- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് ഐയെ ആക്രമിക്കുകയും ജീപ്പ് തകർക്കുകയും കേസിലെ പ്രതി മന്ത്രി! കോഴിക്കോട്ടെ ഡിജിപി ഓഫീസിലേക്കുള്ള ഡിവൈഎഫ് ഐ മാർച്ചിൽ റിയാസിനെതിരെ കുറ്റപത്രം തയ്യാർ; മെയ് 27ന് മന്ത്രി വീണ്ടും കോടതിയിൽ എത്തണം; പൊതുമരാമത്ത് മന്ത്രിയെ മുമ്പ് അഴിക്കുള്ളിലാക്കിയ കേസ് വീണ്ടും കുരക്കായി എത്തുമ്പോൾ
കോഴിക്കോട്: ഡിവൈഎഫ്ഐ. നേതാവായിരുന്നപ്പോൾ ഡി.ഐ.ജി. ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ ട്രാഫിക് എസ്‌ഐ.യെ ആക്രമിച്ചെന്ന കേസിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരായി. നിർമൽ മാധവ് കേസുമായി ബന്ധപ്പെട്ടുള്ള പൊലീസ് അതിക്രമത്തിനെതിരേ എസ്.എഫ്.ഐ. നടത്തിയ ഡി.ഐ.ജി. ഓഫീസ് മാർച്ച് ഡിവൈഎഫ്ഐ. ജില്ലാ സെക്രട്ടറിയായിരുന്ന മുഹമ്മദ് റിയാസാണ് ഉദ്ഘാടനംചെയ്തത്. മാർച്ചിനിടെ ഇംഗ്ലീഷ് പള്ളിക്കുമുന്നിൽവെച്ച് ട്രാഫിക് എസ്‌ഐ.യെ ആക്രമിക്കുകയും ജീപ്പ് തകർക്കുകയും ചെയ്തെന്നാണ് കേസ്.
വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോൾ വീണ്ടും അദ്ദേഹം ഹാജരാവുകയായിരുന്നു. കുറ്റപത്രം വായിച്ച് കേൾപ്പിക്കാനായി കേസ് വീണ്ടും മെയ് 27-ന് പരിഗണിക്കും. റിയാസടക്കം ഇരുപതോളം പ്രതികളുള്ള കേസിൽ നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് ഹാജരായി ജാമ്യം നേടിയിരുന്നു. വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോൾ വീണ്ടും അദ്ദേഹം ഹാജരാവുകയായിരുന്നു. കുറ്റപത്രം വായിച്ച് കേൾപ്പിക്കാനായി കേസ് വീണ്ടും മെയ് 27-ന് പരിഗണിക്കും. എയർ ഇന്ത്യ ഓഫിസിലേക്ക് നടത്തിയ മാർച്ചിനിടെ പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ ടി.വി. രാജേഷിനും മുഹമ്മദ് റിയാസിനും നേരത്തെ ജാമ്യം കിട്ടിയിരുന്നു. രണ്ട് ആൾജാമ്യത്തിലും വിചാരണ വേളയിൽ മുടങ്ങാതെ കോടതിയിൽ ഹാജരാകണമെന്ന വ്യവസ്ഥയിലുമാണ് ജാമ്യം. കോഴിക്കോട് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഇരുവരെയും ജെ.സി.എം കോടതി റിമാൻഡ് ചെയ്തതിരുന്നു. 2010ൽ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ കോഴിക്കോട് എയർ ഇന്ത്യയുടെ ഓഫിസ് ഉപരോധിച്ചിരുന്നു. വിമാന സർവിസുകൾ വെട്ടിക്കുറച്ചതിനെതിരെയായിരുന്നു മാർച്ച്. തുടർന്ന് പൊതു മുതൽ നശിപ്പിച്ചതിന് കേസെടുക്കുകയായിരുന്നു. 2010 ലായിരുന്നു കേസിനാസ്പദമായ സംഭവം. വിമാനയാത്രക്കൂലി വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ കോഴിക്കോട് എയർ ഇന്ത്യയുടെ ഓഫീസ് ഉപരോധിച്ചിരുന്നു. കേസിൽ കുറ്റപത്രം നൽകിയാൽ അതിവേഗ വിചാരണ നടക്കും. മന്ത്രിയെ കോടതി കുറ്റക്കാരനായി കണ്ടെത്തിയാൽ അത് സർക്കാരിനും തലവേദനയാകും.
