- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്നേഹിക്കാൻ വേണ്ടി കാനഡയ്ക്ക് പോയി മടുത്ത ഹാരി കാമുകിക്കൊപ്പം താമസിക്കാൻ വീടൊരുക്കുന്നു; വിവാഹത്തിന് മുമ്പ് മേഗനുമായി രാജകുമാരൻ കെൻസിങ്ടൺ പാലസിലേക്ക് താമസം മാറും
കഴിഞ്ഞ സമ്മർ മുതൽ ഹാരി രാജകുമാരൻ മെർക്കിൾ മേഗനെന്ന അഭിനേത്രിയുമായി പ്രണയത്തിലാണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കാനഡയിലെ ടൊറന്റോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ യുഎസ് നടിയെ സ്നേഹിക്കാൻ വേണ്ടി കാനഡയ്ക്ക് പോയി മടുത്ത ഹാരി ഇപ്പോൾ കാമുകിക്കൊപ്പം താമസിക്കാൻ വീടൊരുക്കുന്ന തിരക്കിലാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതനുസരിച്ച് വിവാഹത്തിന് മുമ്പ് രാജകുമാരൻ മേഗനുമൊത്ത് കെൻസിങ്ടൺ പാലസിലേക്ക് താമസം മാറുമെന്നാണ് സൂചന. മേഗനുമൊത്ത് കഴിയുന്നതിനായി കെൻസിങ്ടൺ പാലസിൽ താൻ ഇപ്പോൾ താമസിക്കുന്ന അപ്പാർട്ട്മെന്റിന്റെ മുഖം മിനുക്കുകയാണ് ഹാരി ഇപ്പോൾ ചെയ്യുന്നതെന്ന് രാജകുമാരനുമായി ബന്ധപ്പെട്ട ഉറവിടങ്ങൾ വെൽപ്പെടുത്തുന്നു. നോട്ടിങ്ഹാം കോട്ടേജിലെ സ്ഥിരം സന്ദർശകയാണ് മേഗൻ. നിലവിൽ പാലസിൽ ഈ രണ്ട് ബെഡ്റൂം ബാച്ചിലർ പാഡിലാണ് ഹാരി താമസിക്കുന്നത്.ഈ പുതിയ അപ്പാർട്ട്മെന്റ് പ്രധാനപ്പെട്ട കൊട്ടാരസമുച്ചയത്തിന് അടുത്ത് തന്നെയാണ് നിലകൊള്ളുന്നത്. ഇവിടെയാണ് ഹാരിയുടെ സഹോദരനായ വില്യമും ഭാര്യ കെയ്റ്റും കുട്ടികളും കഴിഞ്ഞ സെപ്റ്റ
കഴിഞ്ഞ സമ്മർ മുതൽ ഹാരി രാജകുമാരൻ മെർക്കിൾ മേഗനെന്ന അഭിനേത്രിയുമായി പ്രണയത്തിലാണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കാനഡയിലെ ടൊറന്റോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ യുഎസ് നടിയെ സ്നേഹിക്കാൻ വേണ്ടി കാനഡയ്ക്ക് പോയി മടുത്ത ഹാരി ഇപ്പോൾ കാമുകിക്കൊപ്പം താമസിക്കാൻ വീടൊരുക്കുന്ന തിരക്കിലാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതനുസരിച്ച് വിവാഹത്തിന് മുമ്പ് രാജകുമാരൻ മേഗനുമൊത്ത് കെൻസിങ്ടൺ പാലസിലേക്ക് താമസം മാറുമെന്നാണ് സൂചന. മേഗനുമൊത്ത് കഴിയുന്നതിനായി കെൻസിങ്ടൺ പാലസിൽ താൻ ഇപ്പോൾ താമസിക്കുന്ന അപ്പാർട്ട്മെന്റിന്റെ മുഖം മിനുക്കുകയാണ് ഹാരി ഇപ്പോൾ ചെയ്യുന്നതെന്ന് രാജകുമാരനുമായി ബന്ധപ്പെട്ട ഉറവിടങ്ങൾ വെൽപ്പെടുത്തുന്നു.
