- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോറിസ് ജോൺസന്റെ ഇന്ത്യ സന്ദർശനം ഗോപിയാകുമോ? ബ്രിട്ടീഷ് വിദേശ കാര്യ സെക്രട്ടറി ഇന്ത്യയിൽ എത്തിയ സമയത്ത് തന്നെ കാശ്മീരിന്റെ പേരിൽ ഇന്ത്യാ വിമർശനവുമായി ഒരു പറ്റം ബ്രിട്ടീഷ് എംപിമാർ; ഞങ്ങളുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം എന്ന മുന്നറിയിപ്പുമായി ഇന്ത്യ
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം തെരേസ മേ ആദ്യം എത്തിയത് ഇന്ത്യയിലായിരുന്നു. ഡേവിഡ് കാമറോൺ മറ്റേത് രാജ്യത്ത് പോകുന്നിനേക്കാൾ കൂടുതൽ സന്ദർശിച്ചതും ഇന്ത്യയിലായിരുന്നു. ചൈനയ്ക്കു ബദലായി ഇൻഡോ - അമേരിക്കൻ ബന്ധം വളർന്നു വരുമ്പോൾ ഒപ്പം നിർത്തുകയാണ് ഈ സന്ദർശനങ്ങളുടെ ലക്ഷ്യം. ഇന്ത്യ പോലൊരു രാജ്യവുമായി വ്യാപാര ബന്ധം ഉണ്ടായാൽ തന്നെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ കരുത്താകുമെന്ന് അവർക്കറിയാം. എന്നാൽ മേയുടെ സന്ദർശനം കാര്യമായ ഫലം കണ്ടില്ല എന്നാണ് പിന്നീട് വിലയിരുത്തപ്പെട്ടത്. അതു ബ്രിട്ടനിലും വിമർശനമായി. ആ ക്ഷീണം തീർക്കാനാണ് ബ്രെക്‌സിറ്റ് ഹീറോയും മുൻ ലണ്ടൻ മേയറും ഇപ്പോഴത്തെ വിദേശകാര്യ സെക്രട്ടറിയുമായ ബോറിസ് ജോൺസനെ ഇന്ത്യയിലേക്ക് അയച്ചത്. ജോൺസൻ ഇന്ത്യ സന്ദർശിക്കുന്ന സമയത്ത് തന്നെ പക്ഷെ ബ്രിട്ടീഷ് പാർലമെന്റിൽ ഇന്ത്യ വിരുദ്ധ ചർച്ച നടന്നു. കാശ്മീരി മുസ്ലീമുകൾക്ക് വേണ്ടിയാണ് ഇന്ത്യൻ പീഡനത്തിനെതിരെ ബ്രിട്ടീഷ് പാർലമെന്റിൽ ശബ്ദം ഉയർന്നത്. ഈ വിമർശനം ബോറിസ് ജോൺസന്റെ സന്ദർശനത്തിന്റെ ശോഭ കെടുത്തുമെന്
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം തെരേസ മേ ആദ്യം എത്തിയത് ഇന്ത്യയിലായിരുന്നു. ഡേവിഡ് കാമറോൺ മറ്റേത് രാജ്യത്ത് പോകുന്നിനേക്കാൾ കൂടുതൽ സന്ദർശിച്ചതും ഇന്ത്യയിലായിരുന്നു. ചൈനയ്ക്കു ബദലായി ഇൻഡോ - അമേരിക്കൻ ബന്ധം വളർന്നു വരുമ്പോൾ ഒപ്പം നിർത്തുകയാണ് ഈ സന്ദർശനങ്ങളുടെ ലക്ഷ്യം. ഇന്ത്യ പോലൊരു രാജ്യവുമായി വ്യാപാര ബന്ധം ഉണ്ടായാൽ തന്നെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ കരുത്താകുമെന്ന് അവർക്കറിയാം. എന്നാൽ മേയുടെ സന്ദർശനം കാര്യമായ ഫലം കണ്ടില്ല എന്നാണ് പിന്നീട് വിലയിരുത്തപ്പെട്ടത്. അതു ബ്രിട്ടനിലും വിമർശനമായി.
