കൊച്ചി: ഉപഭോക്താവിന്റെ അറിവില്ലായ്മയെ ചൂഷണം ചെയ്താണ് എല്ലാ തട്ടിപ്പുകാരും കേരളത്തിൽ വളർന്നതും നിലയുറപ്പിച്ചതും. മോട്ടോർ വാഹന മേഖലയിലും ഇത്തരം തട്ടിപ്പുകൾ വ്യാപകമായി നടക്കുന്നുവെന്ന തെളിവും പുറത്തുവന്നു. ഹാൻഡ്‌ലിങ് ചാർജ്ജ് എന്ന പേരിൽ വാഹന ഉപഭോക്താക്കളിൽ നിന്നും അനധികൃതമായി പണം ഈടാക്കി വാഹന ഡീലർമാർ കോടികളുടെ കൊള്ളലാഭം കൊയ്തു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സംസ്ഥാന വ്യാപകമായി മോട്ടാർ വാഹന വകുപ്പിന്റെ റെയ്ഡിലാണ് തട്ടിപ്പ് പുറത്തുവന്നത്.

ഇല്ലാത്ത ഹാൻഡ്‌ലിങ്ങ് ചാർജു പറഞ്ഞാണ് സംസ്ഥാനത്തെ വാഹന ഷോറൂമുകളിൽ തട്ടിപ്പു നടന്നത്. കേരളത്തിൽ ഏതാണ്ട് 320 കോടി രൂപ ഈ ഇനത്തിൽ ഉപഭോക്താക്കളിൽ നിന്ന് പിരിച്ചെടുത്തു എന്നാണ് റെയ്ഡുമായി ബന്ധപെട്ടു മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. കാർ, മോട്ടോർ ബൈക്ക് ഡീലർമാരുടെ ഷോറൂമിൽ ഇന്നലെ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിലാണ് കേരളത്തിലെ വാഹന വിപണനത്തിലെ വൻ ക്രമകേടുകൾ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ഏതാണ്ട് 71 ഡീലർമാരുടെ വ്യാപാര ലൈസൻസ് റദ്ദാക്കും.

ഇരുചക്ര വാഹനത്തിന് 110 രൂപയും, കാറുകൾക്ക് 300 രൂപയുമാണ് മോട്ടോർ വാഹന വകുപ്പിന്റെ ചട്ടപ്രകാരം ഉപയോക്താവിന്റെ (വാഹനം വാങ്ങുന്ന ആളുടെ) പക്കൽ നിന്നും വാഹന ഡീലർമാർ ഈടാക്കേണ്ട തുക, എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തികൊണ്ട് ബൈക്കുകൾക്ക് 500 രൂപ വരെയും കാറുകൾക്ക് 700 രൂപ മുതലും ഇവർ ഈടാക്കിയാണ് ഇവർ കൊള്ളലാഭം കൊയ്തത്. പ്രീമിയം കാറുകളുടെ പട്ടികയിൽ പെടുന്ന ബെൻസ് പോലുള്ള വലിയ വിലയുള്ള കാറുകൾ വാങ്ങുമ്പോൾ ഹാൻഡ്‌ലിങ്ങ് ചാർജു ഇനത്തിൽ ഒന്നര ലക്ഷം രൂപയോളം പല വലിയ ഡീലർമാർ വാങ്ങിയതായി കണ്ടെത്തിയത്. ഇത് സംബന്ധി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ മിന്നൽ പരിശോധന നടന്നത്.

