- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി അമേരിക്കയിൽപ്പോയി ഒപ്പിച്ച ഈ എംടിസിആർ എന്നാൽ എന്താണ്? ഈ 34 അംഗരാജ്യങ്ങളുടെ ഭാഗമായാൽ ഇന്ത്യക്ക് എന്തുനേട്ടം ഉണ്ടാകും?
പ്രതിരോധ സഹകരണ രംഗത്ത് വലിയൊരു കുതിച്ചുചാട്ടത്തിന് തുടക്കമിട്ടിരിക്കുകയാണ് ഇന്ത്യ. ബലിസ്റ്റിക് മിസൈലുകളുടെ വ്യാപനത്തിനെതിരെ പ്രവർത്തിക്കുന്ന 34 രാജ്യങ്ങൾ അംഗമായുള്ള മിസൈൽ ടെക്‌നോളജി കൺട്രോൾ റെജീം (എം ടി.സി.ആർ) എന്ന അന്താരാഷ്ട്ര സംഘടനയിൽ ഇന്ത്യ അംഗമായതോടെയാണിത്. അമേരിക്കയിൽ സന്ദർശനം നടത്തുന്ന മോദിയുടെ വലിയ വിജയങ്ങളിലൊന്നായാണ് ഈ അംഗത്വം വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞവർഷമാണ് എംടിസിആറിൽ അംഗത്വം അഭ്യർത്ഥിച്ച് ഇന്ത്യ സംഘടനയെ സമീപിച്ചത്. അംഗരാജ്യങ്ങൾ സമ്മതിച്ചതോടെ ഇന്ത്യയ്ക്ക് അംഗത്വം കിട്ടി. എംടിസിആറിൽ അംഗമാകുന്നതോടെ ഇന്ത്യയ്ക്ക് കൈവരുന്നത് പലതരത്തിലുള്ള ഗുണങ്ങളാണ്. ആണവ വിതരണ സംഘടന(എൻ.എസ്.ജി)യിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തിന് ആക്കം കൂട്ടുമെന്നതാണ് ഇതുകൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനം. ആഗോള തലത്തിലുള്ള ആയുധ നിർവ്യാപന സംഘടനകളിൽ ഇന്ത്യയുടെ പ്രവർത്തനത്തെ കൂടുതൽ സജീവമാക്കാനും ഇത് സഹായിക്കും. മിസൈൽ സാങ്കേതിക വിദ്യയുടെ കൈമാറ്റത്തിനും ഇത് ഏറെ സഹായകമാകും. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യ കൈവശപ്പെടുത്തുന
പ്രതിരോധ സഹകരണ രംഗത്ത് വലിയൊരു കുതിച്ചുചാട്ടത്തിന് തുടക്കമിട്ടിരിക്കുകയാണ് ഇന്ത്യ. ബലിസ്റ്റിക് മിസൈലുകളുടെ വ്യാപനത്തിനെതിരെ പ്രവർത്തിക്കുന്ന 34 രാജ്യങ്ങൾ അംഗമായുള്ള മിസൈൽ ടെക്‌നോളജി കൺട്രോൾ റെജീം (എം ടി.സി.ആർ) എന്ന അന്താരാഷ്ട്ര സംഘടനയിൽ ഇന്ത്യ അംഗമായതോടെയാണിത്. അമേരിക്കയിൽ സന്ദർശനം നടത്തുന്ന മോദിയുടെ വലിയ വിജയങ്ങളിലൊന്നായാണ് ഈ അംഗത്വം വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞവർഷമാണ് എംടിസിആറിൽ അംഗത്വം അഭ്യർത്ഥിച്ച് ഇന്ത്യ സംഘടനയെ സമീപിച്ചത്. അംഗരാജ്യങ്ങൾ സമ്മതിച്ചതോടെ ഇന്ത്യയ്ക്ക് അംഗത്വം കിട്ടി. എംടിസിആറിൽ അംഗമാകുന്നതോടെ ഇന്ത്യയ്ക്ക് കൈവരുന്നത് പലതരത്തിലുള്ള ഗുണങ്ങളാണ്.
ആണവ വിതരണ സംഘടന(എൻ.എസ്.ജി)യിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തിന് ആക്കം കൂട്ടുമെന്നതാണ് ഇതുകൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനം. ആഗോള തലത്തിലുള്ള ആയുധ നിർവ്യാപന സംഘടനകളിൽ ഇന്ത്യയുടെ പ്രവർത്തനത്തെ കൂടുതൽ സജീവമാക്കാനും ഇത് സഹായിക്കും.
മിസൈൽ സാങ്കേതിക വിദ്യയുടെ കൈമാറ്റത്തിനും ഇത് ഏറെ സഹായകമാകും. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യ കൈവശപ്പെടുത്തുന്നതിനും ഈ അംഗത്വം ഇന്ത്യയ്ക്ക് സഹായകമായി തീരും. ഇതിന്റെ ഭാഗമായി ഇന്ത്യൻ സൈന്യത്തിന് ആളില്ലാ വിമാനം നൽകുന്നത് സംബന്ധിച്ച നടപടികൾക്ക് ഇന്ത്യയും അമേരിക്കയും വേഗം കൂട്ടും.
റഷ്യൻ സഹകരണത്തോടെ ഇന്ത്യ നിർമ്മിക്കുന്ന സൂപ്പർ സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ വിൽപനയ്ക്കും എം ടി.സി.ആർ അംഗത്വം സഹായകമാകും. മിസൈലിന്റെ പരിധി 300 കിലോമീറ്ററാക്കി ചുരുക്കുകയെന്ന എംടിസിആർ ചട്ടം ഇന്ത്യ പാലിക്കണമെന്നുമാത്രം.
ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യയിൽനിന്ന് വാങ്ങാനുള്ള ചർച്ചയിലാണ് വിയറ്റ്‌നാം. ശബ്ദത്തെക്കാൾ മൂന്നിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന ബ്രഹ്മോസ് സ്വന്തമാക്കാനുള്ള ശ്രമം വിയറ്റ്‌നാം വർഷങ്ങളായി തുടരുന്നുണ്ടെങ്കിലും നിയമതടസ്സമായിരുന്നു നിലനിന്നത്. എംടിസിആറിൽ അംഗമാകുന്നതോടെ ഇന്ത്യയ്ക്കും റഷ്യയ്ക്കും ബ്രഹ്മോസിന്റെ വിൽപനയുമായി മുന്നോട്ടുപോകാനാകും.