- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഗീത നിശയ്ക്കിടെ കാലിൽ മുറിവുണ്ടാക്കി മരിച്ച ലൂയി പതിനാലാമന്റെ ഇഷ്ട സംഗീതകാരൻ; പ്രാണിയുടെ കുത്തേറ്റു വന്ന നീര് കുത്തിപ്പൊട്ടിച്ച് മരണത്തിനു കീഴടങ്ങിയ അൽബാൻ ബെർഗ്; പ്രതിഭയിൽ അസൂയ പൂണ്ട് ജർമ്മൻ ഇതിഹാസത്തെ വകവരുത്തിയതിന് പിന്നലെ കഥ ഇന്നും അജ്ഞാതം; മൊസാർഡ് മുതൽ ബാലഭാസ്‌കർ വരെ നവ യൗവനത്തിൽ ചിറകടിച്ചു പോയ സംഗീത പ്രതിഭകളുടെ കഥ ഇങ്ങനെ
ലണ്ടൻ: അതങ്ങനെയാണ്,... ഒരാളുടെ പോലും കണ്ണ് നനയ്കാതെ ഒരു വയലിൻ സംഗീതവും നിലച്ചിട്ടില്ല. ഇന്നലെ ബാലഭാസ്‌കറിന്റെ മരണം കേട്ട് ഏങ്ങലടിച്ചു സോഷ്യൽ മീഡിയയിൽ എത്തിയ ഈ വാക്കുകൾ വീണ്ടും അനേകം പേരുടെ കണ്ണുകൾ ഈറനണിയിക്കാൻ കാരണമായി. സംഗീതം സങ്കടമാണ്, അത് ഹൃദയത്തിലേക്കാണ് പെയ്യുന്നത്. ഒറ്റയ്ക്കാവന്ന തോന്നലിൽ ഏതൊരാളുടെയും ആശ്വാസമാണ് സംഗീതം. മനുഷ്യ മനസിനെ സ്വാധീനിക്കാൻ മറ്റൊരു കലയ്ക്കും സാധിസറസലത്ത വിധത്തിൽ സംഗീതം മനസുകൾ കീഴടക്കുന്നു. അത് സ്വപ്ന ലോകത്തിലേക്ക് മനുഷ്യ മനസിനെ പറത്തി വിടുന്നു. ഓരോ സംഗീത പ്രതിഭയും ഓരോ അത്ഭുതമാണ്. മാന്ത്രികതയുടെ നാദമാണ് അവരുടെ വിരൽ തുമ്പിൽ പിറന്നു വീഴുന്നത്. ആധുനിക മലയാളിക്ക് ഈ മഹാമന്ത്രികത അടുത്തറിയാൻ കാരണമായത് രണ്ടു സുഹൃത്തുക്കളിൽ കൂടിയാണ്. പൊടുന്നനെ ലോക പ്രശസ്തിയിൽ എത്തിയ സ്റ്റീഫൻ ദേവസിയുടെയും ബാലഭാസ്‌കറിന്റെയും കൂട്ട് കെട്ടിൽ മലയാള മനസുകൾ ആസ്വാദനത്തിന്റെ ലഹരിയിൽ മതിമറന്നു. അനുഭൂതിയുടെ പുതിയ സങ്കേതങ്ങളാണ് ഈ കൂട്ട് കെട്ട് മലയാളത്തിന് സമ്മാനിച്ചത്. ഇവർ രണ്ടും എത്താത്ത നാടുകള
ലണ്ടൻ: അതങ്ങനെയാണ്,... ഒരാളുടെ പോലും കണ്ണ് നനയ്കാതെ ഒരു വയലിൻ സംഗീതവും നിലച്ചിട്ടില്ല. ഇന്നലെ ബാലഭാസ്‌കറിന്റെ മരണം കേട്ട് ഏങ്ങലടിച്ചു സോഷ്യൽ മീഡിയയിൽ എത്തിയ ഈ വാക്കുകൾ വീണ്ടും അനേകം പേരുടെ കണ്ണുകൾ ഈറനണിയിക്കാൻ കാരണമായി. സംഗീതം സങ്കടമാണ്, അത് ഹൃദയത്തിലേക്കാണ് പെയ്യുന്നത്.
