- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ടക്ടർമാരുടെ ശ്രദ്ധയ്ക്ക്; സ്ത്രീകളെ തോണ്ടി വിളിക്കുന്നതും അനാവശ്യ തൊട്ടുരുമലും ഇനി വേണ്ട; തിരിച്ചറിയൽ കാർഡ് ചോദിച്ച് വിദ്യാർത്ഥിനികളെ ശല്യപ്പെടുത്തിയാലും വിവരം അറിയും; സിങ്കം സ്റ്റൈലിൽ സ്വകാര്യ ബസിലെ കള്ളകളികൾ പിടികൂടിയത് ഇങ്ങനെ
കോതമംഗലം: സിങ്കം സ്റ്റയിൽ ക്ലിക്കഡ്. മോട്ടോർ വാഹനവകുപ്പ് ജീവനക്കാർ വേഷം മാറി നടത്തിയ തെളിവ് ശേഖരണത്തിൽ സ്വകാര്യബസ്സ് ജീവനക്കാരും ഉടമയും കുടുങ്ങി. ബസ്സ് ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ച് ഒരു വിദ്യാർത്ഥിനി കോതമംഗലം ആർ ടി ഒ ഓഫീസിൽ ഫോണിൽ നൽകിയ പരാതിയുടെ നിജസ്ഥിതി തേടി ഇവിടുത്തെ ജീവനക്കാർ വേഷപ്രഛന്നരായി നടത്തിയ തെളിവ് ശേഖരണത്തിലാണ് രണ്ട് ബസ്സ് ജീവനക്കാരും ഉടമയും കുടുങ്ങിയത്. ്‌സ്ത്രികളെ തോണ്ടിവിളിച്ചും അനാവശ്യമായി തൊട്ടുരുമ്മിയും തിച്ചറിയൽ കാർഡിന്റെ പേരിൽ വിദ്യാർത്ഥിനികളെ പലതരത്തിൽ ശല്യംചെയ്തും ചട്ടവിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്തിരുന്ന ബസ്സ് ജീവനക്കാരാണ് മോട്ടോർവാഹന വകുപ്പ് ജീവനക്കാരുടെ രഹസ്യനിരീക്ഷണത്തൽ കുടുങ്ങിയത്. തർക്കത്തിന് ഇടനൽകാത്തവിധം ഡിജിറ്റൽ തെളിവോടെമാണ് ഉദ്യോഗസ്ഥർ ബസ്സ് ജീവനക്കാരെ കുടുക്കിയത്. കോതമംഗലം -ആലൂവ റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന ലിമാറ ബസ്സിലെ രണ്ടുകണ്ടക്ടർമാർക്കും ഉടമയ്‌ക്കെതിരെയുമാണ് ഇക്കാര്യത്തിൽ മോട്ടോർ വാഹനവകുപ്പ് പിഴ ചുമത്തിയിട്ടുള്ളത്.ലൈസൽസ് ഇല്ലാത്തതും പെരു
കോതമംഗലം: സിങ്കം സ്റ്റയിൽ ക്ലിക്കഡ്. മോട്ടോർ വാഹനവകുപ്പ് ജീവനക്കാർ വേഷം മാറി നടത്തിയ തെളിവ് ശേഖരണത്തിൽ സ്വകാര്യബസ്സ് ജീവനക്കാരും ഉടമയും കുടുങ്ങി. ബസ്സ് ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ച് ഒരു വിദ്യാർത്ഥിനി കോതമംഗലം ആർ ടി ഒ ഓഫീസിൽ ഫോണിൽ നൽകിയ പരാതിയുടെ നിജസ്ഥിതി തേടി ഇവിടുത്തെ ജീവനക്കാർ വേഷപ്രഛന്നരായി നടത്തിയ തെളിവ് ശേഖരണത്തിലാണ് രണ്ട് ബസ്സ് ജീവനക്കാരും ഉടമയും കുടുങ്ങിയത്.
്‌സ്ത്രികളെ തോണ്ടിവിളിച്ചും അനാവശ്യമായി തൊട്ടുരുമ്മിയും തിച്ചറിയൽ കാർഡിന്റെ പേരിൽ വിദ്യാർത്ഥിനികളെ പലതരത്തിൽ ശല്യംചെയ്തും ചട്ടവിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്തിരുന്ന ബസ്സ് ജീവനക്കാരാണ് മോട്ടോർവാഹന വകുപ്പ് ജീവനക്കാരുടെ രഹസ്യനിരീക്ഷണത്തൽ കുടുങ്ങിയത്. തർക്കത്തിന് ഇടനൽകാത്തവിധം ഡിജിറ്റൽ തെളിവോടെമാണ് ഉദ്യോഗസ്ഥർ ബസ്സ് ജീവനക്കാരെ കുടുക്കിയത്. കോതമംഗലം -ആലൂവ റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന ലിമാറ ബസ്സിലെ രണ്ടുകണ്ടക്ടർമാർക്കും ഉടമയ്‌ക്കെതിരെയുമാണ് ഇക്കാര്യത്തിൽ മോട്ടോർ വാഹനവകുപ്പ് പിഴ ചുമത്തിയിട്ടുള്ളത്.ലൈസൽസ് ഇല്ലാത്തതും പെരുമാറ്റ ദൂഷ്യവുമാണ് കണ്ടക്ടർമാർക്കെതിരെചുമത്തിയിട്ടുള്ളകുറ്റം. ഇവരെ ജോലിക്ക് നിയമിച്ചതിന്റെ പേരിലാണ്് ബസ്സ് ഉടമ നടപടിക്ക് വിധേയനായിരിക്കുന്നത്.
