ഉദുമ: വീട്ടിൽ നിന്നു കൂട്ടുകാർക്കൊപ്പം പോയ പത്താം ക്ലാസുകാരനെ നാലാം ദിവസം റെയിൽവേ ട്രാക്കിനു സമീപം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.കീഴൂർ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലിലെ താമസക്കാരനുമായ ജാഫറിന്റെ മകൻ മുഹമ്മദ് ജാസിറി(15)ന്റെ മൃതദേഹമാണ് ഇന്നലെ പുലർച്ചെ ഒരു മണിയോടെ കളനാട് റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തിയത്.

കാണാതായി നാലം ദിവസമാണ് ജസീമിന്റെ കണ്ടെത്തുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് ജാസിറിനെ കാണാതായത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു.

അതേ സമയം മരണത്തിന് കാരണമായത് തലയ്ക്കും ശരീരത്തിന്റെ ഇടതുഭാഗത്ത് ചുമലിനും വാരിയെല്ലിനുമേറ്റ ശക്തമായ ആഘാതമെന്ന് പ്രാഥമിക റിപോർട്ട് ലഭിച്ചിരിക്കുന്നത്. പൊലീസ് സർജൻ ഡോ. ഗോപാലകൃഷ്ണ പിള്ള നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് മരണം സംബന്ധിച്ച പ്രാഥമിക നിഗമനം പൊലീസിന് ലഭിച്ചിരിക്കുന്നത്. വിശദമായ പോസ്റ്റുമോർട്ടം റിപോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂവെന്ന് പൊലീസ് പറയുന്നു.

സ്‌കൂളിലെ യാത്രയയപ്പ് പരിപാടിക്ക് ധരിക്കാനായി വസ്ത്രം വാങ്ങാനെന്ന് പറഞ്ഞ് വ്യാഴാഴ്ച വൈകിട്ടാണ് വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് പൊലീസും ബന്ധുക്കളും നാട്ടുകാരും പൊതുപ്രവർത്തകരുമെല്ലാം ജാസിറിനുവേണ്ടിയുള്ള അന്വേഷണം നടത്തിവരികയായിരുന്നു.

തുടർന്ന് സംശയത്തിന്റെ പേരിൽ മരിച്ച ദിവസം കൂടെ ഉണ്ടായ നാല് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് റെയിൽവേ ട്രാക്ക് മറികടക്കുന്നതിനിടെ ട്രെയിൻ തട്ടിയെന്നും ഓവുചാലിൽ ഉണ്ടെന്നും സുഹൃത്തുക്കൾ അറിയിച്ചത്. തുടർന്നുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

അതേ സമയം മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും വീട്ടുകാരും ആരോപിക്കുന്നത്, കസ്റ്റഡിയിൽ എടുത്ത വരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. അതേ സമയം സംഘത്തിലെ പ്രധാനിയുടെ വീടിന് സമീപത്താണ് റെയിൽവേ ട്രാക്കും ഓവുചാലും എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ ഓവുചാലിൽ ജസീമിന്റെ മൃതദേഹം കണ്ടെത്തിയത് ഏറെ സംശയങ്ങൾക്ക് കാരണമായിട്ടുണ്ട്. പിടിയിലായവരിൽ ഒരാൾ ജസീമിന്റെ ബന്ധുവുമാണ്.

ഈ ബന്ധു കഞ്ചാവ് ഉപയോഗിക്കുന്നതായി അറിഞ്ഞ ജസീം ഇക്കാര്യം വീട്ടിൽ അറിയിച്ചിരുന്നു.ഇതിനെത്തുടർന്നാണ് ഇയാൾക്ക് ജസീമിനോട് വിരോദമുണ്ടായിരുന്നു. സ്‌കൂളിൽ നടക്കുന്ന യാത്രയയപ്പ് പരിപാടിയിൽ പങ്കെടുക്കുന്നതിന് വസ്ത്രം വാങ്ങാനായി വീട്ടിൽ നിന്നിറങ്ങിയ ജസീമിന്റെ കൈവശമുണ്ടായിരുന്ന പണം സംഘത്തിൽപെട്ടവർ പിടിച്ചുവാങ്ങാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ഇതിന് ജസീം വിസമ്മതിച്ചിരുന്നുവെന്നും ആരോപണമുണ്ട്.

ജാഫർ- കളനാട്ടെ ഫരീദ ദമ്ബതികളുടെ മകനാണ് മുഹമ്മദ് ജസീം. സഹോദരങ്ങൾ: ഫിദ, ഫെമിന