- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ആ 210 പേരിലെ 167മത്തെയാൾ പൊലീസുകാരനായ ഇബ്രാഹിം കുട്ടിയെന്ന് എംടി രമേശ്; സിപിഎം ഗുണ്ടകളും പൊലീസുമാണ് അയ്യപ്പഭക്തരുടെ സമരത്തിൽ നുഴഞ്ഞു കയറി പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്ന വാദത്തിന് അടിവരയിട്ടുകൊണ്ട് പൊലീസ് ഇന്നലെ പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസിലും തെളിവെന്ന് ആരോപിച്ച് ബിജെപി; എംടി രമേശിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ആഘോഷമാക്കി സംഘപരിവാർ
തിരുവനന്തപുരം: നിലയ്ക്കലിൽ ഭക്തരുടെ വേഷത്തിലെത്തി കലാമുണ്ടാക്കിയത് ആര്? ആർ എസ് എസുകാരാണ് ഇതിന് പിന്നിലെന്ന് സർക്കാരും പൊലീസും പറയുന്നു. പ്രശ്‌നക്കാരെ പിടികൂടാൻ ഫോട്ടയും തയ്യാറാക്കി. അത് മാധ്യമങ്ങൾക്ക് പൊലീസ് നൽകുകയും ചെയ്തു. ഇതിനിടെ ചിലരെ പിടികൂടിയെന്ന വാർത്തയുമെത്തി. എന്നാൽ പൊലീസ് തയ്യാറാക്കിയ അക്രമികളുടെ ഫോട്ടോയുടെ കൂട്ടത്തിൽ പൊലീകുകാരനും ഉണ്ടെന്നാണ് ബിജെപിയുടെ ആരോപണം. ബിജെപി നേതാവ് എംടി രമേശ് ഫെയ്‌സ് ബുക്കിലൂടെയാണ് ഇക്കാര്യം ചർച്ചയാക്കിയത്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ കഴിയാഞ്ഞതോടെ സമനില തെറ്റിയ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥല ജല വിഭ്രാന്തിയിലാണ്. അതിന്റെ തെളിവാണ് ഇന്നലെ 210 പേർക്കെതിരെ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ്. അതിലെ 167ആം നമ്പറുകാരൻ സ്വന്തം സേനയിലെ തന്നെ അംഗമാണ്. പത്തനംതിട്ട എ ആർ ക്യാംപിലെ ഡ്രൈവർ ഇബ്രാഹിം കുട്ടിയുടെ ചിത്രമാണ് ആർഎസ്എസുകാരൻ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്. ഇത്തരത്തിൽ പൊലീസുകാരും സിപിഎം ഗുണ്ടകളുമാണ് അവിടെ കുഴപ്പങ്ങൾക്ക് തുടക്കമിട്ടത്. ക്യാമറ കള്ളം പ
തിരുവനന്തപുരം: നിലയ്ക്കലിൽ ഭക്തരുടെ വേഷത്തിലെത്തി കലാമുണ്ടാക്കിയത് ആര്? ആർ എസ് എസുകാരാണ് ഇതിന് പിന്നിലെന്ന് സർക്കാരും പൊലീസും പറയുന്നു. പ്രശ്‌നക്കാരെ പിടികൂടാൻ ഫോട്ടയും തയ്യാറാക്കി. അത് മാധ്യമങ്ങൾക്ക് പൊലീസ് നൽകുകയും ചെയ്തു. ഇതിനിടെ ചിലരെ പിടികൂടിയെന്ന വാർത്തയുമെത്തി. എന്നാൽ പൊലീസ് തയ്യാറാക്കിയ അക്രമികളുടെ ഫോട്ടോയുടെ കൂട്ടത്തിൽ പൊലീകുകാരനും ഉണ്ടെന്നാണ് ബിജെപിയുടെ ആരോപണം. ബിജെപി നേതാവ് എംടി രമേശ് ഫെയ്‌സ് ബുക്കിലൂടെയാണ് ഇക്കാര്യം ചർച്ചയാക്കിയത്.
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ കഴിയാഞ്ഞതോടെ സമനില തെറ്റിയ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥല ജല വിഭ്രാന്തിയിലാണ്. അതിന്റെ തെളിവാണ് ഇന്നലെ 210 പേർക്കെതിരെ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ്. അതിലെ 167ആം നമ്പറുകാരൻ സ്വന്തം സേനയിലെ തന്നെ അംഗമാണ്. പത്തനംതിട്ട എ ആർ ക്യാംപിലെ ഡ്രൈവർ ഇബ്രാഹിം കുട്ടിയുടെ ചിത്രമാണ് ആർഎസ്എസുകാരൻ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്. ഇത്തരത്തിൽ പൊലീസുകാരും സിപിഎം ഗുണ്ടകളുമാണ് അവിടെ കുഴപ്പങ്ങൾക്ക് തുടക്കമിട്ടത്. ക്യാമറ കള്ളം പറയാത്തതിനാൽ ഇയാൾ കുടുങ്ങി പോയെന്ന് മാത്രം. പൊലീസ് വേഷമിട്ട സിപിഎം ഗുണ്ടകളും ഇതിൽ നുഴഞ്ഞു കയറിയിരുന്നുവെന്നാണ് ഫെയ്‌സ് ബുക്ക് പേജിൽ എംടി രമേശ് ഉന്നയിക്കുന്നത്.