ഒറ്റയ്ക്കാവന്ന തോന്നലിൽ ഏതൊരാളുടെയും ആശ്വാസമാണ് സംഗീതം. മനുഷ്യ മനസിനെ സ്വാധീനിക്കാൻ മറ്റൊരു കലയ്ക്കും സാധിസറസലത്ത വിധത്തിൽ സംഗീതം മനസുകൾ കീഴടക്കുന്നു. അത് സ്വപ്ന ലോകത്തിലേക്ക് മനുഷ്യ മനസിനെ പറത്തി വിടുന്നു. ഓരോ സംഗീത പ്രതിഭയും ഓരോ അത്ഭുതമാണ്. മാന്ത്രികതയുടെ നാദമാണ് അവരുടെ വിരൽ തുമ്പിൽ പിറന്നു വീഴുന്നത്. ആധുനിക മലയാളിക്ക് ഈ മഹാമന്ത്രികത അടുത്തറിയാൻ കാരണമായത് രണ്ടു സുഹൃത്തുക്കളിൽ കൂടിയാണ്.
പൊടുന്നനെ ലോക പ്രശസ്തിയിൽ എത്തിയ സ്റ്റീഫൻ ദേവസിയുടെയും ബാലഭാസ്‌കറിന്റെയും കൂട്ട് കെട്ടിൽ മലയാള മനസുകൾ ആസ്വാദനത്തിന്റെ ലഹരിയിൽ മതിമറന്നു. അനുഭൂതിയുടെ പുതിയ സങ്കേതങ്ങളാണ് ഈ കൂട്ട് കെട്ട് മലയാളത്തിന് സമ്മാനിച്ചത്. ഇവർ രണ്ടും എത്താത്ത നാടുകളില്ല. ഇവരിലൂടെ സന്തോഷം അറിയാത്ത മലയാളികളും കുറവ്. ഇന്നിതാ ആ കൂട്ട് കെട്ടിൽ, ഇണക്കുരുവികളെ പോലെ കഴിഞ്ഞിരുന്നവരിൽ ഒരാൾ പറന്നകന്നിരിക്കുന്നു. ലക്ഷക്കണക്കിന് സംഗീത പ്രേമികളെ നിത്യ ദുഃഖത്തിലേക്കു തള്ളിയിട്ടാണ് ബാലഭാസ്‌കർ എന്ന അസാധ്യ സംഗീത പ്രതിഭ നടന്നു മറഞ്ഞിരിക്കുന്നത്. നിഷ്‌കളങ്കമായ മനസും മുഖവും ഒരു തലമുറയുടെ ഓർമ്മയിൽ തിളങ്ങി നിൽക്കാൻ ആവശ്യമായതെല്ലാം രണ്ടു പതിറ്റാണ്ടു കാലത്തേ സംഗീത സപര്യയിലൂടെ സൃഷ്ടിച്ചാണ് അസാധാരണമായ ഊർജ്ജത്തിന്റെയും പ്രസരിപ്പിന്റെയും മുഖം കൂടി ആയിരുന്ന ബാല പേര് മാത്രമായി മാറിയിരിക്കുന്നത്.