2010ലെ എയർ ഇന്ത്യ ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട കേസിലെ ജാമ്യം റദ്ദായതിനേത്തുടർന്ന് കോഴിക്കോട് കോടതിയിൽ ഹാജരായപ്പോഴാണ് ഇവരെ റിമാൻഡ് ചെയ്തത്. ഒരുകേസിൽ പ്രതിയായ ശേഷം വിചാരണയ്ക്ക് ഹാജരാകാതെ വരികയും എന്നാൽ ഹാജരായവരെ മാത്രം വിചാരണ ചെയ്ത് ശിക്ഷിക്കുമ്പോഴാണ് ഒളിവിൽ കഴിയുന്നവരെ ഉൾപ്പെടുത്തി പുതിയ ക്രൈം നമ്പറിൽ ലോങ്ങ് പെൻഡിങ്ങ് കേസ് ചാർജ്ജ് ചെയ്യുന്നത്. ഇത്തരത്തിൽ കേസിൽ ഒന്നാം പ്രതിയായിരുന്നു മുഹമ്മദ് റിയാസ്. ജാമ്യമില്ലാ കുറ്റം അടക്കം ചുമത്തിയിട്ടുണ്ട്.
ഇത്തരത്തിൽ ലോങ്ങ് പെൻഡിങ്ങ് കേസിൽ ഉൾപ്പെട്ടാൽ ഇത്തരക്കാരെ പിടികിട്ടാപ്പുള്ളിയായാണ് കണക്കാക്കുന്നത്. മാത്രമല്ല എല്ലാ മാസവും ഇവർക്ക് വാറണ്ട് അയക്കുന്നതിനൊപ്പം സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്യാം. ഈ നിയമങ്ങളൊക്കെ മുഖ്യമന്ത്രിയുടെ മരുകൻ കാറ്റിൽപ്പറത്തിയിരുന്നു. അതുകൊണ്ടാണ് റിമാൻഡ് ചെയ്തത്. പിന്നീട് ജാമ്യം കിട്ടി. അതുകൊണ്ട് തന്നെ സമൻസ് അയയ്ക്കുമ്പോൾ കോടതിയിൽ ഹാജരാകണം. ഈ സാഹചര്യത്തിലാണ് റിയാസ് കോടതിയിൽ എത്തിയത്.
കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് തല്ലിത്തകർത്തതുമായി ബന്ധപ്പെട്ടാണ് കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. പത്തോളം പ്രതികൾ ആണ് കേസിലുള്ളത്. ഐപിസി 143, 147, 452, 332, 353, 427, 149 എന്നിവയും പൊതുമുതൽ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തിലെ സെക്ഷൻ 3 മാണ് പൊലീസ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കേസിൽ ഒന്നാം പ്രതിയാണ് മൂഹമ്മദ് റിയാസ്. പക്ഷെ ഒരൊറ്റത്തവണ മാത്രമാണ് കേസിന്റെ വിചാരണക്കായ് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ റിയാസ് ഹാജരായത്. തുടർന്നുള്ള പല അവസരങ്ങളിലും കോടതി സമൻസ് അയച്ചിട്ടുപോലും ഹാജരായില്ല. അതുകൊണ്ടാണ് റിമാൻഡും മറ്റും ഉണ്ടായത്.
മറുനാടന് മലയാളി ബ്യൂറോ