പിണറായിയുടെ ധാർഷ്ട്യത്തിന് തടസ്സമായി നിന്ന ഹിന്ദു യുവാക്കളെ ഏത് വിധേനയും ജയിലിൽ അടച്ച് ഈ മുന്നേറ്റത്തെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിനാണ് ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. അതിലെ ഭൂരിപക്ഷം ചിത്രങ്ങളും വ്യാജമാണ്. ശബരിമല ദർശനത്തിന് പോയവരുടെയും ബഹളം കണ്ടു നിന്നവരുടെയുമൊക്കെ ചിത്രങ്ങൾ ഇതിലുണ്ട്. നിരപരാധികളെ കള്ളക്കേസിൽ കുടുക്കാനുള്ള പിണറായിയുടെ ഒരു ശ്രമവും അനുവദിക്കില്ലെന്നും എംടി രമേശ് പറയുന്നു. 167മത്തെ ആളുടെ ചിത്രം സഹിതമാണ് എംടി രമേശ് ആരോപണവുമായെത്തുന്നത്. ഇത് ശരിയാണെങ്കിൽ പൊലീസ് ആകെ വെട്ടിലാകും.
നിലയ്ക്കലിൽ പ്രശ്‌നമുണ്ടാക്കിയത് പൊലീസിലെ എസ് ഡി പി ഐക്കാരാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള നേരത്തെ ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് എംടി രമേശ് പുതിയ ആരോപണവുമായെത്തുന്നത്. അക്രമം കാട്ടിയത് ബിജെപിക്കാരെല്ലാന്നാണ് നേതൃത്വം പറയുന്നത്. നിലയ്ക്കലിലും മറ്റും പൊലീസുകാർ വാഹനങ്ങൾ തകർക്കുന്ന ഫോട്ടോയും പുറത്തു വന്നിരുന്നു. ആസൂത്രിത നീക്കമാണ് നിലയ്ക്കലിൽ നടന്നതെന്നും ബിജെപി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് പുറത്തുവിട്ട അക്രമികളുടെ ചിത്രത്തിൽ ഇബ്രാഹിംകുട്ടിയുണ്ടെന്ന വാദം സജീവമാക്കുന്നത്. ഇതോടെ പൊലീസിനെതിരെ ആഞ്ഞടിക്കാനാണ് ബിജെപിയുടേയും തീരുമാനം.
ശബരിമല യുവതീ പ്രവേശനത്തോട് അനുബന്ധിച്ച് പമ്പയിലും നിലയ്ക്കലും അടക്കം അരങ്ങേറിയ അക്രമ സംഭവങ്ങളിൽ വ്യാപക അറസ്റ്റ് നടക്കുകയാണ്. എറണാകുളം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലാണ് അറസ്റ്റുകൾ നടന്നത്. കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. ഇതിനിടെയാണ് ബിജെപിയും ആരോപണമായെത്തുന്നത്. എറണാകുളം റൂറലിൽ 75 പേർ, തൃപ്പൂണിത്തുറയിൽ 51 പേർ എന്നിങ്ങനെയാണ് അറസ്റ്റ് നടന്നിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്കു ശേഷവും രാത്രിയിലുമായാണ് അറസ്റ്റുകളുണ്ടായത്. വഴിതടയൽ, അക്രമ സംഭവങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് വിവരം. സംസ്ഥാന ഹർത്താലിൽ വിവിധയിടങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിച്ചവരും പിടിയിലായവരിൽ ഉൾപ്പെടുന്നു. പത്തനംതിട്ട, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചവരും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
അക്രമം നടത്തിയവരെ തിരിച്ചറിയുന്നതിന് 210 പേരുടെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. സംഘംചേർന്നുള്ള ആക്രമണം, പൊതുമുതൽ നശിപ്പിക്കൽ, കെഎസ്ആർടിസി ബസുകൾ നശിപ്പിക്കൽ, എസ്‌പിയുടെ വാഹനം അടക്കം പൊലീസ് വാഹനങ്ങൾ നശിപ്പിക്കൽ, വനിതാ മാധ്യമപ്രവർത്തകരെയും മറ്റുള്ളവരെയും ആക്രമിക്കൽ തുടങ്ങി വിവിധ കുറ്റങ്ങളുടെ പേരിലാണ് പൊലീസ് നടപടി. കെ എസ് ആർ ടി സിക്ക് തന്നെ 2 കോടിയുടെ നഷ്ടം ഉണ്ടായി എന്നാണ് പറയുന്നത്. അതിനാൽ ഈ തുക കെട്ടിവച്ചാൽ മാത്രമേ അക്രമത്തിന്റെ പേരിൽ പിടിയിലാകുന്നവർക്ക് ജാമ്യം പോലും കിട്ടൂ. ഇത് ബിജെപിക്ക് വലിയ പ്രതിസന്ധിയാണ്. ഇതിനിടെയാണ് ബിജെപിക്കും പുതിയ ആയുധം വീണുകിട്ടുന്നത്.