ആ ക്ഷീണം തീർക്കാനാണ് ബ്രെക്‌സിറ്റ് ഹീറോയും മുൻ ലണ്ടൻ മേയറും ഇപ്പോഴത്തെ വിദേശകാര്യ സെക്രട്ടറിയുമായ ബോറിസ് ജോൺസനെ ഇന്ത്യയിലേക്ക് അയച്ചത്. ജോൺസൻ ഇന്ത്യ സന്ദർശിക്കുന്ന സമയത്ത് തന്നെ പക്ഷെ ബ്രിട്ടീഷ് പാർലമെന്റിൽ ഇന്ത്യ വിരുദ്ധ ചർച്ച നടന്നു. കാശ്മീരി മുസ്ലീമുകൾക്ക് വേണ്ടിയാണ് ഇന്ത്യൻ പീഡനത്തിനെതിരെ ബ്രിട്ടീഷ് പാർലമെന്റിൽ ശബ്ദം ഉയർന്നത്. ഈ വിമർശനം ബോറിസ് ജോൺസന്റെ സന്ദർശനത്തിന്റെ ശോഭ കെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയുടെ രൂക്ഷമായ പ്രതികരണം അത് തന്നെയാണ് സൂചിപ്പിക്കുന്നത്.
കാശ്മീർ വിഷയത്തിൽ ഞങ്ങളുടെ കാര്യം ഞങ്ങൾ നോക്കിക്കോളാമെന്നും യുകെയെ പോലുള്ള ഒരു മൂന്നാംകക്ഷി ഇതിൽ ഇടപെടേണ്ടെന്നുമെന്ന മുന്നറിയിപ്പാണ് ഇന്ത്യ ഉയർത്തിയിരിക്കുന്നത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാണ് കാശ്മീരിനെ ചൊല്ലി പ്രശ്നമുള്ളതെന്നു ഇത് ഇരു രാജ്യങ്ങൾക്കുമിടയിൽ മാത്രമേ പരിഹരിക്കാൻ സാധിക്കുകയുള്ളുവെന്നുണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്.കാശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാണെന്നും സിംല കരാർ , ലാഹോർ പ്രഖ്യാപനം എന്നിവ പ്രകാരം ഉഭയകക്ഷി ചർച്ചകളിലൂടെയും സമാധാനപരമായും ഇന്ത്യയ്ക്കും പാക്കിസ്ഥാനും മാത്രമേ ഈ പ്രശ്നം പരിഹരിക്കാനാവുകയുള്ളുവെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവായ വികാസ് സ്വരൂപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ഒരു മൂന്നാം പാർട്ടിക്ക് യാതൊരു വിധത്തിലുമുള്ള പങ്കുമില്ലെന്നും അദ്ദേഹം തറപ്പിച്ച് പറയുന്നു.