സംഗീത സാഗരത്തിൽ തിരകളുമായി കൂട്ടുകൂടിയ മഹാപ്രതിഭകളിൽ നല്ല പങ്കും ജീവിതത്തിന്റെ മധ്യാഹ്ന സൂര്യൻ കത്തുന്ന നിറയൗവനത്തിൽ തന്നെ ഓർമ്മയായി മാറുന്നു എന്നാണ് ചരിത്രം ഓർമ്മിപ്പിക്കുന്നത്. ലോക സംഗീത ചരിത്രത്തിൽ പേരെഴുതിയ മിക്കവാറും സംഗീതജ്ഞർ വാർധ്യക്യത്തിനായി കാത്തിരുന്നില്ല എന്നതാണ് സത്യം. മാത്രമല്ല മിക്കവരുടെയും മരണത്തിൽ ആസ്വാധാരണമായ വിധം ആകസ്മികത കൂട്ടിനെത്തി എന്നതും വെറും യാദ്ര്ശ്ചികതയായി കാണാനാവില്ല. ഏതോ മഹാശക്തിയുടെ അദൃശ്യ കരങ്ങൾ പോലെയാണ് മരണം ഇവരെ അകാലത്തിൽ തേടി എത്തുന്നത്. വിധി ഏതോ വൈരാഗ്യ ബുദ്ധി കാട്ടും പോലെ ഇവരുടെ ജീവിതത്തിൽ ഇടപെടുന്നു. മിക്കവരെയുംജീവിതകാലത്തിൽ ഏറെ പരീക്ഷണത്തിനും ഇതേ വിധി തന്നെ വിധേയരാകുന്നു. ലോകം കണ്ണീർ വാർത്ത ഏതാനും സംഗീത പ്രതിഭകളുടെ മരണ സാഹചര്യത്തിലൂടെ ഒരു സഞ്ചാരം.
ജീൻ ബാപിസ്റ്റ് ലല്ലി(1632-1687)
കാലിൽ ഉണ്ടായ ഒരു മുറിവിലൂടെയാണ് മരണത്തിലേക്ക് നടന്നടുന്നത്. ലൂയി പതിനാലാമന്റെ ഇഷ്ട സംഗീതകാരൻ കൂടിയായിരുന്ന ഇദ്ദേഹം വെറും 55 വയസുവരെയാണ് ജീവിച്ചത്. ഒരു സംഗീത നിശയ്ക്കിടെ കാലിൽ ഇദ്ദേഹം തന്നെ മുറിവ് സൃഷ്ടിക്കുക ആയിരുന്നത്രേ.
ഹെന്റി പാർസീൽ (1659-1695)
ഇംഗ്ലീഷ് സംഗീതത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴാണ് ഹെന്റി പാർസീലിനെ മരണം തേടി എത്തിയത്. വെറും 36 വയസ് മാത്രമുള്ളപ്പോളാണ് ഇദ്ദേഹം മരിക്കുന്നത്. ഒരു രാത്രി സംഗീത നിശ കഴിഞ്ഞു വീട്ടിലെത്തി കിടന്നുറങ്ങിയ ഹെന്റി പിറ്റേന്ന് പ്രഭാത സൂര്യനെ കാണാൻ ഉണ്ടായില്ല. ഭാര്യ വിളിച്ചെഴുന്നേൽപ്പിക്കാൻ നോക്കിയപ്പോൾ ജീവനറ്റ ശരീരമാണ് കണ്ടതെന്ന് പറയപ്പെടുന്നു. അദ്ദേഹത്തോടുള്ള ആദരവായി സംസ്‌ക്കാര ചടങ്ങിൽ രാജ്ഞി തന്നെ അന്ത്യ ചരമ ശുശ്രൂഷയിൽ സംഗീതം ആലപിക്കുക ആയിരുന്നു.
അലക്‌സാണ്ടർ സ്‌ക്രബിൻ (1871-1915)
ചുമ്മാ മരിച്ചു എന്ന് പറയും പോലെയാണ് വിശ്രുത റഷ്യൻ സംഗീതജ്ഞൻ അലക്‌സാണ്ടർ സ്‌ക്രബിൻ ഓർമയായത്. അതും നാൽപ്പത്തിനാലാം വയസിൽ. 1915 ൽ സെന്റ് പീറ്റേഴ്‌സ്ബർഗിൽ ഏപ്രിൽ രണ്ടിന് സംഗീത പരിപാടി കഴിഞ്ഞു ഏതാനും ദിവസം വീട്ടിൽ തങ്ങിയ അദ്ദേഹം അഞ്ചു നാൾ കഴിഞ്ഞപ്പോൾ മേൽച്ചുണ്ടിൽ ഒരു ചെറിയ കുരു പ്രത്യക്ഷപ്പെട്ടത് ശ്രദ്ധിച്ചു. ഉടൻ തന്നെ അദ്ദേഹം രോഗഗ്രസ്തനായി കിടപ്പിലായി. ഏപ്രിൽ പതിനൊന്നിന് അദ്ദേഹത്തിന് രക്തത്തിൽ അണുബാധ ഉണ്ടായതായി സ്ഥിരീകരിക്കപ്പെട്ടു. ദിവസങ്ങൾക്കകം മരണവും സംഭവിച്ചു. പിയാനോ സംഗീതത്തിൽ ഇന്നും അദ്ദേഹത്തിന്റെ നോട്ടുകൾ ക്ലാസിക്കായി തുടരുന്നു.
