- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നലെ വരെ കേരളത്തിലെ ഏറ്റവും ആഡംബര ജീവിതം നയിച്ചിരുന്ന മുതലാളി; ഇനി ഇരുമ്പഴിക്കുള്ളിൽ ശ്വാസം മുട്ടാനുള്ള ജീവിതം; 5000 കോടിയുടെ ആസ്തികൾ ഇനി നിസാമിനെ നോക്കി വെറുതേ പല്ലിളിക്കും
തൃശ്ശൂർ: പണത്തിന് മുകളിൽ കിടന്നുറങ്ങിയ അഢംബരത്തിന്റെ അവസാന വാക്കായ വ്യവസായി ആയിരുന്നു മുഹമ്മദ് നിസാം എന്ന തശ്ശൂർ സ്വദേശി ഏതാനും നാൾ വരെ. ഈ പണത്തിന്റെ ഹുങ്ക് തലയ്ക്ക് പിടിച്ചപ്പോഴാണ് ചന്ദ്രബോസ് എന്ന സാധാരണക്കാരനെ ആഡംബര വാഹനം ഇടിപ്പിച്ചും മർദ്ദിച്ചും അതിക്രൂരമായി കൊലപ്പെടുത്തിയത്. എന്നാൽ, ചന്ദ്രബോസ് വധക്കേസ് കേരള മനസ്സാക്ഷിയെ
തൃശ്ശൂർ: പണത്തിന് മുകളിൽ കിടന്നുറങ്ങിയ അഢംബരത്തിന്റെ അവസാന വാക്കായ വ്യവസായി ആയിരുന്നു മുഹമ്മദ് നിസാം എന്ന തശ്ശൂർ സ്വദേശി ഏതാനും നാൾ വരെ. ഈ പണത്തിന്റെ ഹുങ്ക് തലയ്ക്ക് പിടിച്ചപ്പോഴാണ് ചന്ദ്രബോസ് എന്ന സാധാരണക്കാരനെ ആഡംബര വാഹനം ഇടിപ്പിച്ചും മർദ്ദിച്ചും അതിക്രൂരമായി കൊലപ്പെടുത്തിയത്. എന്നാൽ, ചന്ദ്രബോസ് വധക്കേസ് കേരള മനസ്സാക്ഷിയെ തന്നെ ഉണർത്തുന്ന കേസായി മാറിയപ്പോൾ മാളിക മുകളേറിയ ഈ മന്നന് ഗോതമ്പുണ്ട തിന്ന് അഴിയെണ്ണാനായി യോഗം. പണം കൊടുത്ത് കോടതി വിധിയെയും വിലയ്ക്കു വാങ്ങാമെന്ന ശ്രമത്തിന്റെ പരാജയം കൂടിയാണ് നിസാമിനെതിരായ കോടതി വിധിയിൽ വ്യക്തമാക്കുന്നത്.
അത്യാഢംബര ജീവിതത്തിൽ സ്വന്തംനിലമറക്കരുത് എന്ന പാഠമാണ് നിസാമിന്റെ വിധിയിലൂടെ കേരളത്തിന് ലഭിക്കുന്നത്. 70 കോടി രൂപയുടെ ഇരുപതിലേറെ ആഡംബര കാറുകൾ മാത്രം നിസാമിന് ഉണ്ടായിരുന്നു. മകനെ സ്‌കൂളിൽ കൊണ്ടുപോകാൻ മാത്രമായി ഒരു ഫെരാരി നിസാമിനുണ്ട്. ആറു കോടിയിലധികം വിലയുള്ള റോൾസ്‌റോയ്‌സ് ഫാന്റം രണ്ട്, മൂന്നു കോടി വിലയുള്ള ബന്റ്‌ലി, കോടികളുടെ പട്ടികയിലുള്ള മേബാക്ക്, ലംബോർഗ്‌നി, ജാഗ്വാർ, ആസ്റ്റൻ മാർട്ടിൻ, റോഡ് റെയ്ഞ്ചർ, ഹമ്മർ, പോർഷേ, ഫെരാരി, ബി.എം.ഡബൽയു എന്നിവയുടെ വിവിധ മോഡലുകൾ നിസാമിനുണ്ട്.
