- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്സവപ്പറമ്പിൽ മുഹ്സിനെ കൊലപ്പെടുത്തിയത് അച്ഛനും മകനുമെന്നു മാതാപിതാക്കൾ; ഇരുവരും നിരവധി കൊലക്കേസുകളിൽ പ്രതികൾ; ബിഎംഎസ് നേതാക്കളായ പ്രതികൾക്ക് പൊലീസ് ഒത്താശയെന്നും ആരോപണം
ആലപ്പുഴ: ഉൽസവപ്പറമ്പിൽ കുത്തേറ്റു മരിച്ച ആലപ്പുഴ വലിയകുളം സ്വദേശി മുഹ്സിന്റെ കൊലപാതകത്തിന് പിന്നിൽ കൊലപാതകങ്ങൾ തൊഴിലാക്കിമാറ്റിയ അച്ഛനും മകനുമെന്ന് കൊല്ലപ്പെട്ട മുഹ്സിന്റെ മാതാപിതാക്കൾ മാധ്യമ പ്രവർത്തകരോട്. ഇവർക്ക് പൊലീസ് ഒത്താശചെയ്യുന്നതായും ആക്ഷേപം. പ്രതികൾ ബി എം എസ് - ആർ എസ് എസ് ബന്ധമുള്ളവരാണെങ്കിലും പൊലീസിന്റെ അകമഴിഞ്ഞ സേവനം ലഭിക്കുന്നുണ്ടെന്ന് മാതാപിതാക്കൾ പറയുന്നു. കഴിഞ്ഞ മാർച്ച് മൂന്നിന് രാത്രി പന്ത്രണ്ടോടെയായിരുന്നു ആലപ്പുഴ ആലിശേരി ദേവിക്ഷേത്ര പരിസരത്ത് ഉൽസവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടയിൽ സംഘട്ടനം നടന്നത്. കലാപരിപാടികൾ ആസ്വദിക്കാനാണ് മുഹസീനും സുഹൃത്തുക്കളുമെത്തിയത്. ഇതിനിടയിലാണ് കുത്തേറ്റത്. കുത്തേറ്റ മുഹ്സിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കേളജിലും പിന്നീട് എറാണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിൽസിച്ചെങ്കിലും പുലർച്ചെ മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എട്ടോളം പ്രതികളെയാണ് പൊലീസ് പിടികൂടിയത്. എന്നാൽ യാഥാർത്ഥ പ്രതികളെ പുറത്തുനിർത്തി സംഭവവുമായി ബന്ധമില്ലാത്തവരെ പ്രതിക
ആലപ്പുഴ: ഉൽസവപ്പറമ്പിൽ കുത്തേറ്റു മരിച്ച ആലപ്പുഴ വലിയകുളം സ്വദേശി മുഹ്സിന്റെ കൊലപാതകത്തിന് പിന്നിൽ കൊലപാതകങ്ങൾ തൊഴിലാക്കിമാറ്റിയ അച്ഛനും മകനുമെന്ന് കൊല്ലപ്പെട്ട മുഹ്സിന്റെ മാതാപിതാക്കൾ മാധ്യമ പ്രവർത്തകരോട്. ഇവർക്ക് പൊലീസ് ഒത്താശചെയ്യുന്നതായും ആക്ഷേപം. പ്രതികൾ ബി എം എസ് - ആർ എസ് എസ് ബന്ധമുള്ളവരാണെങ്കിലും പൊലീസിന്റെ അകമഴിഞ്ഞ സേവനം ലഭിക്കുന്നുണ്ടെന്ന് മാതാപിതാക്കൾ പറയുന്നു. കഴിഞ്ഞ മാർച്ച് മൂന്നിന് രാത്രി പന്ത്രണ്ടോടെയായിരുന്നു ആലപ്പുഴ ആലിശേരി ദേവിക്ഷേത്ര പരിസരത്ത് ഉൽസവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടയിൽ സംഘട്ടനം നടന്നത്.
കലാപരിപാടികൾ ആസ്വദിക്കാനാണ് മുഹസീനും സുഹൃത്തുക്കളുമെത്തിയത്. ഇതിനിടയിലാണ് കുത്തേറ്റത്. കുത്തേറ്റ മുഹ്സിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കേളജിലും പിന്നീട് എറാണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിൽസിച്ചെങ്കിലും പുലർച്ചെ മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എട്ടോളം പ്രതികളെയാണ് പൊലീസ് പിടികൂടിയത്. എന്നാൽ യാഥാർത്ഥ പ്രതികളെ പുറത്തുനിർത്തി സംഭവവുമായി ബന്ധമില്ലാത്തവരെ പ്രതികളാക്കിയെന്നാണ് ആക്ഷൻ കൗൺസിലിന്റെയും മാതാപിതാക്കളുടെയും ആരോപണം.