അൽബാൻ ബെർഗ് (1885-1935)
മരിക്കാനും ഒരു കാരണം എന്ന് പറയും പോലെയാണ് ആസ്ട്രിയൻ സംഗീത പ്രതിഭ അൽബാൻ ബെർഗ് ഓർമ്മയുടെ സംഗീത താളിൽ പേരെഴുതി മറഞ്ഞത്. ഒരു പ്രാണിയുടെ കുത്തേറ്റതിനെ തുടർന്നുള്ള അണുബാധയാണ് മരണകാരണമായത്. പ്രാണിയുടെ കുത്തേറ്റു പുറത്തു നീര് വന്നു വീർത്തത് കത്രിക ഉപയോഗിച്ച് കുത്തിപ്പൊട്ടിക്കാൻ അദ്ദേഹത്തിന്റെ പത്‌നി ശ്രമിച്ചതാണ് വിനയായി മാറിയത്. അണുബാധ ഗുരുതരമായി അമ്പതാം വയസിൽ അദ്ദേഹം മരണത്തിനു കീഴടങ്ങി.
ആന്റൺ ബെവൻ(1883-1945)
ആൽബന്റെ മരണത്തെ ഓർമ്മിപ്പിക്കും വിധമാണ് സമകാലികനായ ആന്റൺ വെബനും മരണത്തിനു ഇരയായി മാറിയത്. രണ്ടാം ലോക മഹായുദ്ധം സമാപിച്ച ദിവസങ്ങളിൽ ഒന്ന്. തെരുവുകളിൽ പട്ടാള സാന്നിധ്യം ഒഴിഞ്ഞിട്ടില്ല. രാത്രി പേരക്കുട്ടികൾ ഉറങ്ങുന്നതിനു തടസ്സമാകാതെ ഒച്ച ഉണ്ടാക്കാതെ പുറത്തു ഒരു സിഗരറ്റ് വലിക്കാൻ ഇറങ്ങിയതാണ് ഈ സംഗീത പ്രതിഭ. ഇരുട്ടിൽ സിഗരറ്റ് തീ മിന്നുന്നതു കണ്ടു തെറ്റിദ്ധരിച്ച അമേരിക്കൻ പട്ടാളക്കാരന്റെ വെടിയേറ്റ് തൽക്ഷണം മരണത്തിനു കീഴടങ്ങാൻ ആയിരുന്നു ഇദേഹഹത്തിനു നിയോഗം. 1945 സെപ്റ്റംബർ 15 നു ആയിരുന്നു ആ വേർപാട്.
ജീൻ മാരി ലേക്‌ളൈർ (16971764)
ആകസ്മികമെന്നു പറയാവുന്ന മറ്റൊരു മരണമാണ് ഫ്രഞ്ച് സംഗീതകാരൻ ജീൻ മാരി ലേക്‌ളൈറിനെ തേടിയെത്തിയത്. രണ്ടാം ഭാര്യയിൽ നിന്നും വിവാഹമോചനം നേടി ഏകാന്ത വാസത്തിൽ കഴിഞ്ഞ കാലത്തു ഏതോ അക്രമിയുടെ കുത്തേറ്റു മരിക്കുക ആയിരുന്നു ഇദ്ദേഹം. ഈ മരണത്തിനു ഇന്നേവരെ ആരാണ് ഉത്തരവാദി എന്ന് കണ്ടെത്താൻ ആയിട്ടില്ലെങ്കിലും സംശയ മുന നീളുന്നത് രണ്ടാം ഭാര്യയിലേക്കാണ്. സ്വത്തു തേടി ഇവർ ഇദ്ദേഹത്തെ നിരന്തരം പിന്തുടർന്ന്. കൊലപാതകത്തിൽ ഇദ്ദേഹത്തിന്റെ മരുമകനും സംശയ പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ട്.