നോട്ടിങ്ഹാം കോട്ടേജിലെ സ്ഥിരം സന്ദർശകയാണ് മേഗൻ. നിലവിൽ പാലസിൽ ഈ രണ്ട് ബെഡ്റൂം ബാച്ചിലർ പാഡിലാണ് ഹാരി താമസിക്കുന്നത്.ഈ പുതിയ അപ്പാർട്ട്മെന്റ് പ്രധാനപ്പെട്ട കൊട്ടാരസമുച്ചയത്തിന് അടുത്ത് തന്നെയാണ് നിലകൊള്ളുന്നത്. ഇവിടെയാണ് ഹാരിയുടെ സഹോദരനായ വില്യമും ഭാര്യ കെയ്റ്റും കുട്ടികളും കഴിഞ്ഞ സെപ്റ്റംബർ മുതൽ കഴിയുന്നത്. സൗത്ത് ലണ്ടനിലെ ബാറ്റർസീയിലുള്ള തോമസ് സ്‌കൂളിൽ ജോർജ് രാജകുമാരൻ ചേർന്നത് മുതലാണിത്. ഹാരിയും മേഗനും വില്യമിനും കേയ്റ്റിനുമരികെ താമസിക്കുന്നത് മധുരതരമായിരിക്കുമെന്നാണ് ഉറവിടം വെളിപ്പെടുത്തുന്നത്.
എന്നാൽ ഹാരിയുടെ എൻഗേജ്മെന്റ് അടുത്തുണ്ടാകുമോയെന്ന വിഷയത്തിൽ പ്രതികരിക്കാൻ കെൻസിങ്ടൺ പാലസ് വക്താവ് തയ്യാറായിട്ടില്ല. രണ്ട് വർഷത്തെ വിവാഹജീവിതത്തിന് ശേഷം ഭർത്താവുമായി പിരിഞ്ഞതാണ് മേഗൻ. കഴിഞ്ഞ ഓട്ടം സീസണിലായിരുന്നു ഹാരിയുടെയും മേഗന്റെയും പ്രണയം പുറത്തായത്. മേഗൻ തന്റെ ഗേൾഫ്രണ്ടാണെന്ന് ഹാരി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
2016 മെയ് മാസത്തിൽ ഹാരി തന്റെ ഇൻവിക്ടസ് ഗെയിംസിന്റെ പ്രചാരണാർത്ഥം ടൊറന്റോ സന്ദർശിച്ചപ്പോഴാണ് ആദ്യമായി മേഗനെ കണ്ടിഷ്ടപ്പെട്ടതെന്നാണ് റിപ്പോർട്ട്. തുടർന്ന് മേഗൻ ലണ്ടനിൽ എത്തി നിരവധി തവണ ഹാരിയെ കാണുകയും ഹാരിയ്‌ക്കൊപ്പം ഭക്ഷണം കഴിക്കുകയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ കാണുകയും ചെയ്തുവെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പുറമെ അവർ കെൻസിങ്ടൺ പാലസിൽ താമസിക്കുകയും ഹാരിയുടെ സഹോദരൻ വില്യമിനെയും ഭാര്യ കേയ്റ്റിനെയും കണ്ടുവെന്നും സൂചനയുണ്ട്.ഇരുവരും ഒരു പോലുള്ള ബ്രേസ്ലെറ്റുകൾ അണിഞ്ഞതിനെ തുടർന്നായിരുന്നു ഇരുവരും തമ്മിലുള്ള പ്രണയത്തെക്കുറിച്ചുള്ള ആദ്യ സൂചനകൾ 2016 ഒക്ടോബർ 30ന് പുറത്ത് വന്നിരുന്നത്.