അതിനിടെ മുഹമ്മദ് നിസാം ബൈക്കുകൾ അലങ്കരിക്കാൻ ഉപയോഗിച്ചത് അസ്ഥികൂടങ്ങൾ വരെയായിരുന്നു എന്നതും പുറത്തുവന്ന വാർത്തകളായിരുന്നു. പ്‌ളാസ്റ്റിക് നിർമ്മിത അസ്ഥികൂടങ്ങളുടെ മാതൃക ബൈക്കിൽ ചാർത്തിയായിരുന്നു നിസാമിന്റെ യാത്രകൾ. തലയോട്ടിയും വാരിയെല്ലും കാലുകളും ഉൾപ്പെടെ ബൈക്കോളം നീളമുള്ള അസ്ഥികൂടം. പുകക്കുഴൽ മറച്ച് ഇരുമ്പ് ചങ്ങലകളാൽ ബലമായി ഘടിപ്പിച്ചിരിക്കുന്നു. പഴയ തലമുറയുടെ ഹരമായ രാജ്ദൂത് ബൈക്കിൽ അസ്ഥികൂടവും ചാർത്തിയാണ് തൃശൂരിലെ ഗ്രാമങ്ങളിലൂടെ നിസാം അതിവേഗത്തിൽ പാഞ്ഞിരുന്നത്.
അസ്ഥികൂടം ചാർത്തിയ ബൈക്കിനൊപ്പം കാറുകൾ വാങ്ങിക്കൂട്ടിയും നിസാം ലഹരികാട്ടി. കോടികൾ വിലമതിക്കുന്ന കാറുകൾക്ക് ഇഷ്ടനമ്പറായ 777 ലഭിക്കാനും ലക്ഷങ്ങൾ മുടക്കി. പക്ഷെ സ്വന്തം വീട്ടിലെ തൊഴിലാളികളോട് പോലും കരുണകാട്ടിയില്ല. അനുവാദമില്ലാതെ വെള്ളംപോലും കുടിക്കരുതെന്നായിരുന്നു ഉഗ്രശാസന. തല്ലരുതെന്ന് കേണപേക്ഷിച്ച മനുഷ്യന്റെ മേൽ കാറിടിപ്പിച്ച മനസിന്റെ വൈകല്യമാണ് ഈ അസ്ഥികൂടത്തിലും ആഡംബരത്തിലും തെളിഞ്ഞത്.
തൃശൂർ, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ വസതികളിലാണ് ഈ വാഹനങ്ങൾ ഉള്ളത്. ഇതെല്ലാം സ്വന്തമാക്കാനുള്ള സാമ്പത്തിക ശേഷി എങ്ങനെ നിസാമിന് കിട്ടിയെന്നും അന്വേഷിക്കുന്നുണ്ട്. കൊലക്കേസിൽ അറസ്റ്റിലായതോടെയാണ് നിസാമിന്റെ സാമ്പത്തിക കരുത്ത് വാർത്തകളിൽ നിറഞ്ഞത്. കാറുകളോടുള്ള കമ്പവും പുറത്തുവന്നു. സംസ്ഥാനത്ത് ഇരുപതിലധികം ആഡംബര കാറുകൾ കൈവശമുള്ള ഏക വ്യവസായി നിസാമായിരിക്കുമെന്നാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. ഇയാൾക്ക് 5000 കോടിയോളം രൂപയുടെ ആസ്തിയുമുണ്ടായിരുന്നു.
കൈയിൽ പണമുണ്ടായാൽ എന്തു കുറ്റകൃത്യവും ചെയ്യാം എന്ന ധാർഷ്ട്യമാണ് സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിന്റെ കൊലപാതകത്തിൽ തെളിയുന്നത്. നിരവധി കേസുകളിൽ പ്രതിയായ വിവാദ വ്യവസായി മുഹമ്മദ് നിസാമിന്റെ സാമ്പത്തിക ഉറവിടമെന്തെന്ന് ഇനിയും വ്യക്തമല്ല. പ്രതിവർഷം 100 കോടിയിൽപ്പരം രൂപ കൈയിൽ വരുന്നുവെന്നും ആഡംബരകാറുകൾ ഉൾപ്പെടെ 16 കാറുകൾ സ്വന്തമായുണ്ടെന്നും ഇന്ത്യയ്ക്കകത്തും പുറത്തും ഹോട്ടലുകളടക്കമുള്ള സ്ഥാപനങ്ങളും തിരുനൽവേലിയിൽ ബീഡികമ്പനിയും നടത്തുന്നതായും റിപ്പോർട്ടുണ്ട്.