മൊസാർട്ട് (1756 - 1791)
നീണ്ട രണ്ടു നൂറ്റാണ്ട് കഴിഞ്ഞിട്ടും ലോകം പേരിലൂടെ സംഗീതത്തെ അടുത്തറിയാൻ കാരണമായ മൊസാർട്ടിന്റെ മരണരഹസ്യം ഇന്നും സംഗീത പ്രേമികളുടെ വേദനായായി തുടരുന്നു. വെറും 35 വയസിൽ ലോകത്തിനു നൂറ്റാണ്ടുകൾ ഓർമ്മിക്കാൻ ഉള്ള സംഗീത ശിൽപ്പങ്ങൾ നിർമ്മിച്ച മോസർട്ടിന് കൂടെയുള്ളവർ വിഷം നൽകുക ആയിരുന്നു എന്നാണ് ലഭ്യമായ വിവരം. ജർമ്മൻ രാഷ്ട്രീയത്തിന്റെ അന്തർധാരകളിൽ ഇരുൾ അടഞ്ഞ കാലത്തു അതിൽ കൂടുതൽ സത്യങ്ങൾ പുറത്തു വരിക എളുപ്പമായിരുന്നില്ല. മോസർട്ടിന്റെ ബന്ധു തന്നെയാണ് കൊലയ്ക്കു കാരണമായി മാറിയതെന്ന് മറ്റൊരു അഭ്യൂഹവും അക്കാലത്തു പരന്നു.
വിയന്നയിൽ അക്കാലത്തു പടർന്ന റുമാറ്റിക് പനിയുടെ ഇരയായി മാറുകയാണ് മൊസാർട്ടെന്ന് വിശ്വസിക്കാനാണ് വൈദ്യ ലോകത്ത് പലരും ഇഷ്ടപ്പെടുന്നത്. പന്നിയിറച്ചി വഴി പടരുന്ന ട്രിച്ചിനെല്ല എന്ന അസുഖം ബാധിച്ചാണ് അദ്ദേഹം മരണപെട്ടതെന്നു പറയുന്നവരും ഏറെയാണ്. സംഗീതം പഠിക്കാൻ എത്തിയ 23 കാരിയായ മാഗ്ദീലീന യെ മൊസാർട്ട് പ്രണയിച്ചതാണ് ബന്ധുവിനെ പ്രകോപിപ്പിച്ചതെന്നു പ്രചാരമുണ്ടായി. കഥ എന്തായാലും മോസർട്ടിന്റെ സംസ്‌കാരം നടന്ന അതേ ദിവസം അയാൾ ഭാര്യ മഗ്ദലീനയെ ആക്രമിക്കുകയും തുടർന്ന് ആത്മഹത്യ ചെയ്യുകയും ആയിരുന്നു.
മോസർട്ടിന്റെ പ്രശസ്തിയിൽ അസൂയ പൂണ്ട പലരുടെയും കറുത്ത കരങ്ങൾ ആ മരണത്തിനു പിന്നിലുണ്ടെന്ന് വിശ്വസിക്കുകയാണ് ഇന്നും സംഗീത ലോകം. രണ്ടാഴ്ച വിഷ ബാധ മൂലം കടുത്ത വേദന അനുഭവിചാണ് ആ മഹാ സംഗീതകാരൻ ഓർമ്മപ്പാട്ടിലെ ഈണമായി മാറിയത്.