കുത്തേറ്റ സമയം മുഹ്സീനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ മൊഴി നൽകാൻ പൊലീസിനെ സമീപിച്ചെങ്കിലും വിരട്ടിയോടിക്കുകയായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. എന്നാൽ പൊലീസ് കണ്ടാലറിയാവുന്നവരെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. മാതാപിതാക്കൾ ആരോപിച്ചതുപോലെ പൊലീസിന്റെ നീക്കവും ദുരൂഹത പടർത്തുന്നതായിരുന്നു. എട്ടുപേര പിടിച്ചിട്ടും പ്രതികളെ ആരെക്കുറിച്ചും യാതൊരു വിവരവും മാധ്യമ പ്രവർത്തകർക്ക് നൽകാതെ ഒളിപ്പിച്ചുകടത്തി മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി റിമാൻഡ് വാങ്ങുകയായിരുന്നു. പതിനൊന്നോളം കോടതികൾ ആലപ്പുഴയിൽ പ്രവർത്തിച്ചിട്ടും മുപ്പത് കിലോമീറ്റർ അകലെയുള്ള ചേർത്തലയിൽ ഹാജരാക്കിയാണ് റിമാൻഡ് സംഘടിപ്പിച്ചത്. വിവാദമായ കേസിൽ പ്രതികളെ കസ്റ്റഡിയിൽപോലും വാങ്ങാതെ വിവരങ്ങൾ പുറത്തറിയിക്കാതെ പൊലീസ് ഉരുണ്ടുകളിച്ചു.
മുട്ടുസൂചി മോഷ്ടിച്ചവനെയും മാധ്യമ പ്രവർത്തകർക്ക് മുന്നിൽ നിർത്തി പിടിക്കാൻപോയ പൊലീസുകാരെയും വെച്ച് പടമെടുപ്പിക്കുന്ന പൊലീസാണ് മുഹ്സീൻ വധക്കേസിലെ പ്രതികളെ ഒളിച്ചു കടത്തിയത്. ഇതിനിടെ പൊലീസിന്റെ ഉരുണ്ടുകളിയിൽ പ്രതിഷേധം വർദ്ധിച്ചതോടെയാണു പ്രധാന പ്രതികളായ രണ്ടുപേരെ പിടികൂടിയത്. ഇതിലാണ് കൊലയാളിയായി അച്ഛന്റെ മകനും ഉൾപ്പെട്ടത്.
ബി എം എസ് മുൻ ആലപ്പുഴ ജില്ലാ സെക്രട്ടറി പ്രദീപിന്റെ മകൻ പ്രജിത്താണ് മുഹ്സീൻ വധക്കേസിലെ ഒന്നാം പ്രതിയെന്നറിയുന്നു. അച്ഛൻ പ്രദീപാകട്ടെ 2004 ൽ സി പി എം പ്രാദേശിക നേതാവായിരുന്ന മാരാരിക്കുളം ബെന്നി വധ കേസിലെ ഒന്നാം പ്രതിയാണ്. ബെന്നി മാരാരികുളം ഡി വൈ എഫ് ഐ ഏരിയ സെക്രട്ടറിയും സി ഐ ടി യു ജില്ലാ കമ്മിറ്റിയംഗവുമായിരുന്നു. 20 പേർ അടങ്ങുന്ന കൊലയാളി സംഘത്തിലെ പ്രധാനിയും ബി എം എസ് നേതാവായ പ്രദീപായിരുന്നു. പതിമൂന്ന് വർഷം പിന്നിട്ട കേസ് അടുത്തദിവസങ്ങളിൽ വിചാരണക്കെടുക്കാനിരിക്കെയാണ് ഇയാളുടെ മകൻ മുഹ്സീൻ വധക്കേസിൽ പ്രതിയാകുന്നത്. ബെന്നി വധ കേസ് നടത്തിപ്പിൽ പാർട്ടി വേണ്ടത്ര ശുഷ്‌ക്കാന്തി കാട്ടിയില്ലെന്ന ആക്ഷേപം നിലനിൽക്കെയാണ് ഡി വൈ എഫ് ഐ പ്രവർത്തകനായ മുഹ്സീന്റെ വധവും സമാന സ്വഭാവം കൈവരിച്ച് വിസ്മൃതിയിലാകുന്നത്.