കാശ്മീർ പ്രശ്നത്തെച്ചൊല്ലി യുകെ പാർലിമെന്റിൽ ഒരു ചർച്ച നടന്നതാണ് ഇപ്പോൾ ഇന്ത്യയെ ചൊടിപ്പിച്ചിരിക്കുന്നത്. കോൺസർവേറ്റീവ് എംപിമാരായ ഡേവിഡ് നട്ടാൾ, നസ്രത്ത് ഘാനി , ലേബർ പാർട്ടി എംപിമാരായ റോബർട്ട് ഫ്ലെല്ലോ, ഫിയോന മാക്ടഗാർട്ട് എന്നിവരാണ് ഈ ചർച്ചയ്ക്ക് നേതൃത്വം നൽകിയത്. കാശ്മീരിൽ ഇന്ത്യൻ ഭാഗത്തുള്ള ലൈൻ ഓഫ് കൺട്രോളിൽ വ്യാപകമായ ആക്രമണവും മനുഷ്യാവകാശ നിഷേധവും നടക്കുന്നുണ്ടെന്ന് ഈ സഭയുടെ ശ്രദ്ധയിൽ പെട്ടിരിക്കുന്നുവെന്നാണ് യുകെ പാർലിമെന്റിൽ നടന്ന ചർച്ച ഉയർത്തിക്കാട്ടിയിരിക്കുന്നത്. ഈ പ്രശ്നം ഐക്യരാഷ്ട്രസഭയിൽ ഉയർത്തിക്കാട്ടാൻ എംപിമാർ ബ്രിട്ടീഷ് ഗവൺമെന്റിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ പ്രശ്നം എന്നെന്നേക്കുമായി പരിഹരിക്കാനുള്ള ചർച്ചകൾ ഇന്ത്യയും പാക്കിസ്ഥാനും നടത്തണമെന്നും ബ്രിട്ടീഷ് എംപിമാർ ആവശ്യപ്പെടുന്നു. യുഎൻ സെക്യൂരിറ്റി കൗൺസിൽ റെസല്യൂഷൻസിലെ പ്രൊവിഷനുകൾ അനുസരിച്ച് കാശ്മീരി ജനതയ്ക്ക് അവരുടെ ഭാവി തീരുമാനിക്കാനുള്ള അവകാശം നൽകണമെന്നും ബ്രിട്ടീഷ് എംപിമാർ നിർദേശിച്ചിട്ടുണ്ട്.
എന്നാൽ ഹാരോ ഈസ്റ്റിലെ കോൺസർവേറ്റീവ് എംപിയായ ബോബ് ബ്ലാക്ക്മാൻ, ഈലിങ് സൗത്താളിൽ നിന്നുള്ള ലേബർ എംപി വീരേന്ദ്ര ശർമ എന്നിവർ കാശ്മീർ പ്രശ്നത്തിൽ ഇടപെടുന്ന എംപിമാരുടെ ഈ നീക്കത്തെ ശക്തമായി എതിർത്തിട്ടുണ്ട്. ഏതെങ്കിലും സ്വതന്ത്ര പരമാധികാര രാജ്യത്തിന്റെ അഭ്യന്തര രാഷ്ട്രീയത്തിൽ ബ്രിട്ടൻ ഇപെടേണ്ടതില്ലെന്നാണ് അവർ അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാൽ ലഡാക്ക്, ജമ്മു ആൻഡ് കാശ്മീർ, എന്നിവിടങ്ങളിൽ പീഡനമനുഭവിക്കുന്ന കാശ്മീരി പണ്ഡിറ്റുകളെ പോലുള്ളവർക്ക് വേണ്ടിയാണ് നാം നിലകൊള്ളേണ്ടതെന്നും ബോബ് ബ്ലാക്ക്മാൻ പറയുന്നു. കാശ്മീരി പണ്ഡിറ്റുകൾ ഇവിടെ നിന്നും പലായനം ചെയ്യാൻ നിർബന്ധിതരാകുന്ന പ്രശ്നം ഉയർത്തിക്കാട്ടി അദ്ദേഹം ദീർഘകാലം കാംപയിനിങ് നടത്തിയിട്ടുണ്ട്. നിലവിൽ 1990ലുള്ളത് പോലെ കാശ്മീരിലെ ഹിന്ദുക്കൾ അവരുടെ വീടുകളിൽ നിന്നും പലായനം ചെയ്യാൻ നിർബന്ധിതരാകുന്ന അവസ്ഥയുണ്ടെന്നും ബ്ലാക്ക്മാൻ പറയുന്നു. ലഡാക്ക്, ജമ്മു ആൻഡ് കാശ്മീർ എന്നിവയുടെ മുഴുവൻ പ്രദേശങ്ങളും ഇന്ത്യയുടെ അവിഭാജ്യഘടകങ്ങളാണെന്നും അദ്ദേഹം പറയുന്നു.