്മഹത്യയാക്കി കേസ് ഒതുക്കുകയാണ് പൊലീസ് ചെയ്തത്.
വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് മരണപ്പെട്ട സുമംഗലയ്ക്ക് താങ്ങും തണലുമാകേണ്ട മകന്റെ അകാല വിയോഗവും വീടിന്റെയും ഓട്ടോയുടെയും സാമ്പത്തിക ബാദ്ധ്യതകളും താങ്ങാനാകാത്ത സ്ഥിതിയാണ്. മാറനല്ലൂരിന് സമീപം പമ്മത്തലയിലെ സഹോദരിയുടെ സംരക്ഷണത്തിലാണ് സുമംഗലയും കുടുംബവും. മകന്റെ മരണത്തിൽ ബന്ധുകൂടിയായ സ്ത്രീയ്‌ക്കെതിരെ പരാതി നൽകിയതിന് മരുമകൻ മകളെയും പേരക്കുട്ടിയെയും ഉപേക്ഷിച്ചതോടെ അവരുടെ സംരക്ഷണ ചുമതലയും സുമംഗലയുടെ ചുമലിലായി.
കുടുംബവീട് സഹോദരിക്ക് സ്ത്രീധനമായി നൽകിയശേഷം രാജേഷും മാതാവും കുറച്ച് കാലം പെരുങ്കുന്നത്ത് വാടകയ്ക്ക് താമസിച്ചിരുന്നു. അവിടെ നിന്നാണ് മുരുക്കുമണ്ണിലേക്ക് താമസം മാറിയയത്. ഇക്കഴിഞ്ഞ ഡിസംബർ 12ന് രാവിലെ 9 മണിയോടെ രാജേഷ് മുമ്പ് ഓട്ടം പോകാറുണ്ടായിരുന്ന സഹോദരി ഭർത്താവിന്റെ ബന്ധു കൂടിയായ ഒരു സ്ത്രീയും മാതാവും രാജേഷിനെ അന്വേഷിച്ചെത്തി. യുവതിക്ക് സ്ഥലവാസിയായ ഒരാളുമായുള്ള രഹസ്യ ബന്ധം രാജേഷിന് അറിയാമെന്നും ഇക്കാര്യം ഭർത്താവിനെ അറിയിച്ചാൽ അവനെ കൊന്നുകളയുമെന്നും ഇവർ ഭീഷണിപ്പെടുത്തി. സമൂഹത്തിൽ ഉന്നതരായ പലരുമായും തനിക്ക് ബന്ധമുണ്ടെന്നും രാജേഷിനെ വകവരുത്താൻ പലരും സഹായിക്കുമെന്നും ആക്രോശിച്ചാണ് അവർ തിരിച്ചുപോയത്. ഭീഷണിയെപ്പറ്റി രാജേഷിനെ വിളിച്ചറിയിച്ചെങ്കിലും താൻ നിരപരാധിയാണെന്നും അതിൽ പേടിക്കേണ്ടെന്നും ഉച്ചഭക്ഷണത്തിനുവന്നപ്പോഴും അമ്മയെ ആശ്വസിപ്പിച്ച രാജേഷ് ആത്മഹത്യ ചെയ്യില്ലെന്ന ഉറച്ചവിശ്വാസത്തിലാണ് ഈ അമ്മ.
വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് ഓട്ടമുണ്ടെന്ന് പറഞ്ഞായിരുന്നു രാജേഷ് അവസാനമായി വീട്ടിൽ നിന്ന് യാത്ര പറഞ്ഞിറങ്ങിയത്. രാത്രി എട്ടുമണിക്കകം ഓട്ടം അവസാനിപ്പിച്ച് മടങ്ങിയെത്തുന്ന സ്വഭാവക്കാരനായ രാജേഷിനെ ഏഴേമുക്കാൽ മണിയോടെ സഹോദരി രഞ്ജിനി ഫോണിൽ വിളിച്ചു. രാജേഷിന്റെ ശബ്ദം വിറയ്ക്കുന്നത് കേട്ട എന്തോ പന്തികേട് തോന്നി രഞ്ജിനിയും സുമംഗലയും മാറിമാറി വിളിച്ചു. ആദ്യം പരിധിക്ക് പുറത്താണെന്ന് മറുപടി ലഭിച്ചുകൊണ്ടിരുന്ന ഫോൺ പിന്നീട് എന്നെന്നേക്കുമായി സ്വിച്ച് ഓഫായി. ആ ഫോണും സിമ്മും എവിടെയെന്ന് ഇപ്പോഴും അറിയില്ല. പന്തികേട് തോന്നിയ സുമംഗല ചടയമംഗലം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. രണ്ട് ദിവസത്തിനുശേഷം ഡിസം.14ന് 1951/15 ക്രൈം നമ്പരായി മാൻ മിസിംഗിനായി ചടയമംഗലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചടയമംഗലം പൊലീസ് വിവരം കൈമാറിയതിനെ തുടർന്നാണ് തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനിൽ നിന്ന് അടുത്തദിവസം സഹോദരിയുടെ ഫോണിലേക്ക് കൊച്ചുവേളിയിൽ മൃതദേഹം കണ്ടെത്തിയ വിവരമെത്തിയത്.
ശബരിമലയിൽ പോകാൻ മാലയിട്ട് നോമ്പുനോറ്റിരുന്ന മകനെ അപായപ്പെടുത്തിയതാണെന്ന് സുമംഗല തറപ്പിച്ച് പറയുന്നു. കുട്ടിക്കാലം മുതൽ കുടുംബത്തിന്റെ പ്രാരാബ്ദം കണ്ടുവളർന്ന മകൻ വിവാഹത്തിനുള്ള തയ്യാറെടുപ്പിനിടെ തന്നെ തനിച്ചാക്കി ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് അമ്മ.