ഏറണാകുളം ജില്ലയിലെ വാഹന ഷോറൂമുകളിൽ ഇന്നലെ നടന്ന റൈഡിൽ എട്ടു വാഹന ഷോറൂം ഉടമകൾക്കെതിരെ കേസ് എടുത്തു. വൻ ക്രമകേട് തെളിവ് സഹിതം കണ്ടെത്തിയ ഇതിലെ രണ്ടു സ്ഥാപങ്ങളുടെ ട്രേഡ് സർട്ടിഫിക്കേറ്റ് താൽകാലികമായി ക്യാൻസൽ ചെയ്തു. ഹാൻഡ്‌ലിങ്ങ് ചാർജു എന്ന് പറഞ്ഞു ഉപയോക്താവിന്റെ പക്കൽ നിന്ന് വാങ്ങുന്ന പണം ആർ.ടി ഓഫിസിലെ കൈക്കൂലിയായി വിനിയോഗിക്കുന്നു എന്നാണ് പല വാഹന ഡീലർമാരും പറയുന്നത്. മാസത്തിൽ കൃത്യമായി മാസപ്പടി എത്തിയില്ലെങ്കിൽ വാഹനവ്യാപാര ബിസിനസുമായി പിടിച്ചുനിൽക്കാൻ വിഷമമാണെന്നും ഇവർ പറയുന്നു. ഓരോ വാഹന രജിസ്‌ട്രേഷനും ചട്ടം അനുസരിച്ചുള്ള തുകയേക്കാൾ കൂടുതൽ ഉദ്യോഗസ്ഥർക്ക് നൽകണം ഇല്ലെങ്കിൽ വണ്ടി രജിസ്‌ട്രേഷൻ ഇവർ നടത്തില്ലെന്ന് പല ഡീലർ മാരും പറയുന്നു.

ഒരു വാഹനം അത് നിർമ്മിക്കുന്ന നിർമ്മാണശാലയിൽ നിന്നും ഷോറൂമിൽ എത്തിക്കാനും ഈ വാഹനങ്ങൾ രജിസ്‌ട്രേഷന് കൊണ്ടുപോകാനും റെജിസ്റ്ററേഷൻ കഴിഞ്ഞു തിരിച്ചു കൊണ്ടുവരാന്നുമായുള്ള ചാർജാണ് ഹാൻഡ്‌ലിങ്ങ് ചാർജ് ഇത് പത്തിരട്ടി യെകൾ മുകളിൽ ചാർജു ഈടക്കിയാണ് ഇവർ ഉപയോകാതാവിനെ വഞ്ചിച്ചുകൊണ്ടിരിക്കുന്നതുകൊച്ചിയിൽ ഒരു ഇരുചക്രവാഹനം നിരത്തിലിറങ്ങുമ്പോൾ സാധാരണയായി ഇവർ വാങ്ങുന്നത് 2000 രൂപയാണ്. കാർ ആണെങ്കിൽ അത് 4000 ന്റെ മുകളിൽ ആയിരിക്കും. ഹാൻഡ്‌ലിങ്ങ് ചാർജ് എന്ന പേരിൽ ഉപയോകാതാവിന്റെ കയ്യിൽ നിന്നും മേടിക്കുന്ന ഈ പണത്തിന്റെ കണക്ക്. പക്ഷേ, കൈയിൽ കിട്ടുന്ന ബില്ലിലും ഈ തുക ഉണ്ടാവില്ല എന്നതാണ് സത്യം.

പക്ഷേ ആദ്യമായി ഒരു വാഹനം സ്വന്തമാക്കുന്ന സാധാരണക്കാരന് ഈ തട്ടിപ്പ് മനസിലാക്കില്ല, ഇപ്പോൾ നിരത്തിൽ ഇറങ്ങുന്ന ഇഷ്ട ബ്രാൻഡുകൾ മാസങ്ങൾക്കു മുൻപ് ബുക്ക് ചെയ്താൽ ആണ് ലഭിക്കുക എന്നുള്ളതുകൊണ്ട് പലപ്പോഴും ഈ തട്ടിപ്പ് പെട്ടന്ന് ആർക്കും പിടികിട്ടില്ല. ആളുകളെ പറ്റിക്കുന്ന ഇവർക്കെതിരെ വഞ്ചന കുറ്റത്തിന് കേസ് എടുക്കുമെന്നു ഗതാഗത കമ്മീഷണർ ടോമിൻ ജെ. തച്ചങ്കരി പറഞ്ഞിരുന്നെങ്കിലും അത് പാഴ്‌വാക്കായിരുന്നു. തുടർന്നും കേരളത്തിലുള്ള പല വാഹന ഷോ റൂമുകൾ കേന്ദ്രികരിച്ചു മോട്ടോർ വാഹന വകുപ്പ് റൈഡ് തുടരും എന്നാണ് കേൾക്കുനത്.