പണമുള്ളപ്പോൾ നിസാമിനെ സഹായിക്കാനായി എല്ലാ രാഷ്ട്രീയക്കാരും രംഗത്തുണ്ടായിരുന്നു. എന്നാൽ, കൊലക്കേസിലെ ജനരോഷം ഭയന്ന് പലരും പിൻവാങ്ങി. പിന്നീട് പലരും നിസാമിനെ സഹായിക്കാൻ രംഗത്തെതിരുന്നു. കൊച്ചിയിലെ അതിപ്രബലനായ ഒരു കോൺഗ്രസ് നേതാവിന്റെ ബന്ധുവാണ് നിസാമെന്നാണ് അറിയുന്നത്. ഇയാളുടെ ശിഷ്യന്മാരിൽ പ്രമുഖനായ ഒരു എഗ്രൂപ്പ് നേതാവ് നേരിട്ടാണ് നിസാമിനെ രക്ഷിക്കാൻ കളത്തിലിറങ്ങിയത്. നിസാം മാനസിക വിഭ്രാന്തിക്കടിമയാണെന്നു വരുത്തിത്തീർക്കാനും, കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയല്ല വാഹനം ഇടിപ്പിച്ചതെന്നും സംഭവം യാദൃച്ഛികമാണെന്നും വരുത്തി കേസ് ദുർബലപ്പെടുത്താനാണമുള്ള ശ്രമങ്ങൾ നടന്നു. ഇതെല്ലാം ചെറുത്തു തോൽപ്പിക്കാൻ കേരളത്തിന്റെ മനസാക്ഷിക്ക് സാധിച്ചു.
ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ചു നിസാമിന് ഒട്ടേറെ ബിസിനസുകളുണ്ടായിരുന്നു നിസാമിന്. പൊലീസിനെ ആക്രമിച്ചതടക്കം പല കേസുകളിൽ പ്രതിയാണ് നിസാം. ഇയാൾക്കെതിരേ പല സ്ഥലങ്ങളിലായി പതിനാല് കേസുകൾ നിലവിലുണ്ട്. ഒരു വനിതാ പൊലിസ് ഉദ്യോഗസ്ഥയെ കാറിൽ പൂട്ടിയിട്ട് മണിക്കൂറുകളോളം ബന്ധിയാക്കിയിട്ടു. അന്നൊന്നും നിയമത്തിന് ഈ മനുഷ്യനെ തൊടാൻ സാധിച്ചിരുന്നില്ല. എൻജിനീയറിങ് കോളജ് ഉടമയെ വാടക ഗുണ്ടകളെ ഉപയോഗിച്ച് അക്രമിച്ചതും ഒമ്പതു വയസ്സുകാരനായ മകനെക്കൊണ്ട് ഫെറാറി കാർ ഓടിപ്പിച്ച് അതിന്റെ വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്ത കേസും ഇതിൽ പെടുമെങ്കിലും ഇയാൾ ഒരിക്കൽപോലും അഴികൾക്കുള്ളിലായിട്ടില്ല. കാപ്പ നിയമപ്രകാരം കുറ്റം ചുമത്തുമെന്ന് നിസാമിനെ കസ്റ്റഡിയിലെടുത്ത വേളയിൽ പൊലിസ് പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല.
ജന്മിമാരും മാടമ്പികളും പാവപ്പെട്ട അധ:സ്ഥിത വിഭാഗങ്ങളെ ജീവനോടെ ചെളിയിൽ ചവിട്ടിത്താഴ്‌ത്തി കൊന്നതിന്റേയും പച്ചക്ക് തീയിലിട്ടു കൊന്നതിന്റേയും ഞെട്ടലുളവാക്കുന്ന ചരിത്രം വീണ്ടും പുനർജ്ജനിക്കുമോ എന്ന ഘട്ടത്തിലാണ് ചന്ദ്രബോസ് വധക്കേസ് നിയമവ്യവസ്ഥയ്ക്ക് തന്നെ ഉണർത്തുപാട്ടായി മാറിയത്. അഴിക്കുള്ളിൽ ശിഷ്ടകാലം കഴിയേണ്ട ഘട്ടം ഉണ്ടാകുമ്പോൾ നിസാമിനെ നോക്കി പല്ലിളിക്കുകയ 3000 കോടിയോളം വരുന്ന ഈ സ്വത്തുക്കൾ തന്നെയാകും.