മൂന്ന് ദിവസം ഈ ബസ്സിൽ പലസ്ഥലങ്ങളിൽ നിന്നും യൂണിഫോമില്ലാതെ തങ്ങൾ യാത്രചെയ്‌തെന്നും ഈയവസരത്തിൽ കണ്ടെത്തിയ കുറ്റകൃത്യങ്ങൾ മൊബൈലിലും ഹാന്റ്്കാറയിലും പകർത്തിയെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ബസ്സ് ജീവനക്കാർക്കും ഉടമയ്ക്കും എതിരെ നടപടി സ്വീകരിച്ചിട്ടുള്ളതെന്നും വേഷം മാറിയെത്തി കുറ്റവാളികളെ കുടുക്കുന്ന മുൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ ഋഷിരാജ് സിംങിന്റെ പ്രവർത്തന രീതിയാണ് തങ്ങൾക്ക് ഇക്കാര്യത്തിൽ പ്രചോദനമായതെന്നും മോട്ടോർ വെഹിക്കൾ ഇൻസ്പക്ടർ താഹീറുദ്ദീൻ വ്യക്തമാക്കി.
വിദ്യാർത്ഥിനികളുടെ മുന്നിലൂടെ കടന്നുപോയാലും ടിക്കറ്റ് നൽകാതെ പിന്നിലെത്തി തോണ്ടിവിളിച്ച് ടിക്കറ്റ് നൽകുന്നതാണ് കണ്ടക്ടർമാരുടെ രീതിയെന്നും കാർഡ് പരിശോധനയുടെ പേരിൽ ഇക്കൂട്ടർ കാട്ടിക്കുന്ന പേക്കൂത്ത് വിദ്യാർത്ഥിനികൾക്ക് താങ്ങാവുന്നതിൽ അപ്പുറമാണെന്നും തങ്ങൾക്ക് ബോദ്ധ്യപ്പെട്ടതായും'ഒപ്പറേഷന് ' നേതൃത്വം നൽകിയ ഉദ്യോഗസ്ഥ സംഘം അറിയിച്ചു.
അനധികൃതമായി സൂപ്പർഫാസ്റ്റ് സിറ്റിക്കർ പതിച്ച് അമിത ചാർജ് ഈടാക്കി സർവ്വിസ് നടത്തിയ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളും ബസ് സ്റ്റാൻഡ് കേന്ദ്രീ കരിച്ച് നടന്ന പരിശോധനയിൽ കുടുങ്ങി. സ്വകാര്യ സൂപ്പർഫാസ്റ്റ് ബസുകൾക്ക് പെർമിറ്റ് പുതുക്കി നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനത്തിനും തുടർന്ന് കോടതി ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ പെർമിറ്റ് കാലാവധി കഴിഞ്ഞും സൂപ്പർഫാസ്റ്റ് ബസുകളായി സർവീസ് നടത്തിവന്ന ബസുകൾക്കെതിരെ കോതമംഗലത്ത് മോട്ടോർ വാഹന വകുപ്പു ഉദ്യോഗസ്ഥർ കേസ് രജിസ്റ്റർ ചെയ്യുകയും അനധികൃത ബോർഡുകൾ മാറ്റുവാൻ നിർദ്ദേശിക്കുകയും ചെയ്തു.
ബസുകളുടെ കൊള്ളക്കെതിരെ വ്യാപാക പരാതിയെ തുടർന്ന് ഉദ്യോഗസ്ഥർ പരിശോധന നടത്താൻ നിർബന്ധിതരാവുകയായിരുന്നു. ഭൂരിഭാഗം സൂപ്പർഫാസ്റ്റ് ബസുകളും ലിമിറ്റഡ് സ്റ്റോപ്പ് ഓർഡനറി താത്ക്കാലിക പെർമിറ്റുകളായി മാറ്റുകയും ചെയ്തിരുന്നു.എന്നാൽ ഇത് മറച്ച് വച്ച് ഇക്കൂട്ടർ യാത്രക്കാരിൽ നിന്നും സൂപ്പർഫാസ്റ്റ് ചാർജ് ഈടാക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥ സംഘം കണ്ടെത്തി.ലിമിറ്റഢഡ് സ്റ്റോപ്പ് ബസുകൾ നിർത്തേണ്ട സ്റ്റോപ്പുകളിൽ നിർത്തുകയോ ആളെ ഇറക്കുകയോ ചെയ്തിരുന്നില്ല. കുമളി, എരുമേലി, കാന്തല്ലൂർ, സൂര്യനെല്ലി ,കോവിലൂർ, പൂപ്പാറ തുടങ്ങി മലയോര മേഖലകളിൽ നിന്നും ആലുവ, എറണാകുളം എന്നിവടങ്ങളിലേക്ക് സർവ്വിസ് നടത്തി വന്നിരുന്ന വാഹനങ്ങളാണ് പരിശോധനയിൽ പിടികൂടിയത്.2017 വരെ വിവിധ കാലയളവിലായി സൂപ്പർ ഫാസ്റ്റ് പെർമിറ്റ് തീരുന്ന 15 ൽ പരം ബസുകൾക്ക് മാത്രമേ നിലവിൽ പെർമിറ്റ് ഉള്ളത്.
മോട്ടോർ വെഹിക്കിൾ ഇൻസ്്പകർ പ്രസാദ് വി മാതൂ, എം വി മാരായ ബിനു കൂരാപ്പിള്ളി,കെ ബി ബിജീഷ് എന്നിവരും തെളിവുശേഖരണത്തിലും പരിശോധനകളിലും പങ്കെടുത്തു.